നിങ്ങൾ നഷ്ടപ്പെടുത്തരുതാത്ത ഒരു സംഭവം
“എന്റെ സ്മരണക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.” ലൂക്കോസ് 22:19-ൽ കാണപ്പെടുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ആ വാക്കുകൾ തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ സമയത്ത് അവൻ പറഞ്ഞതായിരുന്നു. യേശുവിന്റെ മരണമാണ് മനുഷ്യവർഗ്ഗത്തിന് പറുദീസായവസ്ഥകളിലെ നിത്യജീവൻ പ്രാപിക്കാനുള്ള പ്രത്യാശ തുറന്നുകൊടുക്കുന്നത്. അതുകൊണ്ട് അവന്റെ മരണം നാം ഓർത്തിരിക്കേണ്ട ഒന്നാണ്. നിങ്ങൾ അതിന്റെ സ്മാരകം ഈ വർഷം ആചരിക്കുമോ?
ഈ പ്രധാനപ്പെട്ട സംഭവത്തെ സ്മരിക്കുന്നതിൽ യഹോവയുടെ സാക്ഷികളുമായി കൂടിവരുന്നതിന് അവരിൽനിന്നുള്ള ഈ ക്ഷണം ദയവായി സ്വീകരിക്കുക. ഈ ആചരണം ബൈബിളിന്റെ ചാന്ദ്രപഞ്ചാംഗത്തിലെ നീസാൻ 14നോട് ഒത്തുവരുന്ന തീയതിയിലെ സൂര്യാസ്തമയത്തിനുശേഷമായിരിക്കും. നിങ്ങൾ മറക്കാതിരിക്കേണ്ടതിന് ഈ തീയതി നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തുക. അത് 1992 ഏപ്രിൽ 17 വെള്ളിയാഴ്ച്ചയാണ്. നിങ്ങൾക്ക് ഈ ക്ഷണക്കത്ത് തരുന്നയാൾക്ക് കൃത്യമായ യോഗസ്ഥലവും സമയവും നിങ്ങളോടു പറയാൻ കഴിയും.