ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഡിസംബർ 10-നാരംഭിക്കുന്ന വാരം
ഗീതം 180 (62)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ വാരത്തിൽ വിശേഷവൽക്കരിക്കാൻ കഴിയുന്ന പ്രത്യേക ലേഖനങ്ങൾ പുതിയ മാസികകളിൽനിന്ന് പ്രദീപ്തമാക്കുക. അടുത്തവാരത്തെ സേവനയോഗത്തിന് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രിക കൊണ്ടുവരുന്നതിന് ഓർമ്മിപ്പിക്കുക.
20 മിനി: “ദൈവത്തിന്റെ വചനം ശുപാർശചെയ്യുക.” ചോദ്യോത്തരപരിചിന്തനം. 3-ഉം 4-ഉം ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ യോഗ്യതയുളള പ്രസാധകൻ പുതിയ സംഭാഷണവിഷയം പ്രകടിപ്പിക്കുക.
15 മിനി: പുതിയലോകഭാഷാന്തരം റഫറൻസ് ബൈബിളിന്റെ മൂല്യം. ചർച്ച. മൂപ്പൻ റഫറൻസ് ബൈബിൾ നന്നായി ഉപയോഗിച്ചിട്ടുളള രണ്ടോ മൂന്നോ പ്രസാധകരുമായി അതിന്റെ മൂല്യം പരിചിന്തിക്കുക. 5-ാം പേജിലെ പുതിയലോക ബൈബിൾ പരിഭാഷാകമ്മററിയുടെ പ്രസ്താവന പരിചിന്തിക്കുക. അടിക്കുറിപ്പുകളുടെയും ക്രോസ്റഫറൻസുകളുടെയും രണ്ടു കൺകോർഡൻസുകളുടെയും അനുബന്ധത്തിന്റെയും മൂല്യം പ്രദീപ്തമാക്കുക. ഈ പ്രസിദ്ധീകരണം വ്യക്തിപരമായ പഠനത്തിലും സഭായോഗങ്ങൾക്കുവേണ്ടി തയ്യാറാകുന്നതിലും ഉപയോഗിക്കുന്നതിന്റെ മൂല്യം ഊന്നിപ്പറയുക.
ഗീതം 46 (20), സമാപന പ്രാർത്ഥന.
ഡിസംബർ 17-നാരംഭിക്കുന്ന വാരം
ഗീതം 6 (4)
8 മിനി: സ്ഥപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സൊസൈററിയുടെ ലോകവ്യാപകവേലക്കുവേണ്ടി സംഭാവനചെയ്തതിന്റെ സൊസൈററിയിൽനിന്നുളള അറിയിപ്പുകൾ വായിക്കുക. കൂടാതെ സ്ഥലത്തെ സഭക്കുവേണ്ടിയുളള ഭൗതികപിന്തുണക്കുവേണ്ടി വിലമതിപ്പു പ്രകടമാക്കുക. ഡിസംബർ 25-ലേക്കുളള പ്രത്യേകസേവനക്രമീകരണങ്ങൾ വിശദീകരിക്കുക.
17 മിനി: “ബൈബിൾ വിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിലേക്ക് ആനയിക്കുക.” ചോദ്യോത്തരപരിചിന്തനം. 3-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ യോഗ്യതയുളള പ്രസാധകൻ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രികയുടെ 14ഉം 15ഉം പേജുകളിലെ വ്യക്തമായ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥിയെ സഭാമീററിംഗുകൾക്ക് ഹാജരാകാൻ എങ്ങനെ പ്രോൽസാഹിപ്പിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കുക.
20 മിനി: “യഹോവയെ ബഹുമാനിക്കാൻ പ്രത്യേക കൺവെൻഷനുകൾ.” ചോദ്യോത്തരചർച്ച. എല്ലാവരും പ്രത്യേകകൺവെൻഷനുവേണ്ടിയുളള സൊസൈററിയുടെ ക്രമീകരണത്തോട് പൂർണ്ണമായി സഹകരിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
ഗീതം 36 (14), സമാപനപ്രാർത്ഥന.
ഡിസംബർ 24-നാരംഭിക്കുന്ന വാരം
ഗീതം 101 (23)
5 മിനി: സ്ഥപരമായ അറിയിപ്പുകളും ദിവ്യാധിപത്യവാർത്തകളും. വാരാന്തവയൽസേവനപ്രവർത്തനത്തിന് പിന്തുണകൊടുക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
20 മിനി: “ദൈവത്തിന്റെ വചനം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യമുളളവരായിത്തീരുന്നതിന് മററുളളവരെ സഹായിക്കുക.” ചോദ്യോത്തരങ്ങളാലുളള പരിചിന്തനം. ശുശ്രൂഷയുടെ വിവിധവശങ്ങളിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിന് പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക. പ്രസാധകർക്ക് യോഗ്യതയുളള ബൈബിൾവിദ്യാർത്ഥിയെ അല്ലെങ്കിൽ മാതാപിതാക്കൾക്ക് മൈനറായ കുട്ടിയെ ശുശ്രൂഷക്കുവേണ്ടി ഒരുങ്ങുന്നതിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കുക.
20 മിനി: “നിങ്ങൾ വിശ്വാസത്തിനു വെല്ലുവിളിയായിരിക്കുന്ന ഒരു ചികിത്സാസാഹചര്യത്തെ അഭിമുഖീകരിക്കാൻ തയ്യാറാണോ?” അനുബന്ധത്തിന്റെ ആരംഭം മുതൽ “ആവശ്യമുളള സമയത്ത് വിലപ്പെട്ട സഹായം” എന്ന ഉപശീർഷകം വരെയുളള ഖണ്ഡികകളുടെ ഒരു പ്രാപ്തനായ മൂപ്പനാലുളള ചോദ്യോത്തരപരിചിന്തനം. എന്തെങ്കിലും സംഭവിക്കുന്നതുവരെ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ചിന്തിക്കുന്നതിനുവേണ്ടി കാത്തിരിക്കരുത് എന്ന് ഊന്നിപ്പറയുക. ഒരു കുടുംബമെന്ന നിലയിൽ മുൻകൂട്ടി ആസൂത്രണം ചെയ്യുക—തയ്യാറായിരിക്കുക!
ഗീതം 183 (73), സമാപനപ്രാർത്ഥന.
ഡിസംബർ 31-നാരംഭിക്കുന്ന വാരം
ഗീതം 161 (70)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ജനുവരിയിൽ യുവജനങ്ങൾ ചോദിക്കുന്നു . . . എന്ന പുസ്തകം വിശേഷവൽവരിക്കും എന്ന് സഭയെ ഓർമ്മിപ്പിക്കുക. എല്ലാവരും ഈ പ്രസിദ്ധീകരണം വിതരണംചെയ്യുന്നതിൽ പൂർണ്ണപങ്കുണ്ടായിരിക്കുന്നതിന് ആഗ്രഹിക്കുകയും നന്നായി തയ്യാറാകുകയും ചെയ്യും.
10 മിനി: “സുവാർത്ത സമർപ്പിക്കൽ—പ്രാർത്ഥനാപൂർവകമായ ഒരു വിധത്തിൽ.” ഊഷ്മളവും ആകർഷകവുമായ പ്രസംഗം. നമ്മുടെ ശുശ്രൂഷയിൽ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തിനും അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക.
18 മിനി: “നിങ്ങൾ വിശ്വാസത്തിനു വെല്ലുവിളിയായിരിക്കുന്ന ഒരു ചികിത്സാസാഹചര്യത്തെ അഭിമുഖീകരിക്കാൻ തയ്യാറാണോ?” അനുഭവപരിചയമുളള പ്രസംഗകൻ ഒരു അടിയന്തിരചികിത്സാസാഹചര്യത്തെ കൈകാര്യം ചെയ്യുമ്പോൾ മൂപ്പൻമാരുമൊത്ത് പ്രവർത്തിക്കുന്നതിന്റെ പ്രയോജനത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് അനുബന്ധലേഖനത്തിന്റെ “ആവശ്യമുളള സമയത്ത് വിലപ്പെട്ട സഹായം” എന്ന ഉപശീർഷകം മുതൽ അവസാനംവരെയുളള ഭാഗത്തെക്കുറിച്ച് വ്യക്തമായ പ്രസംഗം ചെയ്യുന്നു.
12 മിനി: ജനുവരിയിൽ യുവജനങ്ങൾ ചോദിക്കുന്നു . . . സമർപ്പിക്കുക. മൂപ്പൻ സദസ്സുമായി പുസ്തകം ചർച്ചചെയ്യുന്നു. ഹ്രസ്വമായി പുസ്തകത്തിന്റെ പത്തു ഭാഗങ്ങൾ പ്രദീപ്തമാക്കുക. തിരഞ്ഞെടുത്ത അദ്ധ്യായങ്ങൾ പരിചിന്തിക്കുക. 27-ാം പേജിലേതുപോലുളള ശക്തമായ ചിത്രങ്ങൾ ശ്രദ്ധിക്കുക. യുവാക്കളെയും മാതാപിതാക്കളെയും മററുളളവരെയും ഈ പുസ്തകത്തിന്റെ കാലാനുസൃതമായ ബുദ്ധിയുപദേശം പരിചിന്തിക്കുന്നതിന് പ്രോൽസാഹിപ്പിക്കുക. എല്ലാവരും പുസ്തകം വയൽസേവനത്തിൽ ഉപയോഗിക്കുന്നതിന് തയ്യാറാകണം. ഇത് കുടുംബചർച്ചയിൽ ഉപയോഗിക്കുന്ന വിധങ്ങൾ നിർദ്ദേശിക്കുക.
ഗീതം 188 (70), സമാപനപ്രാർത്ഥന.