മരണം പ്രിയപ്പെട്ട ഒരാളെ തട്ടിയെടുക്കുമ്പോൾ
“എന്റെ അമ്മ 1981-ൽ കാൻസർ പിടിപെട്ടു മരിച്ചു. അവർ എന്നെ ദത്തെടുത്ത പോററമ്മയായിരുന്നു. അവരുടെ മരണം എനിക്കും എന്റെ ദത്തുസഹോദരനും അസഹനീയമായിരുന്നു. എനിക്ക് 17 വയസ്സും എന്റെ സഹോദരന് 11 വയസ്സുമായിരുന്നു. എനിക്ക് എന്റെ അമ്മയുടെ നഷ്ടം വളരെയധികം അനുഭവപ്പെട്ടു. ഞാൻ ഒരു കത്തോലിക്കാവിശ്വാസിയായിട്ടാണ് വളർത്തപ്പെട്ടത്. അമ്മ സ്വർഗ്ഗത്തിലാണെന്ന് പഠിപ്പിക്കപ്പെട്ടിരുന്നതുകൊണ്ട്, അവരോടുകൂടെയായിരിക്കാൻ എന്റെ സ്വന്തം ജീവനും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. അവർ എന്റെ ഉത്തമസുഹൃത്തായിരുന്നു.”—റോബർട്ടാ, 25 വയസ്സ്.
നിങ്ങൾക്ക് അതുപോലെയൊരു അനുഭവമുണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ, പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തോടുകൂടെ വരുന്ന വേദന നിങ്ങൾക്ക് നേരിട്ടറിയാം. നിങ്ങൾ സ്നേഹിക്കുന്ന ഒരാളെ തട്ടിയെടുക്കാനുള്ള ശക്തി മരണത്തിനുണ്ടായിരിക്കുന്നത് വളരെ അന്യായമാണെന്നു തോന്നുന്നു. അതു സംഭവിക്കുമ്പോൾ, നിങ്ങളുടെ പ്രിയപ്പെട്ടയാളുമായി സംസാരിക്കുന്നതിനോ ചിരിക്കുന്നതിനോ അയാളെ ഒന്നു പിടിക്കുന്നതിനോ ഒരിക്കലും സാദ്ധ്യമാകാത്തതിനെക്കുറിച്ചുള്ള ചിന്തക്ക് സഹിക്കാൻ ഏററം പ്രയാസകരമായിരിക്കാൻ കഴിയും. റോബർട്ടായുടെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, നിങ്ങളുടെ പ്രിയപ്പെട്ടയാൾ സ്വർഗ്ഗത്തിലുണ്ടെന്ന് പറയുന്നതുകൊണ്ട് വേദന തുടച്ചുനീക്കപ്പെടുന്നില്ല.
എന്നാൽ സമീപഭാവിയിൽ, സ്വർഗ്ഗത്തിലല്ല, ഇവിടെ ഭൂമിയിൽ സമാധാനപരവും നീതിപൂർണ്ണവുമായ അവസ്ഥകളിൽ, നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടയാളുമായി വീണ്ടും കൂടിച്ചേരുക സാദ്ധ്യമാണെന്ന് നിങ്ങൾ അറിയുന്നപക്ഷം നിങ്ങൾക്ക് എങ്ങനെയുള്ള വിചാരമുണ്ടാകും? ആ കാലത്ത് മനുഷ്യർക്ക് പൂർണ്ണമായ ആരോഗ്യം ആസ്വദിക്കുന്നതിനുള്ള പ്രത്യാശയുണ്ടായിരിക്കുമെന്നും അവർ ഒരിക്കലും മരിക്കേണ്ടതില്ലെന്നുംകൂടെ നിങ്ങൾ മനസ്സിലാക്കിയാലോ? ‘തീർച്ചയായും വ്യാമോഹ ചിന്ത!’ എന്നു നിങ്ങൾ പറഞ്ഞേക്കാം.
എന്നിരുന്നാലും, പണ്ട് ക്രി.വ. ഒന്നാം നൂററാണ്ടിൽ യേശുക്രിസ്തു സധൈര്യം ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസം പ്രകടപ്പിക്കുന്നവൻ, അവൻ മരിക്കുന്നുവെങ്കിലും, ജീവനിലേക്കു വരും.” (യോഹന്നാൻ 11:25) അത് മരിച്ചവർ വീണ്ടും ജീവിക്കുമെന്നുള്ള ഒരു വാഗ്ദത്തമായിരുന്നു—തീർച്ചയായും പുളകപ്രദമായ ഒരു പ്രതീക്ഷതന്നെ!
എന്നിരുന്നാലും, പക്ഷേ, ‘അങ്ങനെയുള്ള ഒരു വാഗ്ദാനത്തിൽ വിശ്വസിക്കുന്നതിന് ഈടുററ അടിസ്ഥാനമുണ്ടോ? അത് വെറും വ്യാമോഹചിന്തയല്ലെന്ന് എനിക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? അത് വിശ്വസിക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കിൽ, എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഈ വാഗ്ദാനത്തിന്റെ നിവൃത്തി എന്തർത്ഥമാക്കിയേക്കാം?’ എന്ന് നിങ്ങൾ അതിശയിക്കുന്നുണ്ടായിരിക്കാം. അടുത്ത ലേഖനം ഇതും മററു ചോദ്യങ്ങളും ചർച്ചചെയ്യും. (w90 5⁄1)