വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 3/15 പേ. 21-24
  • ഞങ്ങൾക്കു റിട്ടയർമെൻറില്ല!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞങ്ങൾക്കു റിട്ടയർമെൻറില്ല!
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • അവരെ സന്തുഷ്ട​രാ​ക്കു​ന്നത്‌
  • പൊരു​ത്ത​പ്പെ​ടാ​നുള്ള മനസ്സൊ​രു​ക്കം
  • ആരോഗ്യ പ്രശ്‌ന​ങ്ങ​ളിൻ മധ്യേ സഹിച്ചു​നിൽക്കൽ
  • തുടർന്നുള്ള താത്‌പ​ര്യം
വീക്ഷാഗോപുരം—1995
w95 3/15 പേ. 21-24

ഞങ്ങൾക്കു റിട്ടയർമെൻറില്ല!

“ഞങ്ങൾക്കു റിട്ടയർമെൻറില്ല” എന്ന സന്ദേശ​മാ​ണു ജപ്പാനി​ലെ ടോക്കി​യോ​യി​ലുള്ള ഒരു അസാധാ​രണ ഭവനം സന്ദർശി​ക്കു​മ്പോൾ നിങ്ങൾക്കു ലഭിക്കു​ന്നത്‌. ശരാശരി 70 വയസ്സുള്ള 22 സ്‌ത്രീ​പു​രു​ഷൻമാർ അടങ്ങിയ ഒരു കുടും​ബം അവിടെ താമസി​ക്കു​ന്നു. അവർ ഏകീകൃ​ത​രാ​യി​രി​ക്കു​ന്ന​തി​നു കാരണം രക്തബന്ധമല്ല മറിച്ച്‌, മറെറാ​രു പൊതു​താ​ത്‌പ​ര്യ​മാണ്‌—മിഷനറി സേവനം. അവർ എല്ലാവ​രും​ചേർന്ന്‌ മൊത്തം 1,026 വർഷം മുഴു​സമയ പ്രസം​ഗ​വേ​ല​യിൽ ചെലവ​ഴി​ച്ചി​രി​ക്കു​ന്നു! അതിൽ ഏററവും പ്രായം​ചെന്ന മൂന്ന്‌ അംഗങ്ങൾ 1910-ലാണു ജനിച്ചത്‌. അവരിൽ ഏഴുപേർ കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ മുഴു​സമയ സേവനം തുടങ്ങി​യ​വ​രാണ്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ജപ്പാനിൽ രാജ്യ​പ്ര​സം​ഗ​വേല അതിന്റെ ശൈശ​വ​ഘട്ടം മുതൽ വളർന്നു​വ​രു​ന്നതു കണ്ടവരാണ്‌ അവരിൽ ഒമ്പതു​പേർ.—യെശയ്യാ​വു 60:22.

എന്നുവ​രി​കി​ലും, മുമ്പ്‌ വാച്ച്‌ ടവർ ബ്രാഞ്ച്‌ കെട്ടി​ട​മാ​യി​രുന്ന ഈ ആറുനില കെട്ടിടം പ്രോ​ത്സാ​ഹ​ന​ത്തി​നുള്ള ഒരിട​മാണ്‌, പ്രത്യേ​കിച്ച്‌ അവിടെ താമസി​ക്കുന്ന മിഷന​റി​മാ​രു​ടെ മനോ​നില, പ്രമുഖ മാനസിക പ്രവണത നിമിത്തം. പ്രായ​ത്തോ​ടും മോശ​മായ ആരോ​ഗ്യ​സ്ഥി​തി​യോ​ടും ബന്ധപ്പെട്ട ശാരീ​രിക പരിമി​തി​കൾ അവരിൽ ഒട്ടുമി​ക്ക​വർക്കും ഉണ്ടെന്നു​വ​രി​കി​ലും ഈ ആത്മീയ യോദ്ധാ​ക്ക​ളിൽ ആരും തളർന്നു പിൻമാ​റാൻ തയ്യാറല്ല. ജപ്പാനി​ലെ സാക്ഷികൾ അവർക്കു​വേണ്ടി ആ കെട്ടിടം മൊത്തം പുതു​ക്കി​പ്പ​ണി​തു. അതിന്റെ താഴത്തെ നിലയിൽ ഒരു രാജ്യ​ഹാ​ളുണ്ട്‌, ഒരു ലിഫ്‌റ​റും പ്രദാനം ചെയ്‌തി​ട്ടുണ്ട്‌.

അവരെ സന്തുഷ്ട​രാ​ക്കു​ന്നത്‌

അനേക​വർഷ​ങ്ങ​ളാ​യി തങ്ങളുടെ നിയമ​ന​ത്തിൽ തുടരുന്ന ഈ മിഷന​റി​മാർക്കു തോന്നു​ന്നത്‌ തങ്ങളുടെ ഭവനം ഇതാ​ണെ​ന്നാണ്‌. “കഴിഞ്ഞ വേനൽക്കാ​ലത്ത്‌ ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​വേണ്ടി ഓസ്‌​ട്രേ​ലി​യ​യ്‌ക്കു തിരി​ച്ചു​പോയ എനിക്ക്‌ രണ്ടാഴ്‌ച കഴിഞ്ഞതേ വീട്ടി​ലെ​ത്താൻ ഒരുക്ക​മാ​യി​രു​ന്നു” എന്ന്‌ ആ ഭവനത്തി​ലെ പ്രായം​ചെന്ന അംഗങ്ങ​ളി​ലൊ​രാൾ പറഞ്ഞു! തങ്ങൾ സേവി​ക്കുന്ന ജനങ്ങളെ അവർ സ്‌നേ​ഹി​ക്കു​ന്നു, അവരെ​പ്രതി ആഴമായ വാത്സല്യ​വും നട്ടുവ​ളർത്തി​യി​രി​ക്കു​ന്നു. കഴിഞ്ഞ​കാല പ്രവർത്ത​ന​ങ്ങളെ അനുസ്‌മ​രി​പ്പി​ക്കുന്ന കത്തുക​ളും ഫോൺ വിളി​ക​ളും മിഷന​റി​മാ​രെ​ല്ലാം മൂല്യ​വ​ത്താ​യി കരുതു​ന്നു.

ആത്മാർഥ​മാ​യ ശുശ്രൂ​ഷ​യു​ടെ ഫലമാ​ണത്‌. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി മിഷന​റി​മാർ വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളിൽ ദൈവ​വ​ചനം അടിയ​ന്തി​ര​മാ​യി പ്രസം​ഗി​ച്ചി​രി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: 2 തിമൊ​ഥെ​യൊസ്‌ 4:2.) “യഹോ​വയെ സേവി​ക്കു​ന്നു​വെന്ന ഒററക്കാ​ര​ണ​ത്താൽ സന്തുഷ്ട​രാ​യി​രി​ക്കാൻ ഞങ്ങൾ സ്വയം പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു” എന്ന്‌ 37 വർഷം ജപ്പാനിൽ സേവന​മ​നു​ഷ്‌ഠിച്ച വിര മക്കെ പറയുന്നു. “വീട്ടു​വാ​തിൽക്കൽ ആരും വന്നി​ല്ലെ​ങ്കിൽപ്പോ​ലും യഹോ​വ​യെ​പ്പ​ററി സാക്ഷ്യം നൽകു​ന്ന​തി​നു ഞങ്ങൾ അവിടെ ഹാജരാണ്‌.”

ഈ മിഷന​റി​മാ​രിൽ 12 പേർ വിവാഹം കഴിച്ചി​ട്ടില്ല. എങ്കിലും ശ്രദ്ധാ​ശൈ​ഥി​ല്യം കൂടാതെ കർത്താ​വി​നെ സേവി​ക്കാൻ കഴിയു​ന്ന​തിൽ അവർ സന്തുഷ്ട​രാണ്‌. (1 കൊരി​ന്ത്യർ 7:35) ഒരു മിഷനറി എന്നനി​ല​യിൽ 43 വർഷം സേവന​മ​നു​ഷ്‌ഠിച്ച ഗ്ലാഡിസ്‌ ഗ്രിഗറി അവരി​ലൊ​രാ​ളാണ്‌. “യഹോ​വ​യു​ടെ സേവന​ത്തിൽ കൂടു​ത​ലായ സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്കു​ന്ന​തി​നു ഞാൻ ആദ്യം പയനിയർ വേലയിൽ പ്രവേ​ശി​ച്ചു. പിന്നീട്‌ ഗിലെ​യാ​ദി​ലും [വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ], അതിനു​ശേഷം മിഷനറി വേലയി​ലും പ്രവേ​ശി​ച്ചു. അവിവാ​ഹി​ത​യാ​യി ജീവി​ക്കാ​മെന്ന പ്രതി​ജ്ഞ​യൊ​ന്നും എടുക്കാ​തെ​തന്നെ ഞാൻ അവിവാ​ഹി​ത​യാ​യി നില​കൊ​ണ്ടു. മററ​നേകം സുഹൃ​ത്തു​ക്ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഞാൻ അതിൽ ഒരിക്ക​ലും ഖേദി​ച്ചി​ട്ടില്ല” എന്ന്‌ അവർ പറയുന്നു.

പൊരു​ത്ത​പ്പെ​ടാ​നുള്ള മനസ്സൊ​രു​ക്കം

ചിലർ പ്രായ​മാ​കു​ന്തോ​റും പിടി​വാ​ശി​യു​ള്ള​വ​രാ​യി​ത്തീ​രു​ന്നു എന്നുവ​രി​കി​ലും പൊരു​ത്ത​പ്പെ​ടു​ന്ന​തി​നുള്ള മനസ്സൊ​രു​ക്കം മിഷന​റി​മാർക്കുണ്ട്‌. ലോയിസ്‌ ഡയർ, മോളി ഹാരൻ, ലെയ്‌ന വിൻറ്‌ലർ, മാർഗ്രി​ററ്‌ വിൻറ്‌ലർ എന്നിവർ ടോക്കി​യോ​യി​ലെ മൂലന​ഗ​ര​ത്തി​ലുള്ള ഒരു ചെറിയ മിഷനറി ഭവനത്തി​ലാ​യി​രു​ന്നു. അവർ അവിടെ 20-ലധികം വർഷം താമസി​ക്കു​ക​യും ആ പ്രദേ​ശ​ത്തുള്ള ജനങ്ങളു​മാ​യി വളരെ അടുപ്പ​ത്തിൽ കഴിഞ്ഞു​വ​രി​ക​യു​മാ​യി​രു​ന്നു. തങ്ങളുടെ പ്രദേ​ശ​ങ്ങ​ളിൽ വിൻറ്‌ലർ സഹോ​ദ​രി​മാർക്ക്‌ മാസി​കാ​റൂ​ട്ടിൽ 40 പേരും മോളി​ക്കും ലോയി​സി​നും 74 പേരും ഉണ്ടായി​രു​ന്നു. പിന്നീട്‌, ടോക്കി​യോ​യു​ടെ ഹൃദയ​ഭാ​ഗ​ത്തുള്ള മിഷനറി ഭവനമായ ആറുനില കെട്ടി​ട​ത്തി​ലേക്കു താമസം മാററാൻ സൊ​സൈ​ററി അവരോട്‌ ആവശ്യ​പ്പെട്ടു. “ആദ്യ​മൊ​ക്കെ എനിക്ക്‌ വളരെ വ്യസന​വും അസന്തു​ഷ്ടി​യും തോന്നി” എന്ന്‌ ലെയ്‌ന സമ്മതിച്ചു പറയുന്നു. എന്നിരു​ന്നാ​ലും, എപ്പോ​ഴ​ത്തെ​യും​പോ​ലെ അവർ തങ്ങളുടെ പുതിയ നിയമ​ന​വു​മാ​യി പൊരു​ത്ത​പ്പെട്ടു. അവർക്കി​പ്പോൾ എങ്ങനെ തോന്നു​ന്നു? “വളരെ സന്തോഷം” എന്നാണു ലെയ്‌ന​യു​ടെ ഉത്തരം. “ഇപ്പോൾ ബെഥേ​ലി​ലെ രണ്ടു സഹോ​ദ​രങ്ങൾ ഞങ്ങൾക്കു​വേണ്ടി പാചകം ചെയ്യാ​നും വീടു വൃത്തി​യാ​ക്കാ​നു​മാ​യി ഇവിടെ ഉണ്ട്‌. ഞങ്ങൾ നല്ലവണ്ണം സംരക്ഷി​ക്ക​പ്പെ​ടു​ന്നു.” “യഹോ​വ​യു​ടെ സ്ഥാപനം ഞങ്ങൾക്കു നൽകുന്ന സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുതൽ സ്ഥിരോ​ത്സാ​ഹ​മു​ള്ള​വ​രാ​യി​രി​ക്കാൻ ഞങ്ങളെ സഹായി​ക്കു​ന്നു” എന്നു പറഞ്ഞ ലോയ്‌സി​ന്റെ പ്രസ്‌താ​വ​ന​യോട്‌ അവരെ​ല്ലാം യോജി​ക്കു​ന്നു.

പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി നോറീൻ തോം​സ​ണും പൊരു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ ഇങ്ങനെ പറയുന്നു: “മുഴു ജപ്പാനും ഒററ ഡിസ്‌ട്രി​ക്‌ററ്‌ ആയിരു​ന്ന​പ്പോൾ 15 വർഷം ഡിസ്‌ട്രി​ക്‌ററ്‌ വേലയിൽ [ന്യൂസി​ലൻഡിൽനി​ന്നുള്ള] ഭർത്താ​വി​നെ അനുഗ​മി​ക്കു​ന്ന​തി​നുള്ള പദവി എനിക്കു​ണ്ടാ​യി​രു​ന്നു.” എന്നിരു​ന്നാ​ലും, അവരുടെ ഭർത്താ​വി​ന്റെ ആരോ​ഗ്യ​നില വഷളായി. അവർക്കു ജീവി​ത​ത്തി​ലെ ഏററവും വലിയ പരീക്ഷ​ണത്തെ—18 വർഷം​മുമ്പ്‌ ഭർത്താ​വി​ന്റെ മരണത്തെ—മറിക​ട​ക്കേ​ണ്ടി​വന്നു. “അപ്പോൾ മിഷന​റി​വേ​ല​യിൽ തുടരാൻ എന്നെ പ്രാപ്‌ത​യാ​ക്കി​യത്‌ ജപ്പാനി​ലു​ട​നീ​ള​മുള്ള സഹോ​ദ​രങ്ങൾ കാണിച്ച സ്‌നേ​ഹ​വും ഒപ്പം പ്രാർഥ​ന​യും സേവന​ത്തിൽ തിരക്കു​ള്ള​വ​ളു​മാ​യി​രു​ന്ന​താണ്‌” എന്ന്‌ അവർ പറയുന്നു.

ആരോഗ്യ പ്രശ്‌ന​ങ്ങ​ളിൻ മധ്യേ സഹിച്ചു​നിൽക്കൽ

“മിക്കവർക്കും ഏതെങ്കി​ലും തരത്തി​ലുള്ള ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അവർ ആഹ്ലാദ​ചി​ത്ത​രാണ്‌, സേവന​ത്തി​നുള്ള അവരുടെ ആഗ്രഹം ഒരു മുന്തിയ ഗുണമാണ്‌” എന്ന്‌ മിഷനറി ഭവനത്തി​ലെ മേൽവി​ചാ​ര​ക​നായ ആൽബർട്ട്‌ പാസ്‌ററർ പറയുന്നു. അവരുടെ പരിച​ര​ണ​ത്തി​നാ​യി ഒരു ഡോക്ട​റി​നും നേഴ്‌സായ ഭാര്യ​ക്കും ഭവനത്തി​ലേക്കു നിയമനം നൽകി​യി​രി​ക്കു​ന്നു.

ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 11-ാം ക്ലാസിലെ ഒരു ബിരു​ദ​ധാ​രി​യാ​യി​രുന്ന എൽസി ററാനി​ഗാ​വ​യ്‌ക്ക്‌ ഏതാണ്ടു മൂന്നു​വർഷം​മുമ്പ്‌ ഒരു ദിവസം ഇടതു കണ്ണിന്റെ കാഴ്‌ച പെട്ടെന്നു നഷ്ടപ്പെട്ടു. നാലു മാസത്തി​നു​ശേഷം അവരുടെ വലതു കണ്ണിനും രോഗം ബാധിച്ചു. “ഒരിക്കൽ ചെയ്‌തി​രു​ന്ന​പോ​ലെ എനിക്കു സേവി​ക്കാ​നാ​വു​ന്നി​ല്ല​ല്ലോ എന്നോർത്തു ചില​പ്പോ​ഴൊ​ക്കെ എനിക്കു നിരു​ത്സാ​ഹം തോന്നാ​റുണ്ട്‌. എങ്കിലും സൊ​സൈ​റ​റി​യു​ടെ എല്ലാവി​ധേ​ന​യുള്ള കരുത​ലു​ക​ളും എന്റെ പങ്കാളി​യു​ടെ​യും മററു​ള്ള​വ​രു​ടെ​യും സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായ​വും നിമിത്തം യഹോ​വ​യു​ടെ സേവന​ത്തിൽ ഞാൻ തുടർന്നു സന്തോ​ഷ​മ​നു​ഭ​വി​ക്കു​ന്നു” എന്ന്‌ എൽസി പറയുന്നു.

ഗിലെ​യാദ്‌ സ്‌കൂ​ളിൽ എൽസി​യു​ടെ സഹപാ​ഠി​ക​ളാ​യി​രുന്ന ഷീനീച്ചീ തോഹാ​റ​യും ഭാര്യ മാസാ​ക്കോ​യും കഴിഞ്ഞ ഏതാനും വർഷങ്ങ​ളാ​യി ആരോ​ഗ്യ​സം​ബ​ന്ധ​മായ അനേകം പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ച്ചി​രി​ക്കു​ന്നു. കാഴ്‌ച​ശക്തി നഷ്ടപ്പെ​ട്ടു​വ​രു​ന്ന​തു​മൂ​ലം തന്റെ കുറി​പ്പു​കൾ കാണാൻ സാധി​ക്കാ​തെ വരുന്നത്‌ പ്രസം​ഗ​ചാ​തു​ര്യ​മുള്ള ഷീനീ​ച്ചീ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു വെല്ലു​വി​ളി​യാണ്‌. സമീപ​കാ​ല​ങ്ങ​ളിൽ വലുതും ചെറു​തു​മായ ഓപ്പ​റേ​ഷന്‌ അദ്ദേഹം വിധേ​യ​നാ​യെ​ങ്കി​ലും താൻ ഇപ്പോൾ സഹായി​ക്കുന്ന 90 വയസ്സുള്ള ബൈബിൾ വിദ്യാർഥി​യെ​പ്പ​ററി പറയു​മ്പോൾ അദ്ദേഹ​ത്തി​ന്റെ കണ്ണുകൾ തിളങ്ങു​ന്നു.

“ജഡത്തിൽ ഒരു ശൂലം” ഉണ്ടായി​രു​ന്നി​ട്ടും ഈ മിഷന​റി​മാർ തങ്ങളുടെ ബലഹീ​ന​തയെ കാണു​ന്നത്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ കണ്ടതു​പോ​ലെ​യാണ്‌, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾ തന്നേ ഞാൻ ശക്തനാ​കു​ന്നു.” (2 കൊരി​ന്ത്യർ 12:7-10) അവർ വാസ്‌ത​വ​മാ​യും ശക്തർ തന്നെ! എന്നും രാവിലെ ഏഴു മണിക്ക്‌ അവർ പ്രഭാത ആരാധ​ന​യ്‌ക്കു​വേണ്ടി തയ്യാറാണ്‌. പ്രാത​ലി​നു​ശേഷം, അതിരാ​വി​ലത്തെ വയൽസേ​വ​ന​ത്തി​നു പോകാൻ ശാരീ​രി​ക​മാ​യി പ്രാപ്‌തി​യു​ള്ളവർ ഇറങ്ങി​ത്തി​രി​ക്കും.

സേവന​ത്തി​നു ക്രമമാ​യി വയലിൽ പോകു​ന്ന​വ​രിൽപ്പെ​ട്ട​വ​രാ​ണു റിച്ചാർഡ്‌ ഷിരോ​മ​യും മർട്ടൽ ഷിരോ​മ​യും. 1978-ൽ തലച്ചോ​റി​ലെ ധമനീ​കാ​ഠി​ന്യം നിമിത്തം മർട്ടലിന്‌ ആഘാതങ്ങൾ ഉണ്ടായി. എങ്കിലും 1987 നവംബർവരെ അവർ സഞ്ചാര​വേ​ല​യിൽ ഭർത്താ​വി​നെ അനുഗ​മി​ച്ചു. ഇപ്പോൾ 70 വയസ്സുള്ള റിച്ചാർഡ്‌ സകലതും ചെയ്യാൻ മർട്ടലി​നെ സഹായി​ക്കു​ന്നു. അദ്ദേഹം രാവിലെ 5 മണിക്ക്‌ എഴു​ന്നേ​ററ്‌ അവരെ കിടക്ക​യിൽനിന്ന്‌ എഴു​ന്നേൽപ്പിച്ച്‌ കുളി​പ്പിച്ച്‌, വസ്‌ത്രം ധരിപ്പി​ക്കു​ക​യും മേക്കപ്പ്‌ ചെയ്‌തു​കൊ​ടു​ക്കു​ക​യും സ്‌പൂൺകൊ​ണ്ടു ഭക്ഷണം കോരി​ക്കൊ​ടു​ക്കു​ക​യു​മെ​ല്ലാം ചെയ്‌തു​കൊണ്ട്‌ സഹായി​ക്കു​ന്നു. പിന്നീട്‌ എല്ലാ രാവി​ലെ​യും അദ്ദേഹം അവരെ വീൽചെ​യ​റിൽ ഇരുത്തി ഏതാണ്ട്‌ ഒരു മണിക്കൂർനേരം വയൽസേ​വ​ന​ത്തിൽ വീടു​തോ​റും കൊണ്ടു​പോ​വു​ക​യും അതിനു​ശേഷം ബസ്സ്‌സ്‌റേ​റാ​പ്പു​ക​ളി​ലുള്ള ജനങ്ങൾക്കു സാക്ഷ്യം നൽകു​ന്ന​തിന്‌ കൊണ്ടു​പോ​വു​ക​യും ചെയ്യുന്നു. മർട്ടി​ലി​നു സംസാ​രി​ക്കാ​നാ​വില്ല. എങ്കിലും അവർ ഒടുവിൽ പറഞ്ഞ വാക്കുകൾ ഡൻഡോ, ഡൻഡോ എന്നാണ്‌, “പ്രസം​ഗ​വേല, പ്രസം​ഗ​വേല” എന്നതിന്റെ ജാപ്പനീസ്‌ പദമാണ്‌ അത്‌.

അവരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി അവരുടെ മകൾ സാൻഡ്രാ സുമീദ മിഷനറി ഭവനത്തി​ലേക്കു താമസം മാററി​യി​രി​ക്കു​ന്നു. സാൻഡ്രാ​യ്‌ക്ക്‌ സമീപ​കാ​ലത്ത്‌ ഭർത്താ​വി​നെ ഒരു ഹൃദയ​സ്‌തം​ഭ​ന​ത്തി​ലൂ​ടെ നഷ്ടമായി. ഭർത്താ​വി​നോ​ടൊ​പ്പം ഒരു മിഷന​റി​യാ​യി സേവി​ച്ചി​രുന്ന ഗ്വാമിൽനി​ന്നു തിരികെ ജപ്പാനിൽ തനിക്കു നിയമനം നൽകിയ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ദയാപു​ര​സ്സ​ര​മായ ക്രമീ​ക​ര​ണ​ങ്ങളെ അവർ വിലമ​തി​ക്കു​ന്നു. “ഗ്വാമിൽ ആയിരു​ന്ന​തി​നാൽ എന്റെ മാതാ​പി​താ​ക്കളെ സഹായി​ക്കു​ന്ന​തിൽ ഒരു വലിയ പങ്ക്‌ എനിക്കില്ലാ​യി​രു​ന്നു​വെന്ന്‌ എനി​ക്കെ​പ്പോ​ഴും തോന്നി​യി​ട്ടുണ്ട്‌” എന്ന്‌ അവർ പറയുന്നു. “എന്റെ സഹോ​ദരി ജോയാൻ അവരെ ഈ ഭവനത്തിൽ പരിപാ​ലി​ച്ചു. അതു​കൊണ്ട്‌ അവസരം തുറന്നു​കി​ട്ടി​യ​പ്പോൾ അതി​ലെ​നി​ക്കു സന്തോഷം തോന്നി. ഇവിടെ എന്റെ ആവശ്യ​മു​ണ്ടെന്ന തോന്നൽ എനിക്ക്‌ ഭർത്താ​വി​ന്റെ പെട്ടെ​ന്നുള്ള മരണത്തി​നുള്ള ചികി​ത്സ​യാ​യി ഉതകി.”

തുടർന്നുള്ള താത്‌പ​ര്യം

വാർധ​ക്യ​ത്തി​ന്റെ പ്രഭാവം മിഷന​റി​മാർ അറിയു​ന്നു​ണ്ടെ​ങ്കി​ലും തങ്ങളുടെ മിഷനറി സേവനം ഉപേക്ഷി​ക്കാൻ അവർ വിസമ്മ​തി​ക്കു​ന്നു. (സങ്കീർത്തനം 90:10; റോമർ 5:12) ജപ്പാനി​ലെ​ത്തി​ച്ചേർന്ന ആദ്യത്തെ ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളായ ജെറി റേറാ​മ​യും യോഷി റേറാ​മ​യും ഇപ്പോ​ഴും ഷിബു​യ​യി​ലെ വ്യാപാ​ര​പ്ര​ദേ​ശത്തു പോകു​ന്നു. “1949-ൽ ഇവിടെ സ്ഥിതി​ചെ​യ്‌തി​രുന്ന രണ്ടുനി​ല​ക്കെ​ട്ടി​ട​ത്തിൽ ഞങ്ങൾ വന്നു​ചേർന്ന​പ്പോൾ ഞങ്ങൾ ഭൂഗർഭ​അ​ഭ​യ​സ്ഥാ​നം​തോ​റും സന്ദർശി​ക്കു​മാ​യി​രു​ന്നു. ഇന്നു ടോക്കി​യോ ഒരു മുഖ്യ​ന​ഗ​ര​മാ​യി മാറി​യി​രി​ക്കു​ന്നു. പ്രായ​മാ​യ​തി​നാൽ നേരത്തെ ചെയ്‌തി​രു​ന്നി​ട​ത്തോ​ളം ഞങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​വു​ന്നില്ല. എങ്കിലും പ്രസം​ഗ​വേല കഴിഞ്ഞു തിരി​ച്ചെ​ത്തു​മ്പോൾ ഞങ്ങൾ വളരെ ഉൻമേ​ഷ​ഭ​രി​ത​രാണ്‌” എന്ന്‌ യോഷി പറയുന്നു.

ലിലിയൻ സാംസൺ 40 വർഷമാ​യി ജപ്പാനിൽ മിഷന​റി​യാണ്‌. അവർ തന്റെ ശുശ്രൂഷ വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു. “രോഗ​ബാ​ധി​ത​യായ അമ്മയെ പരിച​രി​ക്കു​ന്ന​തി​നു ഹവായി​യി​ലേക്കു തിരി​കെ​പ്പോയ എന്റെ പങ്കാളി​യാ​യി​രുന്ന അഡലീൻ നാകോ​യോ​ടൊ​പ്പം അധ്യയനം നടത്തി​ക്കൊ​ണ്ടി​രുന്ന 80 വയസ്സുള്ള ഒരു സ്‌ത്രീ​യെ ഞാൻ ഇപ്പോൾ സഹായി​ക്കു​ക​യാണ്‌. ആ സ്‌ത്രീ പൂർവി​കാ​രാ​ധ​നയെ വിജയ​പ്ര​ദ​മാ​യി മറിക​ട​ന്ന​ശേഷം കഴിഞ്ഞ​യി​ടെ ഒരു രാജ്യ പ്രസാ​ധി​ക​യാ​യി​ത്തീർന്നു. “അവർ അമ്പലത്തിൽച്ചെന്നു പുരോ​ഹി​തന്റെ ഭാര്യ​യോട്‌, ‘ഞാൻ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്കു മതം മാറി​യി​രി​ക്കു​ന്നു’ എന്നു പറഞ്ഞു!” ജീവി​ത​ത്തിൽ അത്തരം സന്തോ​ഷ​ങ്ങ​ള​നു​ഭ​വി​ക്കുന്ന ലിലിയൻ 19 വയസ്സു​ള്ള​പ്പോൾ ലൗകിക ജോലി ഉപേക്ഷി​ച്ചു പയനി​യ​റി​ങിൽ പ്രവേ​ശിച്ച ആ ദിനത്തെ ഓർത്ത്‌ ഒരിക്ക​ലും ഖേദി​ച്ചി​ട്ടില്ല.

45 വർഷമാ​യി മിഷനറി പങ്കാളി​ക​ളായ രൂത്ത്‌ അൾറിച്ച്‌, മാർത്താ ഹെസ്സ്‌ എന്നിവർ ഈ മിഷനറി ഭവനത്തിൽ താമസി​ച്ചു​കൊണ്ട്‌ 35 വർഷം സേവന​മ​നു​ഷ്‌ഠി​ച്ചി​രി​ക്കു​ന്നു. അവർ പ്രദേ​ശത്തു സ്വയം സുപരി​ചി​ത​രാ​ക്കി. ഒരിക്കൽ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ മാർത്ത​യോ​ടു ചോദി​ച്ചു: “മാർത്താ, വീടു​തോ​റും പോകു​ന്ന​തി​നു നിങ്ങളു​ടെ മുഖം എനി​ക്കൊ​ന്നു കടംത​രാ​മോ?” ജനങ്ങൾക്കു മാർത്ത​യു​ടെ മുഖം സുപരി​ചി​ത​മാ​യി​രു​ന്ന​തി​നാൽ ഉടനടി മാസി​ക​കൾക്കു​വേണ്ടി കൈകീ​ട്ടി. അതേസ​മയം സർക്കിട്ട്‌ മേൽവി​ചാ​ര​കന്‌ സംഭാ​ഷണം തുടങ്ങാൻവരെ കഷ്ടപ്പെ​ടേ​ണ്ടി​വന്നു.

ആരോ​ഗ്യ​സം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങൾനി​മി​ത്തം വായി​ക്കാ​ന​റി​ഞ്ഞു​കൂ​ടാത്ത ഒരു സ്‌ത്രീ രൂത്തിന്റെ മാസി​കാ​റൂ​ട്ടി​ലുണ്ട്‌. എന്നിട്ടും ആ സ്‌ത്രീ മാസി​കകൾ തുടർന്നു കൈപ്പ​റ​റു​ക​മാ​ത്രമല്ല ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം എന്ന ബയൻറിട്ട പുസ്‌ത​കം​പോ​ലും സ്വീക​രി​ച്ചു. സാഹി​ത്യ​മൊ​ന്നും ആരും വായി​ക്കു​ന്നി​ല്ലെന്നു തോന്നിയ സ്ഥിതിക്ക്‌ മാസി​കകൾ തുടർച്ച​യാ​യി എത്തിക്ക​ണോ എന്നു രൂത്ത്‌ സംശയി​ച്ചു. ഒരിക്കൽ ആ സ്‌ത്രീ​യു​ടെ ഭർത്താവ്‌ അന്വേഷണ പുസ്‌ത​ക​വു​മാ​യി രൂത്തിനെ സമീപി​ച്ചു പറഞ്ഞു: “ഇതൊരു അപാര പുസ്‌ത​കം​തന്നെ! ഞാനിതു രണ്ടു തവണ വായിച്ചു.” രൂത്ത്‌ അദ്ദേഹ​ത്തോ​ടും ഭാര്യ​യോ​ടു​മൊ​പ്പം ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു.

ഈ മിഷനറി ഭവനം​തന്നെ താത്‌പ​ര്യ​ക്കാ​രായ ആളുകളെ ആകർഷി​ക്കു​ന്നു. ഒരു സന്ധ്യക്ക്‌ ഒരു ചെറു​പ്പ​ക്കാ​രൻ ഭവനത്തി​ലേക്കു വന്നിട്ടു പറഞ്ഞു: “ഇവിടെ വന്നാൽ ബൈബിൾ പഠിക്കാൻ സഹായം ലഭിക്കു​മെന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു.” അയാ​ളോ​ടൊ​പ്പം ഒരു ബൈബി​ള​ധ്യ​യനം തുടങ്ങി. അനേക വർഷം​മു​മ്പു പുറത്താ​ക്ക​പ്പെട്ട ഒരു സ്‌ത്രീ​യോ​ടൊ​പ്പം അയാൾ ഒരു ചൈനീസ്‌ റെസ്‌റെ​റാ​റൻറിൽ പാചക​ക്കാ​ര​നാ​യി ജോലി ചെയ്‌തി​രു​ന്നു. ഒരു പ്രസാ​ധകൻ റെസ്‌റെ​റാ​റൻറു സന്ദർശി​ച്ച​പ്പോൾ സമർപ്പിച്ച മാസി​കകൾ അടുക്ക​ള​യിൽവരെ എത്തി. യുവാ​വായ പാചക​ക്കാ​രന്‌ അവ ഇഷ്ടമായി, മുൻ സാക്ഷി​യോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. ഉത്തരം നൽകാൻ അപ്രാ​പ്‌ത​യായ അവൾ അയാ​ളോ​ടു മിഷനറി ഭവനം സന്ദർശി​ക്കാൻ പറഞ്ഞു. അദ്ദേഹം ഇപ്പോൾ ഒരു ശുശ്രൂ​ഷാ​ദാ​സ​നും പയനി​യ​റു​മാ​യി സേവനം അനുഷ്‌ഠി​ക്കു​ക​യാണ്‌. കാല​ക്ര​മേണ പുറത്താ​ക്ക​പ്പെട്ട സ്‌ത്രീ​യെ പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും ഒടുവിൽ അവളും ഒരു നിരന്ത​ര​പ​യ​നി​യ​റാ​യി​ത്തീ​രു​ക​യും ചെയ്‌തു.

യഹോവ തങ്ങൾക്കാ​യി ചെയ്‌ത​തി​നെ​പ്രതി മതിപ്പു​ള്ള​വ​രാണ്‌ ആ മിഷനറി ഭവനത്തി​ലുള്ള സകലരും. അവർ ഓസ്‌​ട്രേ​ലിയ, കാനഡ, ഹവായ്‌, സ്വിറ​റ്‌സർലൻഡ്‌, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളിൽനി​ന്നു വന്നവരാണ്‌. അവരിൽ 11 പേർ 11-ാമത്തെ​യോ അതിനു മുമ്പി​ല​ത്തെ​യോ ഗിലെ​യാദ്‌ മിഷനറി സ്‌കൂ​ളിൽനിന്ന്‌ ഉള്ളവരാണ്‌. അവർ ജപ്പാനിൽ രാജ്യ​വേ​ല​യു​ടെ വർധനവു കണ്ടിരി​ക്കു​ന്നു. കൂടാതെ, ദാവീദ്‌ രാജാ​വി​ന്റെ പിൻവ​രുന്ന മനോ​വി​കാ​രം പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു: “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടി​ട്ടില്ല.” (സങ്കീർത്തനം 37:25) ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുത​ലി​നെ​പ്രതി ഈ മിഷന​റി​മാർ ഉറച്ച നിശ്ചയ​ദാർഢ്യ​മു​ള്ള​വ​രാണ്‌, റിട്ടയ​റാ​കാ​നല്ല മറിച്ച്‌ യഹോ​വയെ തുടർന്നു സേവി​ക്കാൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക