മെയ്യിലേക്കുളള സേവനയോഗങ്ങൾ
മെയ് 11-നാരംഭിക്കുന്ന വാരം
ഗീതം 186 (101)
12 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള അറിയിപ്പുകളും. “മെയ് നിങ്ങൾക്ക് ഒരു പ്രത്യേകമാസമായിരിക്കുമോ?” ഉടൻതന്നെ സഹായപയണിയർ അപേക്ഷാഫോറങ്ങൾ കൊടുക്കുകയെന്ന ആശയം ഊന്നിപ്പറയുക. കൂടാതെ, സായാഹ്നസാക്ഷീകരണത്തിന് പ്രോത്സാഹിപ്പിക്കുക, ചെയ്തിരിക്കുന്ന പ്രാദേശിക ക്രമീകരണങ്ങൾ പ്രസ്താവിക്കുക.
15 മിനി: “വീക്ഷാഗോപുരം ഉപയോഗിച്ച് സുവാർത്ത ഘോഷിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സാഹിത്യങ്ങളിൽ യഥാർത്ഥ താൽപര്യം കാണിക്കുന്നവരും ഒരു വരിസംഖ്യ ലഭിക്കുന്നത് ആസ്വദിക്കുന്നവരുമായ വ്യക്തിളെ കാര്യമായി പരിഗണിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
18 മിനി: “സ്മാരകശേഷം ജോലി പൂർത്തിയാക്കുക.” പ്രകടനം സഹിതം പ്രസംഗം. 7-ാം ഖണ്ഡിക പരിചിന്തിച്ചശേഷം ആദ്യമായി സസ്മാരകത്തിന് ഹാജരായ ഒരു പുതിയ ആൾക്ക് ഒരു മടക്കസന്ദർശനം നടത്താൻ ഒരു പ്രസാധകന് എങ്ങനെ കഴിയുമെന്ന് പ്രകടിപ്പിക്കുക.
ഗീതം 208 (6), സമാപന പ്രാർത്ഥന.
മെയ് 18-നാരംഭിക്കുന്ന വാരം
ഗീതം 209 (84)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി.
15 മിനി: “ഫലകരമായ ആദ്യസന്ദർശനങ്ങൾ”. ചോദ്യോത്തര പരിചിന്തനം. ആറാം ഖണ്ഡിക പരിചിന്തിച്ചശേഷം സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഉപയോഗിച്ച് ഒരു പ്രസാധകന് എങ്ങനെ ഒരു ഭവന ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യാനും പ്രദർശിപ്പിച്ചു കാണിക്കാനും കഴിയുമെന്ന് പ്രകടിപ്പിക്കുക.
20 മിനി: വീടുതോറും വീക്ഷാഗോപുരം സമർപ്പിക്കൽ. “ഫലകരമായ ആദ്യസന്ദർശനങ്ങൾ” എന്ന ലേഖനത്തന്റെ 2-ാം ഖണ്ഡികയിൽ നിർദ്ദേശിച്ചിരിക്കുന്ന അവതരണം ഉപയോഗിച്ച് പ്രാപ്തനായ പ്രസാധകൻ വീട്ടുകാരനോട് സംഭാഷിക്കുന്നു. (പ്രാദേശിക ഭാഷയിൽ ലഭ്യമായതിൽ ഒടുവിലത്തെ മാസിക ഉപയോഗിക്കുക, അതിലുളള വിവരങ്ങളോട് അവതരണം പൊരുത്തപ്പെടുത്തിക്കൊണ്ടുതന്നെ.) താൻ ഇപ്പോൾത്തന്നെ മററു മാസികകൾ വരുത്തുന്നുണ്ടെന്നും കൂടുതലൊന്നും ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും വീട്ടുകാരൻ പറയുന്നു. പ്രസാധകൻ തനിക്ക് സാഹചര്യം മനസ്സിലാകുന്നുണ്ടെന്ന് പറയുകയും ഒരു ലഘുലേഖ കൊടുക്കുകയും കൂടുതലായി ഈ വിഷയം ചർച്ച ചെയ്യാൻ വീണ്ടും ചെല്ലാമെന്ന് വാഗ്ദാനം ചെയ്തശേഷം പിരിയുകയും ചെയ്യുന്നു. പ്രകടനത്തിനുശേഷം അദ്ധ്യക്ഷൻ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് കുറേക്കൂടെ മെച്ചപ്പെട്ട വിധം എന്തായിരിക്കുമായിരുന്നു എന്നാണ് തങ്ങൾ കരുതുന്നതെന്ന് സദസ്സിനോടു ചോദിക്കുന്നു. ഈ നാളുകളിൽ വരിസംഖ്യയായി വരുന്ന പ്രസിദ്ധീകരണങ്ങൾ കുടുംബത്തിന് ഏററവും അധികം പ്രയോജനം ചെയ്യുന്നതിൽ ചുരുക്കേണ്ടതുണ്ടെന്നു പറഞ്ഞ് ഉന്നയിക്കപ്പെട്ട പ്രശ്നം അംഗീകരിക്കാമായിരുന്നു. ഈ മാസികകൾ വീട്ടിൽ വരുന്നതുകൊണ്ട് നേടിയ നിലനിൽക്കുന്ന പ്രയോജനങ്ങൾ വിശേഷവൽക്കരിച്ചുകൊണ്ട് മാസികയിലെ ആശയങ്ങൾ ചൂണ്ടിക്കാണിക്കുക. വരിസംഖ്യ നിരസിച്ചിടത്ത് ഒരു ലഘുപത്രികയോടുകൂടെ രണ്ടുമാസികകൾ കൊടുക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇവ നിരസിക്കുമ്പോൾ മാത്രമേ നാം സാധാരണയായി ഒരു ലഘുലേഖ കൊടുക്കുന്നുളളു.
ഗീതം 87 (47), സമാപന പ്രാർത്ഥന.
മെയ് 25-നാരംഭിക്കുന്ന വാരം
ഗീതം 195 (105)
10 മിനി: പ്രാദേശിക അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സൊസൈററിക്കും സഭയ്ക്കും സംഭാവനകൾ നൽകിയതിന് അഭിനന്ദിക്കുക.
15 മിനി: ന്യായവാദം പുസ്തകത്തിന്റെ 32-3 പേജുകളിൽ “എതിർക്രിസ്തു” എന്നതിലെ വിവരങ്ങൾ ചർച്ചചെയ്യുക. “എതിർക്രിസ്തു” എന്നതിന്റെ നിർവചനമെന്താണ്? ഒരാളേയുളേളാ, അതോ അധികം പേരുണ്ടോ? എതിർക്രിസ്തു എപ്പോൾ പ്രത്യക്ഷപ്പെട്ടു, ആരെ അതായി തിരിച്ചറിയാം. യഹോവയുടെ സാക്ഷികളെക്കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ട പളളിയിൽപോക്കുകാരനെ പ്രസാധകൻ സന്ദർശിക്കുന്നതിന്റെ ഹ്രസ്വപ്രകടനം.
20 മിനി: “ആത്മീയമായി ശക്തരായിരിക്കുക, യഹോവയുടെ സേവനത്തിനു ശുദ്ധിയുളളവരായിരിക്കുക.” അനുബന്ധത്തിന്റെ ചോദ്യോത്തര ചർച്ച. ഈ ഭാഗം കൈകാര്യം ചെയ്യുന്ന മൂപ്പൻ വിവരം പ്രാദേശികമായി ബാധകമാക്കുന്നതിന് ചില ചോദ്യങ്ങൾ രൂപീകരിക്കണം. ആത്മീയബലം നിലനിർത്തുന്നതിന് 7-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന ഏററവും കുറഞ്ഞ ലാക്ക് ഊന്നിപ്പറയുക.
ഗീതം 197 (22), സമാപന പ്രാർത്ഥന.
ജൂൺ 1-നാരംഭിക്കുന്ന വാരം
ഗീതം 169 (32)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. സ്മാരകത്തിന്റെ വിശേഷവിവരങ്ങൾ നൽകുക. എത്രപേർ ഹാജരുണ്ടായിരുന്നു? പുതിയവരുമായി ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിനുളള സാദ്ധ്യതയെന്താണ്? ഇപ്പോൾ പഠിക്കുന്നില്ലാത്തവരായി സ്മാരകത്തിനു ഹാജരായവർക്ക് മടക്കസന്ദർശനങ്ങൾ നടത്താൻ സേവനമേൽവിചാരകൻ സംഘടിപ്പിക്കണം.
20 മിനി: “മടക്കസന്ദർശനങ്ങളിൽ ന്യായവാദം പുസ്തകം ഉപയോഗിക്കുക.” ചോദ്യോത്തര പരിചിന്തനം. നന്നായി റിഹേഴ്സ് ചെയ്ത രണ്ടു പ്രകടനങ്ങൾ 3-ഉം 4-ഉം ഖണ്ഡികകളിൽ പ്രദർശിപ്പിക്കുക.
15 മിനി: ഏപ്രിലിലും മെയ്യിലും സഹായപയണിയറിംഗ് നടത്തിയവരോട് അനുഭവങ്ങൾ ചോദിക്കുക. അവർ എന്തു ത്യാഗങ്ങൾ ചെയ്തു, യഹോവ തങ്ങളുടെ ശ്രമങ്ങളെ എങ്ങനെ അനുഗ്രഹിച്ചു എന്ന് അവർ കരുതുന്നു? ആ മാസത്തിൽ അവരുടെ വർദ്ധിച്ച പ്രവർത്തനത്തിന്റെ ഫലമായി ഏതെങ്കിലും പുതിയ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങിയോ? അനുഭവങ്ങൾ മുന്നമേ ക്രമീകരിക്കണം. തുടർന്നുളള മാസങ്ങളിൽ സഹായപയണിയറിംഗിനെക്കുറിച്ച് പരിചിന്തിക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
ഗീതം 93 (48), സമാപന പ്രാർത്ഥന.