ഉള്ളടക്കം
ആഴ്‌ച: 2017 ഡിസംബർ 25-31
3 സന്തോഷത്തിന്റെ സ്വരം മുഴങ്ങട്ടെ!
ഗീതങ്ങൾ യഹോവയുടെ ആരാധകരുടെ ഒരു പ്രധാന സവിശേഷതയാണ്. എന്നാൽ ചിലർക്കു എല്ലാവരുടെയും കൂടെ പാടാൻ മടിയാണ്. നമ്മുടെ ശബ്ദം ഉപയോഗിച്ച് നമുക്ക് എങ്ങനെ ആത്മവിശ്വാസത്തോടെ യഹോവയെ പാടി സ്തുതിക്കാം? സന്തോഷത്തോടെ പാടേണ്ടതിന്റെ ചില കാരണങ്ങളും നമ്മുടെ സ്വരം മെച്ചപ്പെടുത്താനുള്ള ചില നിർദേശങ്ങളും ഈ ലേഖനത്തിലുണ്ട്.
ആഴ്‌ച: 2018 ജനുവരി 1-7
8 നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?
ആഴ്‌ച: 2018 ജനുവരി 8-14
13 യഹോവയുടെ നീതിയും കരുണയും അനുകരിക്കുക
പുരാതന ഇസ്രായേലിലുണ്ടായിരുന്ന അഭയനഗരങ്ങളുടെ ക്രമീകരണത്തിൽനിന്ന് നമുക്കു വിലപ്പെട്ട പാഠങ്ങൾ പഠിക്കാനുണ്ട്. പാപം ചെയ്യുന്നവർക്ക് യഹോവയെ എങ്ങനെ അഭയമാക്കാമെന്ന് ആദ്യത്തെ ലേഖനത്തിൽ നമ്മൾ പഠിക്കും. മറ്റുള്ളവരോടു ക്ഷമിക്കാനും ജീവനെ ആദരിക്കാനും നീതിയോടെ പ്രവർത്തിക്കാനും നമ്മളെ സഹായിക്കുന്ന യഹോവയുടെ മാതൃകയെക്കുറിച്ച് രണ്ടാമത്തെ ലേഖനം ചർച്ച ചെയ്യും.
18 “കൈ അയച്ച് ദാനം ചെയ്യുന്നവന് അനുഗ്രഹം ലഭിക്കും”
ആഴ്‌ച: 2018 ജനുവരി 15-21
20 ലോകത്തിന്റെ ചിന്ത തള്ളിക്കളയുക
ആഴ്‌ച: 2018 ജനുവരി 22-28
25 നിങ്ങളുടെ സമ്മാനം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുക
കൊലോസ്യർക്കു ദൈവപ്രചോദിതമായി പൗലോസ് എഴുതിയ കത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രണ്ടു ലേഖനങ്ങൾ. ആകർഷകമോ ശരിയോ ആയി തോന്നിയേക്കാവുന്ന ലോകത്തിന്റെ ചില ആശയങ്ങൾ കേൾക്കുമ്പോൾ നമ്മൾ എന്തു ചെയ്യണമെന്ന് ആദ്യത്തെ ലേഖനം ചർച്ച ചെയ്യും. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ നഷ്ടപ്പെടുത്തിയേക്കാവുന്ന മനോഭാവങ്ങൾ നമുക്ക് എങ്ങനെ ഒഴിവാക്കാമെന്നു രണ്ടാമത്തെ ലേഖനത്തിൽ പഠിക്കും.