യഹോവ ഭൂമിയെ രക്ഷിക്കും
മാലദ്വീപുകളിലൊന്നിലുള്ള ഒരു വിമാനത്താവളം ദിവസവും മണിക്കൂറോളം അടച്ചിടാറുണ്ട്. എന്തുകൊണ്ട്? വേലിയേററത്തിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ റൺവേയിലേക്കു വെള്ളം കേറിവരുന്നതാണു കാരണം. വിമാനമിറങ്ങുന്നതിന് അതു സുരക്ഷിതമല്ല. അടുത്ത നൂററാണ്ടിൽ മാലദ്വീപുകളുടെ ഭാഗത്തുള്ള സമുദ്രനിരപ്പ് ചുരുങ്ങിയത് ഒരു മീററർ ഉയരുമെന്നാണ് ചില ശാസ്ത്രജ്ഞൻമാരുടെ ഭയം. ആ അളവ് അപ്രധാനമായി തോന്നാം. പക്ഷേ, അതിനാൽ ഭൂപടത്തിൽനിന്നും തുടച്ചുനീക്കപ്പെടുക ഏഴു ദ്വീപുരാജ്യങ്ങളായിരിക്കും. രണ്ടു മീററർ ഉയർന്നാൽ 1,200-ഓളം വരുന്ന ഏതാണ്ടു മുഴു ദ്വീപസമൂഹവും തീർച്ചയായും വെള്ളത്തിനടിയിലായതുതന്നെ എന്നാണ് യു.എൻ. ക്രോണിക്കിൾ അഭിപ്രായപ്പെടുന്നത്!
സമുദ്രനിരപ്പ് ഉയരുന്നതിന്റെ കാരണമെന്താണ്? യു.എൻ. പരിസ്ഥിതി പ്രോഗ്രാം പറയുന്നതനുസരിച്ച് “ഹരിതഗൃഹ വാതകങ്ങൾ” നിമിത്തമുള്ള ഭൂമിയുടെ അന്തരീക്ഷമലിനീകരണം ചൂടു കൂടുതലുള്ള സ്ഥലങ്ങളിലെ സമുദ്രങ്ങളെ വികസിപ്പിക്കുന്നു, മഞ്ഞുമലകളെയും മഞ്ഞുകട്ടികളെയും ഉരുക്കുന്നു. ഇതൊക്കെയാവുമ്പോൾ സമുദ്രനിരപ്പ് ഉയരുകയായി. “കരയുടെയും കടലിന്റെയും അതിർത്തികളെത്തന്നെ മാററിമറിക്കുന്ന, മന്ദമായി ആരംഭിച്ചിരിക്കുന്ന ആഗോളദുരന്തത്തിനു നാന്ദികുറിച്ചിട്ടുണ്ടായിരിക്കാം,” ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പേനസ് ഇൻസ്ററിററ്യൂട്ട് പറയുന്നു.
ആഗോളമായി ചൂടു കൂടിക്കൊണ്ടിരിക്കുന്നതിനെപ്പററി ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ ഇപ്പോഴും സംവാദങ്ങൾ നടക്കുകയാണ്. എന്നുവരികിലും, പരിസ്ഥിതി പ്രശ്നങ്ങൾ ദൈവോദ്ദേശ്യത്തെ തകരാറിലാക്കാൻ പോകുന്നില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാവും. “ഫലോത്പാദക നിലം ഉറപ്പോടെ സ്ഥാപിതമാണ്,” ബൈബിൾ പ്രസ്താവിക്കുന്നു. “അത് ഒരിക്കലും ഇളകിപ്പോകാൻ അനുവദിക്കയില്ല.” (1 ദിനവൃത്താന്തം 16:30, NW) പരിസ്ഥിതിയുടെമേൽ യഹോവക്കു നിയന്ത്രണമുണ്ട്. അവൻ ഉടൻ ഭൂമിയെയും മനുഷ്യവർഗത്തെയും നാശത്തിൽനിന്നു രക്ഷിക്കുമെന്നതിൽ നമുക്ക് ആഹ്ലാദിക്കാനാവും.—സങ്കീർത്തനം 24:1, 2; 135:6; 2 പത്രൊസ് 3:13.
[31-ാം പേജിലെ ചിത്രത്തിന്റെ കടപ്പാട്]
Drawing based on NASA photo