ഉള്ളടക്കം
2012 ഏപ്രിൽ 15
© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.
അധ്യയന പതിപ്പ്
അധ്യയന ലേഖനങ്ങൾ
മെയ് 28, 2012–ജൂൺ 3, 2012
‘പിതാവ് ആരെന്ന് വെളിപ്പെടുത്താൻ പുത്രൻ ആഗ്രഹിക്കുന്നു’
പേജ് 3 • ഗീതങ്ങൾ: 106, 112
ജൂൺ 4-10, 2012
വിശ്വാസവഞ്ചന—ഈ കാലത്തിന്റെ ഒരു പ്രത്യേകത!
പേജ് 8 • ഗീതങ്ങൾ: 63, 32
ജൂൺ 11-17, 2012
യഹോവയെ സേവിക്കുക, പൂർണഹൃദയത്തോടെ
പേജ് 13 • ഗീതങ്ങൾ: 52, 57
ജൂൺ 18-24, 2012
തന്റെ ജനത്തെ എങ്ങനെ വിടുവിക്കണമെന്ന് യഹോവയ്‌ക്ക് അറിയാം
പേജ് 22 • ഗീതങ്ങൾ: 133, 131
ജൂൺ 25–ജൂലൈ 1, 2012
രക്ഷയ്‌ക്കായി യഹോവ നമ്മെ കാത്തുസൂക്ഷിക്കുന്നു
പേജ് 27 • ഗീതങ്ങൾ: 110, 60
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 3-7
യേശു ഏതു രണ്ടുവിധങ്ങളിലാണ് ശിഷ്യന്മാർക്കും മറ്റുള്ളവർക്കും പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തത്? പിതാവിനെ മറ്റുള്ളവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നമുക്ക് യേശുവിനെ എങ്ങനെ അനുകരിക്കാം? ഈ ലേഖനം മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
അധ്യയന ലേഖനം 2 പേജ് 8-12
അവിശ്വസ്‌തത ഇന്നത്തെ ലോകത്തിൽ സാധാരണമാണ്. എന്നാൽ, ക്രിസ്‌തീയ കുടുംബത്തിന്റെയും സഭയുടെയും സമാധാനം തകർക്കാൻ അതിനെ അനുവദിച്ചുകൂടാ. നമുക്ക് യഹോവയോടും മറ്റുള്ളവരോടും വിശ്വസ്‌തരായി നിൽക്കാൻ സാധിക്കുമെന്ന് കാണിച്ചുതരുന്നതാണ് ഈ ലേഖനം.
അധ്യയന ലേഖനം 3 പേജ് 13-17
നാം യഹോവയെ പൂർണഹൃദയത്തോടെയാണ് സേവിക്കുന്നതെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? നമ്മുടെ ഹൃദയത്തെ ഏത് അപകടത്തിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ട്? യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും? ഈ ലേഖനത്തിൽ ഇവയ്‌ക്കുള്ള ഉത്തരമുണ്ട്.
അധ്യയന ലേഖനങ്ങൾ 4, 5 പേജ് 22-31
‘മഹാകഷ്ടത്തിന്റെ’ സമയത്ത് ദൈവജനത്തിനു നേരെ ഒരു അന്തിമ ആക്രമണം ഉണ്ടാകും. (മത്താ. 24:21) യഹോവ നമ്മെ വിടുവിക്കുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം? അന്ത്യത്തിനായി കാത്തിരിക്കവെ, നമ്മുടെ വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ അവൻ നമ്മെ എങ്ങനെ സഹായിക്കുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തും.
കൂടാതെ
18 യഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ച് എഴുപതു വർഷം
പുറന്താൾ: കാനഡയിലെ നൂനവൂട്ടിലുള്ള ഐക്കളൂയിറ്റിൽ ഫ്രോബിഷർ ബേയുടെ തണുത്തുറഞ്ഞ തീരത്ത് ഒരു സഹോദരി ഇനൂക്‌റ്റിറ്റൂട്ട് ഭാഷയിലുള്ള ലഘുപത്രിക പരിചയപ്പെടുത്തുന്നു
കാനഡ
ജനസംഖ്യ
3,40,17,000
പ്രസാധകർ
1,13,989
പരിഭാഷ
12 പ്രാദേശിക ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളുടെ പരിഭാഷയ്‌ക്ക് കാനഡ ബ്രാഞ്ച് മേൽനോട്ടം വഹിക്കുന്നു