വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 2/1 പേ. 8-13
  • ദിവ്യ ബോധനം വിജയിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യ ബോധനം വിജയിക്കുന്നു
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജ്ഞാനത്തി​നാ​യുള്ള അന്വേ​ഷ​ണം
  • യഹോ​വ​യു​ടെ മഹത്തായ പാഠപു​സ്‌ത​കം
  • ക്രമാ​നു​ഗ​ത​മായ ഗ്രാഹ്യം
  • ദൈവ​ത്തി​ന്റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്ക്‌
  • സത്യത്തി​ലും ആത്മാവി​ലും ആരാധി​ക്കു​ക
  • പരി​ശോ​ധ​ന​ക​ളിൽമേ​ലും ലോക​ത്തിൻമേ​ലും വിജയം
  • ദിവ്യ ബോധനത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കുക
    വീക്ഷാഗോപുരം—1994
  • ദിവ്യ ബോധനം ശക്തമായ സ്വാധീനംചെലുത്തുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • പുളകംകൊള്ളിക്കുന്ന കൺവെൻഷനുകൾ ദിവ്യ ബോധനത്തിനു പ്രചോദനമേകുന്നു
    വീക്ഷാഗോപുരം—1994
  • “ദിവ്യ ബോധന” ഡിസ്‌ട്രിക്‌ററ്‌ കൺവെൻഷനുകൾ
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 2/1 പേ. 8-13

ദിവ്യ ബോധനം വിജയി​ക്കു​ന്നു

“നിങ്ങളു​ടെ കണ്ണുകൾ നിങ്ങളു​ടെ മഹാ ഉപദേ​ഷ്ടാ​വി​നെ കാണുന്ന കണ്ണുക​ളാ​യി​ത്തീ​രണം. ‘എന്റെ ജനമേ, വഴി ഇതാണ്‌. ഇതിൽ നടന്നു​കൊൾവിൻ’ എന്നു നിങ്ങളു​ടെ പിന്നിൽനി​ന്നു പറയുന്ന ഒരു വാക്കു നിങ്ങളു​ടെ ചെവികൾ കേൾക്കും.”—യശയ്യാ 30:20, 21, NW.

1. യഹോ​വ​യു​ടെ പ്രബോ​ധ​നത്തെ ദിവ്യ ബോധ​ന​മെന്നു വിളി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഏതൊ​രാൾക്കും ലഭിക്കാ​വുന്ന ഏററവും നല്ല പഠിപ്പി​ക്ക​ലി​ന്റെ ഉറവു യഹോ​വ​യാണ്‌. വിശേ​ഷാൽ തന്റെ വിശുദ്ധ വചനത്തി​ലൂ​ടെ അവിടു​ന്നു സംസാ​രി​ക്കു​മ്പോൾ നാം ശ്രദ്ധി​ക്കു​ന്നു​വെ​ങ്കിൽ അവിടു​ന്നു നമ്മുടെ മഹാ ഉപദേ​ഷ്ടാവ്‌ ആയിരി​ക്കും. (യെശയ്യാ​വു 30:20) എബ്രായ ബൈബിൾ പാഠം അവിടു​ത്തെ “ദിവ്യ​നാ​യവൻ” എന്നും വിളി​ക്കു​ന്നു. (സങ്കീർത്തനം 50:1, NW) അക്കാര​ണ​ത്താൽ യഹോ​വ​യു​ടെ പ്രബോ​ധനം ദിവ്യ ബോധ​ന​മാണ്‌.

2. ദൈവം മാത്ര​മാ​ണു ജ്ഞാനി എന്നതു സത്യമാ​യി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌?

2 ലോകം അതിന്റെ അനേകം വിദ്യാ​ഭ്യാ​സ സ്ഥാപന​ങ്ങ​ളെ​ച്ചൊ​ല്ലി അഭിമാ​നം കൊള്ളു​ന്നു, എന്നാൽ അവയിൽ ഒന്നു​പോ​ലും ദിവ്യ ബോധനം പകരു​ന്നില്ല. എന്തിന്‌, യുഗങ്ങൾകൊ​ണ്ടു നേടിയ ലൗകിക ജ്ഞാനം മുഴു​വ​നും യഹോ​വ​യു​ടെ അപരി​മേ​യ​മായ ജ്ഞാനത്തിൽ ആധാരി​ത​മായ ദൈവിക പ്രബോ​ധ​ന​വു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ നിസ്സാ​ര​മാ​യി​ത്തീ​രു​ന്നു. ദൈവം മാത്ര​മാ​ണു ജ്ഞാനി എന്നു റോമർ 16:27 പറയുന്നു, ജ്ഞാനത്തി​ന്റെ പരിപൂർണത യഹോ​വക്കു മാത്രമേ ഉള്ളൂ എന്ന അർഥത്തിൽ ഇതു സത്യമാണ്‌.

3. ഭൂമി​യിൽ നടന്നി​ട്ടുള്ള ഏററവും മഹാനായ അധ്യാ​പ​ക​നാണ്‌ യേശു​ക്രി​സ്‌തു, എന്തു​കൊണ്ട്‌?

3 ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു ജ്ഞാനത്തി​ന്റെ ഒരു ഉത്തമ മാതൃ​ക​യാണ്‌, അവൻ ഭൂമി​യിൽ നടന്നി​ട്ടുള്ള ഏററവും മഹാനായ അധ്യാ​പകൻ ആയിരു​ന്നു. എന്തിനാ​ശ്ച​ര്യ​പ്പെ​ടണം! യുഗങ്ങ​ളോ​ളം സ്വർഗ​ങ്ങ​ളിൽ യഹോ​വ​യാ​യി​രു​ന്നു യേശു​വി​ന്റെ അധ്യാ​പകൻ. വാസ്‌ത​വ​ത്തിൽ, ദൈവം തന്റെ ആദ്യ സൃഷ്ടിയെ, തന്റെ ഏകജാ​ത​നായ പുത്രനെ പ്രബോ​ധി​പ്പി​ക്കാൻ തുടങ്ങി​യ​തു​മു​ത​ലാ​ണു ദിവ്യ ബോധനം ആരംഭി​ച്ചത്‌. അതു​കൊ​ണ്ടു യേശു​വി​നു പറയാൻ കഴിഞ്ഞു: “പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ ഇക്കാര്യ​ങ്ങൾ ഞാൻ സംസാ​രി​ക്കു​ന്നു.” (യോഹ​ന്നാൻ 8:28, പി.ഒ.സി. ബൈബിൾ; സദൃശ​വാ​ക്യ​ങ്ങൾ 8:22, 30) ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ക്രിസ്‌തു​വി​ന്റെ​തന്നെ വാക്കുകൾ ദിവ്യ ബോധ​ന​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ പരിജ്ഞാ​നം വളരെ​യ​ധി​കം വർധി​പ്പി​ക്കു​ന്നു. യേശു പഠിപ്പിച്ച സംഗതി​കൾ മററു​ള്ള​വരെ പഠിപ്പി​ച്ചു​കൊണ്ട്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ മഹാ പ്രബോ​ധ​കനെ അനുസ​രി​ക്കു​ന്നു, “ദൈവ​ത്തി​ന്റെ ബഹുവി​ധ​മായ ജ്ഞാനം” സഭ മുഖാ​ന്തരം അറിയ​പ്പെ​ട​ണ​മെ​ന്നാണ്‌ അവിടു​ത്തെ ഇച്ഛ.—എഫെസ്യർ 3:10, 11; 5:1; ലൂക്കൊസ്‌ 6:40.

ജ്ഞാനത്തി​നാ​യുള്ള അന്വേ​ഷ​ണം

4. തലച്ചോ​റി​ന്റെ കഴിവി​നെ​ക്കു​റിച്ച്‌ എന്തു പറഞ്ഞി​രി​ക്കു​ന്നു?

4 ദിവ്യ ബോധ​ന​ത്തി​ന്റെ ഫലമായി ലഭിക്കുന്ന ജ്ഞാനം നേടു​ന്ന​തി​നു നമ്മുടെ ദൈവ​ദ​ത്ത​മായ ചിന്താ പ്രാപ്‌തി​ക​ളു​ടെ ഉത്സാഹ​പൂർവ​ക​മായ ഉപയോ​ഗം ആവശ്യ​മാണ്‌. ഇതു സാധ്യ​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ മാനുഷ മസ്‌തി​ഷ്‌ക​ത്തി​നുള്ള സംഭര​ണ​ശേഷി അപാര​മാണ്‌. അവിശ്വ​സ​നീ​യ​മായ യന്ത്രം [ഇംഗ്ലീഷ്‌] എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “നമുക്കു വിഭാവന ചെയ്യാൻ കഴിയുന്ന അത്യന്താ​ധു​നി​ക​മായ കമ്പ്യൂ​ട്ട​റു​കൾപോ​ലും മാനുഷ മസ്‌തി​ഷ്‌ക​ത്തി​ന്റെ മിക്കവാ​റും അനന്തമായ സങ്കീർണ​ത​യോ​ടും വഴക്ക​ത്തോ​ടും താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അപരി​ഷ്‌കൃ​ത​മാണ്‌. രാസ​വൈ​ദ്യു​ത സംജ്ഞക​ളു​ടെ സങ്കീർണ​വും വിദഗ്‌ധ​വു​മായ സംവി​ധാ​ന​മാണ്‌ ഈ വിശേ​ഷ​ത​കൾക്കു നിദാനം. . . . നിങ്ങളു​ടെ തലച്ചോ​റി​ലൂ​ടെ ഏതു നിമി​ഷ​വും മിന്നി​മ​റ​യുന്ന ലക്ഷക്കണ​ക്കി​നു സംജ്ഞകൾ ഒരു അസാധാ​ര​ണ​മായ അളവിൽ വിവരങ്ങൾ വഹിക്കു​ന്നു. അവ നിങ്ങളു​ടെ ശരീര​ത്തി​ന്റെ ആന്തരി​ക​വും ബാഹ്യ​വു​മായ പരിസ്ഥി​തി​കൾ സംബന്ധി​ച്ചു വാർത്തകൾ കൊണ്ടു​വ​രു​ന്നു: നിങ്ങളു​ടെ കാൽവി​ര​ലി​ലെ തരിപ്പ്‌, കാപ്പി​യു​ടെ നറുമണം, അല്ലെങ്കിൽ ഒരു സുഹൃ​ത്തി​ന്റെ ഫലിതം എന്നിവ​യൊ​ക്കെ തന്നെ. മററു സംജ്ഞകൾ വിവര​ങ്ങളെ അപഗ്ര​ഥി​ച്ചു വിശക​ലനം ചെയ്യു​മ്പോൾ അവ ഒരു തീരു​മാ​ന​ത്തി​ലേ​ക്കെ​ത്തി​ക്കുന്ന ചില വികാ​ര​ങ്ങ​ളോ സ്‌മര​ണ​ക​ളോ ചിന്തക​ളോ ആസൂ​ത്ര​ണ​ങ്ങ​ളോ ഉളവാ​ക്കു​ന്നു. ഉടൻതന്നെ നിങ്ങളു​ടെ തലച്ചോ​റിൽനി​ന്നുള്ള സംജ്ഞകൾ നിങ്ങളു​ടെ ശരീര​ത്തി​ന്റെ മററു ഭാഗങ്ങ​ളോട്‌ എന്തു​ചെ​യ്യ​ണ​മെന്നു പറയുന്നു: നിങ്ങളു​ടെ കാൽവി​രൽ പുളയ്‌ക്കുക, കാപ്പി കുടി​ക്കുക, ചിരി​ക്കുക, അല്ലെങ്കിൽ സരസമായ ഒരു മറുപടി കൊടു​ക്കുക എന്നെല്ലാം​തന്നെ. അതേസ​മയം നിങ്ങളു​ടെ തലച്ചോറ്‌ നിങ്ങള​റി​യാ​തെ​തന്നെ ശ്വസനം, രക്ഷ രസതന്ത്രം, ഊഷ്‌മാവ്‌, മററ്‌ അവശ്യ പ്രവർത്ത​നങ്ങൾ എന്നിവ​യെ​യെ​ല്ലാം ക്രമീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. നിങ്ങളു​ടെ പരിസ്ഥി​തി​യി​ലെ തുടർച്ച​യായ മാററ​ങ്ങ​ളിൻമ​ധ്യേ​യും അതു നിങ്ങളു​ടെ ശരീരം സ്ഥിരമാ​യി പ്രവർത്തി​ക്കു​ന്ന​തി​നുള്ള ആജ്ഞകൾ അയയ്‌ക്കു​ന്നു. അതു ഭാവി ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും തയ്യാറാ​കു​ന്നു.”—പേ. 326.

5. തിരു​വെ​ഴു​ത്തു​പ​ര​മായ അർഥത്തിൽ ജ്ഞാനം എന്താണ്‌?

5 മാനുഷ മസ്‌തി​ഷ്‌ക​ത്തി​നു നിസ്സം​ശ​യ​മാ​യും അത്ഭുത​ക​ര​മായ പ്രാപ്‌തി​യുണ്ട്‌, എന്നാൽ നമു​ക്കെ​ങ്ങ​നെ​യാ​ണു മനസ്സിനെ ഏററവും നന്നായി ഉപയോ​ഗി​ക്കാൻ കഴിയു​ന്നത്‌? ഭാഷ, ചരിത്രം, ശാസ്‌ത്രം എന്നിവ​യു​ടെ പഠനത്തി​ലോ താരതമ്യ മതപഠ​ന​ത്തി​ലോ മാത്രം ആമഗ്നരാ​യി കഴിയു​ന്ന​തി​ലൂ​ടെ അല്ല. നാം നമ്മുടെ ചിന്താ​പ്രാ​പ്‌തി​കളെ പ്രാഥ​മി​ക​മാ​യി ദിവ്യ ബോധനം സ്വീക​രി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കണം. അതു മാത്ര​മാ​ണു സാക്ഷാ​ലുള്ള ജ്ഞാനത്തിൽ കലാശി​ക്കു​ന്നത്‌. എന്നാൽ യഥാർഥ ജ്ഞാനം എന്താണ്‌? തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥത്തിൽ ജ്ഞാനം എന്ന പദം സൂക്ഷ്‌മ പരിജ്ഞാ​ന​ത്തി​ലും യഥാർഥ ഗ്രാഹ്യ​ത്തി​ലും വേരൂ​ന്നിയ പക്വമായ ന്യായ​ബോ​ധ​ത്തിന്‌ ഊന്നൽ കൊടു​ക്കു​ന്നു. പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക, അപകടങ്ങൾ ഒഴിവാ​ക്കു​ക​യോ തടുക്കു​ക​യോ ചെയ്യുക, മററു​ള്ള​വരെ സഹായി​ക്കുക, ലക്ഷ്യങ്ങൾ നേടുക എന്നിവ​യ്‌ക്കു​വേണ്ടി അറിവും ഗ്രാഹ്യ​വും വിജയ​പൂർവം ഉപയോ​ഗി​ക്കാൻ ജ്ഞാനം നമ്മെ സഹായി​ക്കു​ന്നു. രസാവ​ഹ​മാ​യി, വിഡ്‌ഢി​ത്തം, മന്ദത എന്നിങ്ങനെ നാം തീർച്ച​യാ​യും ഒഴിവാ​ക്കാൻ ആഗ്രഹി​ക്കുന്ന ലക്ഷണങ്ങ​ളും ജ്ഞാനവും തമ്മിലുള്ള വൈരു​ദ്ധ്യം ബൈബിൾ വ്യക്തമാ​ക്കു​ന്നുണ്ട്‌.—ആവർത്ത​ന​പു​സ്‌തകം 32:6; സദൃശ​വാ​ക്യ​ങ്ങൾ 11:29; സഭാ​പ്ര​സം​ഗി 6:8.

യഹോ​വ​യു​ടെ മഹത്തായ പാഠപു​സ്‌ത​കം

6. യഥാർഥ ജ്ഞാനം പ്രകടി​പ്പി​ക്ക​ണ​മെ​ങ്കിൽ നാം നന്നായി ഉപയോ​ഗി​ക്കേ​ണ്ട​തെന്ത്‌?

6 നമുക്കു ചുററും ധാരാളം ലൗകിക ജ്ഞാനമുണ്ട്‌. (1 കൊരി​ന്ത്യർ 3:18, 19) എന്തിന്‌, വിദ്യാ​ല​യ​ങ്ങ​ളും ദശലക്ഷ​ക്ക​ണ​ക്കി​നു പുസ്‌ത​കങ്ങൾ ഉള്ള ലൈ​ബ്ര​റി​ക​ളും​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ക​യാണ്‌ ഈ ലോകം! ഭാഷ, ഗണിതം, ശാസ്‌ത്രം എന്നിവ​യി​ലും വിജ്ഞാ​ന​ത്തി​ന്റെ മററു മേഖല​ക​ളി​ലും പ്രബോ​ധനം പകരുന്ന പാഠ്യ​പു​സ്‌ത​ക​ങ്ങ​ളാണ്‌ ഇവയി​ല​നേ​ക​വും. എന്നാൽ മറെറല്ലാ പുസ്‌ത​ക​ങ്ങ​ളെ​ക്കാൾ മികച്ചു നിൽക്കുന്ന പാഠ്യ​പു​സ്‌ത​ക​മാ​ണു നമ്മുടെ മഹാ പ്രബോ​ധകൻ പ്രദാനം ചെയ്‌തി​രി​ക്കു​ന്നത്‌—അവിടു​ത്തെ നിശ്വ​സ്‌ത​വ​ച​ന​മായ ബൈബിൾ. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ചരിത്രം, ഭൂമി​ശാ​സ്‌ത്രം, സസ്യശാ​സ്‌ത്രം എന്നിങ്ങ​നെ​യുള്ള വിഷയങ്ങൾ പരാമർശി​ക്കു​മ്പോൾ മാത്രമല്ല ഭാവി​യെ​ക്കു​റി​ച്ചു മുൻകൂ​ട്ടി പറയു​മ്പോ​ഴും അതു കൃത്യ​മാണ്‌. കൂടാതെ, ഇപ്പോൾത്തന്നെ ഏററവും സന്തുഷ്ട​വും ഫലപ്ര​ദ​വു​മായ ജീവിതം നയിക്കാൻ അതു നമ്മെ സഹായി​ക്കു​ന്നു. തീർച്ച​യാ​യും, ലൗകിക വിദ്യാ​ല​യ​ത്തി​ലെ വിദ്യാർഥി​കൾ അവരുടെ പുസ്‌ത​കങ്ങൾ ഉപയോ​ഗി​ക്കേണ്ട ആവശ്യ​മു​ള്ള​തു​പോ​ലെ “യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെട്ട”വരെ​പ്പോ​ലെ യഥാർഥ ജ്ഞാനം പ്രകടി​പ്പി​ക്ക​ണ​മെ​ങ്കിൽ നാം ദൈവ​ത്തി​ന്റെ മഹത്തായ പാഠ്യ​പു​സ്‌ത​ക​വു​മാ​യി നല്ല പരിച​യ​ത്തി​ലാ​വു​ക​യും അത്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.—യോഹ​ന്നാൻ 6:45, NW.

7. ബൈബി​ളു​മാ​യി ഒരു മാനസിക പരിചയം മാത്രം പോരാ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

7 എങ്കിലും, യഥാർഥ ജ്ഞാനവും ദിവ്യ​ബോ​ധ​ന​ത്തി​ന്റെ അനുവർത്ത​ന​വും ബൈബി​ളു​മാ​യി കേവലം മാനസിക പരിച​യ​പ്പെടൽ നടത്തു​ന്ന​തിൽനി​ന്നു വളരെ വിഭി​ന്ന​മാണ്‌. ദൃഷ്ടാന്തം പറയു​ക​യാ​ണെ​ങ്കിൽ, പൊ.യു 17-ാം നൂററാ​ണ്ടിൽ കൊർന്നേ​ലി​യസ്‌ വാൻഡർ സ്‌റേ​റയ്‌ൻ എന്നു പേരുള്ള ഒരു കത്തോ​ലി​ക്കൻ ഒരു ജെസ്യൂട്ട്‌ സന്ന്യാസി ആയിത്തീ​രാൻ ഇറങ്ങി​ത്തി​രി​ച്ചു, എന്നാൽ പൊക്കം കുറവാ​ണെന്ന കാരണ​ത്താൽ അദ്ദേഹത്തെ എടുത്തില്ല. ജെസ്യൂട്ട്‌ സന്ന്യാ​സി​മാർ—യേശു​വി​ന്റെ സമുദാ​യ​ത്തി​ന്റെ ചരി​ത്ര​വും ഐതി​ഹ്യ​വും [ഇംഗ്ലീഷ്‌] എന്ന തന്റെ പുസ്‌ത​ക​ത്തിൽ മാൻ​ഫ്രെഡ്‌ ബാർറെറൽ പറയുന്നു: “ഉയര നിബന്ധന മാററാൻ തങ്ങൾ തയ്യാറാ​ണെന്നു കമ്മിററി വാൻഡർ സ്‌റേ​റ​യ്‌നി​നെ അറിയി​ച്ചു, എന്നാൽ അദ്ദേഹം മുഴു ബൈബി​ളും മനഃപാ​ഠ​മാ​യി ഉരുവി​ടാൻ പഠിക്കണം എന്ന പ്രത്യേ​ക​വ്യ​വസ്ഥ വെച്ചു. വാൻഡർ സ്‌റേ​റയ്‌ൻ ഈ ഔദ്ധത്യ​പൂർവ​ക​മായ അഭ്യർഥ​ന​യ്‌ക്കു വഴങ്ങി​യി​രു​ന്നി​ല്ലെ​ങ്കിൽ ഈ കഥ പറയു​ന്ന​തിൽ കഴമ്പു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നില്ല.” മുഴു ബൈബി​ളും മനഃപാ​ഠ​മാ​ക്കു​ന്നത്‌ എന്തുമാ​ത്രം ശ്രമക​ര​മാ​യി​രു​ന്നി​രി​ക്കണം! എന്നാൽ, മനഃപാ​ഠ​മാ​ക്കു​ന്ന​തി​നെ​ക്കാൾ എത്രയോ പ്രധാ​ന​മാ​ണു ദൈവ​വ​ചനം മനസ്സി​ലാ​ക്കുക എന്നത്‌.

8. ദിവ്യ ബോധ​ന​ത്തിൽനി​ന്നു പ്രയോ​ജനം നേടാ​നും യഥാർഥ ജ്ഞാനം പ്രകടി​പ്പി​ക്കാ​നും നമ്മെ എന്തു സഹായി​ക്കും?

8 നമുക്കു ദിവ്യ ബോധ​ന​ത്തിൽനി​ന്നു യഥാർഥ​മായ പ്രയോ​ജനം അനുഭ​വി​ക്ക​ണ​മെ​ങ്കിൽ, യഥാർഥ ജ്ഞാനം പ്രകട​മാ​ക്ക​ണ​മെ​ങ്കിൽ, തിരു​വെ​ഴു​ത്തി​ന്റെ സൂക്ഷ്‌മ പരിജ്ഞാ​നം ആവശ്യ​മാണ്‌. നാം യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഥവാ കർമോ​ദ്യു​ക്ത ശക്തിയാൽ നയിക്ക​പ്പെ​ടേ​ണ്ട​തു​മുണ്ട്‌. “ദൈവ​ത്തി​ന്റെ ആഴങ്ങൾ,” അതായത്‌, ഗഹനമായ സത്യങ്ങൾ, മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഇതു നമ്മെ സഹായി​ക്കും. (1 കൊരി​ന്ത്യർ 2:10) അക്കാര​ണ​ത്താൽ യഹോ​വ​യു​ടെ മഹത്തായ പാഠ്യ​പു​സ്‌തകം ഉത്സാഹ​ത്തോ​ടെ പഠിക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള അവിടു​ത്തെ വഴിന​ട​ത്തി​പ്പി​നാ​യി നമുക്കു പ്രാർഥി​ക്കു​ക​യും ചെയ്യാം. സദൃശ​വാ​ക്യ​ങ്ങൾ 2:1-6-നോടുള്ള ചേർച്ച​യിൽ നമുക്കു ജ്ഞാനത്തി​നു ചെവി​കൊ​ടു​ക്കാം, വിവേ​ക​ത്തി​നാ​യി നമ്മുടെ ഹൃദയത്തെ ചായ്‌ക്കാം, ഗ്രാഹ്യ​ത്തി​നാ​യി വിളി​ച്ച​പേ​ക്ഷി​ക്കാം. മറഞ്ഞി​രി​ക്കുന്ന നിക്ഷേ​പ​ങ്ങളെ തേടു​ന്ന​തു​പോ​ലെ നാം ഇതു ചെയ്യേ​ണ്ട​തുണ്ട്‌, എന്തു​കൊ​ണ്ടെ​ന്നാൽ അപ്പോൾ മാത്രമേ നാം ‘യഹോ​വാ​ഭയം മനസ്സി​ലാ​ക്കു​ക​യും ദൈവിക പരിജ്ഞാ​നം​തന്നെ കണ്ടെത്തു​ക​യും’ ചെയ്യു​ക​യു​ള്ളൂ. ദിവ്യ ബോധ​ന​ത്തി​ന്റെ ചില വിജയ​ങ്ങ​ളും പ്രയോ​ജ​ന​ങ്ങ​ളും പരിചി​ന്തി​ക്കു​ന്നതു ദൈവദത്ത ജ്ഞാന​ത്തോ​ടുള്ള നമ്മുടെ വിലമ​തി​പ്പു വർധി​പ്പി​ക്കും.

ക്രമാ​നു​ഗ​ത​മായ ഗ്രാഹ്യം

9, 10. ഉല്‌പത്തി 3:15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം ദൈവം എന്താണു പറഞ്ഞി​രി​ക്കു​ന്നത്‌, ആ വാക്കു​ക​ളു​ടെ ശരിയായ ഗ്രാഹ്യ​മെ​ന്താണ്‌?

9 യഹോ​വ​യു​ടെ ജനത്തിനു തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ക്രമാ​നു​ഗ​ത​മായ ഗ്രാഹ്യം പകർന്നു​കൊ​ണ്ടു ദിവ്യ ബോധനം വിജയം വരിക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏദനിൽ ഒരു സർപ്പത്തി​ലൂ​ടെ സംസാ​രി​ച്ച​തും വിലക്ക​പ്പെട്ട കനി ഭക്ഷിച്ചാൽ ശിക്ഷ മരണമാ​യി​രി​ക്കു​മെന്നു ദൈവം പറഞ്ഞ​പ്പോൾ അവിടുന്നു നുണ പറയു​ക​യാ​യി​രു​ന്നു​വെന്നു തെററാ​യി ആരോ​പി​ച്ച​തും പിശാ​ചായ സാത്താ​നാ​യി​രു​ന്നു​വെന്നു നാം പഠിച്ചി​ട്ടുണ്ട്‌. എന്നാൽ യഹോ​വ​യാം ദൈവ​ത്തോ​ടുള്ള അനുസ​ര​ണ​ക്കേടു മനുഷ്യ​വർഗ​ത്തിൻമേൽ മരണം കൊണ്ടു​വന്നു എന്നു നാം കാണുന്നു. (ഉല്‌പത്തി 3:1-6; റോമർ 5:12) എന്നിരു​ന്നാ​ലും, “ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും” എന്നു പ്രത്യ​ക്ഷ​ത്തിൽ സർപ്പത്തെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു സാത്താ​നോ​ടു പറഞ്ഞ​പ്പോൾ ദൈവം മനുഷ്യ​വർഗ​ത്തി​നു പ്രത്യാശ കൊടു​ക്കു​ക​യാ​യി​രു​ന്നു.—ഉല്‌പത്തി 3:15.

10 ആ വാക്കു​ക​ളിൽ ഒരു രഹസ്യം അടക്കം ചെയ്യ​പ്പെ​ട്ടി​രു​ന്നു. അതു ദിവ്യ ബോധ​ന​ത്തി​ലൂ​ടെ പടിപ​ടി​യാ​യി വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. ബൈബി​ളി​ന്റെ പരമ​പ്ര​ധാ​ന​മായ വിഷയം രാജ്യ​ഭ​ര​ണ​ത്തി​നു നിയമ​പ​ര​മാ​യി അവകാ​ശ​മു​ള്ള​വ​നാ​യി അബ്രഹാ​മി​ന്റെ​യും ദാവീ​ദി​ന്റെ​യും ഒരു വംശജ​നായ സന്തതി മുഖേ​ന​യുള്ള യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​ന​മാ​ണെന്നു നാം പഠിച്ചി​രി​ക്കു​ന്നു. (ഉല്‌പത്തി 22:15-18; 2 ശമൂവേൽ 7:12, 13; യെഹെ​സ്‌കേൽ 21:25-27) ദൈവ​ത്തി​ന്റെ സാർവ​ത്രിക സ്ഥാപന​മായ “സ്‌ത്രീ”യുടെ മുഖ്യ സന്തതി യേശു​ക്രി​സ്‌തു​വാ​ണെ​ന്നും നമ്മുടെ മഹാ ഉപദേ​ഷ്ടാ​വു നമ്മെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. (ഗലാത്യർ 3:16) സാത്താൻ യേശു​വി​ന്റെ​മേൽ എല്ലാവിധ പരി​ശോ​ധ​നകൾ കൊണ്ടു​വ​ന്നി​ട്ടും അവിടു​ന്നു മരണം​വരെ—സന്തതി​യു​ടെ കുതി​കാൽ തകർക്കൽവരെ—നിർമലത പാലിച്ചു. മനുഷ്യ​വർഗ​ത്തിൽനി​ന്നുള്ള 1,44,000 രാജ്യ കൂട്ടവ​കാ​ശി​കൾ സാത്താന്റെ, “പഴയ പാമ്പി”ന്റെ തല തകർക്കു​ന്ന​തിൽ യേശു​വി​നോ​ടൊ​പ്പം പങ്കു​ചേ​രു​മെ​ന്നും നാം മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 14:1-4; 20:2; റോമർ 16:20; ഗലാത്യർ 3:29; എഫെസ്യർ 3:4-6) ദൈവ​വ​ച​ന​ത്തി​ന്റെ അത്തരം പരിജ്ഞാ​നം നാം എത്ര വിലമ​തി​ക്കു​ന്നു!

ദൈവ​ത്തി​ന്റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്ക്‌

11. ജനങ്ങളെ ആത്മീയ വെളി​ച്ച​ത്തി​ലേക്കു കൊണ്ടു​വ​ന്നു​കൊ​ണ്ടു ദിവ്യ ബോധനം വിജയം വരിക്കു​ന്നു​വെന്നു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

11 ആളുകളെ ആത്മീയ വെളി​ച്ച​ത്തി​ലേക്കു കൊണ്ടു​വ​ന്നു​കൊ​ണ്ടു ദിവ്യ ബോധനം വിജയം വരിക്കു​ന്നു. 1 പത്രൊസ്‌ 2:9 നിവർത്തി​ച്ചു​കൊണ്ട്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ആ അനുഭവം ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌: “നിങ്ങളോ അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത പ്രകാ​ശ​ത്തി​ലേക്കു നിങ്ങളെ വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്ക​വണ്ണം തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ​വും വിശു​ദ്ധ​വം​ശ​വും സ്വന്തജ​ന​വും ആകുന്നു.” ഒരു പറുദീ​സാ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ ഇന്ന്‌ “ഒരു മഹാപു​രു​ഷാര”വും ദൈവദത്ത പ്രകാശം ആസ്വദി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9; ലൂക്കൊസ്‌ 23:43) ദൈവം തന്റെ ജനത്തെ പഠിപ്പി​ക്കു​മ്പോൾ സദൃശ​വാ​ക്യ​ങ്ങൾ 4:18 സത്യമാ​യി ഭവിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. “നീതി​മാൻമാ​രു​ടെ പാതയോ പ്രഭാ​ത​ത്തി​ന്റെ വെളി​ച്ചം​പോ​ലെ; അതു നട്ടുച്ച​വരെ അധിക​മ​ധി​കം ശോഭി​ച്ചു​വ​രു​ന്നു.” വ്യാക​രണം, ചരിത്രം, അല്ലെങ്കിൽ മററു​ചില വിഷയങ്ങൾ പഠിക്കു​മ്പോൾ ഒരു അധ്യാ​പ​കന്റെ മെച്ചമായ സഹായം മൂലം വിദ്യാർഥി​കൾ അഭിവൃ​ദ്ധി പ്രാപി​ക്കു​ന്ന​തു​പോ​ലെ ഈ ക്രമാ​നു​ഗ​ത​മായ പഠന പ്രക്രിയ ദിവ്യ ബോധ​ന​ത്തി​ലുള്ള നമ്മുടെ ഗ്രാഹ്യ​ത്തെ ശുദ്ധീ​ക​രി​ക്കു​ന്നു.

12, 13. ദിവ്യ ബോധനം ഉപദേ​ശ​പ​ര​മായ ഏത്‌ അപകട​ങ്ങ​ളിൽനി​ന്നു യഹോ​വ​യു​ടെ ജനത്തെ സംരക്ഷി​ച്ചി​രി​ക്കു​ന്നു?

12 വീണ്ടും, ദിവ്യ ബോധ​ന​ത്തി​ന്റെ മറെറാ​രു വിജയം അത്‌ അതിന്റെ താഴ്‌മ​യുള്ള സ്വീകർത്താ​ക്കളെ “ഭൂതങ്ങ​ളു​ടെ ഉപദേശങ്ങ”ളിൽനി​ന്നും സംരക്ഷി​ക്കു​ന്നു എന്നതാണ്‌. (1 തിമൊ​ഥെ​യൊസ്‌ 4:1) അതേസ​മയം ക്രൈ​സ്‌ത​വ​ലോ​കത്തെ നോക്കൂ! പണ്ട്‌ 1878-ൽ, റോമൻ കത്തോ​ലി​ക്കാ ബിഷപ്പായ ജോൺ ഹെൻട്രി ന്യൂമാൻ എഴുതി: “ദുഷ്ടത​യു​ടെ കടന്നു​ക​യ​റ​റത്തെ ചെറു​ക്കു​ന്ന​തി​നും ഭൂതാ​രാ​ധ​ന​യു​ടെ ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളും ആരാധ​നോ​പാ​ധി​ക​ളും സുവി​ശേ​ഷ​വേ​ല​യ്‌ക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തിന്‌ അവയെ രൂപാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന​തി​നും, . . . ആദിമ​കാ​ലം​മു​തൽക്കേ ഉള്ള ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ശക്തിയിൽ വിശ്വ​സി​ച്ചു​കൊ​ണ്ടു ജനസാ​മാ​ന്യ​ത്തി​ന്റെ നിലവി​ലുള്ള ആചാര​ങ്ങ​ളും അനുഷ്‌ഠാ​ന​ങ്ങ​ളും അതു​പോ​ലെ അഭ്യസ്‌ത​വർഗ​ത്തി​ന്റെ തത്ത്വശാ​സ്‌ത്ര​വും അവസരം വരു​മ്പോൾ കടമെ​ടു​ക്കു​ന്ന​തി​നോ പകർത്തു​ന്ന​തി​നോ സഭയി​ല​നു​വ​ദി​ക്കു​ന്ന​തി​നോ സഭാ​മേ​ല​ധി​കാ​രി​കൾ തയ്യാറാ​യി​രു​ന്നു.” ഹന്നാം വെള്ളം, വൈദിക പദവി വസ്‌ത്രങ്ങൾ, പ്രതി​മകൾ എന്നിവ പോലുള്ള കാര്യങ്ങൾ “എല്ലാം പുറജാ​തി ഉത്ഭവമു​ള്ള​വ​യും സഭ അവയെ സ്വീക​രി​ച്ചു പ്രതി​ഷ്‌ഠി​ക്കു​ക​വഴി വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വ​യും ആയിരു​ന്നു” എന്നുകൂ​ടി ന്യൂമാൻ പറയു​ക​യു​ണ്ടാ​യി. ദിവ്യ ബോധനം അത്തരം വിശ്വാ​സ​ത്യാ​ഗ​ത്തിൽനി​ന്നു നമ്മെ സംരക്ഷി​ക്കു​ന്ന​തിൽ നാം നന്ദിയു​ള്ള​വ​രാണ്‌. അത്‌ എല്ലാ രൂപത്തി​ലു​മുള്ള ഭൂത​സേ​വ​ക്കു​മേൽ വിജയം വരിക്കു​ന്നു.—പ്രവൃ​ത്തി​കൾ 19:20.

13 ദിവ്യ ബോധനം മതപര​മായ തെററു​കൾക്കു​മേൽ എല്ലാവി​ധ​ത്തി​ലും വിജയം വരിക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വ്യാജ​മ​ത​ത്തി​ന്റെ ഭക്തരിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി നാം ദൈവ​ത്താൽ പഠിപ്പി​ക്ക​പ്പെ​ട്ട​വ​രെന്ന നിലയിൽ ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല, മറിച്ച്‌ അത്യു​ന്നതൻ യഹോ​വ​യാ​ണെ​ന്നും യേശു അവിടു​ത്തെ പുത്ര​നാ​ണെ​ന്നും പരിശു​ദ്ധാ​ത്മാ​വു ദൈവ​ത്തി​ന്റെ കർമോ​ദ്യു​ക്ത ശക്തിയാ​ണെ​ന്നും അംഗീ​ക​രി​ക്കു​ന്നു. നാം നരകാ​ഗ്നി​യെ ഭയപ്പെ​ടു​ന്നില്ല, കാരണം, ബൈബി​ളിൽ പറയുന്ന നരകം മനുഷ്യ​വർഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​യാ​ണെന്നു നാം തിരി​ച്ച​റി​യു​ന്നു. മനുഷ്യ ദേഹി അമർത്ത്യ​മാ​ണെന്നു വ്യാജ​മ​തസ്ഥർ പറയു​മ്പോൾ മരിച്ചവർ ഒന്നി​നെ​ക്കു​റി​ച്ചും ബോധ​മി​ല്ലാ​ത്ത​വ​രാ​ണെന്നു നമുക്ക​റി​യാം. ദിവ്യ ബോധ​ന​ത്തി​ലൂ​ടെ സമ്പാദിച്ച സത്യങ്ങ​ളു​ടെ പട്ടിക ഇങ്ങനെ നീണ്ടു​പോ​കു​ന്നു. വ്യാജ​മ​ത​ങ്ങ​ളു​ടെ ലോക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോ​ന്റെ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​യി​രി​ക്കുക എന്നത്‌ എന്തൊരു അനു​ഗ്ര​ഹ​മാണ്‌!—യോഹ​ന്നാൻ 8:31, 32; വെളി​പ്പാ​ടു 18:2, 4, 5.

14. ആത്മീയ വെളി​ച്ച​ത്തിൽ തുടർന്നു നടക്കാൻ ദൈവ​ദാ​സർക്കു കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

14 മതപര​മായ തെററു​കൾക്കു​മേൽ ദിവ്യ ബോധനം വിജയം വരിക്കു​ന്ന​തി​നാൽ അതു ദൈവ​ജ​നത്തെ ആത്മീയ പ്രകാ​ശ​ത്തിൽ നടക്കാൻ പ്രാപ്‌ത​രാ​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, “വഴി ഇതാണ്‌. ഇതിൽ നടന്നു​കൊൾവിൻ” എന്ന്‌ അവരുടെ പിന്നിൽനി​ന്നു പറയുന്ന ഒരു വാക്ക്‌ അവർ കേൾക്കു​ന്നു. (യശയ്യാ 30:21, NW) ദൈവ​ത്തി​ന്റെ പ്രബോ​ധനം തന്റെ ദാസരെ തെററായ ന്യായ​വാ​ദ​ങ്ങ​ളിൽനി​ന്നും സംരക്ഷി​ക്കു​ന്നു. കൊരി​ന്തി​ലെ സഭയിൽ “കള്ള അപ്പോ​സ്‌ത​ലൻമാർ” കുഴപ്പ​ങ്ങ​ളു​ണ്ടാ​ക്കി​യ​പ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “ഞങ്ങളുടെ പോരി​ന്റെ ആയുധ​ങ്ങ​ളോ ജഡികങ്ങൾ അല്ല, കോട്ട​കളെ ഇടിപ്പാൻ ദൈവ​സ​ന്നി​ധി​യിൽ ശക്തിയു​ള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്‌പ​ങ്ങ​ളും ദൈവ​ത്തി​ന്റെ പരിജ്ഞാ​ന​ത്തി​നു വിരോ​ധ​മാ​യി പൊങ്ങുന്ന എല്ലാ ഉയർച്ച​യും ഇടിച്ചു​ക​ളഞ്ഞു, ഏതു വിചാ​ര​ത്തെ​യും ക്രിസ്‌തു​വി​നോ​ടുള്ള അനുസ​ര​ണ​ത്തി​ന്നാ​യി​ട്ടു പിടി​ച്ച​ടക്കി.” (2 കൊരി​ന്ത്യർ 10:4, 5; 11:13-15) സഭയിൽ സൗമ്യ​ത​യോ​ടെ കൊടു​ക്കുന്ന പ്രബോ​ധ​ന​വും പുറത്തു​ള്ള​വ​രോ​ടുള്ള നമ്മുടെ സുവാർത്ത പ്രസം​ഗ​വും ദിവ്യ ബോധ​ന​ത്തി​നു വിരു​ദ്ധ​മായ ന്യായ​വാ​ദ​ങ്ങളെ തകർക്കു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 2:24-26.

സത്യത്തി​ലും ആത്മാവി​ലും ആരാധി​ക്കു​ക

15, 16. യഹോ​വയെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കു​ക​യെ​ന്നാൽ അർഥ​മെന്ത്‌?

15 രാജ്യ​പ്ര​സം​ഗ​വേല നിർവി​ഘ്‌നം മുന്നേ​റു​മ്പോൾ, ദൈവത്തെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു സൗമ്യരെ കാണി​ക്കു​ന്ന​തിൽ ദിവ്യ ബോധനം വിജയം വരിക്കു​ന്നു. സുഖാർ പട്ടണത്തി​നു സമീപ​മുള്ള യാക്കോ​ബി​ന്റെ കിണറ​റി​ങ്കൽ, നിത്യ​ജീ​വൻ പകർന്നു​കൊ​ടു​ക്കുന്ന ജലം പ്രദാനം ചെയ്യാൻ കഴിയു​മെന്നു യേശു ഒരു ശമര്യ സ്‌ത്രീ​യോ​ടു പറഞ്ഞു. ശമര്യ​ക്കാ​രെ പരാമർശി​ച്ചു​കൊണ്ട്‌ അവിടു​ന്നു കൂട്ടി​ച്ചേർത്തു: “നിങ്ങൾ അറിയാ​ത്ത​തി​നെ നമസ്‌ക്ക​രി​ക്കു​ന്നു; . . . സത്യന​മ​സ്‌ക്കാ​രി​കൾ പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും നമസ്‌ക്ക​രി​ക്കുന്ന നാഴിക വരുന്നു. തന്നേ നമസ്‌ക്ക​രി​ക്കു​ന്നവർ ഇങ്ങനെ​യു​ള്ളവർ ആയിരി​ക്കേണം എന്നു പിതാവു ഇച്ഛിക്കു​ന്നു.” (യോഹ​ന്നാൻ 4:7-15, 21-23) യേശു അപ്പോൾ തന്നേത്തന്നെ മിശി​ഹാ​യാ​യി തിരി​ച്ച​റി​യി​ച്ചു.

16 എന്നാൽ നമു​ക്കെ​ങ്ങ​നെ​യാ​ണു ദൈവത്തെ ആത്മാവിൽ ആരാധി​ക്കാൻ കഴിയു​ന്നത്‌? ദൈവ​വ​ച​ന​ത്തി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തിൽ ആധാരി​ത​മായ ദൈവ​സ്‌നേഹം നിറഞ്ഞ നന്ദിയുള്ള ഹൃദയ​ങ്ങ​ളിൽനി​ന്നുള്ള നിർമ​ലാ​രാ​ധന നടത്തു​ന്ന​തി​നാൽ. മതപര​മായ വ്യാജങ്ങൾ നിരസിച്ച്‌ അവിടു​ത്തെ മഹത്തായ പാഠ്യ​പു​സ്‌ത​ക​ത്തിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദിവ്യേ​ഷ്ടം ചെയ്യു​ന്ന​തി​നാൽ നമുക്ക്‌ അവിടു​ത്തെ സത്യത്തിൽ ആരാധി​ക്കാൻ കഴിയും.

പരി​ശോ​ധ​ന​ക​ളിൽമേ​ലും ലോക​ത്തിൻമേ​ലും വിജയം

17. ദിവ്യ ബോധനം യഹോ​വ​യു​ടെ ദാസരെ പരി​ശോ​ധ​നകൾ അഭിമു​ഖീ​ക​രി​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു എന്നു നിങ്ങൾ എങ്ങനെ തെളി​യി​ക്കും?

17 ദൈവ​ത്തി​ന്റെ ജനം പരി​ശോ​ധ​ന​കളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ദിവ്യ ബോധനം വീണ്ടും വീണ്ടും വിജയം വരിക്കു​ന്നു. ഇതു പരിഗ​ണി​ക്കുക: 1939 സെപ്‌റ​റം​ബ​റിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ തുടക്ക​ത്തിൽ യഹോ​വ​യു​ടെ ദാസൻമാർക്ക്‌ അവിടു​ത്തെ മഹത്തായ പാഠ്യ​പു​സ്‌ത​ക​ത്തി​ന്റെ പ്രത്യേക ഉൾക്കാഴ്‌ച ആവശ്യ​മാ​യി​രു​ന്നു. 1939 നവംബർ 1 വീക്ഷാ​ഗോ​പു​ര​ത്തി​ലെ ഒരു ലേഖനം വലിയ സഹായം ആയിരു​ന്നു, അതു ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ കാര്യ​ത്തി​ലെ ദിവ്യ ബോധനം വ്യക്തമാ​യി അവതരി​പ്പി​ച്ചു. (യോഹ​ന്നാൻ 17:16) സമാന​മാ​യി, ഗവൺമെൻറി​ന്റെ “ശ്രേഷ്‌ഠാ​ധി​കാര”ങ്ങളോ​ടുള്ള ആപേക്ഷിക കീഴ്‌പെ​ട​ലി​നെ​ക്കു​റിച്ച്‌ 1960-കളുടെ ആരംഭ​ത്തിൽ വന്ന വീക്ഷാ​ഗോ​പുര ലേഖനങ്ങൾ സാമൂ​ഹിക അസ്വസ്ഥതയുടെ കാലങ്ങ​ളിൽ ദിവ്യ ബോധനം അനുസ​രി​ക്കാൻ ദൈവ​ത്തി​ന്റെ ദാസൻമാ​രെ സഹായി​ച്ചു.—റോമർ 13:1-7; പ്രവൃ​ത്തി​കൾ 5:29.

18. പൊതു​യു​ഗം രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളിൽ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടവർ അധമ വിനോ​ദ​ങ്ങളെ എങ്ങനെ വീക്ഷിച്ചു, ഇന്ന്‌ ദിവ്യ ബോധനം ഇക്കാര്യ​ത്തിൽ എന്തു സഹായം നൽകു​ന്നുണ്ട്‌?

18 അധമമായ ഉല്ലാസങ്ങൾ അന്വേ​ഷി​ക്കു​ന്ന​തി​നുള്ള വശീക​ര​ണ​ങ്ങൾപോ​ലുള്ള പ്രലോ​ഭ​ന​ങ്ങൾക്കു​മേൽ വിജയം വരിക്കാ​നും ദിവ്യ ബോധനം നമ്മെ സഹായി​ക്കു​ന്നു. പൊതു​യു​ഗം രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളി​ലെ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടവർ പറഞ്ഞ​തെ​ന്താ​ണെന്നു ശ്രദ്ധി​ക്കുക. തെർത്തു​ല്യൻ എഴുതി: “സർക്കസി​ന്റെ ഭ്രാന്തും തിയേ​റ​റ​റി​ലെ നിർല​ജ്ജ​ത​യും പോർക്ക​ള​ത്തി​ലെ കാടത്ത​വും സംബന്ധി​ച്ചു സംസാ​രി​ക്കാ​നാ​കട്ടെ കാണാ​നാ​കട്ടെ കേൾക്കാ​നാ​കട്ടെ യാതൊ​ന്നി​നും ഞങ്ങളില്ല.” ആ കാലയ​ള​വി​ലെ മറെറാ​രു എഴുത്തു​കാ​രൻ ചോദി​ച്ചു: “ദുഷ്ടത​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക പോലു​മി​ല്ലാ​ത്ത​പ്പോൾ വിശ്വ​സ്‌ത​നായ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഇവയിൽ എന്തിലാണ്‌ ഏർപ്പെ​ടാ​നാ​കുക? കാമാർത്തി​യു​ടെ അവതര​ണ​ങ്ങ​ളിൽ അയാൾ എന്തിന്‌ ആനന്ദം കണ്ടെത്തണം?” ഒന്നാം​നൂ​റ​റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതാനും വർഷങ്ങൾ ശേഷമാണ്‌ ഈ എഴുത്തു​കാർ ജീവി​ച്ചി​രു​ന്ന​തെ​ങ്കി​ലും അവർ അധമ വിനോ​ദ​ങ്ങളെ കുററം​വി​ധി​ച്ചു. ഇന്ന്‌, അശ്ലീല, അധാർമിക, അക്രമ വിനോ​ദം വർജി​ക്കു​ന്ന​തി​നു ദിവ്യ ബോധനം നമുക്കു ജ്ഞാനം നൽകുന്നു.

19. ലോക​ത്തിൻമേൽ വിജയം വരിക്കാൻ ദിവ്യ ബോധനം നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

19 ദിവ്യ ബോധനം അനുസ​രി​ക്കു​ന്നതു ലോക​ത്തെ​ത്തന്നെ ജയിക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. അതേ, നമ്മുടെ മഹാ പ്രബോ​ധ​കന്റെ പഠിപ്പി​ക്കൽ ബാധക​മാ​ക്കു​ന്നതു സാത്താന്റെ അധീന​ത​യിൽ കിടക്കുന്ന ഈ ലോക​ത്തി​ന്റെ ദുഷ്ട സ്വാധീ​ന​ങ്ങൾക്കു​മേൽ നമ്മെ വിജയി​ക​ളാ​ക്കു​ന്നു. (2 കൊരി​ന്ത്യർ 4:4; 1 യോഹ​ന്നാൻ 5:19) നാം ആകാശ​ത്തി​ലെ അധികാ​ര​ത്തി​നു ചേർച്ച​യാ​യി നടന്നു​പോ​ന്ന​പ്പോൾ അതി​ക്ര​മ​ങ്ങ​ളാ​ലും പാപങ്ങ​ളാ​ലും മരിച്ച​വ​രാ​യി​രു​ന്നു, എങ്കിലും ദൈവം നമ്മെ ഉയിർപ്പി​ച്ചു എന്ന്‌ എഫെസ്യർ 2:1-3 പറയുന്നു. ലൗകിക അഭിലാ​ഷ​ങ്ങ​ളിൽനി​ന്നും യഹോ​വ​യു​ടെ​യും നമ്മു​ടെ​യും ശത്രു​വായ, പ്രമുഖ വഞ്ചകനായ പിശാ​ചായ സാത്താ​നിൽനിന്ന്‌ ഉത്ഭവി​ക്കുന്ന ആത്മാവിൽനി​ന്നും വിജയം കൈവ​രി​ക്കാൻ ദിവ്യ ബോധനം നമ്മെ സഹായി​ക്കു​ന്ന​തിൽ നാം യഹോ​വ​യ്‌ക്കു നന്ദി കരേറ​റു​ന്നു!

20. കൂടു​ത​ലായ പരിഗ​ണ​ന​യർഹി​ക്കുന്ന ചോദ്യ​ങ്ങ​ളേവ?

20 അപ്പോൾ, ദിവ്യ ബോധനം ഒട്ടനവധി വിധങ്ങ​ളിൽ വിജയം വരിക്കു​ന്നു എന്നതു വ്യക്തമാണ്‌. വാസ്‌ത​വ​ത്തിൽ, എല്ലാ വിജയ​ങ്ങ​ളും വിവരി​ച്ചു പറയു​ക​യെ​ന്നത്‌ അസാധ്യ​മാ​യി തോന്നു​ന്നു. അതു ലോക​മെ​മ്പാ​ടു​മുള്ള ആളുകളെ ബാധി​ക്കു​ന്നു. എന്നാൽ അതു നിങ്ങൾക്കു​വേണ്ടി എന്താണു ചെയ്യു​ന്നത്‌? ദിവ്യ ബോധനം നിങ്ങളു​ടെ ജീവി​തത്തെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

നിങ്ങൾ എന്തു പഠിച്ചി​രി​ക്കു​ന്നു?

◻ യഥാർഥ ജ്ഞാനത്തെ എങ്ങനെ നിർവ​ചി​ക്കാം?

◻ ഉല്‌പത്തി 3:15-നെ സംബന്ധി​ച്ചു ദൈവം ക്രമാ​നു​ഗ​ത​മാ​യി എന്തു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

◻ ആത്മീയ കാര്യ​ങ്ങ​ളിൽ ദിവ്യ ബോധനം വിജയം വരിച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ ദൈവത്തെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കു​ക​യെ​ന്നാൽ അർഥ​മെന്ത്‌?

◻ പരി​ശോ​ധ​ന​ക​ളു​ടെ​മേ​ലും ലോക​ത്തിൻമേ​ലും വിജയം വരിക്കാൻ യഹോ​വ​യു​ടെ ദാസരെ ദിവ്യ ബോധനം സഹായി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

[10-ാം പേജിലെ ചിത്രം]

യേശു മരണം​വരെ—സന്തതി​യു​ടെ കുതി​കാൽ തകർക്കൽവരെ—നിർമലത പാലിച്ചു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക