ജിജ്ഞാസ ഉണർത്തുന്ന തൂണുകളെക്കാൾ കവിഞ്ഞത്
സന്ദർശകർ ഇസ്രയേലിന്റെ കടൽതീരത്തെ ഒരു പുരാതന തുറമുഖമായ കൈസരിയായിൽ മെഡിറററേനിയൻ സമുദ്രത്തിലെ തൂണുകളിൽ തത്പരരും ജിജ്ഞാസുക്കളുമായിത്തീരുന്നു. മഹാനായ ഹെരോദാവ് ഈ തുറമുഖം പണിയുകയും അഗസ്ററസ് കൈസറിന്റെ ബഹുമാനാർത്ഥം ആ പേരിടുകയും ചെയ്തു.
പുരാവസ്തുശാസ്ത്രജ്ഞൻമാർ നഗരത്തിലെ വലിയ അംഫിതിയററർ ഉൾപ്പെടെ അതിന്റെ അധികഭാഗവും കുഴിച്ചെടുത്തിരിക്കുന്നു. മണൽനിറഞ്ഞ തീരത്ത് തുറമുഖസംഘാതം പണിയപ്പെട്ടതെങ്ങനെയെന്നതിലേക്ക് ഉൾക്കാഴ്ച ലഭിക്കാൻ അവർ വെള്ളത്തിനടിയിലേക്കും ഇറങ്ങിയിരിക്കുന്നു.
മുമ്പ് സമുദ്രത്തിലേക്ക് ഉന്തിനിന്നിരുന്ന ഒരു കൊട്ടാരത്തിന്റെ ശൂന്യശിഷ്ടങ്ങളിൽ തൂണുകൾ കണ്ടുപിടിച്ചതിനെക്കുറിച്ച് ദി ന്യൂയോർക്ക് റൈറംസ് (ജനുവരി 8, 1991) റിപ്പോർട്ടുചെയ്തു. അവയിലെ ആലേഖനങ്ങളിൽ, മുമ്പ് അറിയപ്പെടാതിരുന്ന ചില റോമൻ ഗവർണർമാരുടെ പേർ പറയുന്നതുകൊണ്ട് അവ വിശേഷപ്പെട്ടവയാണ്. കപ്പലുകളുടെ “ക്യൂറേറററെ”ക്കുറിച്ചും പറയുന്നുണ്ട്, അതാണ് “തുറമുഖത്തോടു ബന്ധപ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ആലേഖനം.”
അപ്പോസ്തലനായ പൗലോസ് രണ്ട് മിഷനറിപര്യടനങ്ങളുടെ സമാപനത്തിൽ ഈ തുറമുഖത്തേക്ക് കപ്പൽയാത്ര നടത്തിയതായി ബൈബിൾവിദ്യാർത്ഥികൾക്കറിയാം. ഇവിടെ അവൻ സുവിശേഷകനായ ഫിലിപ്പോസിനോടുകൂടെ പാർത്തു, അവന്റെ അനുഭവങ്ങൾ ശിഷ്യൻമാരെ അതിയായി പ്രോൽസാഹിപ്പിച്ചിരിക്കണം. (പ്രവൃത്തികൾ 18:21, 22; 21:7, 8, 16) നമുക്ക് പുളകപ്രദമായ അനുഭവങ്ങളിലനേകവും പ്രവൃത്തികളുടെ പുസ്തകത്തിൽ വായിക്കാൻ കഴിയും.
അതുകൊണ്ട് സമുദ്രതീരത്തെ ഈ തൂണുകൾ വിലയില്ലാത്ത വെറും ചരിത്രപരമായ ശൂന്യശിഷ്ടങ്ങളല്ല. അവ ക്രിസ്ത്യാനികളെ തങ്ങളുടെ ആദിമ സഹോദരൻമാരെ അനുസ്മരിപ്പിക്കുന്നു, അവർ തുറമുഖങ്ങളിലും പുറത്ത് “ഭൂമിയുടെ അതിവിദൂരഭാഗത്തോളവും” സജീവമായി സുവാർത്ത വ്യാപിപ്പിച്ചു.—പ്രവൃത്തികൾ 1:8.
[32-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian