ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
കുറിപ്പ്: കൺവെൻഷൻ കാലത്ത് നമ്മുടെ രാജ്യശുശ്രൂഷ ഓരോ വാരത്തിലേക്കും ഓരോ സേവനയോഗം പട്ടികപ്പെടുത്തും. സഭകൾക്ക് ഡിസ്ട്രിക്ട് കൺവെൻഷനിൽ ഹാജരാകുന്നതിനും അടുത്ത വാരത്തെ സേവനയോഗത്തിൽ പരിപാടികളുടെ വിശേഷാശയങ്ങളുടെ ഒരു 30 മിനിററ് പുനരവലോകനം ഉൾപ്പെടുത്തുന്നതിനും അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്. മുഖ്യ ആശയങ്ങളിൽ കേന്ദ്രീകരിക്കാൻ കഴിവുളള രണ്ടോ മൂന്നോ സഹോദരൻമാർക്ക് ദൈനംദിന പരിപാടികളുടെ പുനരവലോകനം മുൻകൂട്ടിനിയമിക്കാവുന്നതാണ്. നന്നായി തയ്യാറാക്കപ്പെട്ട ഈ പുനരവലോകനം വ്യക്തിപരമായി ബാധകമാക്കുന്നതിനും വയലിൽ ഉപയോഗിക്കുന്നതിനുംവേണ്ടി മുഖ്യ ആശയങ്ങൾ ഓർമ്മിക്കുന്നതിന് സഹോദരങ്ങളെ സഹായിക്കും. ഉപയോഗിക്കുന്ന അനുഭവങ്ങളും സദസ്സിൽനിന്നുളള അഭിപ്രായങ്ങളും ഹ്രസ്വവും കുറിക്കു കൊളളുന്നതുമായിരിക്കണം.
ജൂലൈ 9-നാരംഭിക്കുന്ന വാരം
ഗീതം 151 (25)
7 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. വാരാന്തത്തിലെ വയൽസേവനക്രമീകരണങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: “നിങ്ങളുടെ ശുശ്രൂഷയിൽ വൈദഗ്ദ്ധ്യമുളളവരായിത്തീരുക.” ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച. 5-ഉം 6-ഉം ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ 1988 ജൂലൈ 15-ലെ വാച്ച്ടവറിലും ന്യായവാദം പുസ്തകത്തിലും കാണപ്പെടുന്ന നിർദ്ദേശങ്ങളുടെ ഉപയോഗം പ്രകടിപ്പിക്കുക. കൂടാതെ പ്രസാധകർക്ക് യഹോവയുടെ സ്ഥാപനം മുഖേന ലഭിച്ച നിർദ്ദേശങ്ങൾ ബാധകമാക്കിയതിനാൽ പ്രദേശത്തു ലഭിച്ച നല്ല ഫലങ്ങൾ പറയിക്കുക.
23 മിനി: “1990-ലെ ‘നിർമ്മലഭാഷാ’ ഡിസ്ട്രിക്ട് കൺവെൻഷനു വരിക.”—ഭാഗം ഒന്ന്. 1-15 ഖണ്ഡികകളുടെ സദസ്യ ചർച്ചയും “ഡിസ്ട്രിക്ട് കൺവെൻഷൻ ഓർമ്മിപ്പിക്കലുകളു”ടെ ഒരു ഹ്രസ്വമായ പുനരവലോകനവും.
ഗീതം 178 (67), സമാപന പ്രാർത്ഥന.
ജൂലൈ 16-നാരംഭിക്കുന്ന വാരം
ഗീതം 43 (103)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും സംഭാവനകൾ സ്വീകരിച്ചതായുളള അറിയിപ്പുകളും.
10 മിനി: ചോദ്യപ്പെട്ടി. മൂപ്പനാലുളള പ്രസംഗം.
15 മിനി: “സാക്ഷീകരണത്തിനുളള അവസരങ്ങൾ പ്രയോജനപ്പെടുത്തുക.” ലേഖനത്തിന്റെ ചോദ്യോത്തര രൂപത്തിലുളള പരിചിന്തനം.
15 മിനി: ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്ന വിധം. അദ്ധ്യയനങ്ങൾ ആരംഭിക്കുന്നതിൽ വിജയം വരിച്ചിട്ടുളള രണ്ടോ മൂന്നോ പ്രസാധകരെ അഭിമുഖം നടത്തുക. അവർ ഫലപ്രദമെന്ന് കണ്ടെത്തിയതെന്താണ്? അവർ പ്രാരംഭ താൽപ്പര്യത്തെ സജീവമായി നിർത്തുന്നതെങ്ങനെയാണ്? പ്രാരംഭ സന്ദർശനത്തിലും മടക്കസന്ദർശനത്തിലും ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്ന വിധം സംബന്ധിച്ച ഹ്രസ്വമായ പ്രകടനങ്ങൾ അവതരിപ്പിക്കുക.
ഗീതം 143 (76), സമാപന പ്രാർത്ഥന.
ജൂലൈ 23-നാരംഭിക്കുന്ന വാരം
ഗീതം 91 (61)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. വാരത്തിൽ ശേഷിച്ചിരിക്കുന്ന ദിവസങ്ങളിലെ വയൽസേവനക്രമീകരണങ്ങൾ ഉൾപ്പെടുത്തുക. സമയം അനുവദിക്കുന്നതിനനുസരിച്ച് പുതിയ മാസികകളിലെ സംസാരാശയങ്ങളെ പരാമർശിക്കുക.
18 മിനി: “നിങ്ങളുടെ ആത്മീയാവശ്യത്തെ തൃപ്തിപ്പെടുത്തുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. ഒരു കുടുംബത്തലവനെയും ഏകാകിയായ ഒരു പ്രസാധകനെയും അവർ എപ്രകാരം തങ്ങളുടെ ആത്മീയാവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിന് സമയം കണ്ടെത്തുന്നതിനുളള വെല്ലുവിളിയെ നേരിടുന്നുവെന്നതു സംബന്ധിച്ച് അഭിമുഖം നടത്തുക. തങ്ങളുടെ സ്വന്തം ക്രമീകരണങ്ങളെ പരിശോധിക്കുന്നതിനും ആവശ്യമായ പുരോഗതി വരുത്തുന്നതിനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിനും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
17 മിനി: “തക്കസമയത്തെ സഹായം.” സേവനമേൽവിചാരകൻ വിവരം സദസ്സുമായി ചർച്ചചെയ്യുന്നു. സേവനമേൽവിചാരകൻ സഭാപുസ്തകാദ്ധ്യയന കൂട്ടങ്ങളെ സന്ദർശിക്കുന്നതിനുളള ക്രമീകരണത്തിന്റെ പ്രയോജനങ്ങൾ പ്രദീപ്തമാക്കുക. സേവനമേൽവിചാരകന്റെ സന്ദർശനവാരത്തിലെ പ്രവർത്തനത്തിൽ പങ്കുകൊളളുന്നതിന് പ്രത്യേക പരിശ്രമം ചെയ്യുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 177 (52), സമാപനപ്രാർത്ഥന.
ജൂലൈ 30-നാരംഭിക്കുന്ന വാരം
ഗീതം 213 (85)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. പ്രസാധകർ ദൈവത്തിന്റെ വചനം പുസ്തകം ഉപയോഗിച്ചതിലുണ്ടായ ഒന്നുരണ്ടു വയൽ അനുഭവങ്ങൾ പറയിക്കുക. ഓഗസ്ററിൽ വയൽസേവനത്തിനുപയോഗിക്കാൻ സഭയിൽ ലഭ്യമായ ലഘുപത്രികകളുടെ ശീർഷകങ്ങൾ അറിയിക്കുക. സ്ഥലത്തെ പ്രദേശത്ത് എങ്ങനെ ഒരു ലഘുപത്രിക ഉപയോഗിക്കാമെന്ന് പ്രകടിപ്പിക്കുക. ഈ വാരാന്തത്തിൽ വയൽ സേവനത്തിൽ പങ്കെടുക്കുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
15 മിനി: “സുവാർത്ത സമർപ്പിക്കൽ—ഒരു കുടുംബമെന്ന നിലയിൽ.” വിവരത്തിന്റെ ചോദ്യോത്തര പരിചിന്തനം. ഖണ്ഡികകൾ വായിക്കത്തക്കവണ്ണം ഓരോ ഖണ്ഡികക്കും ഒന്നോ രണ്ടോ ചോദ്യങ്ങൾ മാത്രം ചോദിക്കുക.
22 മിനി: “1990-ലെ ‘നിർമ്മലഭാഷാ’ ഡിസ്ട്രിക്ട് കൺവെൻഷനു വരിക.”—ഭാഗം രണ്ട്. അനുബന്ധത്തിലെ 16 മുതൽ 34 വരെയുളള ഖണ്ഡികകൾ സദസ്സുമായി ചർച്ചചെയ്യുക. കൺവെൻഷനുകളിൽ നമ്മുടെ നടത്തയെ ഭരിക്കേണ്ട തിരുവെഴുത്തുതത്വങ്ങൾ ഊന്നിപ്പറയുക. ബൈബിൾ വിദ്യാർത്ഥികളുമായി അനുബന്ധം ചർച്ചചെയ്യാനും അവർ ഹാജരാകുന്നതിന് ക്രമീകരണങ്ങൾ ചെയ്യാൻ സഹായിക്കാനും സഹോദരങ്ങളെ പ്രോൽസാഹിപ്പിക്കുക.
ഗീതം 214 (23), സമാപനപ്രാർത്ഥന.