വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/90 പേ. 4
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • നല്ല പെരുമാറ്റരീതികൾ​—⁠ദൈവജനത്തിന്റെ ഒരു സവിശേഷത
    നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം
    2009 വീക്ഷാഗോപുരം
  • നിങ്ങളുടെ ഭവനം ലഭ്യമാക്കാൻ നിങ്ങൾക്കു കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​കൾ—അവ പ്രധാ​ന​മാ​ണോ?
    യുവജനങ്ങൾ ചോദിക്കുന്നു
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 3/90 പേ. 4

ചോദ്യ​പ്പെ​ട്ടി

● സഭാപു​സ്‌ത​കാ​ദ്ധ്യ​യ​ന​ത്തി​നു ഹാജരാ​കു​മ്പോൾ നമുക്ക്‌ എങ്ങനെ ക്രിസ്‌തീയ ശീലങ്ങൾ പ്രകട​മാ​ക്കാം?

നാം സാധാ​ര​ണ​യാ​യി നമ്മുടെ അയൽക്കാ​രാൽ നിരീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. അവർ ചില​പ്പോൾ നമ്മുടെ നടത്ത​യെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയു​ക​യും പ്രതി​ക​രി​ക്കു​ക​യും പോലും ചെയ്യും. (1 കൊരി​ന്ത്യർ 4:9 താരത​മ്യ​പ്പെ​ടു​ത്തുക.) യഹോ​വ​യു​ടെ ദാസൻമാർ എന്ന നിലയിൽ നാം അവരുടെ അഭി​പ്രാ​യ​ങ്ങ​ളും പ്രതി​ക​ര​ണ​ങ്ങ​ളും അനുകൂ​ല​മാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (1 പത്രോസ്‌ 2:12) ഇത്‌ സഭാപു​സ്‌ത​കാ​ദ്ധ്യ​യ​ന​ത്തി​ങ്കലെ നമ്മുടെ പ്രവർത്ത​ന​ത്തോ​ടു​ളള ബന്ധത്തിൽ സത്യമാണ്‌. ഇവയിൽ ഭൂരി​പ​ക്ഷ​വും സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽവെച്ചു നടത്ത​പ്പെ​ടു​ന്ന​തി​നാൽ നമ്മുടെ ശീലങ്ങൾ നാം ചെയ്യുന്ന സകലത്തിൻമേ​ലും നന്നായി പ്രതി​ഫ​ലി​ക്കാൻ പ്രത്യേക ശ്രദ്ധ ചെലു​ത്തണം. പുസ്‌ത​കാ​ദ്ധ്യ​യ​ന​ത്തി​നു സമീപം പാർക്കിംഗ്‌ സൗകര്യം പരിമി​ത​മാ​യി​രി​ക്കു​ന്നി​ടത്ത്‌ നമ്മുടെ അയൽക്കാ​ര​നോ​ടു​ളള നമ്മുടെ സ്‌നേഹം അയാൾക്ക്‌ അസൗക​ര്യ​മോ ക്ലേശമോ ഉളവാ​ക്കത്തക്ക വിധത്തിൽ മര്യാ​ദാ​ര​ഹി​ത​മാ​യി നമ്മുടെ കാർ പാർക്കു​ചെ​യ്യു​ന്ന​തിൽനിന്ന്‌ നമ്മെ പിന്തി​രി​പ്പി​ക്കും.

നാം കൂടി​വ​രു​മ്പോ​ഴെ​ല്ലാം നാം സന്തോ​ഷ​മു​ള​ള​വ​രാണ്‌. ഇത്‌ മിക്ക​പ്പോ​ഴും മീററിം​ഗി​നു മുമ്പും പിമ്പും സജീവ​സം​ഭാ​ഷ​ണ​ത്തിൽ കലാശി​ക്കു​ന്നു. (മീഖാ 2:12) നല്ല ശീലങ്ങ​ളും മററു​ള​ള​വ​രോ​ടു​ളള പരിഗ​ണ​ന​യും നമ്മുടെ സംഭാ​ഷ​ണ​ത്തി​ന്റെ ശബ്‌ദ​വ്യാ​പ്‌തം ന്യായ​മായ തലത്തിൽ നിർത്ത​ണ​മെന്ന്‌ നിർദ്ദേ​ശി​ക്കും. (മത്തായി 7:12; ഗലാ. 6:10) ക്രിസ്‌തീ​യ​സ്‌നേഹം വെളി​യി​ലൂ​ടെ ഓടി​ന​ട​ക്കു​ന്ന​തിൽനി​ന്നും മററു​ള​ള​വ​രു​ടെ വസ്‌തു​ക്കൾക്കു കേടു​വ​രു​ത്തു​ന്ന​തിൽനി​ന്നും നമ്മുടെ കുട്ടി​കളെ തടയാൻ നമ്മെ പ്രേരി​പ്പി​ക്കും. (സദൃ. 29:15; 1 കൊരി. 13:4, 5) ഇതിൽ പുസ്‌ത​കാ​ദ്ധ്യ​യനം നടത്ത​പ്പെ​ടുന്ന വീട്ടിലെ ആദര​വോ​ടു​കൂ​ടിയ നടത്തയും ഉൾപ്പെ​ടും. ഏതെങ്കി​ലും അനുചിത നടത്ത നിരീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ, അയൽക്കാ​രിൽനി​ന്നു​ളള പരാതി​ക​ളി​ലും അദ്ധ്യയ​ന​ത്തി​നു തന്റെ വീട്‌ അതിഥി​പ്രി​യ​ത്തോ​ടെ തുറന്നു​തന്ന വീട്ടു​കാ​രനു പ്രയാ​സ​ങ്ങ​ളി​ലും കലാശി​ക്കുന്ന പ്രശ്‌നങ്ങൾ സംജാ​ത​മാ​കാ​തി​രി​ക്കാൻ, അല്ലെങ്കിൽ ഒരു പ്രത്യേക പുസ്‌ത​കാ​ദ്ധ്യ​യ​ന​കൂ​ട്ട​ത്തിൽ ഹാജരാ​കു​ന്ന​വർക്ക്‌ അസൗക​ര്യ​മു​ണ്ടാ​കാ​തി​രി​ക്കാൻ സ്‌നേ​ഹ​പൂർവ​ക​വും ദൃഢവു​മായ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ന്ന​തിൽ മൂപ്പൻമാർ താമസം വരുത്ത​രുത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക