വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 12/15 പേ. 32
  • സ്വർണക്കമ്മലിനാൽ അലങ്കൃതം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്വർണക്കമ്മലിനാൽ അലങ്കൃതം
  • വീക്ഷാഗോപുരം—1997
വീക്ഷാഗോപുരം—1997
w97 12/15 പേ. 32

സ്വർണ​ക്ക​മ്മ​ലി​നാൽ അലങ്കൃതം

പുരാ​ത​ന​കാ​ലം​മു​തൽ സ്വർണാ​ഭ​രണം അതിന്റെ മൂല്യ​വും മനോ​ഹാ​രി​ത​യും നിമിത്തം അത്യന്തം വിലമ​തി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഈജി​പ്‌തി​ലെ പ്രധാ​ന​മ​ന്ത്രി​യാ​യ​പ്പോൾ യോ​സേ​ഫിന്‌ ഫറവോ​നിൽനിന്ന്‌ ഒരു സ്വർണ​മാല ലഭിച്ചു. (ഉല്‌പത്തി 41:42) ഇന്നത്തെ മൂല്യ​മ​നു​സ​രിച്ച്‌ ഏകദേശം 1,400 ഡോളർ (യു.എസ്‌.) വിലവ​രുന്ന, ഒരു പൊന്മൂ​ക്കു​ത്തി​യും രണ്ട്‌ പൊൻവ​ള​ക​ളും റിബെ​ക്കാ​യ്‌ക്കു ലഭിച്ചു. (ഉല്‌പത്തി 24:22) അവർ ഈ അമൂല്യ സമ്മാന​ങ്ങളെ കൃതജ്ഞ​താ​പൂർവം സ്വീക​രിച്ച്‌ സസന്തോ​ഷം അണിഞ്ഞു​വെ​ന്ന​തിന്‌ സംശയ​മില്ല.

യോ​സേ​ഫും റിബെ​ക്കാ​യും അണിഞ്ഞ​തി​നെ​ക്കാൾ വളരെ​യേറെ മൂല്യ​മുള്ള ആലങ്കാ​രിക ആഭരണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. സദൃശ​വാ​ക്യ​ങ്ങൾ 25:12 പ്രസ്‌താ​വി​ക്കു​ന്നു: “കേട്ടനു​സ​രി​ക്കുന്ന കാതിന്നു ജ്ഞാനി​യാ​യോ​രു ശാസകൻ പൊൻക​ടു​ക്ക​നും തങ്കം​കൊ​ണ്ടുള്ള ആഭരണ​വും ആകുന്നു.” ഒരു ബുദ്ധ്യു​പ​ദേ​ശകൻ സ്വന്തം അഭി​പ്രാ​യ​ത്തി​ലല്ല, മറിച്ച്‌ ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മാ​യി ഉപദേശം നൽകു​മ്പോൾ അദ്ദേഹം വാസ്‌ത​വ​ത്തിൽ മൂല്യ​വ​ത്തായ ഒരു സമ്മാന​മാണ്‌ നൽകു​ന്നത്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അത്തരം ബുദ്ധ്യു​പ​ദേശം ആത്യന്തി​ക​മാ​യി യഹോ​വ​യിൽനി​ന്നു വരുന്നു. ബൈബിൾ നമ്മോടു പറയുന്നു: “മകനേ, യഹോ​വ​യു​ടെ ശിക്ഷയെ നിരസി​ക്ക​രു​തു; അവന്റെ ശാസന​യി​ങ്കൽ മുഷി​ക​യും അരുതു. അപ്പൻ ഇഷ്ടപു​ത്ര​നോ​ടു ചെയ്യു​ന്ന​തു​പോ​ലെ യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വനെ ശിക്ഷി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 3:11, 12) ശ്രോ​താവ്‌ ആ ബുദ്ധ്യു​പ​ദേശം സവിനയം സ്വീക​രി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യു​മ്പോൾ, അത്‌ അയാൾ സ്വർണ​ക്ക​മ്മൽക്കൊണ്ട്‌ സ്വയം അലങ്കരി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അത്‌ ഈ നിശ്വസ്‌ത ബൈബിൾ പഴമൊ​ഴി പറയു​ന്ന​തു​പോ​ലെ​യാണ്‌: “ജ്ഞാനം പ്രാപി​ക്കുന്ന മനുഷ്യ​നും വിവേകം ലഭിക്കുന്ന നരനും ഭാഗ്യ​വാൻ. അതിന്റെ സമ്പാദനം വെള്ളി​യു​ടെ സമ്പാദ​ന​ത്തി​ലും അതിന്റെ ലാഭം തങ്കത്തി​ലും നല്ലതു.”—സദൃശ​വാ​ക്യ​ങ്ങൾ 3:13, 14.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക