ഉള്ളടക്കം
2014 സെപ്റ്റംബർ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 ഒക്ടോബർ 27–2014 നവംബർ 2
സത്യം കണ്ടെത്തിയെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടോ? എന്തുകൊണ്ട്?
പേജ് 7 • ഗീതങ്ങൾ: 28, 107
2014 നവംബർ 3-9
‘അനേകം കഷ്ടതകൾക്കു’ മധ്യേയും ദൈവത്തെ വിശ്വ സ്തമായി സേവിക്കുക
പേജ് 12 • ഗീതങ്ങൾ: 135, 133
2014 നവംബർ 10-16
മാതാപിതാക്കളേ, കുഞ്ഞാടുകളെപ്പോലെ നിങ്ങളുടെ മക്കളെ മേയ്ക്കുക
പേജ് 17 • ഗീതങ്ങൾ: 88, 24
2014 നവംബർ 17-23
അവസാന ശത്രുവായിട്ട് മരണത്തെ നീക്കം ചെയ്യുന്നു
പേജ് 23 • ഗീതങ്ങൾ: 111, 109
2014 നവംബർ 24-30
പേജ് 28 • ഗീതങ്ങൾ: 95, 100
അധ്യയനലേഖനങ്ങൾ
▪ സത്യം കണ്ടെത്തിയെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടോ? എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികളുടെ പക്കൽ സത്യമുണ്ടെന്ന് അനേകം ആളുകൾ നിഗമനം ചെയ്യുന്നതിന്റെ ചില കാരണങ്ങൾ ഈ ലേഖനം വിശേഷവത്ക്കരിക്കുന്നു. തങ്ങൾക്ക് സത്യം കിട്ടിയിരിക്കുന്നുവെന്ന് സാക്ഷികൾക്ക് ബോധ്യംവന്നിരിക്കുന്നതിന്റെ കാരണങ്ങളും നാം പരിചിന്തിക്കും.
▪ ‘അനേകം കഷ്ടതകൾക്കു’ മധ്യേയും ദൈവത്തെ വിശ്വസ്തമായി സേവിക്കുക
സാത്താന്റെ ലോകത്തിലെ ജീവിതത്തിന്റെ ഭാഗമാണ് കഷ്ടതകൾ. ചില പരിശോധനകൾ നമ്മുടെ വിശ്വാസത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങൾ പോലെയാണ്, മറ്റു ചിലത് തന്ത്രപരമായ ആക്രമണങ്ങളും. ഇവയെ തിരിച്ചറിയാനും സാത്താന്റെ ആക്രമണം നേരിടാൻ ഒരുങ്ങിയിരിക്കാനും ഈ ലേഖനം നമ്മെ സഹായിക്കും.
▪ മാതാപിതാക്കളേ, കുഞ്ഞാടുകളെപ്പോലെ നിങ്ങളുടെ മക്കളെ മേയ്ക്കുക
മാതാപിതാക്കൾ മക്കളെ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” വളർത്തേണ്ടതുണ്ട്. (എഫെ. 6:4) ആ വിധത്തിൽ പ്രവർത്തിക്കാനും ആത്മീയ ഇടയന്മാരെന്ന നിലയിൽ മാതാപിതാക്കൾക്ക് തങ്ങളുടെ വളർന്നുവരുന്ന മക്കളെ മേയ്ക്കാനും കഴിയുന്ന മൂന്ന് വിധങ്ങളെക്കുറിച്ച് ഈ ലേഖനം ചർച്ചചെയ്യും.
▪ അവസാന ശത്രുവായിട്ട് മരണത്തെ നീക്കം ചെയ്യുന്നു
മരണം മാനവജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നത് എപ്രകാരമാണ്? ‘അവസാന ശത്രുവായിട്ട് മരണം നീക്കം ചെയ്യപ്പെടുന്നത്’ എങ്ങനെയായിരിക്കും? (1 കൊരി. 15:26) ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോവയുടെ നീതി, ജ്ഞാനം, വിശേഷാൽ അവന്റെ സ്നേഹം എന്നീ ഗുണങ്ങളെ പ്രദീപ്തമാക്കുന്നത് എങ്ങനെയെന്ന് കാണുക.
▪ മുഴുസമയസേവകരെ ഓർക്കുക
കാലങ്ങളായി അനേകം വിശ്വസ്തദാസർ യഹോവയെ മുഴുസമയം സേവിച്ചിട്ടുണ്ട്, ഈ വ്യവസ്ഥിതിയിൽ അങ്ങനെ ചെയ്യുന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നിട്ടും. ‘അവരുടെ വിശ്വാസത്തിന്റെ ഫലമായ പ്രവൃത്തിയും സ്നേഹപ്രചോദിതമായ പ്രയത്നവും ഓർക്കാൻ’ നമുക്ക് എന്തുചെയ്യാൻ കഴിയും?—1 തെസ്സ. 1:3.
പുറന്താൾ: ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തെ നെഗോമ്പോയിൽ രണ്ട് സഹോദരന്മാർ ഒരു മുക്കുവനുമായി ബൈബിൾസന്ദേശം പങ്കുവെക്കുന്നു
ശ്രീലങ്ക
ജനസംഖ്യ
2,08,60,000
പ്രസാധകർ
5,600
സാധാരണ പയനിയർമാർ
641