യഥാർത്ഥ സ്വാതന്ത്ര്യം—ഏത് ഉറവിൽ നിന്ന്?
“തന്റെ കാലടിയെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല. യഹോവേ, എന്നെ തിരുത്തേണമേ.”—യിരെമ്യാവ് 10:23, 24, NW.
1, 2. മിക്കയാളുകളും സ്വാതന്ത്ര്യത്തെ എങ്ങനെ വീക്ഷിക്കുന്നു, എന്നാൽ മറെറന്തും കൂടെ പരിഗണിക്കപ്പെടേണ്ടതുണ്ട്?
നിങ്ങൾ യഥാർത്ഥ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവെന്നതിന് സംശയമില്ല. നിങ്ങളുടെ സ്വന്തം വീക്ഷണങ്ങൾ പറയുന്നതിന്, നിങ്ങൾ എവിടെ, എങ്ങനെ ജീവിക്കും എന്ന് തീരുമാനിക്കുന്നതിന്, സ്വാതന്ത്ര്യമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജോലി തെരഞ്ഞെടുക്കാൻ, നിങ്ങളുടെ ഭക്ഷണവും സംഗീതവും നിങ്ങളുടെ സുഹൃത്തുക്കളെയും തെരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. വലുതും ചെറുതുമായ അനേകം കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് സ്വന്തം അഭീഷ്ടങ്ങളുണ്ട്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് ഒട്ടും തന്നെ അവസരമില്ലാതെ, സ്വേച്ഛാധിപത്യ ഭരണാധികാരികളുടെ അടിമകളായിക്കഴിയാൻ സാധാരണ മനുഷ്യർ ആരും ആഗ്രഹിക്കുന്നില്ല.
2 എന്നിരുന്നാലും, നിങ്ങളോടൊപ്പം മററുള്ളവരും യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കുന്ന ഒരു ലോകം നിലവിൽ വന്നു കാണാനും നിങ്ങൾ ആഗ്രഹിക്കുകയില്ലേ? എല്ലാവർക്കും തങ്ങളുടെ ജീവിതം പൂർണ്ണമായി പ്രകടിതമാക്കാൻ തക്കവണ്ണം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന ഒരു ലോകം നിങ്ങൾ ആഗ്രഹിക്കുകയില്ലേ? സാദ്ധ്യമായിരുന്നെങ്കിൽ ഭയം, കുററകൃത്യം, വിശപ്പ്, ദാരിദ്ര്യം, മലിനീകരണം, രോഗം, യുദ്ധം എന്നിവയിൽ നിന്ന് സ്വതന്ത്രമായ ഒരു ലോകവും കൂടെയായിരിക്കില്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? തീർച്ചയായും അത്തരം സ്വാതന്ത്ര്യങ്ങൾ അങ്ങേയററം അഭികാമ്യമാണ്.
3. നാം സ്വാതന്ത്ര്യത്തെ വിലമതിക്കുന്നത് എന്തുകൊണ്ട്?
3 മനുഷ്യരായ നമുക്ക് സ്വാതന്ത്ര്യം സംബന്ധിച്ച് ഇത്ര ശക്തമായ വികാരങ്ങളുള്ളത് എന്തുകൊണ്ടാണ്? ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “കർത്താവിന്റെ [യഹോവയുടെ, NW] ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്.” (2 കൊരിന്ത്യർ 3:17) അതുകൊണ്ട് യഹോവ സ്വാതന്ത്ര്യത്തിന്റെ ദൈവമാണ്. അവൻ നമ്മെ തന്റെ ‘പ്രതിച്ഛായയിലും സാദൃശ്യത്തിലും’ സൃഷ്ടിച്ചതിനാൽ നമുക്ക് സ്വാതന്ത്ര്യത്തെ വിലമതിക്കാനും അതിൽ നിന്ന് പ്രയോജനം അനുഭവിക്കാനും കഴിയത്തക്കവണ്ണം അവൻ നമുക്ക് സ്വതന്ത്രമായ ഇച്ഛാശക്തി നൽകിയിരിക്കുന്നു.—ഉൽപ്പത്തി 1:26
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു
4, 5. ചരിത്രത്തിലുടനീളം സ്വാതന്ത്ര്യം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളത്?
4 ചരിത്രത്തിലുടനീളം മററുള്ളവർ സ്വതന്ത്രമായ ഇച്ഛാശക്തി ദുരുപയോഗപ്പെടുത്തിയതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ അടിമകളാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ഏതാണ്ട് 3,500 വർഷങ്ങൾക്കു മുൻപ് “ഈജിപ്ററുകാർ ഇസ്രയേൽ പുത്രൻമാരെ മർദ്ദന ഭരണത്തിൻ കീഴിൽ അടിമവേല ചെയ്യിച്ചതായി” ബൈബിൾ വിവരിക്കുന്നു. “അവർ കഠിനമായ അടിമത്വത്താൽ അവരുടെ ജീവിതം കൈപ്പാക്കിക്കൊണ്ടിരുന്നു.” (പുറപ്പാട് 1:13, 14, NW) പൊതുയുഗത്തിനു മുമ്പ് 4-ാം നൂററാണ്ടിൽ ആഥൻസിലെയും മററ് രണ്ടു ഗ്രീക്ക് നഗരങ്ങളിലെയും അടിമകളുടെ എണ്ണം സ്വതന്ത്ര ജനസംഖ്യയുടെ നാലു മടങ്ങായിരുന്നു എന്ന് ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ പ്രസ്താവിക്കുന്നു. ഈ ഗ്രന്ഥം ഇങ്ങനെയും പറയുന്നു: “റോമിൽ ആദ്യമൊക്കെ ഒരു അടിമക്ക് യാതൊരു അവകാശവുമില്ലായിരുന്നു. ഏററം നിസ്സാരമായ പെരുമാററ ദൂഷ്യത്തിനുപോലും അവനെ കൊന്നുകളയാമായിരുന്നു.” കോംപ്ററൺസ് സൈക്ലോപ്പീഡിയ ഇപ്രകാരം കുറിക്കൊള്ളുന്നു: “റോമിൽ സംസ്ഥാനത്തിന്റെ അസ്ഥിവാരം അടിമ വേലക്കാരായിരുന്നു. . . . വയലിൽ അവർ മിക്കപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടാണ് പണിയെടുത്തിരുന്നത്. രാത്രികാലങ്ങളിൽ അവർ പരസ്പരം ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്, ഏതാണ്ട് പകുതിയോളം തറനിരപ്പിനടിയിലായുള്ള, വലിയ തുറുങ്കുകളിൽ അടയ്ക്കപ്പെട്ടിരുന്നു.” ഈ അടിമകളിൽ പലരും ഒരു കാലത്ത് സ്വതന്ത്രരായിരുന്നതിനാൽ തകർക്കപ്പെട്ട അവരുടെ ജീവിതത്തിന്റെ കയ്പ്പ് ഒന്ന് ഊഹിക്കുക!
5 നൂററാണ്ടുകളോളം, ക്രൈസ്തവലോകം മർദ്ദകമായ അടിമവ്യാപാരത്തിൽ ഏർപ്പെട്ടു. ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “1500കൾ മുതൽ 1800കൾ വരെ യൂറോപ്യൻമാർ ഏകദേശം 1 കോടി കറുത്ത അടിമകളെ ആഫ്രിക്കയിൽ നിന്ന് പശ്ചിമാർദ്ധഗോളത്തിലേക്ക് കപ്പൽ കയററി.” ഈ 20-ാം നൂററാണ്ടിൽ ദശലക്ഷക്കണക്കിന് അടിമകൾ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മരിക്കുകയോ ഗവൺമെൻറ് നയത്തിന്റെ ഭാഗമായി നാസി തടങ്കൽപാളയങ്ങളിൽ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അത്തരം ക്രൂരതക്ക് ഇരയായവരിൽ നിഷ്ഠുരമായ നാസി ഭരണത്തെ പിന്താങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട യഹോവയുടെ സാക്ഷികളിൽ അനേകരും ഉൾപ്പെട്ടിരുന്നു.
വ്യാജമതത്തിൻ കീഴിലെ അടിമത്തം
6. പുരാതന കനാനിൽ വ്യാജമതം എങ്ങനെയാണ് ആളുകളെ അടിമകളാക്കിയിരുന്നത്?
6 വ്യാജമതത്തോട് പററിനിൽക്കുന്നതിനാൽ ഉളവാകുന്ന അടിമത്തവുമുണ്ട്. ഉദാഹരണത്തിന്, പുരാതന കനാനിൽ കുട്ടികൾ മോലെക്കിന് ബലിയർപ്പിക്കപ്പെട്ടിരുന്നു. ഈ വ്യാജദൈവത്തിന്റെ ഭീമാകാരമായ ഒരു പ്രതിമയ്ക്കുള്ളിൽ ഒരു ചൂള കത്തികൊണ്ടിരുന്നതായി പറയപ്പെടുന്നു. കുഞ്ഞുങ്ങൾ ജീവനോടെ ഈ പ്രതിമയുടെ നീട്ടിപ്പിടിച്ച കൈകളിലേക്ക് എറിയപ്പെടുകയും കൈകളിലൂടെ അവർ അടിയിലുള്ള തീയിലേക്ക് വീഴുകയും ചെയ്യുമായിരുന്നു. ചില ഇസ്രയേല്യർ പോലും ഈ വ്യാജാരാധനയിൽ ഏർപ്പെട്ടു. ‘അവർ തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും മോലെക്കിന് അഗ്നിപ്രവേശം ചെയ്യിച്ചുവെന്നും അത് താൻ അവരോട് കൽപ്പിച്ചിട്ടില്ല, ഈ മ്ലേച്ഛകാര്യം തന്റെ ഹൃദയത്തിൽ തോന്നീട്ടുമില്ല’ എന്നും ദൈവം പറയുന്നു. (യിരെമ്യാവ് 32:35) തന്റെ ആരാധകർക്ക് മോലെക്ക് എന്തു പ്രയോജനമാണ് കൈവരുത്തിയത്? ആ കനാന്യ രാഷ്ട്രങ്ങളും മോലെക്കിന്റെ ആരാധനയും ഇന്ന് എവിടെ? അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അത് വ്യാജാരാധനയായിരുന്നു, സത്യങ്ങളിലല്ല ഭോഷ്ക്കുകളിൽ അടിസ്ഥാനമുള്ള ആരാധന.—യെശയ്യാവ് 60:12.
7. എന്ത് ബീഭൽസമായ ആചാരം ആസ്റെറക് മതത്തിന്റെ ഭാഗമായിരുന്നു?
7 നൂററാണ്ടുകൾക്കു മുമ്പ് മദ്ധ്യ അമേരിക്കയിലെ ആസ്റെറക്കുകൾ വ്യാജമതത്തിന്റെ അടിമകളായിരുന്നു. വ്യക്തികൾക്ക് അവരവരുടേതായ ദൈവങ്ങളുണ്ടായിരുന്നു, പ്രകൃതിശക്തികൾ ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്നു. അനുദിന ജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് വെവ്വേറെ ദൈവങ്ങളുണ്ടായിരുന്നു, ചെടികൾക്ക് അവയുടെ ദൈവങ്ങളുണ്ടായിരുന്നു, ആത്മഹത്യക്കുപോലും ഒരു ദൈവമുണ്ടായിരുന്നു. ദി എൻഷ്യൻറ് സൺ കിംഗ്ഡംസ് ഓഫ് ദി അമേരിക്കാസ് എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “അദൃശ്യ ശക്തികളെ ആവുന്നിടത്തോളം മാനുഷ ഹൃദയങ്ങൾ നൽകി പിന്താങ്ങാനും അതുവഴി അവയെ പ്രസാദിപ്പിക്കാനും കഴിയത്തക്കവണ്ണമാണ് മെക്സിക്കോയിലെ ആസ്റെറക്കുകളുടെ ഗവൺമെൻറ് അടി മുതൽ മുടി വരെ സംഘടിപ്പിക്കപ്പെട്ടിരുന്നത്. ദൈവങ്ങളുടെ പാനീയം രക്തമായിരുന്നു. ദൈവങ്ങൾക്ക് ബലിയർപ്പിക്കാൻ കൊള്ളാവുന്ന യുദ്ധത്തടവുകാരെ പിടികൂടുന്നതിന് അവർ നിരന്തരം ചെറിയ ചെറിയ യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നു.” 1486-ൽ പിരമിഡിന്റെ ആകൃതിയിലുള്ള ഒരു വലിയ ക്ഷേത്രത്തിന്റെ സമർപ്പണം നടന്നപ്പോൾ “ബലിക്കല്ലിൽ കമഴ്ന്നു വീഴാനുള്ള തങ്ങളുടെ ഊഴം കാത്ത് ആയിരക്കണക്കിന് ഇരകൾ നിരനിരയായി നിന്നിരുന്നു.” സൂര്യദേവനെ പ്രീതിപ്പെടുത്താൻ വേണ്ടി “അവരുടെ ഹൃദയങ്ങൾ മുറിച്ചെടുത്ത് അൽപ്പസമയത്തേക്ക് സൂര്യന്റെ നേരെ നീട്ടപ്പെട്ടു.” ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം പറയുന്നു: “ആരാധകർ ചിലപ്പോൾ ഇരയുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചിരുന്നു.” എന്നാൽ ഈ ആചാരങ്ങൾ ആസ്ററക്ക് സാമ്രാജ്യത്തെയോ അതിന്റെ വ്യാജമതത്തെയോ സംരക്ഷിച്ചില്ല.
8. ആസ്റെറക്കുകൾക്കിടയിൽ നടന്നിരുന്നതിനേക്കാൾ വലിയ ഒരു ആധുനികകാല കൂട്ടക്കൊലയെ സംബന്ധിച്ച് ഒരു ററൂർ ഗൈഡിന് എന്താണ് പറയാനുണ്ടായിരുന്നത്?
8 ഒരു ആസ്ററക് പുരോഹിതൻ ഒരു ചെറുപ്പക്കാരന്റെ ഹൃദയം മുറിച്ചെടുക്കുന്നതായി ചിത്രീകരിച്ചിരുന്ന ഒരു കാഴ്ചബംഗ്ലാവിലൂടെ ചില സന്ദർശകർ ചുററി നടന്നു കാഴ്ചകൾ കാണുകയായിരുന്നു. ആ ചിത്രത്തെ സംബന്ധിച്ച് ററൂർ ഗൈഡ് ചില വിശദീകരണങ്ങൾ നൽകിയപ്പോൾ സന്ദർശകരിൽ ചിലരിൽ നിന്ന് ദീർഘനിശ്വാസമുയർന്നു. അപ്പോൾ ആ ഗൈഡ് പറഞ്ഞു: “പുറജാതി ദൈവങ്ങൾക്ക് യുവാക്കളെ ബലിയർപ്പിക്കുന്ന ആസ്ററക് ആചാരത്തിൽ നിങ്ങൾ അസ്വസ്ഥരായിരിക്കുന്നതായി ഞാൻ കാണുന്നു. എന്നാൽ ഈ 20-ാം നൂററാണ്ടിൽ ദശലക്ഷക്കണക്കിന് യുവാക്കൾ യുദ്ധദേവന് ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അത് ഏതെങ്കിലും വിധത്തിൽ ഇതിലും മെച്ചമാണോ?” യുദ്ധത്തിൽ മിക്കപ്പോഴും ഒരേ മതത്തിൽപ്പെട്ടയാളുകൾ എതിർപക്ഷങ്ങളിൽ നിന്നുകൊണ്ട് പരസ്പരം കൊന്നൊടുക്കുകയാണെങ്കിലും എല്ലാ ജനതകളിലെയും മതനേതാക്കൻമാർ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുകയും സൈന്യങ്ങളെ ആശീർവദിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.—1 യോഹന്നാൻ 3:10-12; 4:8, 20, 21; 5:3.
9. ചരിത്രത്തിലെ മറെറന്തിനേക്കാളും അധികം പിഞ്ചുജീവൻ നശിപ്പിക്കുന്നത് ഏത് നടപടിയാണ്?
9 മോലെക്കിനോ ആസ്ററക് ദൈവങ്ങൾക്കോ യുദ്ധത്തിനോ ബലിചെയ്യപ്പെട്ട യുവജനങ്ങളെക്കാൾ എണ്ണത്തിൽ അധികമാണ് ഗർഭച്ഛിദ്രത്തിലൂടെ കൊലചെയ്യപ്പെടുന്ന അജാത ശിശുക്കൾ, ലോക വിസ്തൃതമായി പ്രതിവർഷം 4 അല്ലെങ്കിൽ 5 കോടി. കഴിഞ്ഞ 3 വർഷങ്ങളിൽ ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ടവർ ഈ നൂററാണ്ടിലെ എല്ലാ യുദ്ധങ്ങളിലും കൂടെ കൊലചെയ്യപ്പെട്ട 10 കോടിയേക്കാൾ എണ്ണത്തിൽ ഏറെയാണ്. ഓരോ വർഷവും 12 വർഷത്തെ നാസി ഭരണകാലത്ത് കൊലചെയ്യപ്പെട്ടതിന്റെ അനേക മടങ്ങ് ശിശുക്കൾ ഗർഭച്ഛിദ്രത്തിലൂടെ കൊലചെയ്യപ്പെടുന്നു. ഈ അടുത്ത ചില ദശകങ്ങളിൽ മോലെക്കിനോ ആസ്ററക് ദൈവങ്ങൾക്കോ ബലിചെയ്യപ്പെട്ടിട്ടുള്ളതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് ശിശുക്കൾ ഗർഭച്ഛിദ്രം മൂലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ഗർഭച്ഛിദ്രത്തിന് ഇരയാകുന്നവർ അല്ലെങ്കിൽ അത് നടത്തുന്നവരിൽ (മിക്കവരും അല്ലെങ്കിലും) അനേകർ ഒരു മതത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നു.
10. വ്യാജമതങ്ങൾക്ക് മനുഷ്യർ അടിമകളാക്കപ്പെട്ടിരിക്കുന്ന മറെറാരു വിധം ഏതാണ്?
10 വ്യാജമതം മററു വിധങ്ങളിലും ആളുകളെ അടിമകളാക്കുന്നു. ഉദാഹരണത്തിന്, മരിച്ചുപോയവർ ആത്മമണ്ഡലത്തിൽ ജീവിച്ചിരിക്കുന്നതായി അനേകർ വിശ്വസിക്കുന്നു. അത്തരമൊരു വ്യാജവിശ്വാസത്തിന്റെ ഫലങ്ങളിലൊന്ന് മരിച്ചുപോയ പൂർവ്വികരെ ആളുകൾ ഭയപ്പെടുകയും അവരിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്ന പ്രയോജനങ്ങൾക്കുവേണ്ടി അവരെ ആരാധിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് ആളുകളെ മന്ത്രവാദിവൈദ്യൻമാരുടെയും ആത്മമദ്ധ്യവർത്തികളുടെയും പുരോഹിതൻമാരുടെയും അടിമകളാക്കുന്നു; കാരണം, സങ്കൽപ്പപ്രകാരം മരിച്ചവരെ പ്രസാദിപ്പിക്കാൻ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിന് അത്തരക്കാരെ സന്ദർശിക്കുന്നു. അത്തരം അടിമത്തത്തിൽ നിന്ന് ഒരു മോചനം സാദ്ധ്യമാണോ എന്ന ചോദ്യം ഉചിതമായി ഉന്നയിക്കപ്പെട്ടേക്കാം.—ആവർത്തനം 18:10-12; സഭാപ്രസംഗി 9:5, 10.
[4, 5 പേജുകളിലെ ചിത്രം]
ചരിത്രത്തിലുടനീളം മററുള്ളവരെ അടിമകളാക്കാൻവേണ്ടി ചിലർ തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ദുർവിനിയോഗം ചെയ്തിട്ടുണ്ട്