ബൈബിളിന് എത്രത്തോളം വിലയുണ്ട്?
വില്യം ററിൻഡെയിൽ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു കോപ്പിക്ക് ഈയിടെ ബ്രിട്ടീഷ് ലൈബ്രറി ഏതാണ്ട് അഞ്ചുകോടിയോളം രൂപ കൊടുക്കാമെന്നു സമ്മതിക്കുകയുണ്ടായി. 468 വർഷംമുമ്പായിരുന്നു അത് പ്രസിദ്ധീകരിച്ചത്. എങ്ങനെയും അതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നിട്ടും അതിനെയൊക്കെ അതിജീവിച്ച, ററിൻഡെയിൽ ബൈബിളിന്റെ ആദ്യത്തെ സമ്പൂർണ പതിപ്പാണത്. പൊതുജനങ്ങൾക്കുവേണ്ടി ഈ ബൈബിൾ ലണ്ടനിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ ബ്രിസ്റേറാൾ ബാപ്ററിസ്ററ് കൊളെജിൽനിന്നാണ് ററിൻഡെയിൽ ബൈബിൾ വാങ്ങിയത്. 1784 മുതൽ അതവിടെ സൂക്ഷിച്ചുവരികയായിരുന്നു. കൊളെജ് കമ്മിററിയുടെ വൈസ് ചെയർമാനായ ഡോ. റോജർ ഹെയ്ഡൻ പറഞ്ഞു: “അപാര പ്രാധാന്യമുള്ള ദേശീയവും സാംസ്കാരികവും ക്രിസ്തീയവുമായ ഒരു രേഖയാണിത്. ഇതു കൂടുതൽ ബഹുജനപ്രാപ്യമാകണമെന്നാണു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണു ഞങ്ങളതു കമാനത്തട്ടിൽത്തന്നെ വെച്ചിരിക്കുന്നത്.”
നൂററാണ്ടുകളോളം ബൈബിൾ മിക്കവാറും ലത്തീനിൽമാത്രമേ ലഭ്യമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പുരോഹിതൻമാർക്കും വിദ്യാസമ്പന്നർക്കും മാത്രമേ അതു വായിക്കാൻ കഴിയുമായിരുന്നുള്ളൂ. തനിക്കു മുമ്പു ജീവിച്ചിരുന്ന ജോൺ വൈക്ലിഫിനെപ്പോലെ, ബൈബിൾ ലഭ്യമാക്കണമെന്നും അങ്ങനെ സകലരും അതു വായിച്ചു മനസ്സിലാക്കണമെന്നും ററിൻഡെയിൽ ആഗ്രഹിച്ചു. തന്നെ എതിർത്ത ഒരു പുരോഹിതനോട് അദ്ദേഹം പറഞ്ഞു: ‘ദൈവം എന്നെ കുറെ വർഷംകൂടി ജീവിക്കാൻ അനുവദിച്ചാൽ, ഉഴുകുന്ന ഒരു കുട്ടിയെ ഞാൻ നിങ്ങളെക്കാൾ കൂടുതൽ തിരുവെഴുത്തു പരിജ്ഞാനമുള്ളവനാക്കും.’
ഇത് അപകടംപിടിച്ച ഒരു സംരംഭമായിരുന്നു. കാരണം സാധാരണക്കാർക്കു തിരുവെഴുത്തുകൾ ലഭ്യമാക്കാനുള്ള ഏതൊരു ശ്രമത്തെയും പുരോഹിതവർഗം രൂക്ഷമായി എതിർത്തിരുന്നു. അതിന്റെ ഫലമായി, ററിൻഡെയിൽ ഇംഗ്ലണ്ടിൽനിന്നു ജർമനിയിലേക്കു പലായനം ചെയ്തു. അവിടെ അദ്ദേഹം മൂലഗ്രീക്കിൽനിന്ന് “പുതിയ നിയമം” പരിഭാഷപ്പെടുത്തി. ഏതാണ്ട് 3,000 കോപ്പികൾ അച്ചടിച്ച് ഇംഗ്ലണ്ടിലേക്ക് ഒളിച്ചുകടത്തി. ലണ്ടൻ ബിഷപ്പ് കിട്ടാവുന്ന പ്രതികളെല്ലാം കണ്ടെത്തി സെൻറ് പീറേറഴ്സ് പള്ളിമുററത്തിട്ട് അവ കത്തിച്ചുകളഞ്ഞു. അവസാനം, ററിൻഡെയിലിനെ പിടികൂടി. വിചാരണചെയ്തു. പാഷണ്ഡതയ്ക്കു കുററംചുമത്തി. 1536-ൽ അദ്ദേഹത്തെ ഒരു സ്തംഭത്തിൽ കെട്ടി കഴുത്തു കുരുക്കി ചുട്ടുകൊന്നു. പുരോഹിതവർഗം അത്രമാത്രം വെറുത്ത ഒരു ബൈബിളിന് ഇപ്പോൾ ഇത്രയധികം വിലവന്നതു രസകരംതന്നെ!
കൃത്യമായ ബൈബിൾ പരിജ്ഞാനം തേടുന്നവർക്കെല്ലാം അതു പ്രദാനം ചെയ്യാൻ യഹോവയുടെ സാക്ഷികൾ ആത്മാർഥമായി ശ്രമിക്കുകയാണ്. മററു പരിഭാഷകൾ അച്ചടിച്ചുവിതരണം ചെയ്യുന്നതു കൂടാതെ, മൂലഭാഷകളിൽനിന്നുള്ള സമ്പൂർണ ബൈബിളിന്റെ ഒരു പരിഭാഷ അവർ ഉണ്ടാക്കിയിട്ടുണ്ട്. അതിനു കൃത്യതയുണ്ട്, വായിക്കാനും എളുപ്പം. 1995 ആയപ്പോഴേക്കും 12 ഭാഷകളിലായി വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ 7,40,00,000-ത്തിലധികം പ്രതികൾ അവർ പ്രസിദ്ധീകരിച്ചു. എന്നാൽ തീർച്ചയായും ഏതൊരു ബൈബിളിന്റെയും യഥാർഥ മൂല്യം അതിന്റെ ജീവദായക സന്ദേശമാണ്.
32-ാം പേജിലെ ചിത്രം]
വില്യം ററിൻഡെയിൽ
[കടപ്പാട]
From an old engraving in the Bibliothèque Nationale