ഏപ്രിലിലേക്കുളള സേവനയോഗങ്ങൾ
ഏപ്രിൽ 4-നാരംഭിക്കുന്ന വാരം
ഗീതം 16 (101)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. “സത്യമതം മനുഷ്യസമൂഹത്തിന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നു” എന്ന ശീർഷകത്തിൽ ഏപ്രിൽ 10-നു നടത്താനിരിക്കുന്ന പ്രത്യേക പ്രസംഗത്തെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിക്കുക. ഹാജരാകാൻ പുതിയവരെ സഹായിക്കുന്നതിനു പ്രത്യേക ശ്രമം നടത്തണം.
15 മിനി:“വീക്ഷാഗോപുരവും ഉണരുക!യും—സത്യത്തിന്റെ പത്രികകൾ.” ചോദ്യങ്ങളും ഉത്തരങ്ങളും. വരിസംഖ്യകൾ കിട്ടാനും മാസികാസമർപ്പണം വർധിപ്പിക്കാനും തങ്ങൾ ഉപയോഗിച്ചു നോക്കിയിട്ടുളള രീതികൾ പറയാൻ സദസ്യരെ ക്ഷണിക്കുക. സമയം അനുവദിക്കുന്നതുപോലെ ചിലർ അനുഭവങ്ങൾ പറയട്ടെ.
20 മിനി:“ലോകത്തിലെ ഏററവും നല്ല മാസികകൾ സമർപ്പിക്കുക.” മാസികകളുടെ പ്രത്യേക പ്രയോജനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ഇതു സദസ്സുമായി ചർച്ച ചെയ്യുക. 2-ാമത്തെ ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, ഉളളടക്കവുമായി എങ്ങനെ പരിചിതമാകാമെന്നും അവതരണം എങ്ങനെ തയ്യാറാകാമെന്നും വിശദീകരിക്കുന്നതിനു ഫലപ്രദനായ ഒരു പ്രസാധകനോട് ആവശ്യപ്പെടുക. ഏപ്രിൽ 1-ഉം 15-ഉം ലക്കങ്ങൾ സമർപ്പിക്കാനുളള വിധങ്ങൾ കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക. ഉണരുക!യുടെ സമീപകാല ലക്കങ്ങൾ കൊടുക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ലേഖനങ്ങളെക്കുറിച്ചുളള നിർദേശങ്ങൾ പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 69 (88), സമാപന പ്രാർഥന.
ഏപ്രിൽ 11-നാരംഭിക്കുന്ന വാരം
ഗീതം 80 (18)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടിയിലെ മുഖ്യാശയങ്ങൾ ചർച്ച ചെയ്യുക.
15 മിനി:“സേവനയോഗം എല്ലാ നല്ല വേലക്കും നമ്മെ സജ്ജരാക്കുന്നു.” ചോദ്യോത്തരങ്ങൾ. ഒരു കുടുംബം എങ്ങനെ യോഗത്തിനു തയ്യാറാകുന്നു എന്നു കാണിക്കുന്ന പ്രകടനം ഉൾപ്പെടുത്തുക; (1) മുന്നമേയുളള തയ്യാറാകൽ, (2) സൂക്ഷ്മ ശ്രദ്ധ നൽകൽ, (3) പങ്കെടുക്കൽ എന്നീ കാര്യങ്ങളുടെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കുക.
20 മിനി:“ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിക്കുക.” അനുബന്ധം. ചോദ്യോത്തരങ്ങൾ. 1 മുതൽ 6 വരെയുളള ഖണ്ഡികകൾ പരിചിന്തിക്കുക.
ഗീതം 90 (32), സമാപന പ്രാർഥന.
ഏപ്രിൽ 18-നാരംഭിക്കുന്ന വാരം
ഗീതം 100 (59)
10 മിനി:പ്രാദേശിക അറിയിപ്പുകളും “സ്കൂൾ ഗൈഡ്ബുക്കിലെ വിവരങ്ങൾ അനുബന്ധരൂപത്തിൽ” എന്ന ചതുരവും. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായി സൊസൈററിയിൽനിന്നു ലഭിച്ച അറിയിപ്പുകളും.
15 മിനി:“വരിസംഖ്യയും മാസികയും സമർപ്പിച്ചിടങ്ങളിൽ മടങ്ങിച്ചെല്ലുക.” സദസ്സുമായി ചർച്ച ചെയ്യുക. മാസികകളിലെ ഉളളടക്കവുമായി നല്ലവണ്ണം പരിചിതരായിരിക്കേണ്ടതിന്റെയും ഏററവും നല്ല സമീപനം ഏതെന്നറിയാൻ വീട്ടുകാരന്റെ മുൻ പ്രതികരണം സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതിന്റെയും ആവശ്യം സംബന്ധിച്ച അഭിപ്രായങ്ങൾ ആരായുക. സമയം അനുവദിക്കുന്നതുപോലെ പ്രാപ്തരായ പ്രസാധകർ നിർദിഷ്ട അവതരണങ്ങൾ പ്രകടിപ്പിക്കട്ടെ.
20 മിനി:“ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിക്കുക.” അനുബന്ധം. ചോദ്യോത്തരങ്ങൾ. 7 മുതൽ 12 വരെയുളള ഖണ്ഡികകൾ പരിചിന്തിക്കുക.
ഗീതം 51 (24), സമാപന പ്രാർഥന.
ഏപ്രിൽ 25-നാരംഭിക്കുന്ന വാരം
ഗീതം 70 (39)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:വിശ്വാസം. ന്യായവാദം പുസ്തകത്തിലെ 129-32 പേജുകളെ അടിസ്ഥാനമാക്കിയുളളത്. മൂപ്പനും ഒരു കൂട്ടം യുവജനങ്ങളും തമ്മിലുളള ചർച്ച. മൂപ്പൻ വിശ്വാസത്തിന്റെ നിർവചനത്തെക്കുറിച്ചു ചർച്ച ചെയ്യുന്നു, എന്നിട്ട് കൂട്ടത്തോടു ചോദ്യങ്ങൾ ചോദിക്കുന്നു. അനവധിയാളുകൾക്കു വിശ്വാസമില്ലാത്തത് എന്തുകൊണ്ടാണ്? നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്ത്? ബലിഷ്ഠമായ വിശ്വാസം നമുക്കെങ്ങനെ നിലനിർത്താനാകും? അത്തരം വിശ്വാസം നാം എങ്ങനെ പ്രകടമാക്കുന്നു? കൂട്ടത്തെ ശ്ലാഘിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും മൂപ്പൻ പര്യവസാനിപ്പിക്കുന്നു.
20 മിനി:“ശുചിത്വം ദൈവത്തെ ബഹുമാനിക്കുന്നു.” മൂപ്പൻ ലേഖനം സദസ്സുമായി ചർച്ച ചെയ്യുന്നു. 1991 ഏപ്രിൽ 1-ലെ വീക്ഷാഗോപുരത്തിന്റെ 13-18 പേജുകളിൽ നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം പുനരവലോകനം ചെയ്യുന്ന ഹ്രസ്വമായ ഒരു പ്രസംഗത്തോടെ ഉപസംഹരിക്കുക.
ഗീതം 75 (21), സമാപന പ്രാർഥന.