ഉള്ളടക്കം
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ
ആഴ്ച: 2017 ഫെബ്രുവരി 27–2017 മാർച്ച് 5
7 “യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”
വെല്ലുവിളികൾ ഉണ്ടാകുമ്പോൾ സഹായത്തിനായി യഹോവയിലേക്കു നോക്കാൻ 2017-ലെ വാർഷികവാക്യം പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഈ ലേഖനം കാണിച്ചുതരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമ്പോൾ നമ്മുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനായി യഹോവയിൽ എങ്ങനെ ആശ്രയിക്കാമെന്നും നമ്മൾ പഠിക്കും. ഇക്കാര്യത്തിൽ പുരാതനകാലത്തെ വിശ്വസ്തരുടെ മാതൃകകളും നമ്മൾ ചിന്തിക്കും.
ആഴ്ച: 2017 മാർച്ച് 6-12
12 ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം മൂല്യമുള്ളതായി കാണുക
ഈ ലേഖനത്തിൽ ഇച്ഛാസ്വാതന്ത്ര്യമെന്ന സമ്മാനം ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ വിനിയോഗിച്ചുകൊണ്ട് ആ സമ്മാനത്തെ എങ്ങനെ വിലമതിക്കാമെന്നു നമ്മൾ പഠിക്കും. മറ്റുള്ളവർ അവരുടെ ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം ഉപയോഗിക്കുന്ന വിധത്തെ എങ്ങനെ ആദരിക്കാമെന്നും നമ്മൾ പഠിക്കും.
ആഴ്ച: 2017 മാർച്ച് 13-19
ആഴ്ച: 2017 മാർച്ച് 20-26
22 പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ?
എളിമയെന്ന ആകർഷകമായ ഗുണത്തെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ നമ്മളെ സഹായിക്കും. എളിമ എന്താണെന്നും അത് എന്തല്ലയെന്നും ആദ്യത്തെ ലേഖനം വിശദീകരിക്കും. പരിശോധനകൾ ഉണ്ടായാലും എളിമയുള്ളവരായി നിൽക്കാൻ എങ്ങനെ കഴിയുമെന്നു രണ്ടാമത്തെ ലേഖനം നമ്മളെ പഠിപ്പിക്കും.
ആഴ്ച: 2017 മാർച്ച് 27–2017 ഏപ്രിൽ 2
27 ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക
ഒരു തലമുറ മറ്റൊന്നിനു വഴി മാറുമ്പോൾ പ്രായമായവരുടെ ഉത്തരവാദിത്വങ്ങൾ ചെറുപ്പക്കാർ ഏറ്റെടുക്കും. ഈ മാറ്റങ്ങളുമായി ചെറുപ്പക്കാർക്കും പ്രായമായവർക്കും എങ്ങനെ പൊരുത്തപ്പെടാനാകുമെന്ന് ഈ ലേഖനം ചർച്ച ചെയ്യും.