വാർത്തകൾ സംബന്ധിച്ച ഉൾക്കാഴ്ച
“ഏററം അപകടകരമായ വസ്തു”
രക്തപ്പകർച്ചകളിലൂടെ മാരകമായ ഒരു രോഗം പിടിപെട്ട രോഗികൾ ഫയൽചെയ്യുന്ന കേസുകൾ അനേകം രക്തബാങ്കുകൾക്ക് പുതിയ ഉത്ക്കണ്ഠയുടെ ഒരു തലം അവതരിപ്പിച്ചിരിക്കുന്നു. റിപ്പോർട്ടനുസരിച്ച്, 1989ന്റെ മദ്ധ്യമായതോടെ ഐക്യനാടുകളിൽ 300ൽപരം കേസുകൾ രക്തബാങ്കുകൾക്കെതിരായി ഫയൽചെയ്യപ്പെട്ടിരിക്കുന്നു. രക്തബാങ്കുകളുടെ അമേരിക്കൻ അസോസിയേഷന്റെ എക്സക്കെട്ടീവ് ആയ ഗിൽബെർട്ട് ക്ലാർക്ക് “പൊതുജനത്തിന് പൂർണ്ണമായും സുരക്ഷിതമായ രക്തമാണാവശ്യമെന്നു” സമ്മതിച്ചു, എന്നാൽ അതിന് ഉറപ്പുനൽകുക സാദ്ധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സമാനമയി, “ഒഴിവാക്കുക സാദ്ധ്യമല്ലാത്ത വിധം രക്തം അരക്ഷിതമാണെന്ന് പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു” എന്ന് ഡോ. ചാൾസ് ഹഗ്ഗിൻസ് സമ്മതിക്കുന്നതായി പരേഡ് മാഗസിൻ റിപ്പോർട്ടുചെയ്യുന്നു. “ചികിത്സയിൽ നാം ഉപയോഗിക്കുന്ന ഏററം അപകടകരമായ വസ്തുവാണ് രക്തം” എന്ന് അദ്ദേഹം വർണ്ണിക്കുന്നു. 1989ന്റെ പ്രാരംഭം മുതൽ രക്തബാങ്കുകൾ മാതൃകാപരമായി ടെസ്ററ്ചെയ്യുന്ന സാംക്രമികരോഗങ്ങളുടെ എണ്ണം അഞ്ചായി വർദ്ധിച്ചിരിക്കുന്നു. (പ്രായമുള്ളവരുടെ ററി-സെൽ ലുക്കേമിയയോടു ബന്ധപ്പെട്ട എച്ച്ററിഎൽവി-1, സിഫിലിസ്, ഹെപ്പാററിററിസ് ബി, എയ്ഡ്സ്, ഹെപ്പാററിററിസ് സി) എന്നിരുന്നാലും, അമേരിക്കൻ റെഡ്ക്രോസ് അധികാരിയായ എസ്. ജെറാൾഡ് സാൻഡ്ലർ പറയുന്നതനുസരിച്ച്, “രക്തപ്പകർച്ചയിലൂടെ പകരുന്ന മറെറാരു അപൂർവരോഗം നാം കണ്ടെത്തുന്നതിന് കുറെ സമയം വേണമെന്നേയുള്ളുവെന്ന് തോന്നുന്നു.” അങ്ങനെയുള്ള മാരകശക്തിയുണ്ടായിരുന്നിട്ടും 1990ൽ ഏതാണ്ട് നാല്പതു ലക്ഷം അമേരിക്കക്കാർ രക്തപ്പകർച്ച സ്വീകരിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. പത്രപംക്തീകാരനായ ഡബ്ലിയൂ. ജിഫോർഡ്-ജോൺസ് പറയുന്നതനുസരിച്ച് “രക്തപ്പകർച്ചയുടെ സാദ്ധ്യതയെ സംബന്ധിച്ച് യഹോവയുടെ സാക്ഷികളൊഴിച്ച് മിക്ക രോഗികളും ഒരിക്കലും ചർച്ചചെയ്യുന്നില്ലെന്നുള്ളതാണ്” പ്രശ്നം.
ദൈവവചനം പ്രവൃത്തികൾ 15:28, 29; 21:25 എന്നിവിടങ്ങളിൽ കല്പിക്കുന്നതുപോലെ ദശാബ്ദങ്ങളായി യഹോവയുടെ സാക്ഷികൾ വിശ്വസ്തമായി ഏതു രൂപത്തിലുമുള്ള ‘രക്തം വർജ്ജിച്ചിരിക്കുന്നു.’ ഇത് രക്തത്തിലൂടെ പകരുന്ന മാരകരോഗങ്ങളിൽനിന്ന് അവർക്ക് പ്രദാനംചെയ്തിരിക്കുന്ന സംരക്ഷണം യഹോവയാം ദൈവത്തിന്റെ നിയമങ്ങളോടുള്ള അവരുടെ അനുസരണത്തിന്റെ ശരിയെ ഉദാഹരിക്കുകമാത്രമേ ചെയ്യുന്നുള്ളു.
ഗൗനിക്കപ്പെടാതെ അപ്രത്യക്ഷപ്പെടുകയോ?
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തൊൻപത് ഫെബ്രുവരിയിൽ ജർമ്മനിയിൽ കൊളോണിലെ പുതിയ ആർച്ച് ബിഷപ്പായി വാഴിക്കപ്പെട്ടപ്പോൾ ഒരു വിവാദപുരുഷനായിരുന്ന യോവാക്കിം കാർഡിനൽ മീസ്നർ തന്റെ ഏററവും വലിയ ഭയം സഭ ഒരു ദിവസം “ഒരുപക്ഷേ സമുദായത്താൽ ഗൗനിക്കപ്പെടാതെ അപ്രത്യക്ഷപ്പെട്ടേക്കാം” എന്നതാണെന്ന് അടുത്ത കാലത്ത് പറയുകയുണ്ടായി. ജർമ്മൻ പത്രമായ റീനിചെ പോസ്ററ് പറഞ്ഞപ്രകാരം, “സമുദായം സഭയെ അപ്രധാനമായി വീക്ഷിക്കാനിടയായിരിക്കുന്നതിൽ എന്റെ ദേഹി വിഷാദമഗ്നമാണ്” എന്ന് മീസ്നെർ പറയുകയുണ്ടായി. സാദ്ധ്യതയുള്ള ഒരു കാരണം “നാം സ്വർഗ്ഗത്തെക്കുറിച്ച് വേണ്ടത്ര പറയാതെ ഭൂമിയെക്കുറിച്ചു വളരെക്കൂടുതൽ സംസാരിക്കുന്നുവെന്നതും നിത്യതയെക്കുറിച്ച് വളരെക്കുറച്ച് സംസാരിച്ചുകൊണ്ട് ഏതൽക്കാലത്തെക്കുറിച്ച് വളരെക്കൂടുതൽ സംസാരിക്കുന്നുവെന്നതുമാണ്” എന്ന് അദ്ദേഹം കുറിക്കൊണ്ടു.
ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സ്വർഗ്ഗീയശക്തിയെ ആശ്രയിക്കുന്നതിനുപകരം ഭൂമിയിലെ രാഷ്ട്രീയവും വ്യാപാരപരവുമായ മൂലകങ്ങളുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് ക്രൈസ്തവലോകത്തിലെ മതങ്ങൾ തങ്ങൾ ദൈവികതാത്പര്യങ്ങളെ പ്രതിനിധാനംചെയ്യുന്നുവെന്നുള്ള അവകാശവാദത്തെ വ്യാജമെന്നു തെളിയിച്ചിരിക്കുന്നു. ഇതിന് ഗൗരവമായ പരിണതഫലങ്ങളുണ്ടായിരിക്കും. ബൈബിൾ പറയുന്നതനുസരിച്ച് സകല വ്യാജമതങ്ങളും പെട്ടെന്ന് അപ്രത്യക്ഷപ്പെടും—അത് “ഭൂമിയിലെ രാജാക്കൻമാരും” “ഭൂമിയിലെ സഞ്ചാരവ്യാപാരികളും” ഗൗനിക്കാത്ത ഒരു സംഭവമായിരിക്കയില്ല. ഈ വികാസം നിമിത്തം അവർ കരയുന്നതായിരിക്കും. അതുകൊണ്ട് നീതിപ്രേമികൾ ഈ വാക്കുകൾ അനുസരിക്കേണ്ട ആവശ്യമുണ്ട്: “നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ, [വ്യാജമതത്തെ] വിട്ടുപോരുക.”—വെളിപ്പാട് 18:4, 9, 11. (w90 7⁄15)