ഡിസംബറിലേക്കുളള സേവനയോഗങ്ങൾ
ഡിസംബർ 9-നാരംഭിക്കുന്ന വാരം
ഗീതം 180 (100)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ ശനിയാഴ്ച മാസികാവേലയിൽ ഉപയോഗിക്കാവുന്ന പുതിയ മാസികകളിലെ ലേഖനങ്ങൾ പ്രദീപ്തമാക്കുക.
20 മിനി: “സത്യത്തിന്റെ വചനം വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യൽ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. വീടുകളിൽ ബൈബിൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക. 5-ാം ഖണ്ഡിക ചർച്ച ചെയ്തശേഷം നിർദ്ദേശിച്ചിരിക്കുന്ന അവതരണം പ്രകടിപ്പിക്കുക. കൂടാതെ, സംഭാഷണ വിഷയമുപയോഗിച്ച് ബൈബിൾ സമർപ്പിക്കുന്ന വിധം ഹ്രസ്വമായി പ്രകടിപ്പിക്കുക. ചിലപ്പോൾ പ്രസാധകർ മറെറാരു ബൈബിൾ ആഗ്രഹിക്കുന്നതായി കാണപ്പെടാത്ത വ്യക്തികൾക്ക് ദൈവത്തിന്റെ വചനം പുസ്തകം മാത്രം സമർപ്പിക്കാൻ ആഗ്രഹിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കുക.
15 മിനി: “പുതിയലോക ഭാഷാന്തരം—പണ്ഡിതോചിതവും സത്യസന്ധവും.” മാർച്ച് 1, 1991, വാച്ച്ടവറിൽ പ്രത്യക്ഷപ്പെടുന്ന ലേഖനത്തിന്റെ ചർച്ച. സേവനത്തിൽ ബൈബിൾ അവതരിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ആശയങ്ങൾ പ്രദീപ്തമാക്കുക. (നാട്ടുഭാഷ: “യഹോവ നൽകിയിരിക്കുന്ന ഉൾക്കാഴ്ച.” ഓഗസ്ററ് 1, 1990-ലെ വീക്ഷാഗോപുരം.)
ഗീതം 23 (40), സമാപന പ്രാർത്ഥന.
ഡിസംബർ 16-നാരംഭിക്കുന്ന വാരം
ഗീതം 161 (70)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ജനുവരിയിൽ സഹായ പയനിയറിംഗ് നടത്തുന്നതിന് പ്രോൽസാഹിപ്പിക്കുക.
22 മിനി: “സുവാർത്ത സമർപ്പിക്കൽ—ഭവന ബൈബിളദ്ധ്യയനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്.” ചോദ്യോത്തര ചർച്ച. പരിചയസമ്പന്നനായ ഒരു പ്രസാധകൻ സമർപ്പിക്കപ്പെട്ട ബൈബിളിൽ താൽപ്പര്യം പ്രകടമാക്കിയ ഒരു വ്യക്തിയോടൊത്ത് ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്ന വിധം പ്രകടിപ്പിക്കുക. സമർപ്പണം നടത്തിയതോ അല്ലാത്തതോ ആയ താൽപ്പര്യം പ്രകടമാക്കിയ ഓരോരുത്തരെയും പിന്തുടരുന്നതിന് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ “രാജ്യപ്രഘോഷകർ റിപ്പോർട്ടുചെയ്യുന്നു.” പ്രസംഗം. ബൈബിളിന് ആളുകളുടെ ജീവിതങ്ങളിൽമേലുളള ശക്തമായ ഫലം കാണിച്ചുകൊണ്ട് വീക്ഷാഗോപുരത്തിന്റെ ഈ പംക്തിയിലെ അനുഭവങ്ങൾ അണിനിരത്തുക. ഏപ്രിൽ 1, 1991-ലെയും ഓഗസ്ററ് 1, 1991-ലെയും ലക്കങ്ങളിലെ റിപ്പോർട്ട് ഉൾപ്പെടുത്തുക.
ഗീതം 167 (107), സമാപന പ്രാർത്ഥന.
ഡിസംബർ 23-നാരംഭിക്കുന്ന വാരം
ഗീതം 96 (13)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും സംഭാവന സ്വീകരിച്ചതായി സൊസൈററിയിൽനിന്നുളള അറിയിപ്പുകളും. കൊടുക്കുന്നതിൽ സഹോദരങ്ങളുടെ പങ്കിനുവേണ്ടി അവരെ അഭിനന്ദിക്കുക. ഡിസംബർ 25-ലെ സേവനക്രമീകരണങ്ങൾ അറിയിക്കുക.
20 മിനി: “സഭാപുസ്തകാദ്ധ്യയന ക്രമീകരണം—ഭാഗം 5.” സേവനമേൽവിചാരകനാൽ നടത്തപ്പെടുന്ന ചോദ്യോത്തര ചർച്ച. ചിലർ ഈ കരുതലിൽ നിന്ന് പ്രയോജനം അനുഭവിച്ചിട്ടുളള വിധങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിക്കുക, അല്ലെങ്കിൽ സേവനമേൽവിചാരകന്റെ സന്ദർശനത്താൽ സഹായിക്കപ്പെട്ട ഒന്നൊ രണ്ടൊ പേരെ അഭിമുഖം നടത്തുക.
15 മിനി: “ഭവന ബൈബിളദ്ധ്യയനങ്ങൾ തയ്യാറായി നടത്തൽ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം, ഒരു മൂപ്പൻ കൈകാര്യം ചെയ്യുന്നു.
ഗീതം 75 (58), സമാപന പ്രാർത്ഥന.
ഡിസംബർ 30-നാരംഭിക്കുന്ന വാരം
ഗീതം 105 (46)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. വാരാന്തത്തിൽ വയൽസേവനത്തിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക—ഭാഗം 5.” പരമ്പരയിലെ സമാപന ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ പിൻപററാൻ എല്ലാവരേയും ഊഷ്മളമായി പ്രോൽസാഹിപ്പിക്കുക. സമയം അനുവദിക്കുന്നതിനനുസരിച്ച്, ശുശ്രൂഷയിൽ ഒരു പൂർണ്ണപങ്കുണ്ടായിരുന്നതിനാൽ ആസ്വദിച്ച വ്യക്തിപരമായ പ്രയോജനങ്ങൾ വിവരിക്കാൻ കഴിയുന്ന തീക്ഷ്ണതയുളള പ്രസാധകനെയൊ പയനിയറെയൊ അഭിമുഖം നടത്തുക.
15 മിനി: എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കൽ: നാം എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുന്ന മുഖ്യ വിധം വീടുതോറുമുളള വേലയായിരിക്കുമെന്നുളളതിന് സംശയമില്ല. ജനുവരിയിൽ നിങ്ങൾക്ക് ഈ വേലയിൽ പങ്കെടുക്കുന്നതിനുവേണ്ടി കൂടുതൽ സമയം പട്ടികപ്പെടുത്താൻ കഴിയുമോ? എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുന്നതിലുളള നമ്മുടെ വിജയം ഒരു വലിയ അളവിൽ പുതിയ സംഭാഷണവിഷയം ഉപയോഗിക്കുന്നതിലുളള നമ്മുടെ ഫലപ്രദത്വത്താലും പുസ്തകത്തോടുളള അതിന്റെ ബന്ധിപ്പിക്കലിനാലുമായിരിക്കാം തീരുമാനിക്കപ്പെടുന്നത്. ഈ കാര്യത്തിൽ അഭിവൃദ്ധിപ്രാപിക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ചിലർക്ക് കുടുംബ അഭ്യസനയോഗങ്ങൾ നടത്താൻ കഴിയും. വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ നടത്തുന്നവർക്ക്, സഹായകമായി എന്തു ചെയ്യാൻ കഴിയും? റോമർ 12:8 അങ്ങനെയുളളവരെ “യഥാർത്ഥ ഉൽസാഹത്തോടെ” ആദ്ധ്യക്ഷം വഹിക്കാൻ പ്രേരിപ്പിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ പ്രദേശത്ത് വസിക്കുന്നവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരിക്കാം. “എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്നമല്ല”? എന്ന ആദ്യ അദ്ധ്യായം ഉപയോഗിക്കുന്നതിനെക്കുറിച്ചെന്ത്? ആദ്യത്തെ മൂന്നു ഖണ്ഡികകൾ ദൈവികവാഗ്ദത്തപ്രകാരമുളള സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിൽ ജീവിക്കുന്നതിനുളള താൽപ്പര്യം ജ്വലിപ്പിക്കുന്നതിനുളള ഉചിതമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. 11-ഉം 12-ഉം 13-ഉം പേജുകളിലെ ചിത്രങ്ങളോടുളള വിപരീത താരതമ്യത്തിൽ 8-ഉം 9-ഉം പേജുകളിലെ ചിത്രങ്ങൾ ദർശനപരമായ വിശിഷ്ട ആകർഷണം പ്രദാനം ചെയ്യുകയും ഒരു ഉത്തമ പാഠ്യ സഹായിയായി ഉപയോഗിക്കാൻ കഴിയുകയും ചെയ്യും. 110-ൽ പരം ഭാഷകളിൽ ലഭ്യമായ ലോകത്തിലെ ഏററവും നല്ല ബൈബിൾ പഠന സഹായികളിൽ ഒന്നിനാൽ നാം സജ്ജരാക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് ഇത് ജനുവരിയിൽ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ സമർപ്പിക്കാം.
ഗീതം 205 (118), സമാപന പ്രാർത്ഥന.