ന്യായവാദം പുസ്തകം മടക്കസന്ദർശനങ്ങളിൽ ഉപയോഗിക്കുക
1 “ഞാൻ നട്ടു, അപ്പല്ലോസ് നനച്ചു.” അപ്പോസ്തലനായ പൗലോസ് അങ്ങനെ പ്രസ്താവിച്ചു. (1 കൊരി. 3:6) ഈ നാലു വാക്കുകൾ ശിഷ്യരാക്കലിലെ ആദ്യത്തെ രണ്ടു പടികൾ ലളിതമായി വിവരിക്കുന്നു. മടക്കസന്ദർശനവേല “നനക്കൽ”വേലയായി പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുണ്ട്. അത് ആദ്യസന്ദർശനത്തിനും വ്യക്തി സ്നാപനമേററ ഒരു ശിഷ്യനായിത്തീരുന്നതിനും ഇടയ്ക്കുളള ഒഴിവാക്കാനാവാത്ത ഒരു കണ്ണിയാണ്. മടക്കസന്ദർശനവേല പ്രകടമാക്കപ്പെട്ട താൽപര്യത്തിന്റെ വിത്ത് വേരുപിടിക്കുന്നതുവരെ അതിനെ പോഷിപ്പിക്കുന്നതിന് ‘പരിജ്ഞാനം വിതറാൻ’ നമ്മെ പ്രാപ്തരാക്കുന്നു, ഒരു ബൈബിളദ്ധ്യയനം ആരംഭിക്കുകയും ചെയ്യുന്നു.—സദൃ.15:7.
2 എന്തു പറയണമെന്നതുസംബന്ധിച്ച് അനിശ്ചിതത്വമുളളതുകൊണ്ട് താൽപര്യം കാണിച്ചിടത്ത് വീണ്ടും സന്ദർശിക്കാൻ ചിലർ വൈമനസ്യം കാണിച്ചേക്കാം. തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന നമ്മുടെ സഹായഗ്രന്ഥം ഈ നനയ്ക്കൽ നിർവഹിക്കുന്നതിന് അത്യന്തം ഉപയോഗപ്രദമെന്ന് തെളിഞ്ഞിരിക്കുന്നു. പട്ടികപ്പെടുത്തിയ ക്രമമായ ഒരു ബൈബിളദ്ധ്യയനത്തിന് വീട്ടുകാരൻ സമ്മതിക്കുന്നതിനുമുമ്പ് സാധാരണഗതിയിൽ ഹ്രസ്വസന്ദർശനങ്ങളുടെ ഒരു പരമ്പരതന്നെ നടത്തേണ്ടതുണ്ട്. വീട്ടുകാരനുമായി ചർച്ചചെയ്യാൻ കഴിയുന്ന തിരുവെഴുത്തുവിഷയങ്ങളുടെ ബാഹ്യരേഖകൾ ന്യായവാദം പുസ്തകം പ്രദാനം ചെയ്യുന്നു. ഒരുപക്ഷേ പിൻവരുന്ന ഒന്നോ അധികമോ നിർദ്ദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് മടക്കസന്ദർശനത്തിന് നന്നായി തയ്യാറാകുക.
3 നിങ്ങൾ പ്രാർത്ഥനയുടെ വിഷയമുളള 1992 ഏപ്രിൽ 15-ലെ വാച്ച്ററവർ സമർപ്പിച്ചെങ്കിൽ നിങ്ങൾക്കു തിരിച്ചുചെല്ലുമ്പോൾ ഈ ചോദ്യം ചോദിക്കാൻ കഴിയും:
▪ “എന്ത് ഒരു വ്യക്തിയുടെ പ്രാർത്ഥനകൾ ദൈവത്തിന് സ്വീകാര്യമല്ലാതാക്കിത്തീർത്തേക്കാം?” പ്രതികരിക്കാൻ വീട്ടുകാരന് സമയം അനുവദിച്ചശേഷം ന്യായവാദം പുസ്തകം എടുത്ത് 293-ാം പേജിലേക്ക് മറിക്കുക. പുസ്തകത്തിൽനിന്ന് നേരിട്ട് വായിക്കാൻ അയാളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആ വിഷയത്തിൻകീഴിലെ ഏതാനും തിരുവെഴുത്തുകൾ അയാളോടൊത്ത് ചർച്ചചെയ്യുക. താൽപര്യം കാണുന്നെങ്കിൽ വരിസംഖ്യ സമർപ്പിക്കുക.
4 “നിങ്ങൾ വിചാരിച്ചതിനേക്കാൾ താമസിച്ചുപോയോ?” എന്ന വിഷയമുളള 1992 ഏപ്രിൽ 1-ലെ “വീക്ഷാഗോപുര”ത്തിന്റെ ഒരു പ്രതി സമർപ്പിച്ചിടത്ത് നിങ്ങൾ വീണ്ടും സന്ദർശിക്കുമ്പോൾ:
▪ ആ ലേഖനത്തിന്റെ അവസാന ഖണ്ഡികയിൽ പറഞ്ഞിരുന്ന ആശയങ്ങൾ വീട്ടുകാരൻ തീർച്ചയായും കുറിക്കൊണ്ടിരിക്കുമെന്ന് പരാമർശിക്കുക. അത് ഒരുമിച്ച് വായിക്കുക. അതേത്തുടർന്ന് ന്യായവാദം പുസ്തകത്തിന്റെ 234-ാം പേജിൽ അന്ത്യനാളുകളുടെ നിർവചനം കാണിച്ചു കൊടുക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് ആദ്യഭാഗത്തുനിന്നുളള ചില ആശയങ്ങൾ ചർച്ചചെയ്യുക. ഒരു സമയത്തുതന്നെ മുഴുവിവരവും ചർച്ചചെയ്തുതീർക്കുന്നതിനുപകരം അടുത്ത സമയത്തെ പരിചിന്തനത്തിനുവേണ്ടി 239-ാം പേജിൽനിന്ന് ചില ചോദ്യങ്ങൾ ഉന്നയിക്കുക.
5 മറെറാരു സന്ദർഭത്തിൽ വീട്ടുകാരൻ “ജീവൻ—അതിന്റെ ഉദ്ദേശ്യമെന്താണ്?” എന്നതുസംബന്ധിച്ച 1992 ഏപ്രിൽ 22-ലെ എവേക്കന്റെ ഒരു പ്രതി എടുത്തേക്കാം.
നിങ്ങൾക്ക് ഇപ്രകാരം ചോദിക്കാൻ കഴിയും:
▪ “മനുഷ്യശരീരം ഭൂമിയിൽ എന്നേക്കും ജീവിക്കാൻ രൂപകല്പനചെയ്യപ്പെട്ടിരിക്കുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?” അഥവാ, “ജീവിച്ചിരിക്കുന്നവർ ചെയ്തുകൊണ്ടിരിക്കുന്നത് മരിച്ചവർ അറിയുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” ഈ ചോദ്യങ്ങൾ വീട്ടുകാരനിൽ കുറേ താൽപര്യം ഉണർത്തിയേക്കാം, എന്തുകൊണ്ടെന്നാൽ അവ അയാളെ വ്യക്തിപരമായി ബാധിക്കുന്നു. ന്യായവാദം പുസ്തകത്തിന്റെ 247-ഉം 100-ഉം പേജുകളിൽ കണ്ടെത്തപ്പെടുന്ന ഉത്തരങ്ങളുമായി തിരിച്ചുചെല്ലാൻ ക്രമീകരണം ചെയ്യുക.
6 ആദ്യചർച്ച ഭൂമിയുടെ ഭാവിയെ സംബന്ധിച്ചായിരുന്നെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം ചോദിക്കാൻ കഴിയും:
▪ “ഏതെങ്കിലും വിധത്തിൽ ഭൂമിയെ നശിപ്പിക്കാൻ ദൈവം മനുഷ്യരെ അനുവദിക്കുമോ?” അതിനുശേഷം ന്യായവാദം പുസ്തകത്തിന്റെ 44-5 പേജുകളിലേക്ക് മറിക്കുകയും തിരുവെഴുത്തുപരമായ ഉത്തരം ചർച്ച ചെയ്യുകയും ചെയ്യുക. അല്ലെങ്കിൽ വീട്ടുകാരൻ ഇപ്രകാരം ചോദിച്ചേക്കാം: “ശതകോടികൾ മരിച്ചവരിൽനിന്ന് പുനരുത്ഥാനം പ്രാപിക്കുമെങ്കിൽ അവരെല്ലാം എവിടെ ജീവിക്കും?” ഉത്തരം ന്യായവാദം പുസ്തകത്തിന്റെ 340-ാം പേജിൽ കണ്ടെത്താൻ കഴിയും.
7 ഒരു സമയത്ത് മുഴു സത്യംകൊണ്ടും വീട്ടുകാരനെ മുക്കിക്കളയാതിരിക്കാൻ ശ്രമിക്കുക. ഭാവിസന്ദർശനങ്ങളിൽ ഉത്തരം നൽകാൻ കുറെ ചോദ്യങ്ങൾ അവശേഷിപ്പിക്കുക. ദൈവത്തിന്റെ സഹവേലക്കാർ എന്നനിലയിൽ ന്യായവാദം പുസ്തകത്തിന്റെ ഫലകരമായ ഉപയോഗത്താൽ നടീലും നനയ്ക്കലും നാം വദഗ്ദ്ധമായി നിർവ്വഹിക്കണം. ദൈവം അത് വളരാൻ ഇടയാക്കുമെന്ന് നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും.