നിങ്ങൾ നിരാശിതനാകുകയില്ല
ഫിലിപ്പീൻസിലെ ഒരു ദമ്പതികൾ അവിടെയെത്താൻ രണ്ടു ദിവസമെടുത്തു. അവർ രണ്ടു കൊച്ചുകുട്ടികളെയും വഹിച്ചുകൊണ്ട് അട്ടകൾ നിറഞ്ഞ കാടുകളിലൂടെയും റൈറഫൂൺ മഴയാൽ വെള്ളം പെരുകിയ നദികൾക്കുമീതെയും 70കിലോമീററർ നടന്നു. എന്നാൽ അതു നഷ്ടപ്പെടുത്തരുതെന്ന് അവർക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു.
സയിരെയിലെ രണ്ടു സ്ത്രീകൾ അവിടെ ചെന്നെത്തുന്നതിന് യാത്രചെയ്യാൻ 14 ദിവസം ചെലവഴിച്ച് 500-ൽപരം കിലോമീററർ നടന്നു. സയിരെയിൽതന്നെ 70വയസ്സുള്ള ഒരു വൃദ്ധൻ 260 കിലോമീററർ സൈക്കിൾ ചവിട്ടി അവിടെയെത്തി. അയാളെ ദൂരമോ അസൗകര്യമോ പിന്തിരിപ്പിച്ചില്ല. അതു നഷ്ടപ്പെടുത്താതിരിക്കുന്നതായിരുന്നു പ്രധാനസംഗതി.
ഇവരെല്ലാം എവിടെ പോകുകയായിരുന്നു? തങ്ങളുടെ പ്രവിശ്യകളിൽ സംഘടിപ്പിക്കപ്പെട്ട യഹോവയുടെ സാക്ഷികളുടെ വമ്പിച്ച സമ്മേളനങ്ങൾക്ക്. യാത്ര എത്രതന്നെ പ്രയാസമായിരുന്നാലും, തങ്ങളുടെ ശ്രമങ്ങൾ പ്രയോജനകരമാണെന്ന് അവരെല്ലാം വിചാരിച്ചു.
നിങ്ങൾ 1992-ലെ “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷന് ഹാജരാകുന്നതിന് ഇപ്പോഴേക്കും ആസൂത്രണംചെയ്തുകഴിഞ്ഞോ? ഈ വിശ്വസ്തരെപ്പോലെ ഹാജരാകാൻ നിങ്ങൾ അത്ര വലിയ ശ്രമം ചെയ്യേണ്ടതില്ലായിരിക്കാം. എന്നാൽ അതു നിങ്ങൾക്കു കുറെ അസൗകര്യം വരുത്തിയാലും അതു നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്.
വിശിഷ്ടവും അത്യന്തം പ്രായോഗികവുമായ ഒരു പരിപാടി തയ്യാറാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ക്രിസ്തീയ കൂട്ടായ്മ ആസ്വദിക്കുകയും യഥാർത്ഥ സമാധാനം കണ്ടെത്തുന്നതെങ്ങനെയെന്നോ ഭാവി എന്തു കൈവരുത്തുമെന്നോ മെച്ചമായി എങ്ങനെ ദൈവേഷ്ടംചെയ്യാൻ കഴിയുമെന്നോ പഠിക്കുന്നതിൽ തത്പരനായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ നിരാശിതനാകുകയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയും. നിങ്ങളോട് ഏററവും അടുത്തുള്ള കൺവെൻഷൻ നടക്കുന്നതെവിടെയാണെന്നും എപ്പോഴാണെന്നും നിങ്ങളുടെ പ്രദേശത്തെ ഏതു സാക്ഷിയും നിങ്ങളോടു പറയും. (w92 6/1)