വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 10/1 പേ. 24-25
  • ജരസ—യഹൂദനും യവനനും ഒന്നിച്ചടം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജരസ—യഹൂദനും യവനനും ഒന്നിച്ചടം
  • വീക്ഷാഗോപുരം—1992
  • സമാനമായ വിവരം
  • ഗലീലക്കടലിലേക്കു വിനോദയാത്രക്കു വരുവിൻ!
    വീക്ഷാഗോപുരം—1993
  • ബി10 യേശു​വി​ന്റെ കാലത്തെ ഇസ്രായേൽ
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ബി10 യേശുവിന്റെ കാലത്തെ ഇസ്രായേൽ
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • നിങ്ങൾക്ക്‌ അറിവില്ലാതിരുന്നേക്കാവുന്ന ഒരു യോർദ്ദാൻ
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
വീക്ഷാഗോപുരം—1992
w92 10/1 പേ. 24-25

വാഗ്‌ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ

ജരസ—യഹൂദനും യവനനും ഒന്നിച്ചടം

അപ്പോസ്‌തലനായ പൗലോസ്‌ അബ്രാഹാമിന്റെ യഥാർത്ഥ സന്തതിയുടെ ഇടയിൽ “യഹൂദനും യവനനും എന്നില്ല” എന്ന്‌ എഴുതി. (ഗലാത്യർ 3:26-29) അതെ, ദൈവത്തിന്റെ അംഗീകരണത്തെ സംബന്ധിച്ചടത്തോളം ദേശീയപശ്ചാത്തലമോ സംസ്‌കാരമോ ഗണ്യമായിരുന്നില്ല.

ഗലാത്യപോലെയുള്ള ഒരു റോമൻ പ്രവിശ്യയിലെങ്ങുമായി ചിതറിക്കിടന്ന ക്രിസ്‌ത്യാനികൾക്ക്‌ ആ വാക്കുകൾ ഉചിതമാണെന്ന്‌ തോന്നിയേക്കാം, അവിടെ യഹൂദൻമാരുടെയും ഗ്രീക്കുകാരുടെയും റോമാക്കാരുടെയും തദ്ദേശീയരുടെയും ഒരു സങ്കലനമുണ്ടായിരുന്നു. എന്നാൽ ഗിലെയാദ്‌പോലെയുള്ള ഇസ്രയേലിന്റെതന്നെ ഭാഗങ്ങൾ സംബന്ധിച്ചെന്ത്‌?

ആ പ്രദേശം യോർദ്ദാനു കിഴക്ക്‌ ഉപ്പുകടലിനും (ചാവുകടൽ) ഗലീലക്കടലിനുമിടയ്‌ക്കായിരുന്നു. ഈ ഫലഭൂയിഷ്‌ഠമായ പീഠഭൂമിയുടെ ഏതാണ്ടു മദ്ധ്യഭാഗത്തായി യബ്ബോക്ക്‌ നദി യോർദ്ദാനിൽ പതിക്കുന്നു. മുകളിലത്തെ ഫോട്ടോ ഇപ്പോൾ ജരാഷ്‌ എന്നു വിളിക്കപ്പെടുന്ന ജരസയുടെ ചില ഗംഭീരമായ നഷ്ടശിഷ്ടങ്ങൾ കാണിച്ചുതരുന്നു, അത്‌ അപ്പർ യബ്ബോക്കിനടുത്താണ്‌ സ്ഥിതിചെയ്‌തത്‌.

“രാജപാത” എന്നു വിളിക്കപ്പെട്ടിരുന്ന ഒരു പുരാതന ഉത്തര-ദക്ഷിണ വാണിജ്യപാത ഗിലെയാദിലൂടെ കടന്നുപോയിരുന്നു. യാക്കോബും അവന്റെ കുടുംബവും ഹാരാൻ വിട്ടശേഷം ഈ പാതയിലൂടെ യബ്ബോക്കിലേക്ക്‌ യാത്ര ചെയ്‌തുവെന്നു തോന്നുന്നു. അവൻ ജരസ നിർമ്മിക്കപ്പെടാനിരുന്നതിന്‌ അടുത്തുവെച്ച്‌ ഒരു ദൂതനുമായി മല്‌പിടുത്തം നടത്തുകയും ഏശാവിനെ അഭിമുഖീകരിക്കുകയും ചെയ്‌തു. (ഉല്‌പത്തി 31:17-25, 45-47; 32:22-30; 33:1-17) പിൽക്കാലത്ത്‌, ഇസ്രയേല്യർ വാഗ്‌ദത്തദേശത്തേക്കു പോയപ്പോൾ രാജപാതയുടെ തെക്കുനിന്ന്‌ നീങ്ങി. രണ്ടര ഗോത്രങ്ങൾ വാണിജ്യപാതയിലെ യബ്ബോക്കിനു വടക്കും തെക്കുമായി കുടിപാർത്തു.—സംഖ്യാപുസ്‌തകം 20:17; ആവർത്തനം 2:26, 27.

ഗ്രീക്കുകാർ ഈ പ്രദേശത്ത്‌ ഉൾപ്പെട്ടോ, എങ്കിൽ എങ്ങനെ? ഉവ്വ്‌, മഹാനായ അലക്‌സാണ്ടർ ഈ പ്രദേശം ജയിച്ചടക്കിയപ്പോൾ അവർ ഉൾപ്പെട്ടു. പാരമ്പര്യപ്രകാരം, അദ്ദേഹം തന്റെ മുൻസൈനികർക്കുവേണ്ടി ജരസ സ്ഥാപിച്ചു. ക്രമേണ ഗ്രീക്ക്‌ സ്വാധീനം സുസ്ഥാപിതമായി. യോർദ്ദാനും ഗലീലക്കടലിനും കിഴക്കുള്ള കോളനി-നഗരങ്ങളിൽ പത്തെണ്ണം ദക്കപ്പൊലി എന്നറിയപ്പെട്ട ഒരു സഖ്യം രൂപവൽക്കരിച്ചു. നിങ്ങൾ ആ പേർ ബൈബിളിൽ കണ്ടിട്ടുണ്ടായിരിക്കാം, “ഗലീല, ദക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാന്നക്കരെ എന്നീ ഇടങ്ങളിൽനിന്നു വളരെ പുരുഷാരം അവനെ അനുഗമിച്ചു” എന്ന്‌ അത്‌ റിപ്പോർട്ടുചെയ്യുന്നു.—മത്തായി 4:25.

‘ഗ്രീക്കുകാരെ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അവതരിപ്പിക്കണമെന്നുള്ളത്‌ അലക്‌സാണ്ടറുടെ പദ്ധതിയുടെ ഭാഗമായിരുന്നു. [ദെക്കപ്പൊലി ഉൾപ്പെടെയുള്ള] ലോവർ സിറിയാ, വിശേഷിച്ച്‌ നയതന്ത്രപ്രധാനമായ കേന്ദ്രങ്ങളിലൊന്ന്‌ എന്ന നിലയിൽ ഒരു വലിയ ഗ്രീക്ക്‌ ജനതതിയെ സ്വീകരിച്ചു. പൗരസ്‌ത്യലോകത്തിന്റെ യാതൊരു ഭാഗത്തിനും യോർദ്ദാനു കിഴക്കത്തെ രാജ്യത്തെപ്പോലെ ഇത്രയധികമായും ഇത്ര ശ്രദ്ധേയമായും ഗ്രീക്ക്‌ ശൂന്യശിഷ്ടങ്ങൾ കാണിക്കാൻ കഴികയില്ല. ഈ ഗ്രീക്ക്‌ നഗരങ്ങൾ ബാഹ്യമായി ഗ്രീക്ക്‌ വ്യവസ്ഥാപനങ്ങളുടെയും ആചാരങ്ങളുടെയും പൂർണ്ണ സ്ഥാപിക്കൽ പ്രദർശിപ്പിച്ചു—ഗ്രീക്ക്‌ ദൈവങ്ങളുടെയും ദേവികളുടെയും മനോഹരക്ഷേത്രങ്ങൾ, ജിംനേഷ്യങ്ങൾ, പൊതുകക്കൂസുകൾ, വാർഷികവിനോദക്കളികളുടെ ആഘോഷങ്ങൾ, എന്നിവയും മിക്കപ്പോഴും തത്വശാസ്‌ത്രസ്‌കൂളുകളും അക്കാദമികളും.’—ഹെല്ലനിസം, നോർമൻ ബൻറ്‌വിച്ചിനാൽ വിരചിതം.

നിങ്ങൾ ജരസയുടെ ശൂന്യശിഷ്ടങ്ങൾ സന്ദർശിക്കുകയാണെങ്കിൽ, നിങ്ങൾ അതിന്റെ മതിയായ തെളിവുകൾ കണ്ടെത്തും. തെക്കുഭാഗത്തെ പ്രവേശനകവാടത്തോടടുത്ത്‌ ഒരു വൃത്താകാര വേദി അഥവാ പൊതു കമ്പോളം ഉണ്ട്‌, അത്‌ ഫോട്ടോയിൽ ദൃശ്യമാണ്‌. കക്കൂസുകളുടെയും ക്ഷേത്രങ്ങളുടെയും തിയേറററുകളുടെയും പൊതുസൗധങ്ങളുടെയും കാഴ്‌ചയിൽ നിങ്ങൾ അമ്പരന്നുപോകാനിടയുണ്ട്‌, അവയിൽ പലതും തൂണുകളുടെ നിരകളുള്ള കല്ലുപാകിയ വീഥികളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. നഗരത്തിനു പുറത്ത്‌ നിങ്ങൾക്ക്‌ ജരസയെ മററു ദക്കപ്പൊലി നഗരങ്ങളുമായും മെഡിറററേനിയൻ തുറമുഖങ്ങളുമായും ബന്ധിപ്പിച്ച പുരാതന പാതയിലെ മൈൽക്കുററികളോ അടയാളങ്ങളോ കാണാൻ കഴിയും.

റോമാ പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്‌) 63-ൽ ജരസ കീഴടക്കിയശേഷം പോലും ഗ്രീക്ക്‌ സ്വഭാവം നിലനിന്നു. ഈ സ്വഭാവത്തിന്‌ ജരസയിലും ആ പ്രദേശത്തും വസിക്കുന്ന യഹൂദൻമാരെ എങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞുവെന്ന്‌ നിങ്ങൾക്ക്‌ സങ്കൽപ്പിക്കാൻ കഴിയും. ഹെല്ലനിസം എന്ന പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സാവധാനത്തിലും എന്നാൽ തീർച്ചയായും യഹൂദൻമാർ തങ്ങളുടെ ചുററുപാടുമുണ്ടായിരുന്ന ജനങ്ങളുടെ ആശയങ്ങൾ സ്വാംശീകരിക്കാനും ആ ആശയങ്ങളുടെ സ്വാധീനത്തിൻകീഴിൽ തിരുവെഴുത്തുകളെ നോക്കാനും തുടങ്ങി.”

ഈ നഗരത്തിൽ യേശു പ്രസംഗിച്ചിരിക്കയില്ലെങ്കിലും, അവൻ ജരസജില്ലയിൽ പ്രവേശിച്ചു, അത്‌ ഗലീലക്കടൽവരെ വ്യാപിച്ചുകിടന്നിരിക്കാം. അവൻ ആ ജില്ലയിലെ ഒരു മനുഷ്യനിൽനിന്ന്‌ ഭൂതങ്ങളെ പുറത്താക്കുകയും പന്നികളിൽ പ്രവേശിക്കാൻ അവയെ അനുവദിക്കുകയും ചെയ്‌തു. (മർക്കോസ്‌ 5:1-17) അവന്റെ ആദിമ ശിഷ്യൻമാർ ദെക്കപ്പൊലി നഗരങ്ങളിലെ യഹൂദൻമാരോടു പ്രസംഗിച്ചിരിക്കാനിടയുണ്ട്‌. പൊ.യു. 36-നു ശേഷം ജരസയിലെ ഗ്രീക്കുകാർക്ക്‌ സുവാർത്ത പങ്കുവെക്കാൻ കഴിയുമായിരുന്നു. ക്രിസ്‌ത്യാനിത്വം സ്വീകരിക്കുന്ന ഒരു വ്യക്തി യഹൂദമതം കർശനമായി ആചരിച്ചിരുന്ന ഒരാളോ ഒരു ഗ്രീക്കുവാദിയായിരുന്ന യഹൂദനോ ഒരു ഗ്രീക്കുകാരനോ ആയിരുന്നാലും അയാൾക്ക്‌ അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഭാഗമായി ദൈവത്താൽ സ്വീകരിക്കപ്പെടാൻ കഴിയുമായിരുന്നു.

[24-ാം പേജിലെ ഭൂപടം]

[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]

ഡിയോൺ

ജരസ (ജരാഷ്‌)

ഫിലദെൽഫ്യ (രബ്ബ)

രാജപാത

ഉപ്പുകടൽ

യെരൂശലേം

യോർദ്ദാൻ

യബ്ബോക്ക്‌

പെല്ലാ

സൈത്തോപ്പോളിസ്‌ (ബേത്‌-ഷീൻ)

ഗദെര

ഗലീലക്കടൽ

[കടപ്പാട്‌]

Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.

[24-ാം പേജിലെ ചിത്രം]

മുകളിലത്തെ ഫോട്ടോ 1992-ലെ യഹോവയുടെ സാക്ഷികളുടെ കലണ്ടറിൽ വലിപ്പമുള്ള ബാഹ്യരൂപത്തിലാണ്‌.

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക