വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/89 പേ. 4
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • മധ്യവാര യോഗസമയത്തിൽ ചില മാറ്റങ്ങൾ
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • പുതിയ സഭായോഗ പട്ടിക
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കുക!
    2023-2024 ബ്രാഞ്ച്‌ പ്രതിനിധി പങ്കെടുക്കുന്ന സർക്കിട്ട്‌ സമ്മേളനത്തിന്റെ കാര്യപരിപാടി
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 10/89 പേ. 4

ചോദ്യ​പ്പെ​ട്ടി

● സേവന​യോ​ഗ​ത്തി​ലെ അറിയി​പ്പു​കൾ ആർ കൈകാ​ര്യം ചെയ്യണം?

സേവന​യോ​ഗ​ത്തി​ലെ ഈ ഭാഗത്തി​ന്റെ ഉദ്ദേശ്യം നിയമിത ശുശ്രൂഷ നിർവ​ഹി​ക്കു​ന്ന​തിൽ പ്രാധാ​ന്യ​മർഹി​ക്കുന്ന വിശദാം​ശങ്ങൾ സഭയെ അറിയി​ക്കുക എന്നതാണ്‌. ചില അറിയി​പ്പു​കൾ ഓർമ്മി​പ്പി​ക്ക​ലു​ക​ളാ​യി ഉതകുന്നു, അനേകം ആഴ്‌ച​ക​ളിൽ സമാന​വു​മാ​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും എല്ലാ അറിയി​പ്പു​ക​ളും വ്യക്തമാ​യി അവതരി​പ്പി​ക്കണം. ഒന്നും അശ്രദ്ധ​മാ​യി ചെയ്യു​ക​യൊ പതിവിൻപ​ടി​യാ​യി കൈകാ​ര്യം ചെയ്യു​ക​യൊ അരുത്‌.

ചില അറിയി​പ്പു​ക​ളു​ടെ സ്വഭാവം അവ ഒരു മൂപ്പനാൽ അവതരി​പ്പി​ക്ക​പ്പെ​ട​ണ​മെന്നു ആവശ്യ​പ്പെ​ട്ടേ​ക്കാം. സംഗതി​യി​താ​യി​രി​ക്കു​മ്പോ​ഴെ​ല്ലാം ഈ വിവരം നല്ല യോഗ്യ​ത​യു​ളള സഹോ​ദരൻ അവതരി​പ്പി​ക്കു​ന്ന​തി​നു ക്രമീ​ക​രണം ചെയ്യാൻ അദ്ധ്യക്ഷ​മേൽവി​ചാ​ര​കന്‌ ഉത്തരവാ​ദി​ത്വം ഉണ്ടായി​രി​ക്കും, മറെറാ​രു സഹോ​ദരൻ പട്ടിക​പ്പെ​ടു​ത്ത​പ്പെട്ട മററു അറിയി​പ്പു​കൾ കൈകാ​ര്യം ചെയ്യു​മെ​ങ്കിൽത​ന്നെ​യും.

സഭക്കു​വേ​ണ്ടി​യു​ളള വിവരങ്ങൾ അടങ്ങുന്ന ഒരു കത്തിൽ മൂപ്പൻമാർക്കു മാത്ര​മാ​യു​ളള മററു വിവരങ്ങൾ ഉൾപ്പെ​ടു​ന്നു​വെ​ങ്കിൽ സഭക്കു ബാധക​മാ​കുന്ന വിവരങ്ങൾ ഒരു മൂപ്പൻ അവതരി​പ്പി​ക്കണം. സഭക്കു​വേ​ണ്ടി​യു​ളള പ്രത്യേക മാർഗ്ഗ​നിർദ്ദേ​ശങ്ങൾ ഉൾപ്പെ​ടുന്ന സൊ​സൈ​റ​റി​യിൽ നിന്നുളള ചില എഴുത്തു​കൾ ഒരു യോഗ്യ​ത​യു​ളള മൂപ്പൻ വായി​ക്കു​ന്ന​താ​യി​രി​ക്കും മെച്ചം. അത്തരം കത്തുകൾ പീഡനം അനുഭ​വി​ക്കുന്ന നമ്മുടെ സഹോ​ദ​രൻമാർക്കു​വേ​ണ്ടി​യു​ളള എഴുത്തു​കൾ അയക്കുന്ന ആസൂ​ത്രിത പ്രവർത്ത​ന​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ട​താ​യി​രു​ന്നേ​ക്കാം. ചില കത്തുക​ളിൽ സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ സന്ദർശ​നങ്ങൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ മുതലായ ഭാവി ദിവ്യാ​ധി​പത്യ പ്രവർത്ത​നങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങി​യേ​ക്കാം.

സഭയുടെ ക്ഷേമം സംബന്ധിച്ച ഒരു പ്രധാന അറിയി​പ്പു നൽകേ​ണ്ട​തി​ന്റെ ആവശ്യ​മു​ളള സമയമു​ണ്ടാ​യേ​ക്കാം, ആ വിവരം വ്യക്തമാ​യി അവതരി​പ്പി​ക്കു​ക​യും ചെയ്യണം. അത്തരം അറിയി​പ്പു​കൾ ഒരു മൂപ്പൻ നടത്തു​ന്ന​താണ്‌ ഏററം നല്ലത്‌.

മൂപ്പൻമാ​രാ​ലോ ശുശ്രൂ​ഷാ​ദാ​സൻമാ​രാ​ലോ നടത്ത​പ്പെ​ട്ടാ​ലും അറിയി​പ്പു​കൾ വ്യക്തവും കൃത്യ​വും ആയിരി​ക്കണം. ഈ മാർഗ്ഗ​നിർദ്ദേ​ശങ്ങൾ പിൻപ​റ​റു​ന്നത്‌ എല്ലാവ​രും ഐക്യ​ത്തിൽ മുന്നേ​റ​ത്ത​ക്ക​വണ്ണം സഭക്കു​വേ​ണ്ടി​യു​ളള പ്രബോ​ധ​നങ്ങൾ ഉചിത​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നത്‌ ഉറപ്പാ​ക്ക​പ്പെ​ടും.—സങ്കീ. 133:1; 1 കൊരി. 14:8, 9, 40.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക