ജൂലൈലേക്കുളള സേവനയോഗങ്ങൾ
ജൂലൈ 3-നാരംഭിക്കുന്ന വാരം
ഗീതം 194 (105)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
17 മിനി:‘ഉണർന്നിരിക്കുവിൻ.’ ചോദ്യോത്തരങ്ങൾ.
18 മിനി:“നിങ്ങളുടെ ശുശ്രൂഷയിൽ വ്യത്യസ്ത ലഘുപത്രികകൾ ഉപയോഗിക്കുക.” നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ സദസ്സുമായി ചർച്ചചെയ്യുക. ലഘുപത്രികകളുടെ രസകരമായ സവിശേഷതകളെക്കുറിച്ചു ചുരുക്കമായി അഭിപ്രായം പറയുക. അവ എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന രണ്ടോ മൂന്നോ ചെറിയ പ്രകടനങ്ങൾ നടത്തുക.
ഗീതം 213 (36) സമാപന പ്രാർഥന.
ജൂലൈ 10-നാരംഭിക്കുന്ന വാരം
ഗീതം 110 (56)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി:“യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മെ ആത്മീയമായി ഉണർവുള്ളവരാക്കുന്നുവോ?” ചോദ്യോത്തരങ്ങൾ.
15 മിനി:ഒരു ഭവന ബൈബിളധ്യയനം നടത്തൽ. പുരോഗമിക്കുന്ന ബൈബിളധ്യയനങ്ങളുള്ള ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് വലിയ ശ്രമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ, പേജ് 93-95-ലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. ഹ്രസ്വമായ പ്രാദേശിക അനുഭവങ്ങളും ഉൾപ്പെടുത്താം.
ഗീതം 154 (72) സമാപന പ്രാർഥന.
ജൂലൈ 17-നാരംഭിക്കുന്ന വാരം
ഗീതം 192 (103)
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
20 മിനി:“ലഘുപത്രിക സമർപ്പിച്ച എല്ലായിടത്തും മടക്കസന്ദർശനങ്ങൾ നടത്തുക.” എല്ലാ താത്പര്യങ്ങളും സമർപ്പണങ്ങളും പിൻപറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ഭാഗം നിർവഹിക്കുന്ന സഹോദരൻ മറ്റു മൂന്നു പ്രസാധകരുമായി ചർച്ച ചെയ്യും. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ അവർ പുനരവലോകനം ചെയ്യുകയും അതെങ്ങനെ ഉപയോഗിക്കാമെന്നു പരസ്പരം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
15 മിനി:“യഹോവയുടെ സാക്ഷികളുടെ 1995-ലെ ‘സന്തുഷ്ട സ്തുതിപാഠകർ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ.” അനുബന്ധം. 1-9 ഖണ്ഡികളിൽനിന്നുള്ള പ്രസംഗം അധ്യക്ഷമേൽവിചാരകൻ നടത്തണം. ലളിതമായ ഭക്ഷ്യവിതരണത്തിലേക്കുള്ള മാറ്റത്തിന്റെ ക്രിയാത്മകമായ പ്രയോജനങ്ങൾ ഊന്നിപ്പറയുക.
ഗീതം 164 (73) സമാപന പ്രാർഥന.
ജൂലൈ 24-നാരംഭിക്കുന്ന വാരം
ഗീതം 126 (10)
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
20 മിനി:“യഹോവയുടെ സാക്ഷികളുടെ 1995-ലെ ‘സന്തുഷ്ട സ്തുതിപാഠകർ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ.” അനുബന്ധം. 10-21 ഖണ്ഡികകളിൽനിന്നുള്ള ചോദ്യോത്തരങ്ങൾ സഭാ സെക്രട്ടറി കൈകാര്യം ചെയ്യണം. ഉപസംഹാരത്തിൽ ഓർമിപ്പിക്കലുകൾ ചതുരത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. അത്യാവശ്യ ആഹാരവും ബന്ധപ്പെട്ട വസ്തുക്കളും മാത്രം കൺവെൻഷനു കൊണ്ടുവരാൻ വിവേകപൂർവം ഊന്നിപ്പറയുക.
20 മിനി:അയൽക്കാർ എന്തു വിചാരിക്കും? 1974 ഏപ്രിൽ 1 വാച്ച്ടവറിന്റെ 201-3 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും പ്രകടനവും. നമ്മുടെ ലോകക്കാരായ അയൽക്കാരാൽ നാം മിക്കപ്പോഴും സമ്മർദം ചെലുത്തപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ചു പ്രസംഗിക്കുക. (201-ാം പേജും 202-ാം പേജിലെ ഒന്നാം ഖണ്ഡികയും ചർച്ചചെയ്യുക.) യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നതിനു ലോകക്കാരായ അയൽക്കാരാൽ ഭീഷണിപ്പെടുത്തപ്പെട്ട പുതിയ താത്പര്യക്കാരായ ഒരു കുടുംബത്തോടൊത്ത് അനുഭവപരിചയമുള്ള ഒരു ദമ്പതികൾ ബൈബിളധ്യയനം നടത്തുന്നതു പ്രകടിപ്പിക്കുക. (ലേഖനത്തിന്റെ ശിഷ്ടഭാഗത്തിന്റെ മുഖ്യാശയങ്ങൾ പുനരവലോകനം ചെയ്യുക.) പുതിയ താത്പര്യക്കാരായ കുടുംബം നിരുത്സാഹിതരാകുകയോ ഉപേക്ഷിച്ചു കളയുകയോ ചെയ്യരുതാത്തതിന്റെ കാരണങ്ങൾക്ക് ഊന്നൽ നൽകുക.
ഗീതം 169 (81) സമാപന പ്രാർഥന.
ജൂലൈ 31-നാരംഭിക്കുന്ന വാരം
ഗീതം 136 (28)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:“കെട്ടുപണി ചെയ്യുന്നവരായിരിക്കുക.” മൂപ്പൻ നടത്തുന്ന ചർച്ചയും പ്രസംഗവും.
20 മിനി:ആഗസ്റ്റിലേക്കുള്ള സാഹിത്യസമർപ്പണം പുനരവലോകനം ചെയ്യുക. ഉപയോഗിക്കാവുന്ന 32 പേജു ലഘുപത്രികകൾ പരാമർശിക്കുക. ജൂലൈയിൽ ലഘുപത്രികകൾ സമർപ്പിച്ചതിന്റെ അനുഭവങ്ങൾ പറയുന്നതിനു പ്രസാധകരെ ക്ഷണിക്കുക. ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം തുടങ്ങുന്ന വിധം പ്രകടിപ്പിക്കുക. ഭാഗം 1-ലെ 1-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുക. 2-4 ഖണ്ഡികകളിൽ പ്രകടിപ്പിച്ചിരിക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള വീട്ടുകാരന്റെ പ്രതികരണം കണ്ടുപിടക്കുക. ദൈവം യഥാർഥത്തിൽ കരുതുന്നുവെന്നും അവന്റെ വരാനിരിക്കുന്ന പുതിയ ലോകത്തിൽ കഷ്ടപ്പാടുകളിൽനിന്നു വിമുക്തമായ ഒരു ജീവിതം നമുക്ക് ആസ്വദിക്കാൻ കഴിയുമെന്നും ലഘുപത്രിക കാണിക്കുന്നു എന്നു വിശദീകരിക്കുക. കൂടുതലായ ചർച്ചക്കുവേണ്ടി മടങ്ങിവരാമെന്നു പറയുക.
ഗീതം 179 (29) സമാപന പ്രാർഥന.