നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
വെസ്ററ് ഇൻഡീസ് ജമൈക്കയിലെ ദി സണ്ടേ ഗ്ലീനറിന്റെ മതലേഖകനായ ഇയാൻ ബോയ്ൺ യഹോവയുടെ സാക്ഷികൾ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലഘുപത്രികയെ സംബന്ധിച്ച് അഭിപ്രായപ്പെടുകയുണ്ടായി, ഭാഗികമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഒരു കുട്ടിക്കുപോലും വായിച്ചു ഗ്രഹിക്കാൻ പററുന്ന വിധത്തിൽ ലളിതമായി എഴുതപ്പെട്ടതാണെങ്കിലും—ഒരു അതിശയോക്തിയുമില്ലാതെ—പ്രശസ്തരായ പണ്ഡിതൻമാരുടെയും മററ് ഉറവിടങ്ങളിലെയും ഉദ്ധരണികൾകൊണ്ട് അലംകൃതമായ ഈ പ്രസിദ്ധീകരണത്തിന് സാക്ഷികൾ അഭിനന്ദനം അർഹിക്കുന്നു. . . .നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന പ്രസിദ്ധീകരണം സാക്ഷികളുടെ ഒരു മഹദ്കൃതിതന്നെയാണ്. ഇപ്പോൾ ഒരു ത്രിത്വവാദിയും—ദിത്വവാദിയും—സുരക്ഷിതനല്ല. ഈ ചെറുപുസ്തകം ത്രിത്വോപദേശം ബൈബിളിൽനിന്ന് ഉളവായതല്ലെന്ന് പ്രകടമാക്കാൻ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഉറവിടങ്ങളിൽനിന്നുള്ള ഉദ്ധരണികൾ ഒന്നിനു മുകളിൽ ഒന്നായി കൂനകൂട്ടുന്നു. ആധികാരികഗ്രന്ഥമായ മതത്തിന്റെ എൻസൈക്ലോപ്പീഡിയാ ഇപ്രകാരം പറയുന്നതായി അത് ഉദ്ധരിക്കുന്നു, ‘പുതിയ നിയമത്തിലും ത്രിത്വത്തിന്റെ ഒരു വ്യതിരിക്തമായ ഉപദേശം അടങ്ങിയിട്ടില്ല എന്ന കാര്യം ദൈവശാസ്ത്രപണ്ഡിതൻമാരും അംഗീകരിക്കുന്നു.’
ബോയൺ ഇപ്രകാരവും നിരീക്ഷിക്കുന്നു: “ശരാശരി—അല്ലെങ്കിൽ ശരാശരിക്കു മേലെയുള്ള—പള്ളിവിശ്വാസികൾക്ക് യേശു ദൈവമാണെന്നുള്ള വീക്ഷണത്തിനെതിരെ സാക്ഷികൾ അണിനിരത്തുന്ന ശക്തവും തീക്ഷ്ണവുമായ വാദമുഖങ്ങൾക്ക് എങ്ങനെ മറുപടി പറയാൻ കഴിയുമെന്ന് കാണാൻ ഈ മതലേഖകന് ഏററവും ബുദ്ധിമുട്ടാണ്.”
ഈ ലഘുപത്രികയുടെ ഒരു പ്രതി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ ചേർക്കുന്ന കൂപ്പൺ പൂരിപ്പിച്ചയയ്ക്കുക.
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന 32 പേജുള്ള ലഘുപത്രിക ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 3.00 രൂപ ഇതോടൊപ്പം അയക്കുന്നു. (മേൽവിലാസത്തിന് 2-ാം പേജ് കാണുക.)
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Musée du Louvre, Paris
Museo Egizio, Turin
Musée des Beaux-Arts de Troyes
Museo Bardini, Florence
Musée du Louvre, Paris