ജൂണിലേക്കുളള സേവനയോഗങ്ങൾ
ജൂൺ 7-നാരംഭിക്കുന്ന വാരം
ഗീതം 162 (89)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. “അവധിക്കാല ഓർമിപ്പിക്കലുകൾ” എന്ന വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ഹ്രസ്വമായി പുനരവലോകനം നടത്തുകയും ചെയ്യുക. അനൗപചാരിക സാക്ഷീകരണത്തിൽ ഉപയോഗിക്കാൻ മാസികകൾ കൈവശം ഉണ്ടായിരിക്കേണ്ടതിന്റെ മൂല്യം പ്രകടിപ്പിക്കുക.
15 മിനി:“ഏററവും മഹാനായ മനുഷ്യനെക്കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കുക.” ചോദ്യോത്തരച്ചർച്ച. സമയം അനുവദിക്കുന്നതുപോലെ, ശുശ്രൂഷയിൽ ഈ പുസ്തകം സമർപ്പിച്ചതു തങ്ങൾ എങ്ങനെ ആസ്വദിച്ചുവെന്നതു സംബന്ധിച്ച് സദസ്സിൽനിന്നു ചില അഭിപ്രായങ്ങൾ ക്ഷണിക്കുക.
20 മിനി:“ഏററവും മഹാനായ മനുഷ്യൻ പുസ്തകം പരിചയപ്പെടുത്താൻ ലഘുലേഖകൾ ഉപയോഗിക്കുക.” സദസ്സുമായുളള ചർച്ച. രണ്ടു പ്രകടനങ്ങൾ നടത്തുക. ആദ്യത്തേതിൽ 2-ാം ഖണ്ഡികയിൽ നിർദ്ദേശിച്ചിരിക്കുന്ന അവതരണം ഉപയോഗിക്കണം. ലഘുലേഖ പരിചയപ്പെടുത്തിയശേഷം, പ്രസാധകൻ പുസ്തകം സമർപ്പിക്കുന്നു, എന്നാൽ വീട്ടുകാരൻ നിരസിക്കുന്നു, അതുകൊണ്ട് അദ്ദേഹം രണ്ടു മാസികകൾ സമർപ്പിക്കുന്നു. രണ്ടാമത്തെ പ്രകടനത്തിൽ 4-ാം ഖണ്ഡികയിലുളള അവതരണം ഉപയോഗിക്കണം, ഇത്തവണ വീട്ടുകാരൻ പുസ്തകം സ്വീകരിക്കുന്നു. ബൈബിളുപയോഗിച്ചു ലഘുലേഖയിലെ വിവരങ്ങൾ ഹ്രസ്വമായി ചർച്ചചെയ്തശേഷം പ്രസാധകൻ അതു സമർപ്പിക്കുന്നു. ഏററവും മഹാനായ മനുഷ്യൻ പുസ്തകം വീട്ടുകാരൻ സ്വീകരിക്കുന്നില്ലെങ്കിൽ, അടുത്തകാലത്തെ മാസികകൾ സമർപ്പിക്കാവുന്നതാണെന്നു പ്രസാധകരെ ഓർമിപ്പിക്കുക.
ഗീതം 205 (118) സമാപനപ്രാർഥന.
ജൂൺ 14-നാരംഭിക്കുന്ന വാരം
ഗീതം 196 (64)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. അടുത്ത കാലത്തെ മാസികകളിൽനിന്ന് ഈ വാരം വയൽസേവനത്തിൽ ഉപയോഗിക്കാനുളള സംസാരാശയങ്ങൾ നിർദ്ദേശിക്കുക.
15 മിനി:ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന പ്രസംഗം. സ്നാപനങ്ങൾക്കു ഹാജരാവുമ്പോൾ നമ്മുടെ നടത്ത ഉചിതമായിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാണിക്കുക. ആയിരിത്തിത്തൊളളായിരത്തി തൊണ്ണൂററിരണ്ടു ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടിയിൽനിന്നുളള ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തുക.
20 മിനി:“നമ്മുടെ ഇന്നത്തെ ശുശ്രൂഷയിൽ ലഘുലേഖകൾ വളരെ മൂല്യവത്തായിരിക്കുന്നതിന്റെ കാരണം.” ചോദ്യോത്തരച്ചർച്ച. ഒടുവിലത്തെ ഖണ്ഡികയ്ക്കുശേഷം അനൗപചാരിക സാക്ഷീകരണത്തിൽ ഒരു ലഘുലേഖ ഉപയോഗിക്കാൻ എത്ര എളുപ്പമാണെന്നു കാണിക്കുന്ന ഒരു ഹ്രസ്വപ്രകടനം നടത്തുക.
ഗീതം 126 (10) സമാപനപ്രാർഥന.
ജൂൺ 21-നാരംഭിക്കുന്ന വാരം
ഗീതം 31 (51)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ സേവനറിപ്പോർട്ടിൽനിന്നുളള സവിശേഷതകൾ പരാമർശിക്കുക. ആ മാസം പ്രാദേശിക സഭയ്ക്കു വയൽസേവനത്തിൽ ഉണ്ടായിരുന്ന പങ്കും പരാമർശിക്കുക. കണക്കുറിപ്പോർട്ട് ഉൾപ്പെടുത്തുകയും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ അതു വായിക്കുകയും ചെയ്യുക. പ്രാദേശിക സഭയ്ക്കും അതുപോലെതന്നെ സൊസൈററിയുടെ ലോകവ്യാപക വേലയ്ക്കുമുളള സാമ്പത്തിക പിന്തുണയ്ക്കുളള വിലമതിപ്പു പ്രകടിപ്പിക്കുക.
15 മിനി:“ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിൽനിന്നു ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ.” ചോദ്യോത്തരച്ചർച്ച. രണ്ടാമത്തെ ഖണ്ഡികക്കുശേഷം, ഈ പുസ്തകത്തിൽനിന്ന് ഒരു അധ്യയനം എങ്ങനെ തുടങ്ങണമെന്നു പ്രകടിപ്പിക്കുക. പുസ്തകത്തിലെ 111-ാം അദ്ധ്യായത്തിലെ ആദ്യത്തെ മൂന്നു ഖണ്ഡികകൾ വായിച്ചുകൊണ്ടു പ്രസാധകൻ തുടങ്ങുകയും അതിനുശേഷം ലേഖനത്തിലെ രണ്ടാം ഖണ്ഡികയിലുളള നിർദിഷ്ട അവതരണത്തോടെ തുടരുകയും ചെയ്യുന്നു.
20 മിനി: ന്യായവാദം പുസ്തകത്തിന്റെ 84–8 പേജുകളെ അടിസ്ഥാനമാക്കി സൃഷ്ടിയെക്കുറിച്ചുളള പ്രസംഗം. അനുവദിച്ചിട്ടുളള സമയത്തിനുളളിൽ തൃപ്തികരമായി പൂർത്തീകരിക്കാൻ കഴിയുന്ന പോയിൻറുകൾ മാത്രം ഉപയോഗിക്കുന്നതിൽ പ്രസംഗകൻ തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്.
ഗീതം 79 (81) സമാപനപ്രാർഥന.
ജൂൺ 28-നാരംഭിക്കുന്ന വാരം
ഗീതം 130 (58)
10 മിനി:പ്രദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. വീടുതോറുമുളള ശുശ്രൂഷയിലോ അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴോ ഉപയോഗിക്കാൻ കഴിയുന്ന, അടുത്ത കാലത്തെ മാസികകളിൽനിന്നുളള കുറെ സംസാരാശയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക.
20 മിനി:“വയൽസേവനത്തിൽ ക്രമമുളളവരായിരിക്കുക.” സേവനമേൽവിചാരകനോ യോഗ്യതയുളള ഒരു സഹോദരനോ നടത്തുന്ന പ്രസംഗം. സമയം അനുവദിക്കുന്നതുപോലെ നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 106-10 പേജുകളിലെ വിവരങ്ങൾ പുനരവലോകനം ചെയ്യുക. എല്ലാവരും ശുശ്രൂഷയിൽ ക്രമമായി പങ്കുപറേറണ്ടതിന്റെയും മാസാവസാനം സേവന റിപ്പോർട്ടുകൾ ഉടൻതന്നെ കൊടുക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുക.
15 മിനി:പ്രാദേശികാവശ്യങ്ങൾ. സർക്കിട്ടുമേൽവിചാരകന്റെ കഴിഞ്ഞപ്രാവശ്യത്തെ സന്ദർശനസമയത്തു ചൂണ്ടിക്കാണിച്ച സഭയുടെ ആവശ്യങ്ങൾ സംബന്ധിച്ച ആശയങ്ങൾ പുനരവലോകനം ചെയ്യാൻ കഴിയും, അല്ലെങ്കിൽ വയൽസേവന റിപ്പോർട്ടിൽനിന്നു കാണുന്നതുപോലെ സഭയുടെ ബലിഷ്ഠ വശങ്ങളിലും ബലഹീന വശങ്ങളിലും വിഷയം അടിസ്ഥാനപ്പെടുത്തുക.
ഗീതം 71 (96) സമാപനപ്രാർഥന.