ലക്ഷങ്ങൾ പോകുന്നുണ്ട്—നിങ്ങളോ?
എങ്ങോട്ട്? യേശുക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികാചരണത്തിന്. 1996-ൽ ലോകവ്യാപകമായി മൊത്തം 1,29,21,933 പേർ ഹാജരായി.
എന്തുകൊണ്ടാണ് ആളുകൾ പോകുന്നത്? യേശുവിന്റെ മരണം മനുഷ്യവർഗത്തിന് അർഥമാക്കുന്ന കാര്യത്തെപ്രതി. രോഗം, കഷ്ടപ്പാടുകൾ, മരണം എന്നിവയിൽനിന്ന് അതു വിടുതലേകുന്നു. മരിച്ച പ്രിയപ്പെട്ടവർപോലും പറുദീസയായി പുനഃസ്ഥാപിതമായ ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടും.
യേശുക്രിസ്തുവിന്റെ മരണത്തിന് എങ്ങനെ അത്തരം അനുഗ്രഹങ്ങൾ കൈവരിക്കാൻ സാധിക്കും? അതു കണ്ടെത്താൻ നിങ്ങളെ ക്ഷണിക്കുന്നു. ഈ സുപ്രധാന പരിപാടിക്കു തങ്ങളോടൊപ്പം കൂടിവരാൻ യഹോവയുടെ സാക്ഷികൾ നിങ്ങൾക്കു സ്വാഗതമരുളുന്നു.
നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ ഹാജരാകുക. ഈ വർഷം അതു മാർച്ച് 23 ഞായറാഴ്ച സൂര്യാസ്തമയശേഷമാണ്. കൃത്യസമയം അറിയുന്നതിനു സമീപത്തുള്ള യഹോവയുടെ സാക്ഷികളോടു ചോദിക്കുക.