വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 12/15 പേ. 22-23
  • നോക്കൂ! നീയൂവിലൊരു രാജ്യഹാൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നോക്കൂ! നീയൂവിലൊരു രാജ്യഹാൾ
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • മുന്നോ​ട്ടു​പോ​കാ​നുള്ള തീരു​മാ​നം
  • സഹകര​ണ​ത്തി​ന്റെ​യും അതിഥി​പ്രി​യ​ത്തി​ന്റെ​യും മനോ​ഭാ​വം
വീക്ഷാഗോപുരം—1995
w95 12/15 പേ. 22-23

നോക്കൂ! നീയൂ​വി​ലൊ​രു രാജ്യ​ഹാൾ

ന്യൂസി​ലൻഡിന്‌ 2,160 കിലോ​മീ​റ്റർ വടക്കു​കി​ഴ​ക്കാ​യി ദക്ഷിണ പസഫി​ക്കി​ലുള്ള ഒരു പവിഴ​ദ്വീ​പാ​ണു നീയൂ. ഒരു യാത്രാ​സ​ഹാ​യി ലഘുപ​ത്രിക പറയു​ന്ന​ത​നു​സ​രിച്ച്‌, “തെങ്ങ്‌” എന്നർഥ​മുള്ള നീ, “ദർശി​ക്കുക” അഥവാ “കാണുക” എന്നർഥ​മുള്ള യൂ എന്നീ രണ്ടു പദങ്ങളിൽനി​ന്നാ​ണു നീയൂ എന്ന പേരു വരുന്നത്‌. ലഘുപ​ത്രിക ഇങ്ങനെ പറയുന്നു: “ആദ്യകാല പോളി​നേ​ഷ്യൻ കുടി​യേ​റ്റ​ക്കാർ എത്തി​ച്ചേർന്ന​പ്പോൾ കരയിൽ വളർന്നു​നിൽക്കുന്ന തെങ്ങുകൾ കണ്ട്‌ അവരാണ്‌ ആ പദങ്ങൾ ഉച്ചരി​ച്ചത്‌ എന്നാണ്‌ ഐതി​ഹ്യം.”

“നോക്കൂ! ഞങ്ങളുടെ രാജ്യ​ഹാൾ” എന്നർഥ​മുള്ള “ഏ! ഫാലേ ഹേ കൗറ്റു ഹാ മൗറ്റൊ​ലു!” എന്നു സന്ദർശ​ക​രോ​ടു പറയാൻ ഇന്ന്‌ നീയൂ​വി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അഭിമാ​ന​മാണ്‌. ഈ ഹാളി​നോട്‌ അവർക്കെ​ന്തു​കൊ​ണ്ടാണ്‌ ഇത്ര ആഴമാ​യൊ​രു അഭിനി​വേശം? എവി​ടെ​യും യഹോ​വ​യു​ടെ സാക്ഷി​കൾക്കു തങ്ങളുടെ രാജ്യ​ഹാ​ളു​ക​ളെ​ക്കു​റിച്ച്‌ അഭിമാ​ന​മാണ്‌; അവർതന്നെ പണിത​താ​ണെ​ങ്കിൽ വിശേ​ഷി​ച്ചും. എന്നാൽ വിസ്‌തൃ​ത​മായ ദക്ഷിണ പസഫി​ക്കിൻമ​ധ്യേ​യുള്ള വിദൂ​ര​ദ്വീ​പിൽ ഒരു രാജ്യ​ഹാൾ പണിയു​ന്നതു നിസ്സാര സംഗതി​യല്ല. തന്നെയു​മല്ല, നീയൂ​വി​ന്റെ വിസ്‌തീർണം ആകെ 260 ചതുരശ്ര കിലോ​മീ​റ്റ​റേ​യു​ള്ളൂ. മുഴു ദ്വീപി​ലു​മാ​യി മൊത്ത​മുള്ള ആളുക​ളു​ടെ എണ്ണമോ 2,300-ഉം.

രാജ്യ​ഹാൾ ആർ പണിയും എന്നൊരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. 32 സാക്ഷി​ക​ളുള്ള ഒരു സഭയാണു നീയൂ​വി​ലേത്‌. ട്രക്കുകൾ, ബുൾഡോ​സ​റു​കൾ, ക്രെയ്‌നു​കൾ എന്നിങ്ങ​നെ​യുള്ള എല്ലാ വലിയ ഉപകര​ണ​ങ്ങ​ളും ഗവൺമെൻറ്‌ ഉടമസ്ഥ​ത​യി​ലാ​യി​രു​ന്നു. കൂടാതെ, കമ്പി, കോൺക്രീറ്റ്‌ കട്ടകൾ, മേൽക്കൂര-സാമ​ഗ്രി​കൾ, ഇലക്ട്രി​ക്കൽ-പ്ലമ്പിങ്‌ സാമ​ഗ്രി​കൾ, ഉച്ചഭാ​ഷി​ണി സംവി​ധാ​നങ്ങൾ, കസേരകൾ തുടങ്ങിയ മിക്കവാ​റും എല്ലാ അത്യാ​വശ്യ നിർമാ​ണ​സാ​ധ​ന​ങ്ങ​ളും ന്യൂസി​ലൻഡിൽനിന്ന്‌ അഞ്ച്‌ ആഴ്‌ച​ക​ളിൽ ഒരിക്കൽമാ​ത്ര​മുള്ള കപ്പൽസർവിസ്‌ വഴി കൊണ്ടു​വ​ര​ണ​മാ​യി​രു​ന്നു. ഇതൊ​ക്കെ​യാ​യാ​ലും ഒടുവിൽ, ദ്വീപി​ന്റെ പാറകൾനി​റഞ്ഞ ഉപരി​തലം നിർമാ​ണം ദുഷ്‌ക​ര​മാ​ക്കും. കൂടാതെ, ഉഷ്‌ണ​മേ​ഖലാ കൊടു​ങ്കാ​റ്റു​കളെ ചെറു​ത്തു​നിൽക്കാൻ പാകത്തിൽ ഹാൾ പണി​യേ​ണ്ട​തു​മുണ്ട്‌. തീർച്ച​യാ​യും, ആർക്കാ​യാ​ലും ഒരു ഭയങ്കര ഉദ്യമം​തന്നെ!

എന്നാൽ ഇവിടെ ഒരു വലിയ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌, പ്രാ​ദേ​ശി​ക​മാ​യി സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​ണു രാജ്യ​ഹാൾ. മാർഗ​നിർദേ​ശ​ത്തി​നും സഹായ​ത്തി​നും​വേണ്ടി അവർ തിരി​യു​ന്നതു യഹോ​വ​യാം ദൈവ​ത്തി​ലേ​ക്കാണ്‌. (സങ്കീർത്തനം 56:11; 127:1) നിർമാ​ണ​പ​ദ്ധ​തി​ക്കു മുഴു​ഹൃ​ദയ പിന്തുണ നൽകി​ക്കൊണ്ട്‌ ഓക്‌ലൻഡി​ലെ ഒരു നീയൂ സഭയിലെ അംഗങ്ങ​ളുൾപ്പെടെ, ന്യൂസി​ലൻഡി​ലെ ക്രിസ്‌തീയ സഹോ​ദ​രങ്ങൾ നീയൂ​വി​ലുള്ള ചെറി​യ​കൂ​ട്ടം സാക്ഷി​ക​ളു​ടെ സഹായ​ത്തി​നെത്തി.

മുന്നോ​ട്ടു​പോ​കാ​നുള്ള തീരു​മാ​നം

1994 ജൂൺ. ന്യൂസി​ലൻഡി​ലെ റൊ​ട്ടോ​രു​വ​യിൽ രാജ്യ​ഹാ​ളി​ന്റെ പണി നടക്കുന്ന സ്ഥലത്തു​നി​ന്നു നീയൂ പദ്ധതി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മു​ള്ള​വർക്കാ​യി ഒരു അഭ്യർഥന പുറ​പ്പെ​ടു​വി​ച്ചു. വിസ്‌മ​യം​തന്നെ, 200 ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സ്വമേ​ധയാ മുന്നോ​ട്ടു​വന്നു. ഇവരിൽനിന്ന്‌ ആശാരി​മാർ, കമ്പിപ്പ​ണി​ക്കാർ, പ്ലമ്പർമാർ, തട്ടുപ​ണി​ക്കാർ, തേപ്പു​കാർ, പെയി​ന്റർമാർ, ഇലക്ട്രീ​ഷ്യ​ന്മാർ, ഉച്ചഭാ​ഷി​ണി വിദഗ്‌ധർ, കോൺക്രീറ്റ്‌ ജോലി​ക്കാർ, ഇഷ്ടിക​പ്പ​ണി​ക്കാർ, തൊഴി​ലാ​ളി​കൾ എന്നിവ​രുൾപ്പെട്ട 80 പേരെ തിര​ഞ്ഞെ​ടു​ത്തു.

സഹോ​ദ​ര​ങ്ങൾ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ പ്ലാനു​ക​ളു​ണ്ടാ​ക്കി മുന്നോ​ട്ടു​നീ​ങ്ങി. നീയൂ സഭയിലെ രണ്ടു മൂപ്പന്മാ​രി​ലൊ​രാ​ളായ പ്രദേ​ശത്തെ ഒരു ബിസി​ന​സു​കാ​രൻ ആവശ്യ​മായ സാധന​ങ്ങ​ളെ​ല്ലാം കപ്പലിൽ കൊണ്ടു​വ​രാ​നുള്ള ഏർപ്പാ​ടു​കൾ ചെയ്യാൻ തുടങ്ങി. സ്വന്തം ചെലവിൽ കടലി​ന​ക്ക​രെ​നി​ന്നു വരാൻ മനസ്സായ, പുറ​മേ​നി​ന്നെ​ത്തിയ സ്വമേ​ധ​യാ​സേ​വ​ക​രു​ടെ വിമാന യാത്ര​യും തുടർന്നുള്ള താമസ​സൗ​ക​ര്യ​വും പ്രത്യേ​ക​നി​ര​ക്കിൽ തരപ്പെ​ടു​ത്തി. പണിക്കുള്ള തീയതി​ക​ളും നിശ്ചയി​ച്ചു. 1995 മാർച്ച്‌ 4-നു തുടങ്ങി 20 ദിവസം​കൊ​ണ്ടു പദ്ധതി പൂർത്തി​യാ​ക്കി മാർച്ച്‌ 23-നു രാജ്യ​ഹാൾ സമർപ്പണം നടത്തണ​മാ​യി​രു​ന്നു.

“ഹാൾ പണിയേണ്ട സ്ഥലം കണ്ടപ്പോൾ എനിക്ക്‌ അനുഭ​വ​പ്പെ​ട്ടത്‌ മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടി​ല്ലാ​ത്ത​വി​ധം ഒരു അന്ധാളി​പ്പാ​യി​രു​ന്നു,” ജോലി​യു​ടെ പ്രാരം​ഭ​ന​ട​പ​ടി​കൾക്കാ​യി ഒരാഴ്‌ച മുമ്പേ ന്യൂസി​ലൻഡിൽനി​ന്നെ​ത്തിയ, പദ്ധതി​യു​ടെ ഡയറക്ടർ പറഞ്ഞു. “നിലം മുഴുവൻ പാറയാണ്‌. തറയ്‌ക്കു​വേണ്ടി കുഴി​ക്കാൻതന്നെ വേണം രണ്ടാഴ്‌ച.” എന്നാൽ പ്രദേ​ശത്തെ സാക്ഷി​കളെ അദ്ദേഹം നന്നായി മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. കാരണം അദ്ദേഹം പിന്നീട്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “നീയൂ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്കു പാറ​യെ​ക്കു​റി​ച്ചു ശരിക്കും അറിയാം. വലിയ കഷണങ്ങ​ളാ​യി പൊട്ടി​ച്ചു​മാ​റ്റാൻ എവിടെ അടിക്ക​ണ​മെന്ന്‌ അവർക്ക​റി​യാം.” രണ്ടുദി​വ​സം​കൊണ്ട്‌ അടിത്തറ പൂർത്തി​യാ​യി!

മാർച്ച്‌ 4-നു ന്യൂസി​ലൻഡിൽനി​ന്നുള്ള സാക്ഷി​ക​ളു​ടെ ആദ്യ സംഘം വിമാ​ന​മി​റങ്ങി. കോൺക്രീ​റ്റു പണി നടന്നു. ഓരോ കൂട്ടം ജോലി​ക്കാർ വന്നതോ​ടെ, പദ്ധതി​യു​ടെ വ്യത്യസ്‌ത ഘട്ടങ്ങൾ പൂർത്തി​യാ​യി. രാവിലെ 7 മണിക്ക്‌ ആ ദിവസ​ത്തേ​ക്കുള്ള ബൈബിൾവാ​ക്യ​ത്തി​ന്റെ ഒരു ഹ്രസ്വ ചർച്ച​യോ​ടെ​യാ​യി​രു​ന്നു പ്രവൃ​ത്തി​ദി​നങ്ങൾ ആരംഭി​ച്ചി​രു​ന്നത്‌. 97 ഡിഗ്രി ഫാരൻഹീ​റ്റു​വരെ ഉയർന്ന ചൂടി​ലും ചില സഹോ​ദ​രങ്ങൾ ദിവസം 12 മണിക്കൂർ ജോലി ചെയ്‌തു. അവസാനം, മാർച്ച്‌ 23 ആയപ്പോ​ഴേ​ക്കും പരിസ​ര​മെ​ല്ലാം മോടി​പി​ടി​പ്പി​ക്കുന്ന പണിയും പൂർത്തി​യാ​യി. കെട്ടി​ടത്തെ തിരി​ച്ച​റി​യി​ക്കാൻ “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ” എന്നെഴു​തിയ മാവിൻപ​ല​ക​കൊ​ണ്ടുള്ള ഒരു ആകർഷ​ക​മായ ബോർഡും വെച്ചു.

സഹകര​ണ​ത്തി​ന്റെ​യും അതിഥി​പ്രി​യ​ത്തി​ന്റെ​യും മനോ​ഭാ​വം

പദ്ധതി വിജയി​ക്കാൻ സഹായിച്ച ഒരു നിർണാ​യക ഘടകം നീയൂ​വി​ലെ ആൾക്കാ​രു​ടെ സഹകര​ണ​മാ​യി​രു​ന്നു. ആ സംഭവ​ത്തി​ന്റെ ലഹരി​യി​ല​മർന്ന ഗ്രാമ​ത്തി​ലെ ആളുകൾ ഭക്ഷണവും പണവും സംഭാവന ചെയ്‌തു. അനേക​രും ഹാൾ നിർമാ​ണത്തെ തങ്ങളുടെ പദ്ധതി​യാ​യി കണ്ടു. ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രും ബിസി​ന​സു​കാ​രും തങ്ങളുടെ കർത്തവ്യ​ത്തി​ന​പ്പു​റം പ്രവർത്തി​ച്ചു. ഒരു മരപ്പണി​ശാ​ല​യും ആവശ്യ​മായ സാമ​ഗ്രി​ക​ളു​മൊ​ക്കെ ഉപയോ​ഗ​ത്തി​നു ലഭിച്ചു. ആവശ്യ​മായ സാധനങ്ങൾ കൃത്യ​സ​മ​യത്ത്‌ എത്തി​ച്ചേ​രു​ന്നു​വെന്ന്‌ ഉറപ്പാ​ക്കാൻ കപ്പൽ കമ്പനി അതിന്റെ സാധാരണ റൂട്ടിൽനിന്ന്‌ ആവശ്യ​മായ മാറ്റം​വ​രു​ത്തു​ക​യും ചെയ്‌തു.

തങ്ങളുടെ ഭവനവും സമ്പത്തു​ക​ളും പങ്കുവെച്ച നീയൂ​വി​ലെ സാക്ഷി​ക​ളു​ടെ കഠിനാ​ധ്വാ​ന​വും അതിഥി​പ്രി​യ​വും സന്ദർശ​ക​രിൽ ശരിക്കും മതിപ്പു​ള​വാ​ക്കി. “പ്രദേ​ശത്തെ സഹോ​ദ​രി​മാർ അസാധാ​ര​ണ​മാം​വി​ധം നല്ലവരാ​യി​രു​ന്നു,” ഒരു നിർമാണ ജോലി​ക്കാ​രൻ പറഞ്ഞു. സഹോ​ദ​രി​മാർ ദിവസ​വും ചൂടോ​ടെ​യുള്ള ഉച്ചയൂ​ണി​നു​പു​റമേ രാവിലെ 6:30-നു പ്രഭാത ഭക്ഷണവും ഒരുക്കു​മാ​യി​രു​ന്നു. ഭക്ഷണം തയ്യാറാ​ക്കു​ന്ന​തി​നു ചിലർ രാവിലെ 4:30-ന്‌ ഉണരു​മാ​യി​രു​ന്നു. ഒരു നിർമാ​ണ​ജോ​ലി​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “സ്വന്തം വീട്ടി​ലേ​തി​നെ​ക്കാൾ മെച്ചമായ അവസ്ഥയി​ലാ​ണു ഞങ്ങളി​വി​ടെ കഴിഞ്ഞ​തെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.”

“നീയൂ​വി​ലെ ആദ്യത്തെ രാജ്യ​ഹാൾ” എന്ന ശീർഷ​ക​ത്തിൽ മാർച്ച്‌ 10-നു നീയൂ സ്റ്റാർ ആദ്യ​പേ​ജി​ലെ വാർത്ത​യാ​യി സംഭവ​ത്തെ​ക്കു​റിച്ച്‌ ഒരു റിപ്പോർട്ടു കൊടു​ത്തി​രു​ന്നു; ഒപ്പം പണിസ്ഥ​ലത്തു ന്യൂസി​ലൻഡു​കാ​രും നീയൂ​ക്കാ​രും പണി​യെ​ടു​ക്കു​ന്ന​തി​ന്റെ ഒരു ചിത്ര​വും. 280 ചതുര​ശ്ര​മീ​റ്റർ വിസ്‌തീർണ​മുള്ള ഹാളിൽ 70 മുതൽ 100 വരെ ആളുകൾക്ക്‌ ഇരിക്കാ​വു​ന്ന​താ​ണെന്ന്‌ അതു വിവരി​ച്ചു. പ്രസ്‌തുത ലേഖനം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “വാസ്‌ത​വ​ത്തിൽ രണ്ട്‌ [ആഴ്‌ച] കൊണ്ട്‌ പണി തീർക്കാം, എന്നാൽ ഇതിന്റെ കാര്യ​ത്തിൽ സംഗതി നീണ്ടു​പോ​കും. പണിയാ​രം​ഭിച്ച്‌ രണ്ടു ദിവസം കഴിഞ്ഞ ഈ ഘട്ടത്തിൽ, അടിത്ത​റ​യും ചട്ടക്കൂ​ടും കഴു​ക്കോ​ലും മേൽക്കൂ​ര​യും സമയത്തി​നു​മു​മ്പെ കെട്ടി​പൊ​ക്കി.”

നീയൂ ദ്വീപു വാസി​ക​ളെ​ല്ലാ​വ​രും ഈ പദ്ധതി കണ്ട്‌ അതിൽനിന്ന്‌ ഒരു പാഠം പഠിച്ചി​രു​ന്നെ​ങ്കി​ലെന്ന്‌ പ്രദേ​ശത്തെ ഒരു ബിസി​ന​സു​കാ​രൻ ആഗ്രഹം പ്രകടി​പ്പി​ച്ചു. സ്‌നേ​ഹ​വും സഹകര​ണ​വു​മു​ണ്ടെ​ങ്കിൽ എന്തെല്ലാം കാര്യങ്ങൾ നേടാ​മെന്ന്‌ എല്ലാവ​രും ഇതുകണ്ടു പഠിക്കു​മെന്നു താൻ ആശിക്കു​ന്ന​താ​യി അദ്ദേഹം പറയു​ക​യു​ണ്ടാ​യി.

സമർപ്പ​ണ​ത്തിന്‌ 204 പേരുടെ ഒരു പുരു​ഷാ​രം വന്നിരു​ന്നു. നീയൂ​വി​ലെ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും കുട്ടി​ക​ളും ചേർന്ന്‌ രാജ്യ​ഹാൾ നിർമാ​ണ​ത്തെ​ക്കു​റിച്ച്‌ ആടിപ്പാ​ടി അവതരി​പ്പിച്ച ഒരു പ്രത്യേക പരിപാ​ടി സന്നിഹി​ത​രാ​യി​രുന്ന സകലർക്കും ഹൃദയാ​വർജ​ക​മാ​യി തോന്നി. നിർമാ​ണ​സം​ഘ​ത്തോ​ടും ഈ നിർമാ​ണം പൂർത്തി​യാ​ക്കാൻ മനസ്സു​ക​ളെ​യും ഹൃദയ​ങ്ങ​ളെ​യും കരങ്ങ​ളെ​യും പ്രേരി​പ്പിച്ച ആത്മാവുള്ള യഹോ​വ​യോ​ടും കൃതജ്ഞത പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി.—യെശയ്യാ​വു 40:28-31.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക