വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 11/1 പേ. 31
  • “നിന്റെ യൗവനത്തിലെ ഭാര്യ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിന്റെ യൗവനത്തിലെ ഭാര്യ”
  • വീക്ഷാഗോപുരം—1992
വീക്ഷാഗോപുരം—1992
w92 11/1 പേ. 31

“നിന്റെ യൗവനത്തിലെ ഭാര്യ”

വ്യഭിചാരം മിക്കവാറും ഒരു ദൈനംദിന സംഭവമെന്നപോലെ തോന്നുന്നു.” ലോസ്‌ ആഞ്ചലസ്‌ ടൈംസ്‌ അനുസരിച്ച്‌ അനേകം വിദഗ്‌ദ്ധർ അപ്രകാരം പറയുന്നു. അത്തരം ഒരു പ്രസ്‌താവന നിങ്ങളെ അതിശയിപ്പിക്കുന്നുവോ? എന്നിരുന്നാലും മന:ശാസ്‌ത്രജ്ഞനായ ഫ്രാങ്ക്‌ പിററ്‌മാൻ, ഏകദേശം 50 ശതമാനം ഭർത്താക്കൻമാരും 30 മുതൽ 40 വരെ ശതമാനം ഭാര്യമാരും അവിശ്വസ്‌തരായിരുന്നിട്ടുണ്ട്‌ എന്ന്‌ കണക്കാക്കുന്നു. അതു സത്യമാണെങ്കിൽ വിവാഹിതരായ എല്ലാ ആളുകളിലും പകുതിയോളംപേർ വ്യഭിചാരം ചെയ്യുന്നു!

അതിന്റെ അർത്ഥം ദുർമ്മാർഗ്ഗം ശരിയാണെന്നാണോ? ഒരു വിധത്തിലുമല്ല! വിശ്വാസവഞ്ചനയുടെ വ്യാപനം അതിനെ—തെരുവു കുററകൃത്യത്തിന്റെ വളർച്ച ആരെയെങ്കിലും കവർച്ചചെയ്യുന്നതു ശരിയാക്കുന്നതിനേക്കാൾ ഒട്ടും കൂടുതൽ—ശരിയാക്കുന്നില്ല. ദുർമ്മാർഗ്ഗം ദ്രോഹം ചെയ്യുന്നു. ദൃഷ്ടാന്തത്തിന്‌, മനുഷ്യവർഗ്ഗം ഇന്നു ലൈംഗികബന്ധത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങളാകുന്ന സമസ്‌തവ്യാപകവ്യാധിമൂലം ക്ലേശം അനുഭവിക്കുന്നു, ആളുകൾ ധാർമ്മിക ജീവിതം നയിക്കുകയാണെങ്കിൽ അവയെല്ലാം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്നതാണ്‌. ആളുകൾ തങ്ങളുടെ ലൈംഗികജീവിതത്തിൽ ഇത്രയധികം കുത്തഴിഞ്ഞവരല്ലായിരുന്നെങ്കിൽ മാരക രോഗമായ എയ്‌ഡ്‌സിന്‌ ഇപ്പോഴുള്ള നില ലഭിക്കയില്ലായിരുന്നു.

കൂടാതെ, ഏററവും ലോകപരിജ്ഞാനമുള്ളവരും “പ്രബുദ്ധരും” തങ്ങളുടെ പങ്കാളികൾ അവിശ്വസ്‌തരായിരിക്കുമ്പോൾ അതീവ വേദന അനുഭവിക്കുന്നു. വിശ്വാസവഞ്ചനയുടെ ഒററ പ്രവൃത്തിക്ക്‌, സുഖപ്പെടുന്നതിന്‌ ജീവിതകാലത്തിന്റെ പകുതി വേണ്ടിവരുന്ന മുറിവുകൾക്ക്‌ ഇടയാക്കാൻ കഴിയും.

എന്നിരുന്നാലും, ഏററവും പ്രധാനപ്പെട്ട വശം വിവാഹപ്രതിജ്ഞയെ ഗൗരവമായി എടുക്കാതിരിക്കുന്നത്‌ ദൈവത്തോടുള്ള ഗുരുതരമായ അനാദരവാണ്‌ എന്നതാണ്‌, എന്തുകൊണ്ടെന്നാൽ അവനാണ്‌ വിവാഹത്തിന്റെ ഉൽപാദകൻ. ബൈബിൾ ഇപ്രകാരം പറയുന്നു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായിരിക്കട്ടെ.” നമുക്ക്‌ ഈ മുന്നറിയിപ്പും നൽകുന്നു: “ദുർവൃത്തരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”—എബ്രായർ 13:4, NW.

അതുകൊണ്ട്‌ ജ്ഞാനികളായ ആളുകൾ ഈ നിശ്വസ്‌ത വാക്കുകൾ അനുസരിക്കുന്നു: “നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.” (സദൃശവാക്യങ്ങൾ 5:18) അവർ തങ്ങളുടെ വിവാഹിത ഇണയിൽ സംതൃപ്‌തിയും സന്തുഷ്ടിയും അന്വേഷിക്കുന്നു. അപ്രകാരം ചെയ്യുന്നതിനാൽ അവർ തങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു; ഏററവും പ്രധാനമായി, അവർ വിവാഹത്തിന്റെ വലിയ ഉൽപാദകനായ യഹോവയാം ദൈവത്തിനു ബഹുമാനം കൈവരുത്തുന്നു. (w92 8/1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക