വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/89 പേ. 3
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • നിങ്ങൾ പതിവായി നോട്ടീസ്‌ ബോർഡ്‌ നോക്കാറുണ്ടോ?
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • രാജ്യഹോളുകളെ തിരിച്ചറിയിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • നിങ്ങൾ നിങ്ങളുടെ രാജ്യഹോളിനോട്‌ ആദരവു കാട്ടുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 2/89 പേ. 3

ചോദ്യ​പ്പെ​ട്ടി

● സഭയുടെ നോട്ടീ​സ്‌ബോർഡിൽ എന്ത്‌ പ്രദർശി​പ്പി​ക്കാം?

രാജ്യ​ഹോ​ളി​ലെ നോട്ടീ​സ്‌ബോർഡ്‌ സഭാ​പ്ര​വർത്ത​ന​ങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രദാനം ചെയ്യും. അദ്ധ്യക്ഷ​മേൽവി​ചാ​ര​കന്റെ അംഗീ​കാ​ര​മി​ല്ലാ​തെ യാതൊ​രു ഇനവും നോട്ടീസ്‌ ബോർഡിൽ തൂക്കരുത്‌.

ഒരു ക്രമമായ അടിസ്ഥാ​ന​ത്തിൽ തൂക്കുന്ന ചില കാര്യ​ങ്ങ​ളിൽ ഇനി പറയുന്നവ ഉൾപ്പെ​ടു​ന്നു: സേവന​യോ​ഗ​ത്തി​ന്റെ​യും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ന്റെ​യും പട്ടിക​ക​ളും നിയമ​ന​ങ്ങ​ളും, പട്ടിക​പ്പെ​ടു​ത്തി​യി​ട്ടു​ളള പരസ്യ​പ്ര​സം​ഗങ്ങൾ, പരസ്യ​യോഗ അദ്ധ്യക്ഷ​ന്റെ​യും വീക്ഷാ​ഗോ​പുര വായന​ക്കാ​ര​ന്റെ​യും നിയമ​നങ്ങൾ, സഭാപു​സ്‌ത​കാ​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ ക്രമീ​ക​ര​ണ​വും സ്ഥാനവും, സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ അടുത്ത സന്ദർശ​ന​ത്തി​ന്റെ അറിയി​പ്പും ബന്ധപ്പെട്ട മററു വിവര​ങ്ങ​ളും, അടുത്തു വരുന്ന ഒരു സമ്മേള​ന​മൊ കൺ​വെൻ​ഷ​നൊ സംബന്ധിച്ച വിവരം, രാജ്യ​ഹോൾ ശുചീ​കരണ പട്ടിക മുതലാ​യവ. ചില​പ്പോൾ സൊ​സൈ​ററി ചില എഴുത്തു​ക​ളൊ മററ്‌ ഇനങ്ങളൊ പതിക്കു​ന്ന​തിന്‌ മൂപ്പൻമാ​രു​ടെ സംഘ​ത്തോട്‌ ആവശ്യ​പ്പെ​ടും. സാധാ​ര​ണ​യിൽ നിന്ന്‌ വ്യത്യ​സ്‌ത​മാ​യി എന്തെങ്കി​ലും വരു​ന്നെ​ങ്കിൽ, അത്‌ പതിക്കു​ന്നത്‌ ഉചിത​മാ​ണൊ എന്ന്‌ മൂപ്പൻമാ​രു​ടെ സംഘത്തിന്‌ തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌.

രാജ്യ​ഹാ​ളിൽ നടത്താൻ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ഒരു മീററിം​ഗിൽ ഒരു ചുരു​ക്ക​മായ അറിയിപ്പ്‌ നൽകാ​മെ​ങ്കി​ലും, നോട്ടീ​സ്‌ബോർഡിൽ ഒരു ഔദ്യോ​ഗിക വിവാഹ അറിയിപ്പ്‌ പതിക്ക​രുത്‌. സഭാ പ്രവർത്ത​ന​ങ്ങ​ളോട്‌ ബന്ധപ്പെ​ട്ട​ത​ല്ലാ​ത്ത​തി​നാൽ കർശന​മാ​യും സാമൂഹ്യ പ്രകൃ​തി​യു​ളള കൂട്ടങ്ങൾ സംബന്ധിച്ച അറിയി​പ്പു​ക​ളും പതിക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്ക​യില്ല.—വാച്ച്‌ടവർ, ഏപ്രിൽ 15, 1984, പേജ്‌ 15; രാജ്യ​ശു​ശ്രൂഷ, ജൂലൈ 1975, പേജ്‌ 4, ജൂൺ 1970, പേജ്‌ 4 എന്നിവ കാണുക.

നോട്ടീ​സ്‌ബോർഡ്‌ വൃത്തി​യാ​യും ആകർഷ​ക​മാ​യും സൂക്ഷി​ക്കണം. ഇവിടെ പ്രതി​പാ​ദിച്ച അവശ്യ ഇനങ്ങൾ കൊള​ള​ത്ത​ക്ക​വണ്ണം അതിന്‌ വലിപ്പ​മു​ണ്ടാ​യി​രി​ക്കണം. കാലാ​വധി തീർന്ന പട്ടിക​ക​ളും സഭ അറിഞ്ഞു​ക​ഴിഞ്ഞ പൊതു ഇനങ്ങളും കൃത്യ​സ​മ​യത്ത്‌ നീക്കണം. ഒന്നിൽ കൂടുതൽ സഭകൾ ഒരേ ഹോളിൽ കൂടു​മ്പോൾ, ഓരോ സഭക്കും കൃത്യ​മാ​യി അടയാ​ള​പ്പെ​ടു​ത്തിയ അതിന്റെ സ്വന്തം പ്രത്യേക നോട്ടീ​സ്‌ബോർഡൊ ഭാഗമൊ ഉണ്ടായി​രി​ക്കണം. അദ്ധ്യക്ഷ​മേൽവി​ചാ​ര​ക​നൊ അദ്ദേഹ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ ആരെങ്കി​ലു​മൊ പതിച്ചി​രി​ക്കുന്ന ഇനങ്ങൾ നിലവി​ലു​ള​ള​തും ഉചിത​വും വൃത്തി​യു​ള​ള​തും ആണെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നാ​യി കാലാ​കാ​ല​ങ്ങ​ളിൽ പരി​ശോ​ധി​ക്കു​ന്ന​തിന്‌ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക