വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 8/15 പേ. 31
  • നിങ്ങൾ ഓർമിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമിക്കുന്നുവോ?
  • വീക്ഷാഗോപുരം—1995
  • സമാനമായ വിവരം
  • വ്യക്തിമുദ്ര പതിപ്പിച്ച ഒരു അച്ചടിക്കാരൻ
    വീക്ഷാഗോപുരം—1995
  • സത്യം അന്വേഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1995
  • ക്രിസ്‌ത്യാനികൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
    2002 വീക്ഷാഗോപുരം
  • മതപരമായ സത്യം പ്രാപ്യമോ?
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം—1995
w95 8/15 പേ. 31

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ വായി​ച്ചാ​സ്വ​ദി​ച്ചോ? അങ്ങനെ​യെ​ങ്കിൽ, പിൻവ​രുന്ന കാര്യങ്ങൾ അനുസ്‌മ​രി​ക്കു​ന്നതു രസകര​മെന്നു നിങ്ങൾ കണ്ടെത്തും:

▫ മതപര​മായ സത്യം പ്രാപ്യ​മോ? “സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്രൻമാ​രാ​ക്കു​ക​യും ചെയ്യും” എന്ന്‌ യേശു​ക്രി​സ്‌തു പറഞ്ഞു. (യോഹ​ന്നാൻ 8:32) യേശു സത്യം പ്രാപ്യ​മെന്നു ചൂണ്ടി​ക്കാ​ട്ടുക മാത്രമല്ല നമ്മുടെ ആരാധന ദൈവ​ത്താൽ അംഗീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ അതു കണ്ടെ​ത്തേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു കാണി​ക്കു​ക​യും ചെയ്‌തു. “സത്യന​മ​സ്‌കാ​രി​കൾ പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും നമസ്‌ക​രി​ക്കു”മെന്ന്‌ അവൻ ഒരു ശമര്യ​ക്കാ​രി സ്‌ത്രീ​യോ​ടു പറഞ്ഞു. (യോഹ​ന്നാൻ 4:23)—4/15, പേജ്‌ 5.

▫ റോബർട്ട്‌ ഏററ്യൻ ആരായി​രു​ന്നു, അദ്ദേഹം തന്റെ വ്യക്തി​മു​ദ്ര പതിപ്പി​ച്ചത്‌ എങ്ങനെ? 16-ാം നൂററാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഒരു അച്ചടി​ക്കാ​ര​നാ​യി​രു​ന്നു റോബർട്ട്‌ ഏററ്യൻ. അദ്ദേഹം വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ത്തി​നു​വേണ്ടി തന്റെ ജീവിതം സമർപ്പി​ക്കു​ക​യും മൂലഭാ​ഷ​യിൽ എഴുതി​യി​രു​ന്ന​തു​പോ​ലെ​യുള്ള ബൈബിൾ വചനങ്ങൾ പുറത്തു​കൊ​ണ്ടു​വ​രാൻ ശ്രദ്ധാ​പൂർവം കഠിന​ശ്രമം ചെലു​ത്തു​ക​യും ചെയ്‌തു. ബൈബി​ളി​ലെ വാക്യ​ങ്ങളെ നമ്പരിട്ടു തിരി​ക്കുന്ന അദ്ദേഹ​ത്തി​ന്റെ സംവി​ധാ​ന​മാണ്‌ ഇന്നു സാർവ​ത്രി​ക​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌.—4/15, പേജുകൾ 10, 14.

▫ ദൈനം​ദിന ബൈബിൾ വായന​യിൽനി​ന്നു നമ്മൾ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്നത്‌ എങ്ങനെ? തിരു​വെ​ഴു​ത്തു​കൾ നമുക്കു നിരന്തരം കൂടു​ത​ലായ അർഥം പകർന്നു​ത​രു​ന്നു. നമ്മൾ കാണു​ക​യും കേൾക്കു​ക​യും വ്യക്തി​പ​ര​മാ​യി അനുഭ​വി​ക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ അന്ത്യനാ​ളു​കൾ സംബന്ധിച്ച പ്രവച​ന​ങ്ങ​ളിൽ നമുക്കു കൂടുതൽ മതിപ്പു​ള​വാ​കും. ജീവി​ത​ത്തിൽ നമ്മുടെ അനുഭ​വങ്ങൾ വർധി​ക്കു​ക​യും പ്രശ്‌ന​ങ്ങളെ നേരി​ടു​ക​യും ചെയ്യു​മ്പോൾ ബൈബിൾ ബുദ്ധ്യു​പ​ദേശം നമ്മൾ കൂടു​ത​ലാ​യി വിലമ​തി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 4:18)—5/1, പേജ്‌ 15.

▫ ബൈബിൾ വാക്യങ്ങൾ എങ്ങനെ ഓർമി​ക്കാൻ കഴിയും? നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ, പ്രത്യേ​കം ഓർത്തി​രി​ക്കാൻ ആഗ്രഹി​ക്കുന്ന തിര​ഞ്ഞെ​ടുത്ത വാക്യങ്ങൾ അടയാ​ള​പ്പെ​ടു​ത്തുക, അല്ലെങ്കിൽ കാർഡു​ക​ളിൽ അവ പകർത്തി​യെ​ഴു​തി നിങ്ങൾക്കു ദിന​മ്പ്രതി കാണാ​വു​ന്നി​ടത്തു വയ്‌ക്കുക. ആ വാക്യങ്ങൾ മനഃപാ​ഠ​മാ​ക്കാൻ ശ്രമി​ക്കു​ന്ന​തോ​ടൊ​പ്പം അവയെ​പ്പറ്റി ധ്യാനി​ക്കു​ക​യും അവ ഉപയോ​ഗി​ക്കു​ക​യും ചെയ്യുക. ഒരേ സമയം അനേക വാക്യങ്ങൾ മനഃപാ​ഠ​മാ​ക്കാൻ ശ്രമി​ക്ക​രുത്‌. ആഴ്‌ച​യിൽ ഒന്നോ രണ്ടോ മാത്രം മതിയാ​വും.—5/1, പേജുകൾ 16, 17.

▫ ലൂക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ മറ്റു സുവി​ശേഷ എഴുത്തു​കാർ പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്ന​തി​ലും അധിക​മായ എന്തു വിവര​മാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? പല സംഗതി​ക​ളി​ലും ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​നു മത്തായി​യു​ടെ വിവര​ണ​വു​മാ​യി വളരെ സാമ്യ​മു​ണ്ടെ​ങ്കി​ലും 59 ശതമാനം വ്യത്യ​സ്‌ത​മാണ്‌. ലൂക്കോസ്‌ മറ്റു സുവി​ശേഷ എഴുത്തു​കാർ രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ആറ്‌ അത്ഭുത​ങ്ങ​ളും അതിന്റെ ഇരട്ടി ദൃഷ്ടാ​ന്ത​ങ്ങ​ളും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാൽ അവന്റെ പുസ്‌തകം അനുപ​മ​മാണ്‌.—5/15, പേജ്‌ 12.

▫ സത്യത്തി​ന്റെ എന്ത്‌ ഉജ്ജ്വല​മായ ഒളിമി​ന്ന​ലു​ക​ളാണ്‌ 1935-ൽ വെളി​പ്പെ​ട്ടത്‌? വെളി​പ്പാ​ടു 7:9, 14-ൽ സൂചി​പ്പി​ച്ചി​രി​ക്കുന്ന മഹാപു​രു​ഷാ​രം ഒരു രണ്ടാം​തരം സ്വർഗീ​യ​വർഗ​ത്തെയല്ല, മറിച്ച്‌ ഭൗമിക പ്രത്യാ​ശ​യു​ള്ള​വ​രെ​യാ​ണു പരാമർശി​ക്കു​ന്നത്‌ എന്ന്‌ ആ വർഷം യഹോ​വ​യു​ടെ ജനം തിരി​ച്ച​റി​യാൻ ഇടയായി. (യോഹ​ന്നാൻ 10:16)—5/15, പേജ്‌ 20.

▫ പ്രാ​യോ​ഗി​ക​മായ ഏതു വിധങ്ങ​ളിൽ നമുക്കു മരണദുഃ​ഖം അനുഭ​വി​ക്കു​ന്ന​വരെ ആശ്വസി​പ്പി​ക്കാൻ കഴിയും? ശ്രദ്ധി​ക്കുക. സമാശ്വ​സി​പ്പി​ക്കുക. ലഭ്യമാ​യി​രി​ക്കുക. ഉചിത​മാ​യി​രി​ക്കു​മ്പോൾ മുൻകൈ എടുക്കുക. ആശ്വാസം പകർന്നു​കൊണ്ട്‌ ഒരു എഴുത്തോ ഒരു കാർഡോ അയയ്‌ക്കുക. അവരോ​ടൊ​ത്തു പ്രാർഥി​ക്കുക. (യാക്കോബ്‌ 5:16) അവരെ സഹായി​ക്കു​ന്ന​തിൽ തുടരുക.—6/1, പേജുകൾ 13, 14.

▫ മതപര​മാ​യി ഭിന്നിച്ച കുടും​ബ​ത്തിൽ ജീവി​ക്കു​ന്ന​വരെ സഹിച്ചു​നിൽക്കാൻ സഹായി​ക്കു​ന്ന​തിന്‌ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്ക്‌ എന്തു ചെയ്യാൻ കഴിയും? ഒരു ക്രമമായ അടിസ്ഥാ​ന​ത്തിൽ അവരോ​ടു പ്രോ​ത്സാ​ഹ​ജ​ന​ക​മായ, ക്രിയാ​ത്മ​ക​മായ, സാന്ത്വ​ന​മേ​കുന്ന വാക്കുകൾ സംസാ​രി​ക്കുക. (1 തെസ്സ​ലൊ​നീ​ക്യർ 5:14) ഇത്‌ അവർക്കു മനസ്സി​നും ശരീര​ത്തി​നും ഉന്മേഷ​മാ​യി വർത്തി​ക്കും. പ്രാ​യോ​ഗി​ക​വും ഉചിത​വു​മാ​യി​രി​ക്കു​മ്പോൾ ദിവ്യാ​ധി​പ​ത്യ​പ​ര​വും സാമൂ​ഹി​ക​വു​മായ നിങ്ങളു​ടെ പ്രവർത്ത​ന​ങ്ങ​ളിൽ അവരെ ഉൾപ്പെ​ടു​ത്തുക. നിങ്ങളു​ടെ പ്രാർഥ​ന​യിൽ അവരെ ഉൾപ്പെ​ടു​ത്തുക. (റോമർ 1:9; എഫെസ്യർ 1:16)—6/1, പേജ്‌ 29.

▫ വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ ക്ഷമ പ്രകട​മാ​ക്കു​ന്ന​തി​നാൽ എന്തു ഫലങ്ങൾ ഉളവാ​കും? അഭിമു​ഖീ​ക​രി​ക്കുന്ന ഏത്‌ ഉദാസീ​ന​ത​യും എതിർപ്പും സഹിക്കാൻ ക്ഷമ രാജ്യ പ്രസാ​ധ​കനെ സഹായി​ക്കു​ന്നു. കോപി​ഷ്‌ഠ​രായ വീട്ടു​കാ​രു​മാ​യി വാഗ്വാ​ദ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നു പകരം ക്ഷമയുള്ള ശുശ്രൂ​ഷ​കനു ശാന്തമാ​യി ഉത്തരം പറയു​ന്ന​തി​നോ മിണ്ടാതെ അവിടം വിടു​ന്ന​തി​നോ കഴിയും. അങ്ങനെ സമാധാ​ന​വും സന്തോ​ഷ​വും നിലനിർത്താം. (മത്തായി 10:12, 13) കൂടാതെ ചെമ്മരി​യാ​ടു​തു​ല്യ​രായ ആളുകൾ രാജ്യ​സ​ന്ദേ​ശ​ത്തി​ലേക്ക്‌ ആകർഷി​ത​രാ​കു​ക​യും ചെയ്യും.—6/15, പേജ്‌ 9.

▫ ബൈബിൾ സത്യം അറിയു​ന്നത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? സത്യം അറിയു​ന്നതു നമ്മെ വ്യാജ​ങ്ങ​ളിൽനി​ന്നും മിഥ്യാ​ധാ​ര​ണ​ക​ളിൽനി​ന്നും അന്ധവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നും സ്വത​ന്ത്ര​രാ​ക്കു​ന്നു. നാം അതിനു ചേർച്ച​യിൽ ജീവി​ക്കു​മ്പോൾ പ്രയാ​സ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാൻ സത്യം നമ്മെ ശക്തീക​രി​ക്കു​ക​യും പരി​ശോ​ധ​ന​യിൻകീ​ഴിൽ ഉറച്ചു​നിൽക്കാൻ നമ്മെ പ്രാപ്‌ത​മാ​ക്കുന്ന പ്രത്യാ​ശ​യാൽ പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യും.—7/1, പേജ്‌ 8.

▫ അഭിഷിക്ത ക്രിസ്‌തീയ സഭ, സ്വാഭാ​വിക ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ എന്തു പ്രമുഖ ഉത്തരവാ​ദി​ത്വ​മാണ്‌ എറ്റെടു​ത്തത്‌? യഹോ​വ​യു​ടെ മാഹാ​ത്മ്യം ജാതി​ക​ളു​ടെ ഇടയിൽ സാക്ഷീ​ക​രി​ക്കു​ന്ന​തി​നുള്ള പദവി. (യെശയ്യാ​വു 43:21; 1 പത്രൊസ്‌ 2:9)—7/1, പേജ്‌ 19.

▫ ഒരു ഭർത്താവ്‌ ഭാര്യക്കു “ബഹുമാ​നം കൊടു”ക്കണമെന്ന അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ വാക്കുകൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? (1 പത്രൊസ്‌ 3:7) തന്റെ ഭാര്യയെ ബഹുമാ​നി​ക്കുന്ന ഭർത്താവ്‌ അവളെ അവമാ​നി​ക്കു​ക​യോ താഴ്‌ത്തി​ക്കെ​ട്ടു​ക​യോ ചെയ്യു​ക​യില്ല. മറിച്ച്‌, അയാൾ തന്റെ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും—രഹസ്യ​മാ​യും പരസ്യ​മാ​യും—അവളെ ആദരി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 31:10-31)—7/15, പേജ്‌ 19.

▫ അനുത​പി​ക്കാത്ത ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ ക്രിസ്‌തീയ സഭയിൽനി​ന്നു പുറത്താ​ക്കു​ന്നതു സ്‌നേ​ഹ​നിർഭ​ര​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? പുറത്താ​ക്കൽ യഹോ​വ​യോ​ടും അവന്റെ വഴിക​ളോ​ടു​മുള്ള ഒരു സ്‌നേ​ഹ​പ്ര​ക​ട​ന​മാണ്‌. (സങ്കീർത്തനം 97:10) നീതി​നി​ഷ്‌ഠ​മായ മാർഗം പിന്തു​ട​രാൻ ആഗ്രഹി​ക്കു​ന്ന​വ​രോ​ടുള്ള ഒരു സ്‌നേ​ഹ​പ്ര​ക​ടനം കൂടി​യാ​ണത്‌. കാരണം, അവരു​ടെ​മേൽ മോശ​മായ സ്വാധീ​നം ചെലു​ത്താൻ ഇടയു​ള്ള​വരെ അവരുടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​യു​ന്നു. അതു സഭയുടെ ശുദ്ധി​യും കാത്തു​സൂ​ക്ഷി​ക്കു​ന്നു. (1 കൊരി​ന്ത്യർ 5:1-13)—7/15, പേജ്‌ 25.

▫ മത്തായി 24:45-47-ൽ യേശു​ക്രി​സ്‌തു പറഞ്ഞ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ ദാസ”നെ ഇന്ന്‌ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും? ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രദാ​നം​ചെ​യ്യു​ന്ന​തിന്‌ അവർ ചെയ്യുന്ന പ്രവൃ​ത്തി​യാ​ലും “രാജ്യ​ത്തി​ന്റെ സുവാർത്ത” പഠിപ്പി​ക്കു​ക​യും പ്രസം​ഗി​ക്കു​ക​യും ചെയ്യു​ന്ന​തി​നാ​ലും ദൈവ​വ​ച​ന​മായ ബൈബി​ളി​നോ​ടുള്ള അവരുടെ അടുത്ത പറ്റിനിൽപ്പി​നാ​ലും അവർ പ്രത്യേ​കം തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. (മത്തായി 24:14; 28:19, 20)—8/1, പേജ്‌ 16.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക