“അതിവിശിഷ്ടം”
യു.എസ്.എ., ജോർജ്ജിയായിൽ ഒരു കോളജിലെ ഇംഗ്ലീഷ് പ്രൊഫസ്സർ ഉണരുക! മാസികയെക്കുറിച്ചു പറഞ്ഞതതാണ്. അദ്ദേഹം അടുത്ത കാലത്ത് ഇങ്ങനെ എഴുതി:
കഴിഞ്ഞ ഏഴുവർഷക്കാലം ഞാൻ എന്റെ കോളജ്‌രചനാപാഠങ്ങളിൽ ഉണരുക! മാസിക ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്. നിങ്ങളുടെ എഴുത്തുകാർ അതിവിശിഷ്ടരാണെന്നു ഞാൻ പറയേണ്ടിയിരിക്കുന്നു. താത്‌പര്യമുണർത്തുന്ന മുഖവുരകളും ലേഖനങ്ങളിൽ പലതിലും അടങ്ങിയിരിക്കുന്ന ജീവത്തായ വിശദാംശങ്ങളും, തുടക്കക്കാരും മദ്ധ്യനിലക്കാരും പുരോഗമിച്ചവരുമായ എഴുത്തുകാരെ സംബന്ധിച്ചടത്തോളം വിശിഷ്ടമായ മാതൃകകളാണ്.
“ഉണരുക!യിലെ ലേഖനങ്ങൾ വിനോദാത്മകവും വിജ്ഞാനപ്രദവും മാത്രമല്ല, പിന്നെയോ ഏററവും ഉയർന്ന വ്യാകരണ ഗുണമേൻമയുള്ളവയുമാണ്. ചിഹ്നനങ്ങളുടെയും ശൈലീപ്രയോഗങ്ങളുടെയും ആലങ്കാരികഭാഷയുടെയും പദരചനയുടെയും ഉചിതമായ ഉപയോഗം എടുത്തുകാട്ടാൻ ഞാൻ അവ ഉപയോഗിക്കുന്നു. വായനക്കാരന് പുതിയ പദങ്ങളുമായി കിട്ടുന്ന സമ്പർക്കം ശരാശരി മാസികകളെ അപേക്ഷിച്ച് തീർച്ചയായും വെല്ലുവിളിപരവും അതേസമയം നവോൻമേഷപ്രദവുമായ ഒരു മാററമാണ്. ഉണരുക!യുടെ വിജയം ഓരോ ലക്കത്തിനും കൊടുക്കുന്ന ഗുണമേൻമയുള്ള കേന്ദ്രീകൃത ശ്രമത്തിന്റെയും ശ്രദ്ധയുടെയും തെളിവു നൽകുന്നു.”
നിങ്ങൾ ഉണരുക! കിട്ടാനാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഇതോടുകൂടെയുള്ള കൂപ്പൺ പൂരിപ്പിച്ചയക്കുക.
ദയവായി എനിക്ക് ഉണരുക! ഒരു വർഷത്തേക്കു വരിസംഖ്യയായി അയക്കുക. ഞാൻ 30രൂ. അയച്ചുതരുന്നു.