വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/90 പേ. 3
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • സന്തോഷവാർത്ത പ്രസംഗിക്കുന്ന വിധങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • അന്യഭാഷക്കാരോടു സംസാരിക്കുമ്പോൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • പല ഭാഷക്കാരുള്ള പ്രദേശത്ത്‌ പരസ്‌പരധാരണയോടെ പ്രവർത്തിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ബഹുഭാഷാ പ്രദേശത്ത്‌ സാഹിത്യം സമർപ്പിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 11/90 പേ. 3

ചോദ്യ​പ്പെ​ട്ടി

● രണ്ടോ മൂന്നോ വ്യത്യ​സ്‌ത​ഭാ​ഷകൾ സംസാ​രി​ക്കുന്ന സഭകൾ ഒരേ പ്രദേശം പ്രവർത്തി​ക്കു​മ്പോൾ ഏതു വസ്‌തു​തകൾ മനസ്സിൽപി​ടി​ക്കണം?

നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യു​ടെ 1984 ഏപ്രിൽ ലക്കം “സുവാർത്ത സമർപ്പി​ക്കൽ” എന്നതിൻ കീഴിൽ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഓരോ സഭയി​ലെ​യും പ്രസാ​ധകർ തങ്ങളുടെ സ്വന്തം പ്രത്യേക ഭാഷാ​കൂ​ട്ട​ത്തിൽ തങ്ങളുടെ ശ്രമങ്ങൾ കേന്ദ്രീ​ക​രി​ക്കണം.” ബഹുഭാ​ഷാ പ്രദേശം പ്രവർത്തി​ക്കുന്ന സഭകൾ തങ്ങളുടെ പ്രസാ​ധകർ സന്ദർശി​ക്ക​രു​താത്ത വീടു​ക​ളു​ടെ​യും എപ്പാർട്ടു​മെൻറു​ക​ളു​ടെ​യും ഒരു ലിസ്‌റ​റു​ണ്ടാ​ക്കു​ന്നത്‌ സഹായ​ക​മെന്ന്‌ കണ്ടെത്തി​യേ​ക്കാം. പ്രദേശം പൂർണ്ണ​മാ​യി പ്രവർത്തി​ച്ചു​തീർക്കു​ന്ന​തി​നും താൽപ്പ​ര്യ​ക്കാ​രെ ഉചിത​മായ സഭയി​ലേക്ക്‌ തിരി​ച്ചു​വി​ടു​ന്ന​തി​നും എല്ലാവർക്കും സ്വീകാ​ര്യ​മായ ഒരു പദ്ധതി ഉണ്ടാക്കു​ക​യെ​ന്നത്‌ പ്രസ്‌തുത സഭകളി​ലെ സേവന​മേൽവി​ചാ​ര​കൻമാ​രു​ടെ ഉത്തരവാ​ദി​ത്വ​മാണ്‌. ഇത്‌ വ്യത്യ​സ്‌ത​ഭാ​ഷാ​സ​ഭ​ക​ളി​ലെ പ്രസാ​ധകർ ഒരുപക്ഷെ ഒരേ രാവി​ലെ​യൊ ഉച്ചതി​രി​ഞ്ഞൊ വീട്ടു​കാ​രെ അനാവ​ശ്യ​മാ​യി ശല്യ​പ്പെ​ടു​ത്തു​ന്ന​തി​നെ തടയു​ന്ന​തി​നാണ്‌ ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നത്‌. നാം “ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്തക്ക്‌ യാതൊ​രു പ്രതി​ബ​ന്ധ​വും വരുത്താൻ” ആഗ്രഹി​ക്കു​ന്നില്ല.—1 കൊരി. 9:12.

ആളുകൾ മാറി​പ്പോ​കു​ന്ന​തു​നി​മി​ത്തം ക്രമീ​ക​ര​ണങ്ങൾ ചെയ്യേ​ണ്ട​തു​ള​ള​പ്പോൾ താൽപ്പ​ര്യ​ക്കാ​രു​ടെ പേരും മേൽവി​ലാ​സ​ങ്ങ​ളും ഉചിത​മായ സഭയെ പെട്ടെന്ന്‌ ഏൽപ്പി​ക്കുക. ഇത്‌ പ്രദേ​ശ​രേ​ഖകൾ കാലാ​നു​സൃ​ത​മാ​ക്കാൻ സഹായി​ക്കും. സ്‌നേ​ഹ​വും പരസ്‌പ​ര​താൽപ്പ​ര്യ​വും ഗ്രാഹ്യ​വും ന്യായ​ബോ​ധ​വും സഹകര​ണ​വും മർമ്മ​പ്ര​ധാ​ന​മാണ്‌.—ഫിലി. 4:5.

തെരു​വു​വേ​ല​യി​ലും അനൗപ​ചാ​രി​ക​സാ​ക്ഷീ​ക​ര​ണ​ത്തി​ലും മററും പങ്കെടു​ക്കു​മ്പോൾ പ്രസാ​ധ​കർക്ക്‌ വിവിധ ഭാഷക​ളി​ലു​ളള സാഹി​ത്യം കൊണ്ടു​പോ​കാ​വു​ന്ന​താണ്‌. എന്നിരു​ന്നാ​ലും, രണ്ടൊ അധിക​മൊ സഭകൾ പങ്കു​വെ​ക്കുന്ന പ്രദേ​ശത്ത്‌ വീടു​തോ​റും പോകു​മ്പോൾ നാം നമ്മുടെ സ്വന്തം സഭയുടെ ഭാഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ട​താണ്‌. ഈ പ്രശ്‌നം സ്ഥിതി​ചെ​യ്യു​ന്നി​ടത്ത്‌ സാഹി​ത്യം സമർപ്പി​ക്കുന്ന പ്രസാ​ധ​കർക്ക്‌ വീട്ടു​കാ​രന്‌ ഏററം നന്നായി മനസ്സി​ലാ​കു​ന്ന​തോ ഇഷ്‌ട​പ്പെ​ടു​ന്ന​തോ ആയ ഭാഷയിൽ നടത്തുന്ന സഭാമീ​റ​റിം​ഗു​ക​ളി​ലേക്ക്‌ താൽപ്പ​ര്യ​മു​ളള ഒരു വീട്ടു​കാ​രനെ നയിക്കാൻ കഴിയ​ത്ത​ക്ക​വണ്ണം ഭാഷയ​നു​സ​രി​ച്ചാ​യി​രി​ക്കും പ്രദേ​ശങ്ങൾ തയ്യാറാ​ക്കു​ന്നത്‌ എന്ന്‌ മനസ്സിൽ പിടി​ക്കുക.

ചില സമയങ്ങ​ളിൽ നമ്മുടെ ശ്രമങ്ങൾ കുറെ കടന്നു​ക​യ​റി​യേ​ക്കാ​മെ​ന്നത്‌ സ്‌പഷ്‌ട​മാണ്‌. എന്നാൽ മുകളിൽ പരാമർശിച്ച ലേഖന​ത്തിൽ പ്രസ്‌താ​വി​ച്ച​പ്ര​കാ​രം “നാം പ്രസം​ഗി​ക്കു​മ്പോൾ നമ്മുടെ ഉദ്ദേശ്യം ശിഷ്യരെ ഉളവാ​ക്കുക—സത്യം പഠിപ്പി​ക്കുക—എന്നതാണ്‌ എന്ന്‌ മനസ്സിൽ പ്രമു​ഖ​മാ​യി കരുതി​ക്കൊ​ള​ളു​ന്നത്‌ നല്ലതാണ്‌. (മത്താ. 28:19, 20) ആളുകൾക്ക്‌ ഏററം നന്നായി മനസ്സി​ലാ​കുന്ന ഭാഷയി​ലാ​യി​രി​ക്കണം പഠിപ്പി​ക്കൽ നടത്തേ​ണ്ടത്‌. (1 കൊരി. 14:9)” നാം ഹാജരാ​കുന്ന സഭയിലെ ഭാഷ ഏററം നന്നായി മനസ്സി​ലാ​കു​ക​യൊ ഇഷ്‌ട​പ്പെ​ടു​ക​യൊ ചെയ്യുന്ന ആളുക​ളിൽ നമ്മുടെ ശുശ്രൂഷ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നാൽ രക്ഷ നേടാൻ അനേക​രെ​ക്കൂ​ടെ സഹായി​ക്കു​ന്ന​തിൽ വളരെ​യ​ധി​കം നൻമ ചെയ്യാൻ കഴിയും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക