ജൂലൈലേക്കുളള സേവനയോഗങ്ങൾ
ജൂലൈ 5-നാരംഭിക്കുന്ന വാരം
ഗീതം 133 (68)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള ഉചിതമായ അറിയിപ്പുകളും. പഴയ മാസികാലക്കങ്ങൾ തങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതു സംബന്ധിച്ച് അഭിപ്രായം പറയുന്നതിനു മുൻകൂട്ടി തയ്യാറായ രണ്ടോ മൂന്നോ പ്രസാധകർ ഉണ്ടായിരിക്കണം.
15 മിനി:“താത്പര്യക്കാരെ കണ്ടെത്താൻ ലഘുപത്രികകൾ വിശേഷവൽക്കരിക്കൽ.” ചോദ്യോത്തര പരിചിന്തനം. അഞ്ചാം ഖണ്ഡികയിൽ പരാമർശിച്ച ലഘുപത്രികകൾ ഇവയാണ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്. ലഭ്യമായ ലഘുപത്രികകളുടെ സ്റേറാക്ക് സംബന്ധിച്ചു സഭയെ അറിയിക്കുകയും നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക കൂടാതെ മറേറതു ലഘുപത്രികകൾ സഭയുടെ പ്രദേശത്തിനു യോജിക്കുന്നവയാണെന്നു ചോദിക്കുകയും ചെയ്യുക. ജൂലൈ മാസം ലഘുപത്രികകൾ സമർപ്പിക്കുന്നതിൽ പൂർണ പങ്കുണ്ടായിരിക്കാൻ സഹോദരങ്ങളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുക. ഒരു ലഘുപത്രിക സ്വീകരിക്കുന്ന ആളുകൾ പലപ്പോഴും മാസികകളും ഉണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്നു എന്നും ചൂണ്ടിക്കാണിക്കുക.
20 മിനി:“ജൂലൈയിൽ ലഘുപത്രികകൾ ഫലപ്രദമായി ഉപയോഗിക്കൽ.” ആശയങ്ങൾ സഭയുമായി ചർച്ച ചെയ്യുകയും 3, 5, 7 എന്നീ ഖണ്ഡികകളിലുളള അവതരണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുക. നന്നായി തയ്യാറാകാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 30 (33) സമാപന പ്രാർഥന.
ജൂലൈ 12-നാരംഭിക്കുന്ന വാരം
ഗീതം 25 (28)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള ഏതെങ്കിലും അറിയിപ്പുണ്ടെങ്കിൽ അതും വായിക്കുക. വയൽസേവനത്തിനുളള ക്രമീകരണങ്ങളെക്കുറിച്ചു സഭയെ ഓർമപ്പെടുത്തുക, കൂടാതെ മാസികകളിൽനിന്നുളള വ്യത്യസ്ത സംസാരാശയങ്ങൾ ചർച്ച ചെയ്യുക.
20 മിനി:“ബൈബിളിലുളള താത്പര്യം വർധിപ്പിക്കാൻ മടങ്ങിച്ചെല്ലുക.” ഹ്രസ്വമായ മുഖവുരക്കുശേഷം, താത്പര്യം കാണിക്കുകയും എന്നാൽ സാഹിത്യം എടുക്കാതിരിക്കുകയും ചെയ്ത ആർക്കെങ്കിലും മടക്കസന്ദർശനം നടത്തുന്നതു പ്രകടിപ്പിക്കുക. കൂടാതെ, സംസാരിക്കാൻ സമയമില്ലാത്തവിധം തിരക്കിലായിരിക്കുകയും എന്നാൽ യഥാർഥത്തിൽ ലോകത്തെ ആർ ഭരിക്കുന്നു? എന്ന ലഘുലേഖ സ്വീകരിക്കുകയും ചെയ്ത ഒരാൾക്കു മടക്കസന്ദർശനം നടത്തുന്നത് എങ്ങനെയെന്നും പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും പ്രസാധകൻ എപ്രകാരം സംഭാഷണം തുടങ്ങുന്നുവെന്നും താത്പര്യത്തെ വർധിപ്പിക്കുന്നുവെന്നും സൂചിപ്പിക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ, അല്ലെങ്കിൽ തങ്ങൾ എങ്ങനെ സത്യം പഠിച്ചു എന്നതു സംബന്ധിച്ചു രണ്ടോ മൂന്നോ പ്രസാധകരുമായുളള അഭിമുഖം. അത്തരം അനുഭവങ്ങൾ മുന്നമേതന്നെ തിരഞ്ഞെടുത്തതും ശുശ്രൂഷയിലെ ഫലപ്രദത്വം കാണിക്കുന്നതും ആയിരിക്കണം.
ഗീതം 191 (98) സമാപന പ്രാർഥന.
ജൂലൈ 19-നാരംഭിക്കുന്ന വാരം
ഗീതം 136 (65)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:“അതു ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?” സദസ്സുമായി ചർച്ച ചെയ്യുക. ഒന്നോ രണ്ടോ നിരന്തരപയനിർമാരുമായോ ഇടയ്ക്കിടയ്ക്കു സഹായപയനിയർമാരായി സേവിക്കുന്ന ഒന്നോ രണ്ടോ പ്രസാധകരുമായോ അഭിമുഖം നടത്തുക. കൂടുതൽ പ്രവർത്തിക്കാൻ അവർ എങ്ങനെ തീരുമാനം ചെയ്തുവെന്നും തങ്ങളുടെ പ്രവർത്തനങ്ങൾ അവർ എങ്ങനെ ക്രമപ്പെടുത്തുന്നുവെന്നും അവരെക്കൊണ്ടു പറയിക്കുക.
20 മിനി:ആയിരത്തിതൊളളായിരത്തിയെമ്പൊത്തൊമ്പത് ജൂൺ 1-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 15-20 പേജുകളിൽ വന്നിരുന്ന “മനസ്സിലും ശരീരത്തിലും ശുദ്ധരായിരിക്കുക” എന്ന അധ്യയനലേഖനത്തെ അടിസ്ഥാനമാക്കി വ്യക്തിപരമായ ശുചിത്വം സംബന്ധിച്ചു മൂപ്പൻ നടത്തുന്ന പ്രസംഗം. അതേ ലേഖനം പ്രാദേശിക ഭാഷകളിലുളള വീക്ഷാഗോപുരത്തിന്റെ 1991 ഏപ്രിൽ 1-ലെ ലക്കത്തിൽ വന്നിരുന്നു. ദയാപുരസ്സരമായ രീതിയിലും നല്ല ന്യായബോധത്തോടും കൂടെ പ്രസംഗം അവതരിപ്പിക്കണം.
ഗീതം 165 (81) സമാപന പ്രാർഥന.
ജൂലൈ 26-നാരംഭിക്കുന്ന വാരം
ഗീതം 170 (95)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. അഭിനന്ദനവും പ്രോത്സാഹനവും നൽകിക്കൊണ്ടു മൂപ്പൻ സഭയുടെ ജൂൺ മാസത്തെ വയൽസേവന റിപ്പോർട്ട് വിശകലനം ചെയ്യുന്നു. കൂടാതെ, ഈ വാരാന്തത്തിലെ വയൽസേവന ഉപയോഗത്തിനായി മാസികകളിൽനിന്നുളള ഉചിതമായ രണ്ടോ മൂന്നോ സംസാരാശയങ്ങൾ ചർച്ച ചെയ്യുക.
15 മിനി:“കുരിശ്,” ന്യായവാദം പുസ്തകം, പേജുകൾ 89-93. “നോക്കൂ!” ലഘുപത്രിക സ്വീകരിച്ച വീട്ടുകാരനു മടക്കസന്ദർശനം നടത്തുന്ന വിധത്തിൽ നിർവഹിക്കേണ്ടത്. വീട്ടുകാരൻ ലഘുപത്രികയുടെ 17-ാം പേജ് ചൂണ്ടിക്കാട്ടിക്കൊണ്ടു കുരിശിനുപകരം ഒരു സ്തംഭത്തിൽ യേശുവിനെ തറച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു ചോദിക്കുന്നു. ബൈബിളിന്റെ വീക്ഷണം കിട്ടാൻ വീട്ടുകാരനെ സഹായിക്കുന്നതിനു പ്രസാധകൻ ന്യായവാദം പുസ്തകം ഉപയോഗിക്കുന്നു.
20 മിനി:“വീക്ഷാഗോപുരവും ഉണരുക!യും നന്നായി ഉപയോഗപ്പെടുത്തൽ.” ചോദ്യോത്തര പരിചിന്തനം. ദിവസവും, മാസികകളുടെ പുതിയ ലക്കങ്ങളും പഴയ ലക്കങ്ങളും സമർപ്പിക്കാനുളള ധാരാളം അവസരങ്ങളെ വിലമതിക്കാൻ എല്ലാവരെയും സഹായിക്കുക.
ഗീതം 192 (32) സമാപന പ്രാർഥന.