അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: നവംബർ: ഉണരുക!യുടെയൊ വീക്ഷാഗോപുരത്തിന്റെയൊ രണ്ടിന്റെയുമൊ വരിസംഖ്യ. ഓരോന്നിനും വാർഷിക വരിസംഖ്യ 40ക. വീതം. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യകൾക്കും 20ക. പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യകളില്ല. ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ ഒരു മാസികാ വലിപ്പത്തിലുളള ലഘുപത്രികയോടൊത്ത്. ബൈബിൾ നമ്പർ 12 (റഫറൻസ്) ലഘുപത്രികയോടൊത്ത് ഉപയോഗിക്കുമ്പോൾ സംഭാവന 43ക. 1971ലെയോ 1981ലെയോ പഴയ ബൈബിൾ പതിപ്പുകൾ ഒരു ലഘുപത്രികയോടൊത്ത് ഉപയോഗിക്കുമ്പോൾ സംഭാവന 38ക. ആയിരിക്കണം. ജനുവരി 1990: യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കതെങ്ങനെ കണ്ടെത്താം? 10ക. സംഭാവനക്ക്. (യഥാർത്ഥ സമാധാനം ലഭ്യമല്ലാത്തടത്ത് 192 പേജുളള രണ്ടു പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 10ക.-ക്ക്.) ഫെബ്രുവരി, മാർച്ച്: ഇംഗ്ലീഷിലുളള രണ്ടു പഴയ 192 പേജ് പുസ്തകങ്ങൾ, 10ക. നാട്ടുഭാഷയിൽ ഒന്നിന് 5ക.
●അദ്ധ്യക്ഷമേൽവിചാരകനൊ അദ്ദേഹം ചുമതലപ്പെടുത്തുന്ന മററാരെങ്കിലുമൊ സഭാ കണക്കുകൾ ഡിസംബർ 1നൊ അതിനുശേഷം സാധ്യമാകുന്നിടത്തോളം നേരത്തെയൊ പരിശോധിക്കേണ്ടതാണ്.
●വീക്ഷാഗോപുരത്തിന്റെ പുനഃമുദ്രണം ചെയ്‌ത ബയൻറിട്ട വാല്യം സഭകൾക്ക് അയച്ചുകൊണ്ടിരിക്കുന്നു. ഇത് ഓരോ വാല്യത്തിനും 60ക.യും അഞ്ചു വാല്യത്തിന്റെ ഒരു സെററിന് 300ക.യുമാണ്. ഇവ സ്റേറാക്കുചെയ്യരുത്, എന്നാൽ ഓർഡർ ചെയ്തവർക്ക് പെട്ടെന്നു തന്നെ കൊടുക്കുകയും ഇവയുടെ പണം കൃത്യമായി സൊസൈററിക്ക് അയച്ചുകൊടുക്കുകയും ചെയ്യണം. (നിയന്ത്രിത സ്റേറാക്ക് ഇനങ്ങൾ നിങ്ങൾക്ക് പ്രത്യേകമായ അപേക്ഷ ഉളളപ്പോൾ മാത്രമെ ഓർഡർ ചെയ്യാവൂ എന്നും സാഹിത്യം ലഭിച്ചുകഴിഞ്ഞ് അടുത്ത സാഹിത്യ പണമടക്കലിന്റെ കൂടെ വില അയച്ചുതരണമെന്നും ഓർമ്മിക്കുക.)
●സൊസൈററി സഭകൾക്ക് സാഹിത്യം അയക്കുന്നതിന് ഏററവും ചെലവു കുറഞ്ഞ മാർഗ്ഗം ഉപയോഗിക്കുന്നു, സാധാരണയായി ഇത് റെയിൽ വഴിയാണ്, നിങ്ങളുടെ പട്ടണത്തിനകത്തൊ അടുത്തൊ റയിൽവേസ്റേറഷൻ ഇല്ലെങ്കിൽമാത്രം മററുവിധത്തിൽ അയക്കും. നിങ്ങളുടെ സാഹിത്യം ലോറി വഴി അയക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ സൊസൈററി ചരക്കുകൂലിയിലുളള വ്യത്യാസം നിങ്ങൾക്കു ചുമത്തും എന്ന് ദയവായി ശ്രദ്ധിക്കുക. ലോറിക്കൂലി ഏകദേശമായി റെയിൽ വഴി അയക്കുന്നതിന്റെ ഇരട്ടിയാണ്. ദയവായി മാസത്തിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം സാഹിത്യങ്ങൾക്ക് ഓർഡർ അയക്കരുത്.
●സെക്രട്ടറിമാർ വരിസംഖ്യാസ്ലിപ്പുകൾ എല്ലാ വശങ്ങളിലും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. വളരെ സാധാരണയായി വിട്ടുപോകുന്ന വിവരങ്ങൾ ഭാഷ, സഭാനമ്പർ, പിൻകോഡ് നമ്പർ എന്നിവയോടു ബന്ധപ്പെട്ടതാണ്.