ഗിലെയാദ് ബിരുദധാരികൾ സുവാർത്ത പ്രചരിപ്പിക്കാൻ ഉത്സുകർ
“ഞങ്ങൾക്കു വിഭാവന ചെയ്യാനാവുന്നതിൽവെച്ച് ഏററവും വിസ്മയകരമായ സംഗതി.” ആന്റേഴ്സ് ഗ്രോററിനും ആമാല്യായ്ക്കും തങ്ങളുടെ മിഷനറി പരിശീലനത്തെക്കുറിച്ചു തോന്നിയത് അങ്ങനെയായിരുന്നു. “ഗിലെയാദ് പരിശീലനം ഞങ്ങളെ പ്രചോദിപ്പിച്ചു, സുസ്സജ്ജരാക്കി. അതിനാൽ ഞങ്ങളുടെ പുതിയ നിയമനങ്ങളിലേക്കു പോകാൻ ഉത്സുകരാണു ഞങ്ങൾ” എന്നു പറഞ്ഞപ്പോൾ അവർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 97-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത 48 ബിരുദധാരികളുടെയും വികാരങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.
ബിരുദദാന പരിപാടിയെക്കുറിച്ചു വിദ്യാർഥികൾ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ഈ സന്തോഷം നമുക്കു മനസ്സിലാവും. 1994 സെപ്ററംബർ 4-നു നടന്ന പ്രസ്തുത ചടങ്ങിനായി അവിടെ 6,420 പേർ തടിച്ചുകൂടി.
“‘യഹോവയാൽ പഠിപ്പിക്കപ്പെടുന്നു’ എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഭരണസംഘത്തിൽനിന്നുള്ള തിയോഡോർ ജാരസ് പരിപാടിക്കു തുടക്കം കുറിച്ചു” എന്ന് ഡേവഡ് ഏബലും ഭാര്യ കെലിയും പറഞ്ഞു. “‘യഹോവയുമായി താരതമ്യം ചെയ്യുമ്പോൾ നാം ഒന്നുമല്ലെന്നു സമ്മതിക്കണം’ എന്നു ജാരസ് സഹോദരൻ പറഞ്ഞതു ഞങ്ങൾക്കൊരിക്കലും മറക്കാനാവില്ല. ഇയ്യോബ് 38, 39 അധ്യായങ്ങളിൽ കാണുന്ന ശക്തമായ പാഠംകൊണ്ട് അദ്ദേഹം അതു ദൃഷ്ടാന്തീകരിച്ചു. ഗിലെയാദ് സ്കൂളിലൂടെ നാം നമ്മുടെ ബൈബിൾപരിജ്ഞാനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം നമുക്ക് അറിയില്ല എന്നു ജാരസ് സഹോദരൻ ചൂണ്ടിക്കാട്ടി. നാം തുടർന്നും ദൈവവചനം പഠിക്കണം.”
അടുത്തതായി ക്രിസ്ററ്യൻ കോഫീയും അങ്സലും സംസാരിച്ചു: “‘നല്ല അടിത്തറയുടെ മൂല്യമെന്താണ്?’ എന്ന വിഷയം സംബന്ധിച്ചു മാക്സ് ലാർസൻ നടത്തിയ പ്രസംഗം ഞങ്ങൾക്ക് ഏറെ ബോധിച്ചു. ഭൂകമ്പത്തിൽപ്പോലും അനങ്ങാതെ നിൽക്കണമെങ്കിൽ, ഉറച്ച നിലത്ത് ആഴത്തിൽ അടിത്തറയുള്ള കെട്ടിടമായിരിക്കണമെന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളെ അതിനോടു താരതമ്യം ചെയ്തത് ഞങ്ങൾക്ക് ഇഷ്ടമായി. ശുഷ്കാന്തിയോടെ പഠിച്ചുകൊണ്ട്, നമുക്കു യഹോവയുമായി കൂടുതൽ അടുത്ത ബന്ധം വികസിപ്പിച്ചെടുക്കാനും നമ്മുടെ വിശ്വാസത്തെ ആഴത്തിലുള്ള പരിജ്ഞാനത്തിൽ ഉറപ്പിക്കാനും സാധിക്കും. അതുവഴി നമുക്കു പ്രയാസങ്ങളിൽ കുലുങ്ങാതെ നിൽക്കാവുന്നതാണ്.”
“സ്കൂളിന്റെ പ്രസിഡൻറായ മിൽട്ടൺ ഹെൻഷലിന്റെ പ്രസംഗവിഷയം ‘വയലുകൾ കൊയ്ത്തിനു പാകമായിരിക്കുന്നു’ എന്നത് അത്ര പെട്ടെന്നൊന്നും മറക്കാൻ പററില്ല,” ഗ്യാരി എൽഫേഴ്സും ലിനും അഭിപ്രായപ്പെടുന്നു. “മുൻവേലക്കാർ ഇതിനോടകം വിത്തുവിതച്ചുപോയ വയലിലേക്ക് ഇറങ്ങുന്നതിന്റെ പദവിക്ക് ഊന്നൽ കൊടുക്കുന്നതായിരുന്നു യോഹന്നാൻ 4:35-38 എന്ന മുഖ്യ തിരുവെഴുത്ത്. അടിയന്തിരബോധത്തോടെ വേല ചെയ്യാൻ ഇതു നമ്മെ പ്രചോദിപ്പിക്കും.” ഇതിനോടു യോജിക്കുന്നതായിരുന്നു യാൻ വാറേറാല, സീർപ്പ എന്നിവരുടെ അഭിപ്രായം: “ബാൾട്ടിക് രാജ്യങ്ങളിൽനിന്നുള്ള ഏററവും ഒടുവിലത്തെ റിപ്പോർട്ടു നൽകിക്കൊണ്ട് ഇനിയും നടത്താനുള്ള കൊയ്ത്തിനെക്കുറിച്ചു ഹെൻഷൽ സഹോദരൻ ഞങ്ങളിൽ ആകാംക്ഷയുണർത്തി. എസ്തോണിയയിലെ വർധനവ് 51 ശതമാനമായിരുന്നു, ലാത്വിയയിൽ 106-ഉം ലിത്വേനിയയിൽ 51-ഉം. എത്ര പുളകപ്രദം! കൂടുതൽ വേലക്കാരെ അയയ്ക്കാൻ അവിടത്തെ സഹോദരങ്ങൾ യജമാനനോടു യാചിക്കുകയാണ്. ഇതു കേട്ടപ്പോൾ ഞങ്ങൾക്കു വിശേഷിച്ചു സന്തോഷമായി! കാരണം ഞങ്ങളുടെ നിയമനം എസ്തോണിയയിലേക്കായിരുന്നു!”
“‘യഹോവയിൽ ആശ്രയിക്കുവിൻ’ എന്ന അടുത്ത വിഷയവുമായി ജോയൽ ആഡംസ് രംഗത്തെത്തി,” എന്ന് അനുസ്മരിക്കുകയാണ് കെവൻ കോർട്ടീനയും എവലനും. “ചിലപ്പോഴൊക്കെ നമുക്കു യഹോവയിൽ ആശ്രയിക്കാമെന്നും മററുചില അവസരങ്ങളിൽ നമ്മുടെ സ്വന്തം ജ്ഞാനം ഉപയോഗിക്കാമെന്നും നാം ഒരിക്കലും ചിന്തിക്കരുതെന്ന് അദ്ദേഹം ഞങ്ങളെ ഉപദേശിച്ചു. നമ്മുടെ നിയമനങ്ങളിൽ നാം പലവിധ വെല്ലുവിളികളെ അഭിമുഖീകരിക്കും—ആരോഗ്യം, ഭക്ഷണം, ഭാഷ, ആചാരങ്ങൾ അങ്ങനെ പലതും. അവയെല്ലാം നാം യഹോവയിൽ ആശ്രയിക്കണമെന്നത് അത്യാവശ്യമാക്കിത്തീർക്കുന്നു.”
ഭരണസംഘാംഗമായ ഗെരിററ് ലോഷിന്റേതായിരുന്നു അടുത്ത പ്രസംഗം. “യഹോവയുടെ കരുണ പ്രതിഫലിപ്പിക്കുന്നതിൽ തുടർന്നുകൊണ്ടിരിക്കുക” എന്ന വിഷയം അദ്ദേഹം വ്യക്തമായി അവതരിപ്പിച്ചു. “നമ്മുടെ സഹമിഷനറിമാരോടും നാം സുവാർത്ത പങ്കുവെക്കുന്നവരോടും കരുണ കാട്ടുന്നത് ക്രിസ്തീയ പക്വതയുടെ ലക്ഷണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു,” അലൻ ഗോകാവിയും ആൻ മരീയും പറഞ്ഞു. “വിദേശനിയമനത്തിനു ത്യാഗം ആവശ്യമാണ്. എന്നാൽ കരുണയില്ലെങ്കിൽ നമ്മുടെ ത്യാഗത്തിന്റെ വില തീരെ കുറഞ്ഞുപോകും.” (മത്തായി 9:13) പീററർ ഹുപ്സററണും ഫ്ളോറും ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ സഹോദരീസഹോദരൻമാരോടു നമുക്കു കരുണയുണ്ടായിരിക്കണം. ദൂരദർശിനി നേരെയല്ല, തിരിച്ചുപിടിച്ചുകൊണ്ടാണ് നാം അവരെ വീക്ഷിക്കേണ്ടത്. അങ്ങനെയാവുമ്പോൾ അവരുടെ കുറവുകൾ വലുതായി കാണില്ല, ചെറുതായേ കാണുകയുള്ളൂ എന്നു ലോഷ് സഹോദരൻ പറഞ്ഞു.”
“‘നിങ്ങൾക്കു ശാസന സ്വീകരിക്കാൻ കഴിയുമോ?’ എന്ന വിഷയവുമായി തുടർന്നു രംഗത്തെത്തിയ ജാക്ക് റെഡ്ഫർഡ് ഗിലെയാദ് അധ്യാപകരിൽ ഒരുവനായിരുന്നു,” മിക്കി മിൻസ്കിയും ഷെറിയും അനുസ്മരിച്ചു. “അഹങ്കാരമുണ്ടെങ്കിൽ ശാസന സ്വീകരിക്കുക ബുദ്ധിമുട്ടാവും. ബുദ്ധ്യുപദേശത്തിന്റെ പേരിൽ നാം വല്ലാതെ അസ്വസ്ഥമാകുന്നെങ്കിൽ നമുക്കു നഷ്ടപ്പെടുക അതിന്റെ പ്രയോജനങ്ങളായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിട്ട് ശാസന സ്വീകരിക്കുന്നതു സംബന്ധിച്ച് വിലാപങ്ങൾ 3:27-31-നെ ആധാരമാക്കി അദ്ദേഹം ചില പ്രായോഗിക നിർദേശങ്ങൾ നൽകി.” അതിനോടുള്ള ബന്ധത്തിൽ ചാൾസ് ഹെൽഡും ജോനും ഇതുകൂടി ചേർത്തു: “മിക്കപ്പോഴും നാം നമ്മുടെ കുറവുകൾ കാണാറില്ല; അതുകൊണ്ട്, നാം ബോധവാൻമാരല്ലാത്ത പലസംഗതികളുടെയും നേർക്കു നമ്മുടെ കണ്ണുതുറപ്പിക്കാനുള്ള ഒരു മാർഗമായിട്ടായിരിക്കണം ശാസനയെ കാണേണ്ടത്. യഹോവയിൽനിന്നുള്ള ശാസന അഥവാ ബുദ്ധ്യുപദേശം അവനു നമ്മോടുള്ള സ്നേഹത്തിന്റെ തെളിവാണ്.”
“മറെറാരു അധ്യാപകനായ യുളിസീസ്സ് ഗ്ലാസ്സ് ‘ജീവനിലേക്കു നയിക്കുന്ന പ്രായോഗിക ജ്ഞാനം നേടുക’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ചു. ‘പഠിച്ച സംഗതികൾ നിങ്ങൾ എങ്ങനെ ബാധകമാക്കും?’ എന്ന് അദ്ദേഹം ചോദിച്ചുവെന്ന് കെനററ് ആർഡ്ഷെലും ലിസ്ബെററും പറഞ്ഞു. പിന്നെ അദ്ദേഹം സദൃശവാക്യങ്ങൾ 30:24-26-നെ കേന്ദ്രീകരിച്ച് കൊച്ചു കുഴിമുയലിനെക്കുറിച്ച്, ജീവിച്ചുപോകാൻ എത്ര തികവിൽ യഹോവ അതിനെ സജ്ജമാക്കിയിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ദൃഷ്ടാന്തം പറഞ്ഞു. എന്നാൽ നാം സഹജമായ ജ്ഞാനമുള്ളവരല്ല. അതുകൊണ്ട്, നമുക്കു ജ്ഞാനം നേടാൻ അധ്വാനിക്കേണ്ടയാവശ്യമുണ്ട്. അതു ചെയ്യാൻ ആവശ്യമായതെല്ലാം സഹിതമാണു യഹോവ നമ്മെ സജ്ജമാക്കിയിരിക്കുന്നത്. നാം യഹോവയോട് അടുക്കുന്നിടത്തോളംകാലം, നാം പരസ്പരം സ്നേഹത്തിൽ അടുക്കുന്നിടത്തോളംകാലം നമുക്കു വളരെയധികം നേട്ടങ്ങളുണ്ടാകും.”
മുഖ്യപ്രസംഗം
“‘രത്നങ്ങൾക്കിടയിലെ ഒരു രത്നം’ എന്ന പ്രസംഗത്തിൽ ഭരണസംഘാംഗമായ കാൾ എഫ്. ക്ലൈൻ സഹോദരൻ സങ്കീർത്തനം 19 ഞങ്ങളോടൊപ്പം ഊഷ്മളമായി പരിചിന്തിക്കുകയുണ്ടായി,” ജേയ് ആബ്രാസിൻസ്കാസും ഗ്വെനും പറഞ്ഞു. “യഹോവയോടുണ്ടായിരുന്ന സങ്കീർത്തനക്കാരനായ ദാവീദിന്റെ ആഴമായ വിലമതിപ്പും ദൈവവചനത്തോടുണ്ടായിരുന്ന പ്രിയവും അദ്ദേഹം പ്രദീപ്തമാക്കി.” കീത്ത് ഹോൺബക്ക്, ഡോണാ എന്നിവർ പറയുന്ന പ്രകാരം, “ക്ലൈൻ സഹോദരൻ സങ്കീർത്തനത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചു. 1-ാം ഭാഗം (1-6 വാക്യങ്ങൾ) ദൈവത്തിന്റെ സൃഷ്ടികളോടുള്ള ദാവീദിന്റെ വിലമതിപ്പു പ്രകടമാക്കുന്നു. 2-ാം ഭാഗമാകട്ടെ (7-10 വാക്യങ്ങൾ), ദൈവത്തിന്റെ നിയമങ്ങളോടുള്ള വിലമതിപ്പു പ്രകടിപ്പിക്കുന്നതും. ദാവീദിനെപ്പോലെ, യഹോവയുമായി നല്ലൊരു ബന്ധം ഉണ്ടാകാൻ നാം ആഗ്രഹിക്കണമെന്നു നമ്മെ അനുസ്മരിപ്പിക്കുന്നതാണ് 3-ാം ഭാഗം (11-14 വാക്യങ്ങൾ).”
“നാം മോശമായത് ഒഴിവാക്കണമെങ്കിൽ, യഹോവാഭയം ജീവത്പ്രധാനമാണ് എന്ന ആശയം ഞങ്ങൾ ആസ്വദിച്ചു. ഇത് അവന്റെ ദൃഷ്ടിയിൽ നിർമലമായതു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു,” ഡേയ്വഡ് ലോങ്ങും റെയ്ലനും പറഞ്ഞു. “ഞങ്ങൾ ഗിലെയാദിൽ പഠിച്ച സംഗതികളെ ഉചിതമായി സംഗ്രഹിക്കുന്നതായിരുന്നു യഹോവയുടെ ഓർമിപ്പിക്കലുകളും നിയമങ്ങളും കൽപ്പനകളും എത്ര പ്രയോജനപ്രദമാണ് എന്നതു സംബന്ധിച്ചുള്ള ക്ലൈൻ സഹോദരന്റെ അഭിപ്രായങ്ങൾ” എന്നതിനോടു ഫ്രാങ്ക് മെയ്സനും വീബകയും ഒരുപോലെ യോജിച്ചു. “ഭാവിയിൽ ദൈവവചനത്തോടു പററിനിൽക്കാനും അതിനെ രത്നങ്ങളുടെ ഒരു നിധികുംഭമായി സൂക്ഷിക്കാനും അതു ഞങ്ങളെ കൂടുതൽ ദൃഢചിത്തരാക്കി.”
മുഖ്യപ്രസംഗത്തെത്തുടർന്ന്, വിദ്യാർഥികൾക്കു ഡിപ്ലോമ ലഭിക്കുകയും അവരുടെ വിദേശനിയമനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഭക്ഷണത്തിനുള്ള ഇടവേളയ്ക്കുശേഷം, ഉച്ചതിരിഞ്ഞ് എല്ലാവരും വീണ്ടും ഒരുമിച്ചുകൂടി. വീക്ഷാഗോപുര അധ്യയനസംഗ്രഹത്തിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽ ബിരുദധാരികൾ പങ്കെടുത്തു.
“‘മുഴുഭൂമിയിലും രാജ്യപ്രഘോഷകരായിത്തീരാൻ പരിശീലിതർ’ എന്ന വിദ്യാർഥിപരിപാടിയായിരുന്നു പിന്നീട് നടന്നത്,” ബോബ് ലയ്കറേറാസും ഷാനനും ഓർമിക്കുന്നു. “അഞ്ചു മാസത്തെ കോഴ്സിനിടയിൽ വയൽസേവനത്തിൽ വിദ്യാർഥികൾക്കുണ്ടായ അനുഭവങ്ങൾ കൈകാര്യം ചെയ്യുന്നതായിരുന്നു പരിപാടിയുടെ ആദ്യഭാഗം. അതു നമ്മുടെ ശുശ്രൂഷയിൽ ചോദ്യങ്ങൾ വിദഗ്ധമായി ഉപയോഗിക്കുന്നതിനുള്ള ഊന്നൽ കൊടുത്തു. മിഷനറി ജീവിതത്തിന്റെ വെല്ലുവിളികളെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെയും അഭിമുഖീകരിക്കാനുള്ള ക്രിയാത്മക വിധങ്ങൾ പ്രകടമാക്കുന്ന ഒരു അഭിമുഖമുണ്ടായിരുന്നു. കോസ്ററ് റിക്ക, ഇന്ത്യ, മലാവി എന്നീ രാജ്യങ്ങളെക്കുറിച്ചുള്ള മൂന്നു സൈഡ്ള് പ്രദർശനങ്ങളുണ്ടായിരുന്നു. അതു യഹോവയുടെ ലോകവ്യാപക സ്ഥാപനത്തിലേക്കുള്ള ഒരു എത്തിനോട്ടമായി ഞങ്ങൾക്ക്.”
“ലൗകികമനസ്കരല്ല, ദിവ്യാധിപത്യമനസ്കരായിരിക്കുവിൻ എന്നൊരു നാടകമായിരുന്നു പിന്നീട് അരങ്ങേറിയത്. അതു ലൗകിക, സ്വതന്ത്ര ചിന്താഗതിക്കാരായ ചില ബന്ധുക്കളിൽനിന്നുണ്ടായേക്കാവുന്ന മോശമായ സ്വാധീനത്തെ ചിത്രീകരിച്ചു,” എന്ന് ജെസി ഡങ്കനും മിഷലും സൂചിപ്പിച്ചു. വെൻസൽ കോളായും കെലിയും ഇപ്രകാരം കൂട്ടിച്ചേർത്തു: “ക്രിസ്ത്യാനികൾ ദിവ്യാധിപത്യത്തിന്റെ പ്രമാണങ്ങളെയും നിർദേശങ്ങളെയും ആവശ്യമുള്ളവയായും പ്രയോജനമുള്ളവയായും അംഗീകരിക്കണമെന്ന് അതു പ്രകടമാക്കി.”
സമാപന ഗീതവും പ്രാർഥനയും ഈ ഹൃദ്യമായ പരിപാടിക്കു സമാപനം കുറിച്ചു. വിദേശനിയമനങ്ങളുമായി 18 രാജ്യങ്ങളിലേക്കു പുറപ്പെടാനുള്ള പ്രതീക്ഷയിൽ ബിരുദധാരികൾ അവിടം വിട്ടപ്പോൾ, ടോമി കക്കോയും യായേലും നടത്തിയ വിടവാങ്ങൽ പരാമർശം അവരുടെ ചിന്തകൾ ശരിക്കും പ്രതിഫലിപ്പിച്ചു: “ഞങ്ങളുടെ നിയമനങ്ങളിലേക്കു പോയി പഠിച്ചതു ബാധകമാക്കാൻ വളരെ ഉത്സുകരാണു ഞങ്ങൾ. ഞങ്ങൾക്കു വളരെയധികം ലഭിച്ചിരിക്കുന്നു—ഇനി ഞങ്ങളുടെ ഊഴമായി, കൊടുക്കാൻ.”
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 97-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഹോംങ് ജെ.; ഹോംങ് ഡി.; ഗ്രോററ് എ.; കോർട്ടീന ഇ.; ലയ്കറേറാസ് എസ്.; ഹോൺബക്ക് ഡി.; ആസെവേഡോ എൽ.; കോഫീ എ. (2) എൽഫേഴ്സ് എൽ.; ഗോകാവി എ.; ആർഡ്ഷെൽ എൽ.; അബ്രാസിൻസ്കാസ് ജി.; നോട്ട് കെ.; ലൈസർ ടി.; ഏബൽ കെ.; ഏബൽ ഡി. (3) ഡങ്കൻ എം.; ഗോകാവി എ.; ഹെൽഡ് ജെ.; ഹുപ്സററൺ എഫ്.; ലയ്കറേറാസ് ബി.; ലോങ് ആർ.; മിൻസ്കി എസ്.; അസെവഡോ ഇ. (4) ആർഡ്ഷെൽ കെ.; കൗക്കോ ജെ.; വറേറാല എസ്.; കോർട്ടീന കെ.; കാർസൻ എൻ.; മിൻസ്കി എം.; ലൈസർ ജി.; കോളാ കെ. (5) ഡങ്കൻ ജെ.; അബ്രാസിൻസ്കാസ് ജെ.; വറേറാല ജെ.; മെയ്സൻ എഫ്.; മെയ്സൻ വി.; ലോങ് ഡി.; കാർസൻ സി.; എൽഫേഴസ് ജി. (6) കൗക്കോ ററി.; ഹുപ്സ്ററൻ പി.; ഹെൽഡ് സി.; ഗ്രോററ് എ.; ഹോൺബക്ക് കെ.; കോളാ ഡബ്ലിയു.; നോട്ട് ഡി.; കോഫീ സി.