ചോദ്യപ്പെട്ടി
◼ സഭ നമ്മുടെ രാജ്യശുശ്രൂഷയുടെ ഒരു ഫയൽ സൂക്ഷിക്കേണ്ടതുണ്ടോ?
രാജ്യശുശ്രൂഷയുടെ 1972 മെയ് ലക്കത്തിൽ, പരാമർശന ഉദ്ദേശ്യങ്ങൾക്കായി രാജ്യഹോൾ ലൈബ്രറിയിൽ നമ്മുടെ രാജ്യശുശ്രൂഷയുടെ പതിപ്പുകൾക്കായി ഒരു ഫയൽ സൂക്ഷിക്കുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. മൂപ്പൻമാരുടെയും പ്രസാധകരുടെയും ഉപയോഗത്തിന് ഓരോ രാജ്യഹോൾ ലൈബ്രറിയിലും അത്തരമൊരു ഫയൽ സൂക്ഷിക്കുന്നത് തുടർന്നും ഉചിതമാണ്.
അത്തരമൊരു ഫയൽ ലഭ്യമായിരിക്കുമ്പോൾ വയൽസേവനാവതരണങ്ങൾ, ബൈബിളദ്ധ്യയന നിർവഹണം, മടക്കസന്ദർശനം നടത്തൽ മുതലായവ സംബന്ധിച്ച് മുൻകാല വിവരങ്ങൾ പ്രസാധകർക്ക് പരിശോധിച്ചുനോക്കാൻ കഴിയും. ശുശ്രൂഷയിൽ ഉപയോഗിക്കാവുന്ന നല്ല ആശയങ്ങൾ കണ്ടെത്താനും കഴിയും. നമ്മുടെ രാജ്യശുശ്രൂഷയുടെ ആനുകാലിക ലക്കങ്ങൾ നമ്മുടെ ചില സഹോദരങ്ങൾ സഭയോട് സഹവസിച്ചുതുടങ്ങുന്നതിനുമുമ്പ് പ്രസിദ്ധീകരിച്ച ലക്കങ്ങളെ ഇടക്കിടക്ക് പരാമർശിക്കുന്നു. ഫയൽ സൂക്ഷിക്കുന്നെങ്കിൽ പുതുതായി സഹവസിച്ചവർക്ക് പ്രയോജനം നേടാൻ കഴിയും. പ്രതികൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ഉചിതമായ ഒരു മടക്കുതാൾ ഉപയോഗിക്കുക.
മൂപ്പൻമാർ ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ മേൽവിചാരകനെയൊ യോഗ്യതയുളള ഒരു ശശ്രൂഷാദാസനെയോ ഫയൽ മാസാമാസം കൃത്യതയുളളതായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിയമിക്കണം. നമ്മുടെ രാജ്യശുശ്രൂഷയിൽ അവതരിപ്പിച്ചിരിക്കുന്ന വിവരം കർശനമായ ചട്ടങ്ങളായിരിക്കാതെ നിർദ്ദേശങ്ങളുടെ രൂപത്തിലാണെങ്കിലും അത് ഒരോ സഭയിലും രാജ്യഹോൾ ലൈബ്രറിയുടെ ഭാഗമായിരിക്കേണ്ട പരാമർശവിവരങ്ങളുടെ ഒരു മികച്ച ഉറവാണ്. എന്നിരുന്നാലും നമ്മുടെ രാജ്യശുശ്രൂഷയുടെ മുൻകാല ലക്കങ്ങൾ ബ്രൂക്ളിനിൽനിന്ന് ഓർഡർ ചെയ്യാവുന്നതല്ല.