വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/89 പേ. 3
  • സംഭാഷണവിഷയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഭാഷണവിഷയം
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മാറി​മാ​റി വരുന്ന സംഭാഷണ വിഷയം
  • അവതര​ണ​ങ്ങൾക്കു​വേ​ണ്ടി​യു​ളള അടിസ്ഥാന ഉറവിടം
  • സംഭാഷണ വിഷയം
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 10/89 പേ. 3

സംഭാ​ഷ​ണ​വി​ഷ​യം

1 “സംഭാ​ഷ​ണ​വി​ഷയം” എന്ന ഇനം 1977 മെയ്യിലെ നമ്മുടെ രാജ്യ​സേ​വ​ന​ത്തിൽ തുടക്കം കുറി​ക്കു​ക​യും അത്‌ എപ്രകാ​രം ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കാൻ കഴിയു​മെ​ന്നു​ള​ള​തിന്‌ നിർദ്ദേ​ശങ്ങൾ നൽകു​ക​യും ചെയ്‌തു. നാമെ​ല്ലാം ഈ ഇനത്തിൽനിന്ന്‌ കഴിഞ്ഞ 12 വർഷങ്ങ​ളാ​യി പ്രയോ​ജ​ന​മ​നു​ഭ​വി​ച്ചി​രി​ക്കു​ന്നു. ഇത്‌ അനേക​രെ​യും തങ്ങളുടെ സുവാർത്താ​സ​മർപ്പ​ണ​ത്തി​ന്റെ ഫലപ്ര​ദ​ത്വം മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ സഹായി​ച്ചി​ട്ടുണ്ട്‌.

2 കഴിഞ്ഞ ഏതാനും വർഷങ്ങ​ളാ​യി ഓരോ മൂന്നോ നാലോ മാസങ്ങൾ കൂടു​മ്പോ​ഴും ഓരോ പുതിയ സംഭാ​ഷ​ണ​വി​ഷയം അവതരി​പ്പി​ച്ചി​രു​ന്നു. ഭാവി​യിൽ നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യിൽ നിർദ്ദേ​ശി​ക്ക​പ്പെ​ടുന്ന സംഭാ​ഷ​ണ​വി​ഷയം മിക്ക​പ്പോ​ഴും മാറു​ന്ന​താ​യി​രി​ക്കും. സാധാ​ര​ണ​യാ​യി സാഹി​ത്യ​സ​മർപ്പണം വ്യത്യാ​സ​പ്പെ​ടു​ത്തുന്ന ഓരോ പ്രാവ​ശ്യ​വും ഓരോ വ്യത്യസ്‌ത വിഷയം ഉണ്ടായി​രി​ക്കും. ഇത്‌ നമ്മുടെ തിരു​വെ​ഴു​ത്തു​പ​ര​മായ അവതര​ണ​ത്തിൽനിന്ന്‌ സാഹി​ത്യ​സ​മർപ്പ​ണ​ത്തി​ലേ​ക്കു​ളള നിർവി​ഘ്‌ന​മായ ഒരു മാററ​ത്തി​നു നമ്മെ സഹായി​ക്കും. ഇത്‌ നമ്മുടെ ശുശ്രൂ​ഷക്ക്‌ വലിയ വൈവി​ധ്യം കൂട്ടു​ക​യും ചെയ്യും.

മാറി​മാ​റി വരുന്ന സംഭാഷണ വിഷയം

3 സാധാ​ര​ണ​യാ​യി, അടിസ്ഥാ​ന​പ​ര​മായ നിർദ്ദിഷ്ട സംഭാ​ഷ​ണ​വി​ഷയം ഓരോ വീട്ടി​ലും അവതരി​പ്പി​ക്കാൻ കഴിയും. എന്നിരു​ന്നാ​ലും, പ്രയോ​ജ​ന​പ്ര​ദ​മെന്നു തോന്നു​ന്നെ​ങ്കിൽ വിഷയം മാററു​ന്ന​തി​നൊ വ്യത്യ​സ്‌ത​മായ ഒന്ന്‌ ഉപയോ​ഗി​ക്കു​ന്ന​തി​നൊ ആരും മടിക്ക​രുത്‌. തീർച്ച​യാ​യും പുതി​യ​വ​രെ​യൊ ചെറു​പ്പ​ക്കാ​രെ​യൊ പരിശീ​ലി​പ്പി​ക്കു​മ്പോൾ നിർദ്ദിഷ്ട സംഭാ​ഷ​ണ​വി​ഷ​യ​ത്തോ​ടു അടുത്തു പററി​നിൽക്കു​ന്ന​താ​യി​രി​ക്കാം ബുദ്ധി​പൂർവകം.

4 പയനി​യർമാ​രും തങ്ങളുടെ പ്രദേശം കൂടെ​ക്കൂ​ടെ പ്രവർത്തി​ക്കു​ന്ന​വ​രും നിസ്സം​ശ​യ​മാ​യും തങ്ങളുടെ അവതരണം പതിവിൻപ​ടി​യാ​യി​ത്തീ​രു​ന്നതു തടയു​ന്ന​തിന്‌ നിർദ്ദിഷ്ട വിഷയ​ത്തിൽ വ്യതി​യാ​നങ്ങൾ വരുത്തു​ന്നത്‌ സഹായ​ക​മെന്നു കണ്ടെത്തു​ന്നു എന്നതിനു സംശയ​മില്ല. വിവിധ സാഹച​ര്യ​ങ്ങൾ ചില​പ്പോൾ രാജ്യ​ശു​ശ്രൂ​ഷ​യിൽ നിർദ്ദേ​ശി​ക്ക​പ്പെ​ടുന്ന സംഭാ​ഷ​ണ​വി​ഷ​യ​ത്തിൽ നിന്ന്‌ വ്യത്യ​സ്‌ത​മായ ഒന്ന്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌ ബുദ്ധി​പൂർവ​ക​മാ​ക്കി​ത്തീർത്തേ​ക്കാം.

അവതര​ണ​ങ്ങൾക്കു​വേ​ണ്ടി​യു​ളള അടിസ്ഥാന ഉറവിടം

5 സംഭാ​ഷ​ണ​വി​ഷ​യ​ത്തിന്‌ മാററം വരു​ത്തേ​ണ്ട​താ​വ​ശ്യ​മാ​ണെന്നു നമുക്കു തോന്നു​മ്പോൾ ഉപയോ​ഗി​ക്കു​ന്ന​തി​നു​ളള മററു ആശയങ്ങൾ എവി​ടെ​നി​ന്നു കിട്ടും? നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യു​ടെ മുൻ ലക്കങ്ങൾ സഹായ​ക​മാ​യി​രി​ക്കും. നിങ്ങൾ സമർപ്പി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​വും നിങ്ങളു​ടെ സംഭാ​ഷ​ണ​വി​ഷ​യ​ത്തി​നു​ളള ഉറവി​ട​മാ​യി ഉപയോ​ഗി​ക്കാൻ കഴിയും. ഒരു ചിത്ര​മൊ ഒരു തിരു​വെ​ഴു​ത്തൊ ഒരു അദ്ധ്യായ തലക്കെ​ട്ടൊ തിര​ഞ്ഞെ​ടു​ക്കു​ക​യും താൽപ്പ​ര്യം ഉണർത്ത​ത്ത​ക്ക​വണ്ണം ഒരു ഹ്രസ്വ​മായ അവതരണം നടത്തു​ക​യും ചെയ്യുക. വായി​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ആളുടെ കൈക​ളിൽ പുസ്‌തകം ഏൽപ്പി​ക്കാൻ ശ്രമി​ക്കുക, ആ വിധത്തിൽ അയാൾക്കു തന്നെ അത്‌ പരി​ശോ​ധി​ക്കാൻ കഴിയും. ഈ വിധത്തിൽ സമർപ്പണം നടത്തു​ന്നത്‌ എത്ര എളുപ്പ​മാ​യി​രി​ക്കു​മെന്ന്‌ കാണു​ന്ന​തിൽ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം. പിന്നീട്‌ മടക്കസ​ന്ദർശനം നടത്തു​മ്പോൾ നിങ്ങൾക്ക്‌ കൂടുതൽ വിശദാം​ശ​ങ്ങ​ളി​ലേക്കു പോകാൻ കഴിയും. അതു​കൊണ്ട്‌ പ്രഥമ അവതരണം താരത​മ്യേന ഹ്രസ്വ​മാ​യി​രി​ക്കട്ടെ.

6 നമ്മുടെ പ്രദേ​ശത്ത്‌ നാം കണ്ടുമു​ട്ടു​ന്ന​വരെ എങ്ങനെ പഠിപ്പി​ക്കാ​മെന്ന്‌ അറി​യേ​ണ്ട​തിന്‌ നാമെ​ല്ലാം “ശിക്ഷി​ത​രു​ടെ നാവി”നുവേണ്ടി അപേക്ഷി​ക്കു​ന്ന​തിൽ തുടരണം. (യെശ. 50:4) സംഭാ​ഷ​ണ​വി​ഷയം ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കുക എന്നത്‌ നമ്മുടെ ആത്മാർത്ഥ​മായ ആഗ്രഹ​മാണ്‌. അനേക​രു​ടെ ജീവൻ അപകട​ത്തി​ലാണ്‌.—1 തിമൊ. 4:16.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക