ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിനാശങ്ങൾ ചുഴലിക്കാററും ഭൂകമ്പങ്ങളും നിമിത്തമുള്ള വിനാശങ്ങൾ സംബന്ധിച്ച ലേഖനം വായിച്ച് എനിക്ക് വാസ്തവത്തിൽ വളരെ വിഷമം തോന്നി. (ഏപ്രിൽ 8, 1991) “ലോകവും യഹോവയുടെ സാക്ഷികളും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു ഉദാഹരണമായി ഒരു കൊള്ളയടി സംഭവം നിങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. സാക്ഷികളെ മാത്രം ഇങ്ങനെ പുകഴ്ത്തിക്കാണിക്കുന്നത് ഒരു മോശമായ രീതിയായി എനിക്കു തോന്നുന്നു.
ജെ. കെ., ഐക്യനാടുകൾ
ആ ലേഖനം, ക്രിസ്ത്യാനികൾ ഒന്നാം നൂററാണ്ടിൽ ചെയ്തിരുന്നതുപോലെ ഇന്ന് പരിശോധനാഘട്ടങ്ങളിൽ പരസ്പരം സ്നേഹം പ്രകടമാക്കുന്നതെങ്ങനെയെന്ന് കാണിക്കുന്നതായിരുന്നു. (2 കൊരിന്ത്യർ 8:1-4) ചില പ്രതികൂല സംഭവ വികാസങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നെങ്കിലും “അത്തരം കഠോര പ്രവൃത്തികൾ സാക്ഷികളല്ലാത്തവർ ചെയ്ത, “മാനുഷ ദയയുടെയും അനുകമ്പയുടെയും അനവധി പ്രവൃത്തികളാൽ മറയ്ക്കപ്പെട്ടു” എന്നും പ്രസ്തുത ലേഖനം പ്രസ്താവിച്ചിരുന്നു.—എഡിററർ.
(g90 7/8)
പുകവലി പുകവലി എന്ന വിഷയം കൈകാര്യം ചെയ്യുന്ന ഉണരുക!യുടെ ഒരു പ്രതി ഒരു ഫോൺ ബൂത്തിൽവെച്ച് ഞാൻ കണ്ടു. (സെപ്ററംബർ 8, 1991) അതിന്റെ കവറിലുള്ള തലയോട്ടി ശരിക്കും ശ്രദ്ധ പിടിച്ചെടുക്കുന്ന ഒന്നായിരുന്നു! ഞാൻ നാലു വർഷം മുമ്പേ പുകവലി നിർത്തിയിരുന്നു, എങ്കിലും പുകവലിക്കാരനായ എന്റെ മകന് ഞാൻ അത് കൊടുത്തു. പുകവലി ഉപേക്ഷിക്കേണ്ടവരായ മൂന്ന് ആൺമക്കൾ കൂടി എനിക്കുണ്ട്. അതിലെ ലേഖനങ്ങൾ ഏററം വിജ്ഞാനപ്രദവും കുറിക്കു കൊള്ളുന്നതുമായിരുന്നു. ഞാൻ നിങ്ങളുടെ വിശ്വാസത്തിലുള്ളവനല്ലെങ്കിലും അതിനെ ഞാൻ ആദരിക്കുന്നു.
പി. ററി., ഐക്യനാടുകൾ
എന്റെ അദ്ധ്യാപിക കണ്ടമാനം പുക വലിച്ചിരുന്നു. അവർ എന്നോട് സംസാരിക്കുമ്പോഴൊക്കെ പുകമണം വമിക്കുമായിരുന്നു. അങ്ങനെയിരിക്കെ പുകവലി നിർത്താനുള്ള പത്ത് വിധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം ഞാൻ ഓർത്തു. ഞാൻ എന്റെ അദ്ധ്യാപികക്ക് അതിന്റെ ഒരു പ്രതി കൊടുത്തിട്ട് മൂന്നു മാസങ്ങൾ കഴിഞ്ഞ് അവർ പുകവലി നിർത്തിയോ എന്ന് ചോദിച്ചു. ആ മാസികയുടെ സഹായത്താലും തന്റെ ഭാഗത്തെ പരിശ്രമത്താലും താൻ പുകവലി നിർത്തി എന്ന് അവർ പറഞ്ഞു. അവർ 25 വർഷമായി പുകവലിക്കുന്നുണ്ടായിരുന്നു.
ബി. ഒ., ഐക്യനാടുകൾ
(g90 12/8)
അമേരിക്കൻ കടുവകൾ “ഒളിച്ചുകളി നടത്തുന്ന കാട്ടു പൂച്ച” എന്ന നിങ്ങളുടെ ലേഖനം ഞാൻ വളരെ ആസ്വദിച്ചു. (ഫെബ്രുവരി 8, 1992) അമേരിക്കൻ കടുവകൾ എത്ര അതിശയകരങ്ങളാണെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. അവ തീർച്ചയായും ദൈവത്തിന് മഹത്വം കൊടുക്കുന്ന മനോഹരമൃഗങ്ങളാണ്.
എൽ. എഫ്., ഐക്യനാടുകൾ
(g90 12/8)
ആഗോള സാഹോദര്യം നവംബർ ആരംഭത്തിൽ എന്റെ അദ്ധ്യാപിക ഞങ്ങളോട്, “ഒരു നാഗരികതയെ മറെറാന്നിനെക്കാൾ ഉപരിയെന്ന് വിധിക്കാമൊ? എന്ന വിഷയത്തെക്കുറിച്ച് ഒരു ഉപന്യാസം എഴുതാൽ ആവശ്യപ്പെട്ടു. ശരിയായ സമയത്തു തന്നെ ആഗോള സാഹോര്യത്തെക്കുറിച്ചുള്ള ലേഖനങ്ങൾ (ഡിസംബർ 8, 1991) വരികയുണ്ടായി! എനിക്ക് വിവരങ്ങൾ എവിടെ നിന്നു ലഭിച്ചു എന്ന് അദ്ധ്യാപിക എന്നോട് ചോദിച്ചു. ഞാൻ അവർക്ക് ഉണരുക! ലേഖനങ്ങൾ കൊടുത്തു. ഈ ഉപന്യാസത്തിന് എനിക്ക് (20-ൽ) 18 പോയിൻറ് ലഭിച്ചു!
എൽ. ക്യൂ. ഫ്രാൻസ്
(g91 6/8)
മെക്സിക്കോ സിററി “മെക്സിക്കോ സിററി—വളരുന്ന ഒരു കൂററൻ?” എന്ന ലേഖനത്തിൽ പിശകുള്ളതായി ഞാൻ കാണുകയുണ്ടായി. (ഫെബ്രുവരി 8, 1992) ഒരു വലിയ കുടുംബമുണ്ടായിരിക്കുന്നത് ഒരു സാംസ്കാരിക പൈതൃകമാണെന്ന് നിങ്ങൾ അതിൽ പറയുന്നു. പക്ഷേ ഈ പ്രതിഭാസം രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ മാത്രമേ നടക്കുന്നുള്ളു.—മെക്സിക്കോ സിററിയിലില്ല.
എസ്സ്. സി. മെക്സിക്കോ
ലേഖനം നിങ്ങൾക്ക് എന്നെങ്കിലും തെററിദ്ധാരണക്കിട നൽകിയെങ്കിൽ ഞങ്ങൾ ഖേദിക്കുന്നു. പക്ഷേ, ആ പ്രസ്താവന മുഴു മെക്സിക്കോയേയും ഉദ്ധേശിച്ചുള്ളതായിരുന്നു, അല്ലാതെ കേവലം മെക്സിക്കോ സിററിയെ മാത്രമല്ല.—എഡിററർ
(g91 7/8)
ദൈവം കഷ്ടത അനുവദിക്കുന്നതിന്റെ കാരണം 1985 മുതൽ ഞാൻ ഉണരുക! അക്ഷരം വിടാതെ വായിക്കുന്നു, എങ്കിലും ദൈവം എന്തുകൊണ്ട് കഷ്ടത അനുവദിക്കുന്നു എന്ന ചോദ്യത്തിന് നിങ്ങളുടെ 1990 ഓഗസ്ററ് 8 ലക്കത്തിൽ കൊടുത്തിരിക്കുന്നത്ര ഉജ്ജ്വലമായ ഉത്തരം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും കുററമററ ഈ ലേഖനങ്ങൾ വായിക്കുകവഴി വ്യക്തമായ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും.
ഇ. ററി. വി., ബ്രസീൽ
(g91 3/22)
പൗരസ്ത്യ യൂറോപ്പ് കിഴക്കൻ യൂറോപ്പിലെ അടുത്ത കാലമാററങ്ങൾ ആരംഭിച്ചത് മുതൽ ആ ഭാഗത്ത് ജീവിക്കുന്ന യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് ഞാൻ ജിജ്ഞാസയുള്ളവനായിരുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ അല്പമായ വിവരങ്ങളേ ലഭ്യമായിരുന്നുള്ളു. അങ്ങനെയിരിക്കെ, “പൗരസ്ത്യ യൂറോപ്പിൽ യഹോവയുടെ സാക്ഷികൾ” എന്ന ലേഖനമടങ്ങുന്ന ലക്കം (ജൂലൈ 8, 1991) ലഭിച്ചപ്പോൾ ഉള്ള എന്റെ സംതൃപ്തി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. ആ ഭാഗത്തെ പ്രസംഗവേലയുടെ പുരോഗമനം സംബന്ധിച്ച് തുടർന്നും നിങ്ങൾ ഞങ്ങളെ അറിയിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു.
ഇ. എസ്. എൽ ബ്രസീൽ
(g91 5/22)