വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 1/15 പേ. 32
  • ചെറുതെങ്കിലും സുശക്തം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചെറുതെങ്കിലും സുശക്തം
  • വീക്ഷാഗോപുരം—1995
വീക്ഷാഗോപുരം—1995
w95 1/15 പേ. 32

ചെറു​തെ​ങ്കി​ലും സുശക്തം

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം തേടി കാനഡ​യിൽനി​ന്നുള്ള റോബർട്ട്‌ എന്ന ചെറു​പ്പ​ക്കാ​രൻ യൂറോ​പ്പി​ലൂ​ടെ സഞ്ചരിച്ചു. ഭാവി ആശയറ​റ​താ​ണെന്ന്‌ അദ്ദേഹ​ത്തി​നു തോന്നാൻ ചുററു​പാ​ടും കണ്ട അനേകം കാര്യങ്ങൾ ഇടയാക്കി.

സ്‌പെ​യി​നിൽ സവില്ലാ​യി​ലെ ഒരു ഹോട്ട​ലിൽ ഇരിക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ഒരു ലഘുലേഖ റോബർട്ടി​നു ലഭിക്കു​ക​യു​ണ്ടാ​യി. ആദ്യം റോബർട്ടിന്‌ അതേപ്പ​ററി സംശയം തോന്നി. “എന്നുവ​രി​കി​ലും, ഞാൻ അതു വായിച്ചു. എനിക്കതു വിവരി​ക്കാ​നാ​വു​ന്നില്ല, എന്നാൽ അതിൽ കഴമ്പു​ള്ള​താ​യി എനിക്കു തോന്നി. എന്റെ യാത്ര​യി​ലു​ട​നീ​ളം അനേക വിധത്തി​ലുള്ള മാനുഷ ക്ലേശവും അധഃപ​ത​ന​വും ഞാൻ കണ്ടിരു​ന്നു. അവയ്‌ക്കൊ​ന്നും മാററം വരുത്താൻ എനിക്കു കഴിവി​ല്ല​ല്ലോ എന്നോർത്തു ഞാൻ ഭഗ്നാശ​നാ​യി. ആ ലഘുലേഖ വായി​ച്ച​ശേഷം ‘ഈ “പുതിയ ലോകം” അസ്‌തി​ത്വ​ത്തിൽ വരാൻ എന്തെങ്കി​ലും സാധ്യ​ത​യു​ണ്ടോ?’ എന്നു ഞാൻ ചിന്തിച്ചു. പിന്നെ ഞാൻ വിചാ​രി​ച്ചു, ‘ഒരുപക്ഷേ ഉണ്ടായി​രി​ക്കാം’”

പുതു​ക്ക​പ്പെട്ട ആശയോ​ടെ റോബർട്ട്‌, താൻ വീട്ടിൽ തിരി​ച്ചെ​ത്തു​മ്പോൾ ബൈബി​ളി​നെ​ക്കു​റി​ച്ച​റി​യാൻ സഹായി​ക്കു​ന്ന​തിന്‌ ആരെങ്കി​ലും തന്നെ സന്ദർശി​ക്ക​ണ​മെന്നു പറഞ്ഞു​കൊ​ണ്ടു കാനഡ​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഓഫീ​സി​ലേക്ക്‌ എഴുതി.

നേരി​ട്ടു​ള്ള സംസാരം സുശക്ത​മാ​ണെ​ന്ന​തിൽ സംശയ​മില്ല. എന്നിരു​ന്നാ​ലും, അച്ചടിച്ച സന്ദേശ​ത്തി​ന്റെ ശക്തിയെ ഒരിക്ക​ലും താഴ്‌ത്തി​മ​തി​ക്ക​രുത്‌. എത്രതന്നെ ചെറു​താ​യി​രു​ന്നോ​ട്ടെ, ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്ക്‌ അതിശ​ക്ത​മായ ഹൃദയ​ഹാ​രി​ത്വ​മുണ്ട്‌. അവ മനസ്സി​നെ​യും ഹൃദയ​ത്തെ​യും സ്‌പർശി​ച്ചു​കൊണ്ട്‌ ഭാവി​ക്കു​വേണ്ടി ഉറച്ച പ്രത്യാശ പ്രദാനം ചെയ്യുന്നു.—എബ്രായർ 4:12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക