ഉള്ളടക്കം
2014 ആഗസ്റ്റ് 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 സെപ്റ്റംബർ 29–2014 ഒക്ടോബർ 5
യഹോവയുടെ ഉദ്ദേശ്യത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക്
പേജ് 6 • ഗീതങ്ങൾ: 86, 104
2014 ഒക്ടോബർ 6-12
ദൈവവചനം ഉപയോഗിക്കുക—അത് ജീവനുള്ളതാണ്!
പേജ് 11 • ഗീതങ്ങൾ: 114, 101
2014 ഒക്ടോബർ 13-19
യഹോവ നമ്മോട് അടുത്തുവരുന്നത് എങ്ങനെ?
പേജ് 16 • ഗീതങ്ങൾ: 51, 91
2014 ഒക്ടോബർ 20-26
എവിടെയായിരുന്നാലും യഹോവയുടെ ശബ്ദം ശ്രവിക്കുക
പേജ് 21 • ഗീതങ്ങൾ: 26, 89
അധ്യയനലേഖനങ്ങൾ
▪ യഹോവയുടെ ഉദ്ദേശ്യത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക്
ദൈവത്തിനെതിരെയുള്ള ഏദെനിലെ മത്സരം പുരുഷന്മാർക്കും സ്ത്രീകൾക്കും എന്തു ഭവിഷ്യത്തുകൾ ഉളവാക്കി എന്ന് മനസ്സിലാക്കുക. പുരാതനകാലത്തെ ദൈവഭക്തരായിരുന്ന ചില സ്ത്രീകളുടെ അനുഭവങ്ങൾ പരിചിന്തിക്കുക. കൂടാതെ, യഹോവയുടെ ഉദ്ദേശ്യത്തിൽ ഇന്ന് ക്രിസ്തീയസ്ത്രീകൾ വഹിക്കുന്ന പങ്ക് തിരിച്ചറിയുക.
▪ ദൈവവചനം ഉപയോഗിക്കുക— അത് ജീവനുള്ളതാണ്!
ശുശ്രൂഷയിലെ ഫലപ്രദത്വം വർധിപ്പിക്കാൻ ഓരോ രാജ്യപ്രസാധകനും ആഗ്രഹിക്കും. ആളുകളെ സംഭാഷണത്തിൽ ഉൾപ്പെടുത്താനും യഹോവയുടെ ജീവനുള്ള വചനം ഉപയോഗിച്ച് അവരുടെ ഹൃദയത്തിൽ എത്തിച്ചേരാനും ഉള്ള ലക്ഷ്യത്തിൽ ലഘുലേഖകളോടൊപ്പം ബൈബിൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചില പ്രായോഗിക നിർദേശങ്ങൾ പരിചിന്തിക്കുക.
▪ യഹോവ നമ്മോട് അടുത്തുവരുന്നത് എങ്ങനെ?
സ്രഷ്ടാവുമായി നമുക്ക് ഓരോരുത്തർക്കും ഒരു വ്യക്തിബന്ധം അനിവാര്യമാണ്. നമ്മെ അവനിലേക്ക് അടുപ്പിക്കാനായി യഹോവ മുൻകൈ എടുത്തിരിക്കുന്നു എന്ന് ദൈവദാനങ്ങളായ മറുവിലയും ലിഖിതവചനവും തെളിയിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
▪ എവിടെയായിരുന്നാലും യഹോവയുടെ ശബ്ദം ശ്രവിക്കുക
സത്യമാർഗത്തിൽ നടക്കുന്നതിന് നാം യഹോവ പറയുന്നത് ശ്രദ്ധവെച്ച് കേൾക്കണം. സാത്താനും നമ്മുടെതന്നെ പാപപ്രവണതകളും ശ്രദ്ധാശൈഥില്യങ്ങൾ സൃഷ്ടിച്ചേക്കാമെങ്കിലും യഹോവയുടെ ശബ്ദത്തിന് നമുക്ക് എങ്ങനെ ചെവികൊടുക്കാനാകും എന്ന് പഠിക്കുക. സത്യദൈവവുമായുള്ള നല്ല ആശയവിനിമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിലമതിക്കാൻ ഈ ലേഖനം നമ്മെ സഹായിക്കും.
കൂടാതെ
3 നിങ്ങൾക്ക് “തക്കസമയത്ത് ഭക്ഷണം” ലഭിക്കുന്നുണ്ടോ?
26 ‘തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ബലപ്പെടുത്തുക’
പുറന്താൾ: ടെൽ അവിവിലെ ഒരു കടലോരനടപ്പാതയിൽ റഷ്യൻ ഭാഷയിൽ സാക്ഷീകരിക്കുന്ന സഹോദരിമാർ. പുരാതനകാലത്ത് യോപ്പാതുറമുഖമായിരുന്ന ആധുനിക ജാഫയുടെ പാറക്കുന്നുകളാണ് പശ്ചാത്തലത്തിൽ
ഇസ്രയേൽ
ജനസംഖ്യ
80,50,000
2013-ലെ പ്രസാധകാത്യുച്ചം
1,459
2013-ലെ സ്മാരകഹാജർ
2,671