വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 7/15 പേ. 3-5
  • യഹോവ ആരാകുന്നു?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ആരാകുന്നു?
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഈജി​പ്‌ഷ്യൻ ദൈവ​ങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠൻ
  • തന്റെ ജനത്തിന്റെ സംരക്ഷകൻ
  • അനുഭവം പഠിപ്പിച്ച പാഠങ്ങൾ
  • ‘യാഹ്‌ എനിക്കു രക്ഷ കൈവരുത്തുന്നു’
    2006 വീക്ഷാഗോപുരം
  • ഭാഗം 3: പൊ. യു. മു. 1942-1513 ഈജിപ്‌ററ്‌ ദൈവങ്ങളുടെ രണഭൂമി
    ഉണരുക!—1990
  • ആദ്യത്തെ മൂന്ന്‌ ബാധകൾ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 7/15 പേ. 3-5

യഹോവ ആരാകു​ന്നു?

‘യഹോവ ആർ?’ ഈജി​പ്‌റ​റി​ന്റെ ഭരണാ​ധി​പ​നാ​യി​രുന്ന അഹങ്കാ​രി​യായ ഫറവോൻ 3,500 വർഷം​മുമ്പ്‌ ആ ചോദ്യം ഉന്നയിച്ചു. “ഞാൻ യഹോ​വയെ അറിക​യില്ല” എന്നും​കൂ​ടി പറയാൻ പ്രത്യ​ക്ഷ​ത്തിൽ ധിക്കാരം അയാളെ പ്രേരി​പ്പി​ച്ചു. യഹോവ ആരായി​രു​ന്നു എന്ന്‌ അന്നു ഫറവോ​ന്റെ മുന്നിൽ നിന്നി​രുന്ന രണ്ടു പുരു​ഷൻമാർക്ക്‌ അറിയാ​മാ​യി​രു​ന്നു. അവർ ഇസ്ര​യേ​ലി​ലെ ലേവി​ഗോ​ത്ര​ത്തിൽപ്പെട്ട ജഡിക സഹോ​ദ​രൻമാ​രായ മോശ​യും അഹരോ​നു​മാ​യി​രു​ന്നു. മരുഭൂ​മി​യിൽ ഒരു ഉത്സവം കഴി​ക്കേ​ണ്ട​തിന്‌ ഇസ്ര​യേ​ല്യ​രെ വിട്ടയ​ക്കു​ന്ന​തിന്‌ ഈജി​പ്‌ഷ്യൻ ഭരണാ​ധി​പ​നായ ഫറവോ​നോട്‌ ആവശ്യ​പ്പെ​ടാൻ അവരെ യഹോവ അയച്ചി​രു​ന്ന​താണ്‌.—പുറപ്പാ​ടു 5:1, 2.

ഫറവോൻ തന്റെ ചോദ്യ​ത്തിന്‌ ഉത്തരം ആഗ്രഹി​ച്ചില്ല. അയാളു​ടെ അധികാ​ര​ത്തിൻകീ​ഴിൽ പുരോ​ഹി​തൻമാർ നൂറു​ക​ണ​ക്കി​നു വ്യാജ ദൈവ​ങ്ങ​ളു​ടെ ആരാധ​നയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്തിന്‌, ഫറവോ​നെ​ത്ത​ന്നെ​യും ഒരു ദൈവ​മാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌! ഈജി​പ്‌ഷ്യൻ കെട്ടു​ക​ഥ​യ​നു​സ​രിച്ച്‌ അയാൾ സൂര്യ​ദേ​വ​നായ റായുടെ പുത്ര​നും പ്രാപ്പി​ടി​യന്റെ തലയുള്ള ദൈവ​മായ ഹോറ​സി​ന്റെ അവതാ​ര​വും ആയിരു​ന്നു. “ശക്തനായ ദൈവം” “നിത്യൻ” മുതലായ സ്ഥാന​പ്പേ​രു​ക​ളി​ലും ഫറവോ​നെ വിളി​ച്ചി​രു​ന്നു. അതു​കൊണ്ട്‌, “യഹോ​വ​യു​ടെ വാക്കു കേൾക്കേ​ണ്ട​തി​ന്നു അവൻ ആർ?” എന്നു ഫറവോൻ പുച്ഛ​ത്തോ​ടെ ചോദി​ച്ചത്‌ അതിശ​യമല്ല.

മോശ​യും അഹരോ​നും ആ ചോദ്യ​ത്തിന്‌ ഉത്തരം കൊടു​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. ഈജി​പ്‌ഷ്യൻ അടിമ​ത്ത​ത്തിൽ അന്നു കഷ്ടപ്പാ​ടു​കൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന ഇസ്ര​യേ​ല്യർ ആരാധി​ച്ചി​രുന്ന ദൈവ​മാ​ണു യഹോവ എന്നു ഫറവോന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ഫറവോ​നും മുഴു ഈജി​പ്‌റ​റും യഹോ​വ​യാ​ണു സത്യ​ദൈവം എന്നു പെട്ടെന്നു മനസ്സി​ലാ​ക്കു​മാ​യി​രു​ന്നു. സമാന​മാ​യി ഇന്ന്‌, യഹോവ അവിടു​ത്തെ നാമവും ദൈവ​ത്വ​വും ഭൂമി​യിൽ എല്ലാവർക്കും വെളി​പ്പെ​ടു​ത്തും. (യെഹെ​സ്‌കേൽ 36:23) അതു​കൊണ്ട്‌ പുരാതന ഈജി​പ്‌റ​റിൽ യഹോവ തന്റെ നാമത്തെ മഹിമ​പ്പെ​ടു​ത്തി​യത്‌ എപ്രകാ​ര​മാണ്‌ എന്നു പരിചി​ന്തി​ക്കു​ന്ന​തി​നാൽ നമുക്കു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും.

ഈജി​പ്‌ഷ്യൻ ദൈവ​ങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠൻ

പിന്നീട്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന പരിണ​ത​ഫ​ലങ്ങൾ പ്രതീ​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രു​ന്നില്ല ഫറവോൻ യഹോവ ആരായി​രു​ന്നു എന്നു ധിക്കാ​ര​പൂർവം ചോദി​ച്ചത്‌. ഈജി​പ്‌റ​റി​ന്റെ​മേൽ പത്തു ബാധ വരുത്തി​ക്കൊ​ണ്ടു യഹോ​വ​തന്നെ പ്രത്യു​ത്തരം നൽകി. ആ പത്തു ബാധകൾ ആ ജനത​ക്കെ​തി​രെ മാത്ര​മുള്ള പ്രഹര​മാ​യി​രു​ന്നില്ല. അവ ഈജി​പ്‌റ​റി​ലെ ദൈവ​ങ്ങൾക്കെ​തി​രാ​യുള്ള പ്രഹര​ങ്ങ​ളാ​യി​രു​ന്നു.

ആ ബാധകൾ ഈജി​പ്‌റ​റി​ലെ ദൈവ​ങ്ങ​ളു​ടെ​മേ​ലുള്ള യഹോ​വ​യു​ടെ ശ്രേഷ്‌ഠ​തയെ പ്രകട​മാ​ക്കി. (പുറപ്പാ​ടു 12:12; സംഖ്യാ​പു​സ്‌തകം 33:4) യഹോവ നൈൽ നദി​യെ​യും ഈജി​പ്‌റ​റി​ലെ മുഴു ജലാശ​യ​ങ്ങ​ളെ​യും രക്തമാക്കി മാററി​യ​പ്പോൾ ഉണ്ടായ മുറവി​ളി ഒന്നു വിഭാ​വനം ചെയ്യൂ! ഈ അത്ഭുതം​മൂ​ലം, യഹോ​വ​യാണ്‌ നൈൽ-ദേവനാ​യി​രുന്ന ഹാപി​യെ​ക്കാൾ ശ്രേഷ്‌ഠൻ എന്നു ഫറവോ​നും അയാളു​ടെ ജനവും മനസ്സി​ലാ​ക്കി. നൈൽ നദിയി​ലു​ണ്ടാ​യി​രുന്ന മത്സ്യത്തി​ന്റെ നാശവും ഈജി​പ്‌ഷ്യൻ മതത്തിന്‌ ഒരു ആഘാത​മാ​യി​രു​ന്നു കാരണം ചിലയി​നം മത്സ്യങ്ങ​ളും ആരാധി​ക്ക​പ്പെ​ട്ടി​രു​ന്നു.—പുറപ്പാ​ടു 7:19-21.

അടുത്ത​താ​യി യഹോവ തവള​യെ​ക്കൊ​ണ്ടുള്ള ഒരു ബാധ ഈജി​പ്‌റ​റിൻമേൽ വരുത്തി. ഇത്‌ ഈജി​പ്‌റ​റി​ലെ തവള-ദേവനായ ഹെക്‌തി​നെ അപമാ​നി​ച്ചു. (പുറപ്പാ​ടു 8:5-14) പൊടി​യെ പേൻ ആക്കിമാ​റ​റിയ യഹോ​വ​യു​ടെ മൂന്നാ​മത്തെ ബാധ അത്‌ ആവർത്തി​ക്കാൻ കഴിയാ​തെ​പോയ ജാലവി​ദ്യാ പരിശീ​ല​ക​രായ പുരോ​ഹി​തൻമാ​രെ പരി​ഭ്ര​മി​പ്പി​ച്ചു. “ഇതു ദൈവ​ത്തി​ന്റെ വിരൽ ആകുന്നു” എന്ന്‌ അവർ വിളിച്ചു പറഞ്ഞു. (പുറപ്പാ​ടു 8:16-19) ജാലവി​ദ്യ​യു​ടെ കണ്ടുപി​ടി​ത്ത​ത്തി​നു പ്രശസ്‌തി​യാർജിച്ച ഈജി​പ്‌ഷ്യൻ ദേവനായ തോത്തിന്‌ ആ കപടശാ​ലി​കളെ സഹായി​ക്കാൻ കഴിഞ്ഞില്ല.

യഹോവ ആരാ​ണെന്നു ഫറവോൻ മനസ്സി​ലാ​ക്കു​ക​യാ​യി​രു​ന്നു. മോശ മുഖാ​ന്തരം തന്റെ ഉദ്ദേശ്യ​ങ്ങൾ പ്രസി​ദ്ധ​മാ​ക്കാ​നും അനന്തരം ഈജി​പ്‌റ​റു​കാ​രു​ടെ​മേൽ അത്ഭുത​ക​ര​മായ ബാധകൾ വരുത്തി​ക്കൊണ്ട്‌ അതു നടപ്പി​ലാ​ക്കാ​നും കഴിയു​മാ​യി​രുന്ന ദൈവ​മാ​യി​രു​ന്നു യഹോവ. യഹോ​വക്കു തന്റെ ഹിതം​പോ​ലെ പ്രഹര​ങ്ങൾക്കു തുടക്കം കുറി​ക്കാ​നും അവസാനം വരുത്താ​നും കഴിയു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ഈ അറിവു യഹോ​വക്കു കീഴ്‌പ്പെ​ട്ടി​രി​ക്കാൻ ഫറവോ​നെ പ്രേരി​പ്പി​ച്ചില്ല. പകരം ഈജി​പ്‌റ​റി​ന്റെ ഗർവി​ഷ്‌ഠ​നായ ഭരണാ​ധി​പൻ നിർബ​ന്ധ​ബു​ദ്ധി​യോ​ടെ യഹോ​വയെ എതിർക്കു​ന്ന​തിൽ തുടർന്നു.

നാലാ​മ​ത്തെ ബാധയിൽ നായീച്ച ദേശത്തെ ശൂന്യ​മാ​ക്കു​ക​യും ഭവനങ്ങ​ളിൽ അടിച്ചു​ക​യ​റു​ക​യും ഒരുപക്ഷേ വായു​വിൽ കൂട്ടമാ​യി ആഞ്ഞടി​ക്കു​ക​യും ചെയ്‌തു. വായു തന്നെ ഒരു ആരാധനാ ലക്ഷ്യമാ​യി​രു​ന്നു, ഷൂ ദേവനും ആകാശ​രാ​ജ്ഞി​യായ ഐസിസ്‌ ദേവത​യും അതിന്റെ മൂർത്തി​മ​ത്ഭാ​വ​മാ​യി​രു​ന്നു. ഈ പ്രാണി​ക്കുള്ള എബ്രാ​യ​പ​ദത്തെ “മാട്ടീച്ച,” “നായീച്ച,” “വണ്ട്‌,” എന്നിങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (പുതിയ ലോക ഭാഷാ​ന്തരം; സെപ്‌റ​റു​വ​ജിൻറ്‌; യംഗ്‌) ചാണക വണ്ടാണ്‌ ഉൾപ്പെ​ട്ടി​രു​ന്ന​തെ​ങ്കിൽ തങ്ങൾ പാവന​മെന്നു കരുതി​യി​രുന്ന പ്രാണി​ക​ളാ​ലാണ്‌ ഈജി​പ്‌റ​റു​കാർ ബാധക്കു വിധേ​യ​രാ​യത്‌, മാത്ര​വു​മല്ല ആളുകൾക്ക്‌ അവയെ ചവിട്ടി​ഞെ​രി​ക്കാ​തെ നടക്കു​വാൻ കഴിയു​മാ​യി​രു​ന്നു​മില്ല. എങ്ങനെ​യാ​യാ​ലും ഈ ബാധ യഹോ​വയെ സംബന്ധി​ച്ചു പുതു​തായ ഒരു സംഗതി ഫറവോ​നെ പഠിപ്പി​ച്ചു. ഈജി​പ്‌റ​റി​ന്റെ ദൈവ​ങ്ങൾക്കു തങ്ങളുടെ ആരാധ​കരെ നായീ​ച്ച​യിൽനി​ന്നു രക്ഷിക്കാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും യഹോ​വക്കു തന്റെ ജനത്തെ സംരക്ഷി​ക്കാൻ കഴിഞ്ഞു. ഇതും ഇതിനു​പി​ന്നാ​ലെ​യു​ണ്ടായ എല്ലാ ബാധക​ളും ഈജി​പ്‌റ​റു​കാ​രെ ക്ലേശി​പ്പി​ച്ചു, എന്നാൽ ഇസ്ര​യേ​ല്യ​രെ ക്ലേശി​പ്പി​ച്ചില്ല.—പുറപ്പാ​ടു 8:20-24.

അഞ്ചാമത്തെ ബാധ ഈജി​പ്‌റ​റി​ലെ കന്നുകാ​ലി​വർഗ​ത്തിൻമേ​ലുള്ള ഒരു മഹാമാ​രി​യാ​യി​രു​ന്നു. ഈ പ്രഹരം ഹാതറി​നും അപിസി​നും പശുവി​ന്റെ ഉടലുള്ള ആകാശ​ദേ​വ​ത​യായ നട്ടിനും മാന​ക്കേ​ടു​വ​രു​ത്തി. (പുറപ്പാ​ടു 9:1-7) ആറാമത്തെ ബാധ രോഗ​ശാ​ന്തി​നൽകാൻ കഴിവു​ണ്ടെന്നു തെററാ​യി അംഗീ​ക​രി​ക്ക​പ്പെട്ട ദൈവ​ങ്ങ​ളായ തോത്തി​നെ​യും ഐസി​സി​നെ​യും പ്‌ത്താ​യി​യെ​യും താഴ്‌ത്തി​ക്കെ​ട്ടി​ക്കൊ​ണ്ടു മനുഷ്യ​രു​ടെ​മേ​ലും മൃഗങ്ങ​ളു​ടെ​മേ​ലും പരുക്കൾ വരുത്തി.—പുറപ്പാ​ടു 9:8-11.

ഏഴാമത്തെ ബാധ, പാളുന്ന തീയോ​ടൊ​പ്പം ഉണ്ടായ അതിക​ഠി​ന​മായ കല്‌മ​ഴ​യാ​യി​രു​ന്നു. ഈ ബാധ, മിന്നലി​ന്റെ അധികാ​രി​യാ​യി സങ്കല്‌പിച്ച ദേവനായ റെഷ്‌പൂ​വി​നെ​യും മഴയു​ടെ​യും ഇടിയു​ടെ​യും മേൽനോ​ട്ടം വഹിക്കു​ന്ന​താ​യി പറയപ്പെട്ട തോത്തി​നെ​യും ലജ്ജിപ്പി​ച്ചു. (പുറപ്പാ​ടു 9:22-26) എട്ടാമത്തെ പ്രഹര​മാ​യി​രുന്ന വെട്ടു​ക്കി​ളി​ബാധ വിളവി​ന്റെ സങ്കല്‌പിത സംരക്ഷ​ക​നാ​യി​രുന്ന, സമൃദ്ധി​യു​ടെ ദൈവ​മായ മിന്നി​ന്റെ​മേ​ലുള്ള യഹോ​വ​യു​ടെ ശ്രേഷ്‌ഠ​തയെ കാണിച്ചു. ഈജി​പ്‌റ​റി​ന്റെ​മേൽ മൂന്നു​ദി​വ​സ​ത്തേക്കു കൂരി​രു​ട്ടു വരുത്തിയ ഒൻപതാ​മത്തെ പ്രഹരം സൂര്യ​ദൈ​വ​മായ റായും ഹോറ​സും പോ​ലെ​യുള്ള ഈജി​പ്‌ഷ്യൻ ദൈവ​ങ്ങ​ളു​ടെ​മേൽ നിന്ദ വരുത്തി.—പുറപ്പാ​ടു 10:21-23.

ശൂന്യ​മാ​ക്കു​ന്ന ഒൻപതു ബാധകൾക്കു​ശേ​ഷ​വും ഇസ്ര​യേ​ല്യ​രെ വിട്ടയ​യ്‌ക്കു​ന്ന​തി​നു ഫറവോൻ വിസമ്മ​തി​ച്ചു. ദൈവം പത്താമ​ത്തെ​തും അവസാ​ന​ത്തേ​തു​മായ ബാധ—മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും കടിഞ്ഞൂ​ലു​ക​ളു​ടെ മരണം—വരുത്തി​യ​പ്പോൾ ഫറവോ​ന്റെ കഠിന ഹൃദയം ഈജി​പ്‌റ​റി​നു വലിയ നഷ്ടം വരുത്തി. ഒരു ദൈവ​മാ​യി വീക്ഷി​ച്ചി​രുന്ന ഫറവോ​ന്റെ ആദ്യജാ​തൻ പോലും നശിച്ചു. അങ്ങനെ യഹോവ ‘മിസ്ര​യീ​മി​ലെ സകല​ദേ​വൻമാ​രി​ലും . . . ന്യായ​വി​ധി നടത്തി.’—പുറപ്പാ​ടു 12:12, 29.

ഇപ്പോൾ ഫറവോൻ മോശ​യെ​യും അഹരോ​നെ​യും വിളി​പ്പി​ച്ച​ശേഷം പറഞ്ഞു: “നിങ്ങൾ യിസ്രാ​യേൽമ​ക്ക​ളു​മാ​യി എഴു​ന്നേ​ററു എന്റെ ജനത്തിന്റെ നടുവിൽനി​ന്നു പുറ​പ്പെട്ടു, നിങ്ങൾ പറഞ്ഞതു​പോ​ലെ പോയി യഹോ​വയെ ആരാധി​പ്പിൻ. നിങ്ങൾ പറഞ്ഞതു​പോ​ലെ നിങ്ങളു​ടെ ആടുക​ളെ​യും കന്നുകാ​ലി​ക​ളെ​യും കൂടെ കൊണ്ടു​പോ​യ്‌ക്കൊൾവിൻ; എന്നെയും അനു​ഗ്ര​ഹി​പ്പിൻ.”—പുറപ്പാ​ടു 12:31, 32.

തന്റെ ജനത്തിന്റെ സംരക്ഷകൻ

ഇസ്ര​യേ​ല്യർ പുറ​പ്പെ​ട്ടു​പോ​യി, എന്നാൽ, അവർ മരുഭൂ​മി​യിൽ ലക്ഷ്യമി​ല്ലാ​തെ ഉഴലു​ക​യാ​ണെന്നു പെട്ടെന്നു ഫറവോ​നു തോന്നി. അയാളും അയാളു​ടെ സേവക​രും ഇപ്പോൾ ചോദി​ച്ചു: “യിസ്രാ​യേ​ല്യ​രെ നമ്മുടെ അടിമ​വേ​ല​യിൽനി​ന്നു വിട്ടയ​ച്ചു​ക​ള​ഞ്ഞു​വ​ല്ലോ; നാം ഈ ചെയ്‌തതു എന്തു”? (പുറപ്പാ​ടു 14:3-5) ഈ അടിമ ജനതയു​ടെ നഷ്ടം ഈജി​പ്‌റ​റിന്‌ ശക്തമായ ഒരു സാമ്പത്തിക ആഘാത​മാ​കു​മാ​യി​രു​ന്നു.

ഫറവോൻ തന്റെ സൈന്യ​ങ്ങളെ കൂട്ടി പീഹഹീ​രോ​ത്തിൽ ഇസ്ര​യേ​ല്യ​രെ നേരിട്ടു. (പുറപ്പാ​ടു 14:6-9) ഈജി​പ്‌റ​റു​കാർക്കു സൈനി​ക​മാ​യി സാഹച​ര്യം നല്ലതാ​ണെന്നു തോന്നി, കാരണം ഇസ്ര​യേ​ല്യർ കടലി​നും പർവത​ങ്ങൾക്കും ഇടയിൽ കുടുങ്ങി. എന്നാൽ ഇസ്ര​യേ​ല്യർക്കും ഈജി​പ്‌റ​റു​കാർക്കും ഇടയിൽ ഒരു മേഘം നിർത്തി​ക്കൊണ്ട്‌ ഇസ്ര​യേ​ല്യ​രെ സംരക്ഷി​ക്കു​ന്ന​തി​നു യഹോവ കർമനി​ര​ത​നാ​യി. ഈജി​പ്‌റ​റു​കാ​രു​ടെ വശത്ത്‌ “മേഘവും അന്ധകാ​ര​വും ആയിരു​ന്നു”, അങ്ങനെ അത്‌ ഒരു ആക്രമ​ണത്തെ തടഞ്ഞു. മറുവ​ശത്ത്‌ ഇസ്ര​യേ​ല്യർക്കു “രാത്രി​യെ പ്രകാ​ശ​മാ​ക്കി​ക്കൊ​ടു​ത്തു”കൊണ്ട്‌ മേഘം ശോഭാ​യ​മാ​ന​മാ​യി.—പുറപ്പാ​ടു 14:10-20.

ഈജി​പ്‌റ​റു​കാർ കൊള്ള​യ​ടി​ക്കു​ന്ന​തി​നും നശിപ്പി​ക്കു​ന്ന​തി​നും തുനിഞ്ഞു. എന്നാൽ മേഘം അവരെ തടഞ്ഞു. (പുറപ്പാ​ടു 15:9) മേഘം ഉയർന്ന​പ്പോൾ എന്തൊ​ര​ത്ഭു​തം! ചെങ്കട​ലി​ലെ വെള്ളം വിഭാ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു, ഇസ്ര​യേ​ല്യർ ഉണങ്ങിയ നിലത്തു​കൂ​ടെ മറുകര കടക്കു​ക​യാ​യി​രു​ന്നു! ഫറവോ​നും അയാളു​ടെ സൈന്യ​വും തങ്ങളുടെ മുൻ അടിമ​കളെ പിടി​ച്ച​ട​ക്കു​ന്ന​തി​നും കൊള്ള​യ​ടി​ക്കു​ന്ന​തി​നു​മുള്ള ദൃഢനി​ശ്ച​യ​ത്തോ​ടെ അലറി​വി​ളി​ച്ചു​കൊ​ണ്ടു കടൽത്ത​ട്ടി​ലേക്കു പാഞ്ഞു. എന്നാൽ ഈജി​പ്‌റ​റി​ന്റെ ഗർവി​ഷ്‌ഠ​നായ ഭരണാ​ധി​കാ​രി എബ്രാ​യ​രു​ടെ ദൈവത്തെ കണക്കി​ലെ​ടു​ത്തില്ല. യഹോവ ഈജി​പ്‌റ​റു​കാ​രു​ടെ രഥച​ക്ര​ങ്ങളെ തെററി​ച്ചു​കൊ​ണ്ടു അവരെ താറു​മാ​റാ​ക്കി​ത്തു​ടങ്ങി.—പുറപ്പാ​ടു 14:21-25എ.

“നാം യിസ്രാ​യേ​ലി​നെ വിട്ടു ഓടി​പ്പോക; യഹോവ അവർക്കു​വേണ്ടി മിസ്ര​യീ​മ്യ​രോ​ടു യുദ്ധം ചെയ്യുന്നു” എന്ന്‌ ഈജി​പ്‌റ​റി​ന്റെ വീര പുരു​ഷൻമാർ വിളി​ച്ചു​പ​റഞ്ഞു. ഫറവോ​നും അയാളു​ടെ ആളുകൾക്കും വളരെ താമസി​ച്ചാണ്‌ ഈ ബോ​ധോ​ദ​യ​മു​ണ്ടാ​യത്‌. മറുക​ര​യിൽ സുരക്ഷി​ത​നായ മോശ തന്റെ കൈകൾ കടലി​ലേക്കു നീട്ടി, വെള്ളം തിരി​ച്ചു​വന്നു ഫറവോ​നെ​യും അയാളു​ടെ സൈന്യ​ത്തെ​യും കൊന്നു​ക​ളഞ്ഞു.—പുറപ്പാ​ടു 14:25ബി-28.

അനുഭവം പഠിപ്പിച്ച പാഠങ്ങൾ

അപ്പോൾ, യഹോവ ആരാണ്‌? അഹങ്കാ​രി​യായ ഫറവോന്‌ ആ ചോദ്യ​ത്തിന്‌ ഒരു ഉത്തരം കിട്ടി. ഈജി​പ്‌റ​റി​ലെ സംഭവങ്ങൾ, ജനതക​ളു​ടെ “മിത്ഥ്യാ​മൂർത്തി​കളാ”യ ദേവൻമാ​രിൽനി​ന്നു തീർത്തും വ്യത്യ​സ്‌ത​നാ​യി യഹോവ മാത്ര​മാണ്‌ ഏക സത്യ​ദൈ​വ​മെന്നു പ്രകട​മാ​ക്കി. (സങ്കീർത്തനം 96:4, 5) തന്റെ വിസ്‌മ​യാ​വ​ഹ​മായ ശക്തിയാൽ യഹോവ “ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കി.” അവിടുന്ന്‌ വലിയ ഉദ്ധാര​ക​നാണ്‌, തന്റെ ‘ജനമായ യിസ്ര​യേ​ലി​നെ അടയാ​ള​ങ്ങൾകൊ​ണ്ടും അത്ഭുത​ങ്ങൾകൊ​ണ്ടും ബലമുള്ള കൈ​കൊ​ണ്ടും നീട്ടിയ ഭുജം​കൊ​ണ്ടും മഹാഭീ​തി​കൊ​ണ്ടും മിസ്ര​യീം ദേശത്തു​നി​ന്നു കൊണ്ടു’വന്നവൻ തന്നെ. (യിരെ​മ്യാ​വു 32:17-21) യഹോ​വക്കു തന്റെ ജനത്തെ സംരക്ഷി​ക്കാൻ കഴിയു​മെന്ന്‌ ഇത്‌ എത്ര നന്നായി തെളി​യി​ച്ചു!

ഫറവോൻ ആ പാഠങ്ങൾ കഠിന​മായ അനുഭ​വ​ത്തിൽക്കൂ​ടി പഠിച്ചു. വാസ്‌ത​വ​ത്തിൽ അവസാ​നത്തെ പാഠം അയാളു​ടെ ജീവൻ നഷ്ടമാക്കി. (സങ്കീർത്തനം 136:1, 15) “യഹോവ ആരാകു​ന്നു?” എന്ന ചോദ്യം ചോദി​ച്ച​പ്പോൾ താഴ്‌മ പ്രകടി​പ്പി​ച്ചി​രു​ന്നെ​ങ്കിൽ അയാൾ അധികം ജ്ഞാനി ആയിരി​ക്കു​മാ​യി​രു​ന്നു. അങ്ങനെ ആ ഭരണാ​ധി​പനു ലഭിക്കുന്ന ഉത്തരത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ കഴിയു​മാ​യി​രു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, താഴ്‌മ​യുള്ള അനേക​മാ​ളു​കൾ ഇന്ന്‌ യഹോവ ആരാണ്‌ എന്നു പഠിക്കു​ക​യാണ്‌. യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ചില വശങ്ങൾ ഏവയാണ്‌? അവിടു​ന്നു നമ്മിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌? അടുത്ത ലേഖനം യഹോ​വ​യെന്നു നാമമുള്ള ഏകനെ സംബന്ധി​ച്ചുള്ള നിങ്ങളു​ടെ വിലമ​തി​പ്പി​നെ വർധി​പ്പി​ക്കട്ടെ.—സങ്കീർത്തനം 83:18.

[3-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക