ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനുവേണ്ടി ജൂൺ 26 മുതൽ ഒക്ടോബർ 16, 1989 പ്രതിവാര നിയമനങ്ങളിൽ നിന്നു പുസ്തകം അടച്ചുകൊണ്ടുളള പുനരവലോകനം. സമയം അനുവദിച്ചിരിക്കുന്നതിനനുസരിച്ച് പല ചോദ്യങ്ങളുടെയും ഉത്തരം പേപ്പറിൽ എഴുതുക.
[കുറിപ്പ്: പുനരവലോകനം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ, ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം കാണുന്നതിന് ബൈബിൾ മാത്രമേ ഉപയോഗിക്കാവൂ. ചോദ്യങ്ങൾക്ക് തുടർന്നു കൊടുത്തിരിക്കുന്ന റെഫറൻസുകൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനാണ് നൽകിയിരിക്കുന്നത്. വാച്ച്ടവർ, വീക്ഷാഗോപുരം എന്നിവയിൽ നിന്നുളള എല്ലാ റെഫറൻസുകൾക്കും പേജിന്റെയും ഖണ്ഡികയുടെയും നമ്പർ കണ്ടില്ലെന്നുവരാം.]
താഴെ കൊടുക്കുന്ന പ്രസ്താവനകൾ ശരിയൊ തെറെറാ എന്ന് അടയാളപ്പെടുത്തുക:
1. “അനേകം ജനങ്ങളും” “ശക്തമായ ജനതകളും” രാഷ്ട്രീയ ജനതകളെയും ഗവൺമെൻറുകളെയും പരാമർശിക്കുന്നു. (മീഖാ 4:3) [പ്രതിവാര ബൈബിൾ വായന; w89 4/1 കാണുക.]
2. ആമോസിന്റെ പുസ്തകം സ്തേഫാനോസ് പ്രവൃത്തികൾ 7:42, 43-ൽ മൂന്നു വാക്യങ്ങൾ പരാവർത്തനം ചെയ്യുന്നതിനാലും യാക്കോബ് ആ പുസ്തകത്തിൽ നിന്ന് പ്രവൃത്തികൾ 15:15-18 വരെ ഉദ്ധരിക്കുന്നതിനാലും അത് ബൈബിൾ കാനോനിൽ ഉൾപ്പെട്ടതാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. [si പേ. 149 ഖ. 6]
3. സെഖര്യാവ് 1:3-ൽ ബാബിലോനിൽ നിന്ന് വിട്ടുപോരാനും യെരുശലേമിലേക്കു മടങ്ങിപ്പോകാനും യഹൂദൻമാർ പ്രോത്സാഹിപ്പിക്കപ്പെടുകയായിരുന്നു. [പ്രതിവാര ബൈബിൾ വായന; w89 6/1 കാണുക.]
4. കുതിരകൾ വലിക്കുന്ന നാലു രഥങ്ങൾ ഭൂമിയിലെ ദൈവദാസൻമാരെ സംരക്ഷിക്കാൻ നിയോഗിക്കപ്പെടുന്ന ദൂതാത്മ സൈന്യങ്ങളെ ചിത്രീകരിക്കുന്നു. (സെഖ. 6:1-3) [പ്രതിവാര ബൈബിൾ വായന; w89 6/1 കാണുക.]
5. മീഖാ 7:4 അനുസരിച്ച് വഴിപിഴച്ച ഇസ്രായേല്യരിലെ ഏററവും നല്ലവൻ പോലും കൂടുതൽ അടുത്തു ചെല്ലുന്ന ഏതൊരുവനും ഒരു മുളളുവേലി പോലെ ഉപദ്രവകാരി അഥവാ വേദനിപ്പിക്കുന്നവനായിരുന്നു. [si പേ. 157 ഖ. 15; w89 4/1 കൂടെ കാണുക.]
6. യേശു കുററം വിധിച്ചത് പരസ്യ പ്രാർത്ഥനകളെയല്ല പിന്നെയൊ ശ്രോതാക്കളിൽ മതിപ്പുളവാക്കാനും അവരുടെ പ്രശംസ നേടാനും നടത്തുന്ന പ്രാർത്ഥനകളെയാണ്. (മത്താ. 6:5, 6) [പ്രതിവാര ബൈബിൾ വായന; w89 3/1 പേ. 8 കാണുക.]
7. സെഫന്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ മോവാബ്, അമ്മോൻ, അസീറിയ എന്നിവയുടെ നാശം ചരിത്രം റിപ്പോർട്ടുചെയ്യുന്നു. [si പേ. 164 ഖ.5]
8. മത്തായി 9:16, 17-ലെ യേശുവിന്റെ വാക്കുകൾ താൻ യഹൂദ മതത്തെ തുന്നിക്കൂട്ടാനോ നിലനിർത്താനോ അല്ല, പിന്നെയോ ഒരു പുതിയ ആരാധനാ വ്യവസ്ഥിതി ഏർപ്പെടുത്താനാണ് വന്നതെന്ന് സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾവായന; w89 9/1 കാണുക]
9. മത്തായി 10-ാം അദ്ധ്യായത്തിലെ യേശുവിന്റെ പ്രസംഗ നിർദ്ദേശങ്ങൾ അവന്റെ 12 അപ്പോസ്തലൻമാർക്കുവേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടവയായിരുന്നു. [പ്രതിവാര ബൈബിൾ വായന; w87 8⁄1 പേ. 8 കാണുക.]
10. യഹൂദൻമാർ നിർമ്മലാരാധനയെ അവഗണിച്ചതു നിമിത്തം അശുദ്ധരായിരുന്നു. (ഹഗ്ഗായി 2:10-14) [si പേ. 167 ഖ. 11]
താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
11. ഓബദ്യാവ് ഏദോമിനെ അപലപിക്കാനുളള അടിസ്ഥാനം നൽകിയത് ഏത് നിന്ദ്യമായ പ്രവർത്തനമായിരുന്നു? (ഓബദ്യ. 12-14) [si പേ. 152 ഖ.8]
12. രക്ഷിക്കപ്പെടുന്ന “അഭിഷിക്തൻ” ആരാണ്? (ഹബ. 3:13) [പ്രതിവാര ബൈബിൾ വായന; w89 5/1 കാണുക.]
13. “നിർമ്മല ഭാഷ” എന്താണ്? (സെഖ. 3:9) [പ്രതിവാര ബൈബിൾ വായന; w89 6/1 കാണുക.]
14. യോനായെ വിഴുങ്ങിയത് ഏതുതരം കടൽജീവി ആയിരിക്കാനാണ് സാധ്യത? (യോനാ. 1:17) [si പേ. 154 ഖ. 4, 5; w89 4/1 കൂടെ കാണുക.]
15. വിവാഹ നിശ്ചയം മാത്രം കഴിഞ്ഞിരുന്നതുകൊണ്ട് യൗസേഫിന് മറിയയെ എങ്ങനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയുമായിരിന്നു? (മത്താ. 1:19) [പ്രതിവാര ബൈബിൾവായന; w89 9/1 കാണുക.]
16. ഹബക്കൂക്കിന്റെ പുസ്തകത്തിൽ പ്രദീപ്തമാക്കപ്പെട്ടിരിക്കുന്ന ഉദാത്ത സത്യങ്ങളിൽ ഒന്ന് എന്താണ്? [si പേ. 161 ഖ. 1]
17. യഹോവ ഹഗ്ഗായി പ്രവാചകനെ നിയോഗിച്ചതെന്തുകൊണ്ട്? [si പേ. 166 ഖ. 3]
18. ‘ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ കഴുകാഞ്ഞതുകൊണ്ട്’ യേശുവിന്റെ ശിഷ്യൻമാർ കുററപ്പെടുത്തപ്പെട്ടതെന്തുകൊണ്ട്? (മത്താ. 15:2) [പ്രതിവാര ബൈബിൾവായന; w87 11⁄1 പേ. 8 കാണുക]
താഴെക്കൊടുക്കുന്ന പ്രസ്താവനകളിൽ ഓരോന്നും വിട്ടുപോയ വാക്കോ വാക്യാംശമോ ചേർത്ത് പൂരിപ്പിക്കുക:
19. ‘ഒരുവന്റെ ഹൃദയത്തെ കീറുക’ എന്നത് യഹോവയുടെ ദിവസത്തിൽ രക്ഷക്ക് ആത്മാർത്ഥവും ഹൃദയംഗമവുമായ ആവശ്യമാണെന്നുളളതിനെ അർത്ഥമാക്കുന്നു. (യോവേ. 2:12, 13) [w89 3/15 പേ. 30]
20. പ്രവാചകനായ ആമോസ് ദന്തമന്ദിരങ്ങളിൽ പാർത്ത ആഡംബരപ്രിയരായ കവർച്ചക്കാർക്കെതിരായി പ്രവചിച്ചു. [si പേ. 149 ഖ. 9]
21. ഓബദ്യാവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായി പിന്നീട് ന്റെ അസ്തിത്വം നിലച്ചു. അവളുടെ സന്തതികളുടെ കണികപോലും സ്ഥിതിചെയ്യുന്നില്ല. [si പേ. 151 ഖ. 5]
22. പ്രവാചകനായ മശിഹായുടെ ജനനസ്ഥലം മുൻകൂട്ടിപ്പറഞ്ഞു. [si പേ. 156 ഖ. 6]
23. മത്തായി 5:22-ൽ പറഞ്ഞിരിക്കുന്ന “സുപ്രീം കോടതി” ആയിരുന്നു. [പ്രതിവാര ബൈബിൾവായന; w89 9/1 കാണുക.]
24. യഹോവയുടെ ക്രോധ ദിവസത്തിൽ സുരക്ഷിതത്വം നൽകുകയില്ല. (സെഫ. 1:18) [si പേ. 164 ഖ. 7]
25. യേശു ദൃഷ്ടാന്തങ്ങളുപയോഗിച്ചത് ന് പ്രയോജനപ്പെട്ടു. (മത്താ. 13:10-15) [പ്രതിവാര ബൈബിൾവായന; w87 4⁄1 പേ. 8 കാണുക]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നിലെയും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക:
26. പ്രവാചകനായ (യോവേൽ; ആമോസ്; ഓബദ്യാവ്) ദൈവം ദുഷ്ടൻമാരുടെമേൽ ന്യായവിധി നടത്തുമ്പോൾ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ രക്ഷിക്കപ്പെടും എന്ന് മുൻകൂട്ടിപ്പറഞ്ഞു. [si പേ. 147 ഖ. 9]
27. “രക്തച്ചൊരിച്ചിലിന്റെ നഗരം” (ബാബിലോൻ; നിനവെ; യെരുശലേം) ആയിരുന്നു. (നാഹൂം 3:1) [പ്രതിവാര ബൈബിൾവായന; w89 5/1 കാണുക.]
28. യോനാ നിനവേയിലേക്കു പോകുന്നതിനു പകരം സാധ്യതയനുസരിച്ച് (പോർട്ടുഗൽ; സ്പെയിൻ; ഫ്രാൻസ്) ആയ തർസീസിലേക്ക് എതിർ ദിശയിൽ യാത്ര തിരിച്ചു. [si പേ. 154 ഖ. 6; ഉൾക്കാഴ്ച വാല്യം 2 പേ. 98]
29. “ഉടമ്പടിയുടെ ദൂതൻ” (യഹോവ; യോഹന്നാൻ സ്നാപകൻ; യേശുക്രിസ്തു) ആണ്. (മലാ. 3:1) [പ്രതിവാര ബൈബിൾ വായന; w89 7/1 കാണുക.]
30. നാഹൂമിന്റെ പുസ്തകം നിനവെയുടെ (ക്രി.മു. 740; 632; 607)ലെ നിനവെയുടെ നാശത്തിനു മുൻപ് ഒരു സമയത്ത് എഴുതപ്പെട്ടു. [si പേ. 159 ഖ.3; ഉൾക്കാഴ്ച വാല്യം 2 പേ. 505 കൂടെ കാണുക]
താഴെ കൊടുക്കുന്ന തിരുവെഴുത്തുകൾ താഴെ ചേർത്തിരിക്കുന്ന പ്രസ്താവനകളോട് പൊരുത്തപ്പെടുത്തി എഴുതുക:
മീഖാ 6:11; നഹൂം 1:2, 3; ഹബ. 3:16, 18; ഹഗ്ഗാ. 1:4-6; സെഖ. 12:6
31. ഒരിക്കലും ഭൗതിക താല്പര്യങ്ങളെ ആത്മയ കടമകൾക്ക് ഉപരിയായി കരുതരുത്. [പ്രതിവാര ബൈബിൾവായന; w89 6/1 കാണുക.]
32. ദൈവജനത്തിന്റെ ഇടയിൽ മേൽവിചാരണയുളളവർ മുന്തിയ തീക്ഷ്ണതയുളളവർ ആയിരിക്കണം. [പ്രതിവാര ബൈബിൾവായന; w89 6/1 കാണുക.]
33. യഹോവ തന്റെ ശത്രുക്കളുടെ മേൽ പ്രതികാരം നടത്തുന്നു. [si പേ. 159 ഖ. 8]
34. നാം രക്ഷക്കുവേണ്ടി യഹോവക്കായി ക്ഷമാപൂർവം കാത്തിരിക്കണം. [si പേ. 162 ഖ. 11]
35. ഒരു വ്യക്തിക്ക് വഞ്ചനാപരമായ ബിസിനസ്സ് നടപടികൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ യഹോവയെ സ്വീകാര്യമായി സേവിക്കാൻ കഴിയുകയില്ല. [പ്രതിവാര ബൈബിൾവായന; w89 4/1 കാണുക.]