ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജനുവരി 8-നാരംഭിക്കുന്ന വാരം
ഗീതം 51 (24)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ശനിയാഴ്ചത്തെ മാസികാ പ്രവർത്തനത്തിന് പിന്തുണ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
25 മിനി: “യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക അത എങ്ങനെ കണ്ടെത്താൻ കഴിയും?” മൂപ്പൻ പുസ്തകം ചർച്ചചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യായങ്ങൾ പരിചിന്തിക്കുക. 13ഉം 21ഉം പേജുകളിലെ ചിത്രങ്ങൾ ശ്രദ്ധിക്കുക. അവയെ 4, 98 എന്നീ പേജുകളിലേതുമായി വിപരീത താരതമ്യം ചെയ്യുക. 9-ാം അദ്ധ്യായത്തിലും ഊന്നിപ്പറയാൻ കഴിയുന്ന നല്ല ആശയങ്ങളുണ്ട്. എല്ലാവരും യഥാർത്ഥ സമാധാനം പുസ്തകം വയൽസേവനത്തിനുപയോഗിക്കുന്നതിന് തയ്യാർ ചെയ്യണം.
10 മിനി: സഭാമീററിംഗുകളിൽ സേവകൻമാരുടെ ചുമതലകൾ. മൂപ്പനും യോഗ്യതയുളള ഒന്നോ രണ്ടോ സേവകൻമാരും ചോദ്യപ്പെട്ടി പരിചിന്തിക്കുന്നു. സഭയിലെ എല്ലാവരും സേവകരോടു സഹകരിക്കേണ്ടതിന്റെ ആവശ്യകത കാണിച്ചുകൊടുക്കുക.
ഗീതം 40 (31), സമാപന പ്രാർത്ഥന.
ജനുവരി 15-നാരംഭിക്കുന്ന വാരം
ഗീതം 138 (71)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. സഭയുടെ സംഭാവനകൾ സൊസൈററി സ്വീകരിച്ചതായ അറിയിപ്പുകളോടുകൂടെ കണക്കു റിപ്പോർട്ടും ഉൾപ്പെടുത്തുക. സഭയുടെ വയൽസേവനക്രമീകരണങ്ങൾ അറിയിക്കുക.
20 മിനി: “കുടുംബ ബൈബിളദ്ധ്യയനം—ക്രിസ്ത്യാനികൾക്കുളള ഒരു മുൻഗണന.” മൂപ്പൻ സദസ്സുമായി ചർച്ചചെയ്യുന്നു. സഭയിൽ നടത്തപ്പെടുന്ന കുടുംബ ബൈബിൾ അദ്ധ്യയനങ്ങളുടെ എണ്ണം പറയുകയും എല്ലാ കുടുംബതലവൻമാരും ഒരു നിരന്തര കുടുംബ ബൈബിളദ്ധ്യയനം നടത്തേണ്ടതിന്റെ ആവശ്യം കാണിച്ചുകൊടുക്കുകയും ചെയ്യുക.
15 മിനി: രാജ്യഹോളിലായിരിക്കുമ്പോൾ നല്ല ശീലങ്ങൾ പ്രകടമാക്കൽ. 1989 ജൂൺ 15-ലെ വാച്ച്ടവറിന്റെ 16-17 പേജുകളെ അടിസ്ഥാനപ്പെടുത്തി പ്രസംഗം. (1) കൃത്യസമയത്തു വരിക, (2) പരിപാടിക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക, (3) മററുളളവരിൽ ഊഷ്മളവും വ്യക്തിപരവുമായ താൽപര്യം എടുക്കുക എന്നിവയുടെ ആവശ്യം പ്രദീപ്തമാക്കുക. (രാ. ശു. 9⁄89ലെയും രാ. ശു. 8⁄86ലെയും വിവരങ്ങളും പരിശോധിക്കുക.)
ഗീതം 183 (73), സമാപനപ്രാർത്ഥന.
ജനുവരി 22-നാരംഭിക്കുന്ന വാരം
ഗീതം 151 (25)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. വാരാന്ത്യ സാക്ഷീകരണത്തിനുളള സ്ഥലപരമായ ക്രമീകരണങ്ങൾ വിവരിക്കുക.
20 മിനി: “എല്ലാ അവസരങ്ങളിലും മാസികകൾ സമർപ്പിക്കുക.” ചോദ്യോത്തര പരിചിന്തനം. നാലാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ പൊതുവാഹനങ്ങൾ കാത്തു നിൽക്കുകയോ സമാന സാഹചര്യങ്ങളിലായിരിക്കുകയൊ ചെയ്യുന്ന ഒരാളെ എങ്ങനെ സമീപിക്കാമെന്ന് പ്രകടിപ്പിക്കുക. എല്ലാ അവസരങ്ങളിലും മാസികകൾ സമർപ്പിക്കുന്നതിനെക്കുറിച്ച് ബോധമുണ്ടായിരിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുക.
15 മിനി: “യുവാക്കളേ ഒരു കപടജീവിതം നയിക്കുന്നതിനെത്തിരെ ജാഗ്രത പുലർത്തുക.” (1988 ഓഗസ്ററ് 1-ലെ വാച്ച്ടവർ. ചോദ്യോത്തര ചർച്ച. (നാട്ടുഭാഷ: മാർച്ച് 1, 1989).
ഗീതം 53 (27), സമാപന പ്രാർത്ഥന.
ജനുവരി 29-നാരംഭിക്കുന്ന വാരം
ഗീതം 30 (117)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണം പറയുകയും സ്ഥലത്തു ലഭ്യമായ പുസ്തകങ്ങൾ ഏവയെന്ന് സഭയെ അറിയിക്കുകയും ചെയ്യുക. വാരാന്ത്യ സേവനക്രമീകരണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക.
25 മിനി: “സുവാർത്ത സമർപ്പിക്കൽ—പഴയ പ്രസിദ്ധീകരണങ്ങൾകൊണ്ട്.” ചോദ്യോത്തര പരിചിന്തനം. 6-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ നിലവിലുളള സമർപ്പണം വിശേഷവൽക്കരിച്ചുകൊണ്ട് ഒരു ഹ്രസ്വ പ്രകടനത്തിന് ക്രമീകരണം ചെയ്യുക.
10 മിനി: “തടവുകാരുമായി എഴുത്തുകുത്തുകൾ നടത്തൽ.” സദസ്യപങ്കുപററലോടെ മൂപ്പന്റെ പ്രസംഗം.
ഗീതം 18 (108), സമാപന പ്രാർത്ഥന.