വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 6/1 പേ. 27-29
  • ‘യഹോവ വീടുപണിയാത്തപക്ഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘യഹോവ വീടുപണിയാത്തപക്ഷം
  • വീക്ഷാഗോപുരം—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭവനനിർമ്മാ​ണം
  • വിജയ​ക​ര​മായ കുടും​ബ​നിർമ്മാ​ണം
  • തൊഴിൽവേ​ള​യി​ലെ പരിശീ​ല​നം
  • കുടുംബ യോജി​പ്പിന ലക്ഷ്യം വെക്കുക
  • ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ
    2001 വീക്ഷാഗോപുരം
  • കുടുംബ പരിപാലനത്തിന്റെ ഉത്തരവാദിത്വം വഹിക്കൽ
    വീക്ഷാഗോപുരം—1998
  • ക്രിസ്‌തീയകുടുംബം കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നു
    വീക്ഷാഗോപുരം—1993
  • ദൈവ സേവനത്തിൽ ഏകീകൃതരായ വലിയ കുടുംബങ്ങൾ
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 6/1 പേ. 27-29

‘യഹോവ വീടു​പ​ണി​യാ​ത്ത​പക്ഷം

നിങ്ങൾ എവിടെ ജീവി​ച്ചാ​ലും ചില സ്ഥലങ്ങൾ നിങ്ങൾക്ക്‌ ഭവനമാ​യി​രി​ക്കും. വസതി​ക​ളു​ടെ സ്‌​റൈ​റ​ലു​ക​ളും നിർമ്മാ​ണ​രീ​തി​യും വളരെ വ്യത്യ​സ്‌ത​മാ​യി​രി​ക്കും. ചെളി​യും കമ്പുക​ളും കൊണ്ടു​ണ്ടാ​ക്കിയ കുടി​ലു​കൾ, മരക്കു​റ​റി​കൾകൊ​ണ്ടു നിർമ്മിച്ച കുടി​ലു​കൾ, മുൻകൂ​ട്ടി​യു​ണ്ടാ​ക്കിയ കോൺക്രീ​റ​റു​കൊ​ണ്ടുള്ള വീടുകൾ—പട്ടിക നീണ്ടു പോകു​ന്ന​താ​യി തോന്നു​ന്നു. മററു​ള്ള​വർക്ക്‌ നല്ല വീടു​ക​ളിൽ തോന്നു​ന്ന​തു​പോ​ലെ​യുള്ള സുഖം, കേവലം ഒരു പുൽക്കു​ടി​ലിൽ ലഭിക്കു​ന്ന​താ​യി ചിലർ വിചാ​രി​ക്കു​ന്നു. ഇത്‌ ഇപ്രകാ​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

ആശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌, സംതൃ​പ്‌തി​യു​ണ്ടാ​യി​രി​ക്കു​ന്നത്‌, മുഖ്യ​മാ​യും ഒരുവന്റെ സഹവാ​സത്തെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 18:24) ലോക​ത്തി​നു നൽകാ​നുള്ള എല്ലാവിധ തിളക്ക​വും മോടി​യും ഉണ്ടെങ്കി​ലും ഭവനമാണ്‌ ഒരുവൻ നൈസർഗ്ഗി​ക​മാ​യി സമാധാ​ന​ത്തി​നും ആശ്വാ​സ​ത്തി​നും​വേണ്ടി പോകാൻ ആഗ്രഹി​ക്കു​ന്നി​ടം. എന്നിരു​ന്നാ​ലും, ആധുനിക നാളിലെ ഭവനജീ​വി​തത്തെ സംബന്ധിച്ച റിപ്പോർട്ടു​കളെ അടിസ്ഥാ​ന​മാ​ക്കി വിധി​ക്കു​ക​യാ​ണെ​ങ്കിൽ ഒരുവൻ എല്ലായ്‌പ്പോ​ഴും ഭവനത്തിൽ സമാധാ​ന​വും ആശ്വാ​സ​വും കണ്ടെത്തു​മെ​ന്ന​തിന്‌ യാതൊ​രു ഉറപ്പു​മില്ല. ഒരു വലിയ അളവിൽ നിങ്ങളു​ടെ കൂടെ താമസി​ക്കു​ന്ന​വർക്ക്‌—നിങ്ങളു​ടെ കുടും​ബ​ത്തിന്‌—നിങ്ങളു​ടെ സമാധാ​ന​ത്തിൽ പങ്കു​ചേ​രു​ന്ന​തി​നൊ അല്ലെങ്കിൽ അതിനെ നശിപ്പി​ക്കു​ന്ന​തി​നൊ കഴിയും. അപ്പോൾ, സന്തുഷ്ട​വും സമാധാ​ന​വു​മുള്ള ഒരു ഭവനം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​ന്റെ രഹസ്യ​മെ​ന്താണ്‌?

ഭവനനിർമ്മാ​ണം

“യഹോവ തന്നെ വീടു പണിയു​ന്നി​ല്ലെ​ങ്കിൽ അതിന്റെ നിർമ്മാ​താ​ക്കൾ അതിനു​വേണ്ടി കഠിനാ​ദ്ധ്വാ​നം ചെയ്‌ത​തിന്‌ യാതൊ​രു പ്രയോ​ജ​ന​വു​മില്ല,” എന്ന്‌ സങ്കീർത്തനം 127-ന്റെ ആദ്യ വാക്യം പറയുന്നു. സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധ​ന​ക്കു​വേണ്ടി കെട്ടി​ടങ്ങൾ പണിയു​ന്ന​തിൽ പങ്കെടു​ക്കു​ന്നവർ ഇത്‌ സത്യ​മെന്ന്‌ കണ്ടെത്തു​ന്നു. വിദഗ്‌ദ്ധ​രായ വേലക്കാർ നല്ല രാജ്യ​ഹോ​ളി​ന്റെ പെട്ടെ​ന്നുള്ള നിർമ്മാ​ണ​ത്തി​നു​വേണ്ടി തങ്ങളുടെ സമയവും പ്രയത്‌ന​വും സ്വമേ​ധയാ അർപ്പി​ക്കു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാണ്‌ വിജയ​ത്തിന്‌ ഉറപ്പു​നൽകു​ന്നത്‌. കാഴ്‌ച​ക്കാർക്കു​പോ​ലും എന്തോ അസാധാ​ര​ണ​മാ​യത്‌ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു എന്ന്‌ മിക്ക​പ്പോ​ഴും കാണാൻ കഴിയു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ഇംഗ്ലണ്ടി​ലെ കോൾച്ചെ​സ്‌റ​റ​റി​ലെ അത്തരത്തി​ലുള്ള ഒരു പദ്ധതി​യെ​ക്കു​റിച്ച്‌ റിപ്പോർട്ടു​ചെയ്‌ത ഒരു മാസിക, “യഹോവ മേൽക്കൂര ഉയർത്തു​ന്നു” എന്ന ശീർഷകം ഉപയോ​ഗി​ച്ചു.

എന്നിരു​ന്നാ​ലും, അക്ഷരീ​യ​മായ കെട്ടി​ട​നിർമ്മാ​ണ​പ​ദ്ധ​തി​ക​ള​ല്ലാത്ത മററ്‌ ഉദ്യമ​ങ്ങ​ളു​ടെ വിജയ​വും യഹോ​വ​യു​ടെ അനു​ഗ്ര​ഹത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. സങ്കീർത്തനം 127-ന്റെ മൂന്നാം വാക്യ​ത്തി​ലെ ശലോ​മോ​ന്റെ വാക്കുകൾ പരിഗ​ണി​ക്കുക: “നോക്കൂ! പുത്രൻമാർ യഹോ​വ​യിൽനി​ന്നുള്ള ഒരു അവകാ​ശ​മാ​കു​ന്നു; ഉദരഫലം ഒരു പ്രതി​ഫ​ല​മാ​കു​ന്നു.” കുടും​ബ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും യഹോവ അതി വിശി​ഷ്ട​നായ ഒരു നിർമ്മാ​താ​വാണ്‌, മാതാ​പി​താ​ക്കൾക്ക്‌ അവന്റെ കൂട്ടു​വേ​ല​ക്കാ​രാ​യി​രി​ക്കു​ന്ന​തി​നുള്ള അഥവാ സഹപ്ര​വർത്ത​ക​രാ​യി​രി​ക്കു​ന്ന​തി​നുള്ള അത്ഭുത​ക​ര​മായ പദവി​യുണ്ട്‌.a (എബ്രായർ 11:10) ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ ഈ പങ്കാളി​ത്ത​പ​ദ​വി​യിൽ നിന്ന്‌ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​നും വിജയ​പൂർവം സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തിന്‌ മഹത്വം കൈവ​രു​ത്തുന്ന സന്തുഷ്ട​വും സമാധാ​ന​പൂർണ്ണ​വു​മായ ഒരു കുടും​ബത്തെ കെട്ടി​പ്പ​ടു​ക്കാ​നും കഴിയും?

വിജയ​ക​ര​മായ കുടും​ബ​നിർമ്മാ​ണം

വിജയ​ക​ര​മായ നിർമ്മാ​ണ​ത്തി​ന്റെ ഒരു അവശ്യ​ഘ​ടകം ഒരു നല്ല നിർമ്മാണ പ്ലാൻ അഥവാ ബ്ലൂപ്രിൻറ്‌ ആണ്‌. ദൈവ​ത്തി​ന്റെ യുവ സ്‌തു​തി​പാ​ഠ​കരെ കെട്ടു​പണി ചെയ്യു​ന്ന​തിന്‌ അവന്റെ നിശ്വ​സ്‌ത​വ​ച​ന​മായ ബൈബി​ളി​നേ​ക്കാൾ മെച്ചമായ യാതൊ​രു ബ്ലൂപ്രിൻറും ഇല്ല. (2 തിമൊ​ഥെ​യോസ്‌ 3:16, 17) “ഒരു കുട്ടിയെ അവന്‌ വേണ്ടതായ വഴിയിൽ പരിശീ​ലി​പ്പി​ക്കുക; അവൻ വൃദ്ധനാ​യാൽപ്പോ​ലും അതിൽനി​ന്നു വിട്ടു​മാ​റു​ക​യില്ല” എന്ന്‌ ശലോ​മോൻ എഴുതി. (സദൃശ​വാ​ക്യ​ങ്ങൾ 22:6) “അവന്‌ വേണ്ടതായ വഴി” യഹോ​വ​യു​ടെ വഴിയാണ്‌, മാതാ​പി​താ​ക്കൾ അത്‌ പിൻപ​റ​റു​മ്പോൾ അവർ തങ്ങളുടെ കുട്ടി​കൾക്ക്‌ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സൻമാ​രാ​യി വളരാ​നുള്ള സാധ്യത പ്രദാ​നം​ചെ​യ്യു​ന്നു.

ഒരു നല്ല കെട്ടി​ട​ത്തിന്‌ നല്ല നിർമ്മാ​ണ​വ​സ്‌തു​ക്കൾ ആവശ്യ​മാണ്‌. യൂറോപ്പ്‌ സന്ദർശിച്ച ഒരു ആഫ്രി​ക്ക​ക്കാ​രന്‌ അയാൾ കണ്ട ചില കെട്ടി​ടങ്ങൾ നൂറു​ക​ണ​ക്കിന്‌ വർഷങ്ങൾ പഴക്കമു​ള്ള​വ​യാ​ണെന്ന്‌ വിശ്വ​സി​ക്കാൻ പ്രയാ​സ​മാ​ണെന്ന്‌ കണ്ടെത്തി. ഈ കെട്ടി​ട​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈടുററ വസ്‌തു​ക്കൾ കാണു​ന്നത്‌ അയാൾക്ക്‌ ഒരു വെളി​പ്പാ​ടാ​യി​രു​ന്നു. നേരേ​മ​റിച്ച്‌ കെട്ടി​ട​നിർമ്മാ​താ​ക്കൾ വസ്‌തു​ക്കൾക്ക്‌ പിശുക്കു കാണി​ക്കു​മ്പോൾ ഫലങ്ങൾ മിക്ക​പ്പോ​ഴും വിപൽക്ക​ര​മെന്ന്‌, മരണക​ര​മെ​ന്നു​പോ​ലും തെളി​യു​ന്നു. ഇത്‌ കുട്ടി​കളെ വളർത്തു​ന്ന​തി​ലും സത്യമാ​യി​രി​ക്കാൻ കഴിയും.

ഗർഭധാ​ര​ണ​വേ​ള​യിൽ കുട്ടി​കൾക്ക്‌ പാപം മൂലമുള്ള അപൂർണ്ണ​ത​യു​ടെ ഒരു ജനിത​ക​പൈ​തൃ​കം ലഭിക്കു​ന്നു. (സങ്കീർത്തനം 51:5) മററു വാക്കു​ക​ളിൽ, അവർ ആരംഭം​മു​തൽതന്നെ വൈക​ല്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നു. ക്രിസ്‌തീയ മാതാ​പി​താ​ക്കൻമാർ നിലനിൽക്കുന്ന ദൈവി​ക​ഗു​ണങ്ങൾ തങ്ങളുടെ കുട്ടി​ക​ളിൽ കെട്ടി​പ്പ​ടു​ക്കു​ന്ന​തിന്‌ കഠിന​ശ്രമം ചെയ്‌തു​കൊണ്ട്‌ ഇതിന്‌ എതിരെ പ്രവർത്തി​ക്കണം. (1 കൊരി​ന്ത്യർ 3:10-15) ഇതു ചെയ്യു​ന്നി​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾ തങ്ങളുടെ പുത്രൻമാർക്കും പുത്രി​മാർക്കും ഏററവും നല്ല ആഹാര​വും വസ്‌ത്ര​വും പാർപ്പി​ട​വും പ്രദാനം ചെയ്യു​ന്ന​തു​പോ​ലുള്ള മററ്‌ മണ്ഡലങ്ങ​ളിൽ എത്ര കഠിന​മാ​യി പ്രവർത്തി​ച്ചാ​ലും തങ്ങളുടെ നിർമ്മാണ യത്‌നങ്ങൾ പ്രയോ​ജ​ന​ര​ഹി​ത​മാ​യി​രി​ക്കും.

അതു​കൊ​ണ്ടാണ്‌ മാതാ​പി​താ​ക്കൾക്ക്‌, പ്രത്യേ​കിച്ച്‌ പിതാ​വിന്‌, ഇപ്രകാ​രം ദിവ്യ​ബു​ദ്ധി​യു​പ​ദേശം കൊടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌: “അവരെ [കുട്ടി​കളെ] യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസി​ക​ക്ര​മ​വൽക്ക​ര​ണ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു വരിക.” (എഫേസ്യർ 6:4) യഹോ​വ​യു​ടെ ഈ ശിക്ഷണ​ത്തി​ലും മാനസി​ക​ക്ര​മ​വൽക്ക​ര​ണ​ത്തി​ലും ഏററവും നല്ല ബ്ലൂപ്രിൻറു​ക​ളും നിർമ്മാണ വസ്‌തു​ക്ക​ളും ഉൾപ്പെ​ടു​ന്നു. അവയുടെ ഉപയോ​ഗം മുഴു​കു​ടും​ബ​ത്തി​ന്റെ​യും നിത്യ​മായ പ്രയോ​ജ​ന​ത്തിൽ കലാശി​ക്കും.

തൊഴിൽവേ​ള​യി​ലെ പരിശീ​ല​നം

ഏററവും മെച്ചമാ​യി ചെയ്യപ്പെട്ട ആസൂ​ത്ര​ണങ്ങൾ ഉണ്ടെങ്കി​ലും ഏതു നിർമ്മാ​ണ​സ​മ​യ​ത്തും എപ്പോ​ഴും അവിചാ​രി​ത​മായ വിഷമ​ഘ​ട്ടങ്ങൾ ഉണ്ട്‌. സമാന​മാ​യി മാതാ​പി​താ​ക്കൾ കുടും​ബാം​ഗ​ങ്ങ​ളു​ടെ ദൈനം​ദിന ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ പ്രശ്‌നങ്ങൾ പ്രതീ​ക്ഷി​ക്കാൻ പഠിക്കു​ക​യും അവയെ കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ തയ്യാറാ​യി​രി​ക്കു​ക​യും​വേണം. ഇത്‌ എപ്രകാ​രം ചെയ്യാൻ കഴിയും?

മാതാ​പി​താ​ക്കൾ രണ്ടു​പേ​രും തമ്മിലുള്ള നല്ല ആശയവി​നി​യമം ജീവൽപ്ര​ധാ​ന​മാണ്‌. കുട്ടി​ക​ളു​ടെ പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ മാതാ​വും പിതാ​വും പ്രാർത്ഥ​നാ​പൂർവം ചർച്ച​ചെ​യ്യു​മ്പോൾ പ്രശം​സാർഹ​മായ ചില വശങ്ങളും കൂടുതൽ “നിർമ്മാ​ണം” ആവശ്യ​മായ മററു​ള്ള​വ​യും കണ്ടെത്തും. ഒരിക്കൽ അത്തരം ബലഹീ​ന​തകൾ തിരി​ച്ച​റി​ഞ്ഞാൽ മാതാ​പി​താ​ക്കൾ അവ കൈകാ​ര്യം ചെയ്യു​ന്ന​തി​നുള്ള ഉചിത​മായ പടികൾ എടുക്കു​ന്ന​തിന്‌ അവർക്ക്‌ ഒരുമിച്ച്‌ പ്രവർത്തി​ക്കാൻ കഴിയും.

എന്നാൽ നിങ്ങൾക്ക്‌ ഒരു വലിയ കുടും​ബ​മാ​യി​രി​ക്കാം ഉള്ളത്‌, നിങ്ങൾ ഇപ്രകാ​രം അതിശ​യി​ച്ചേ​ക്കാം: ‘ഞങ്ങളുടെ അനേകം കുട്ടി​ക​ളു​ടെ വ്യക്തി​പ​ര​മായ ആവശ്യ​ങ്ങൾക്ക​നു​സ​ര​ണ​മാ​യി ഞങ്ങളുടെ യത്‌ന​ങ്ങളെ എങ്ങനെ പൊരു​ത്ത​പ്പെ​ടു​ത്താൻ കഴിയും?’ നിങ്ങളു​ടെ കുട്ടി​കൾക്ക്‌ പരസ്‌പരം സഹായി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം എന്തു​കൊണ്ട്‌ ജോലി​ചെ​യ്‌തു​കൊ​ണ്ടുള്ള പരിശീ​ലനം കൊടു​ത്തു​കൂ​ടാ? പരിശീ​ലി​ക്കു​ന്നവർ വൈദ​ഗ്‌ദ്ധ്യം സമ്പാദി​ക്കു​ന്ന​തി​നു​വേണ്ടി പ്രധാ​ന​ശിൽപ്പി​യു​ടെ കീഴിൽ വർഷങ്ങ​ളോ​ളം സേവി​ക്കു​ന്നു. ഒരുപക്ഷേ നിങ്ങളു​ടെ കുടും​ബാ​ദ്ധ്യ​യ​ന​ത്തിൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള കുട്ടി​ക​ളോട്‌ ചില കാര്യങ്ങൾ ഇളയവർക്ക്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ ആവശ്യ​പ്പെ​ടുന്ന കാര്യം പരീക്ഷി​ക്കാൻക​ഴി​യും. സത്യസന്ധത, സ്‌നേ​ഹി​തരെ തിര​ഞ്ഞെ​ടു​ക്കൽ, സ്‌കൂ​ളിൽ ചീത്ത സ്വാധീ​ന​ങ്ങളെ ചെറു​ത്തു​നിൽക്കൽ മുതലാ​യവ മൂത്തവ​രും ഇളയവ​രു​മായ കുട്ടി​കൾക്ക്‌ വളരെ നന്നായി ബന്ധപ്പെ​ടാൻ കഴിയുന്ന വിഷയ​ങ്ങ​ളാണ്‌. മൂത്ത കുട്ടി​കൾക്ക്‌ അത്തരം യഥാത​ഥ​ജീ​വിത പദ്ധതികൾ നിയമി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാൽ നിങ്ങൾക്ക്‌ അവരുടെ ഗ്രഹണ​ശ​ക്തി​യും ഇളയവർ അറിയേണ്ട കാര്യങ്ങൾ അവരെ പഠപ്പി​ക്കു​മ്പോൾ പഠിപ്പി​ക്കൽപ്രാ​പ്‌തി​യും വികസി​പ്പി​ക്കു​ന്ന​തിന്‌ പരിശീ​ലി​പ്പി​ക്കാൻ സഹായി​ക്കു​ന്ന​തി​നു കഴിയും. (എബ്രായർ 5:14) ഇതിന്‌ കുട്ടി​ക​ളു​ടെ​യി​ട​യിൽ ഒരു യഥാർത്ഥ സൗഹൃദം വളർത്തി​യെ​ടു​ക്കുക എന്ന കൂടു​ത​ലായ ഒരു പ്രയോ​ജ​ന​വു​മുണ്ട്‌.

ഒരു പക്ഷേ നിങ്ങളു​ടേത്‌ ഒരു കുട്ടി മാത്ര​മുള്ള ചെറി​യ​കു​ടും​ബ​മാ​യി​രി​ക്കാം. അപ്പോൾ നിങ്ങളു​ടെ കുട്ടിയെ അറിയു​ക​യും ഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​തിന്‌ നിങ്ങൾക്ക്‌ ധാരാളം അവസരങ്ങൾ ഉണ്ട്‌. എന്നിരു​ന്നാ​ലും നിങ്ങളു​ടെ കുട്ടിയെ വളരെ​യ​ധി​ക​മായ ശ്രദ്ധയു​ടെ കേന്ദ്ര​മാ​ക്കി​ക്കൊണ്ട്‌ അവനെ ദുഷി​പ്പി​ക്കുന്ന അപകട​ത്തെ​സം​ബ​ന്ധിച്ച്‌ ബോധ​മു​ള്ള​വ​രാ​യി​രി​ക്കുക. നിങ്ങൾ മൂവർ ഉണ്ട്‌, ഇല്ലേ? അതു​കൊണ്ട്‌ കാര്യങ്ങൾ ഒരുമി​ച്ചു​ചെ​യ്യുക. ഇത്‌ മററു​ള്ള​വ​രു​മാ​യി ആശയവി​നി​യമം ചെയ്യു​ന്ന​തി​നും അവന്റെ ശ്രദ്ധ പുറ​ത്തേക്ക്‌ തിരി​യു​ന്ന​തി​നും അങ്ങനെ തന്നിൽതന്നെ കേന്ദ്രീ​ക​രി​ക്കു​ന്ന​തിൽനിന്ന്‌ അവനെ തടയു​ന്ന​തി​നും അവനെ പഠിപ്പി​ക്കും.

കുടുംബ യോജി​പ്പിന ലക്ഷ്യം വെക്കുക

ഒരു കുടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തിൽ തീർച്ച​യാ​യും ഒരു ബൈബി​ള​ദ്ധ്യ​യനം നടത്തു​ക​യും ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും കൊടു​ക്കു​ക​യും ചെയ്യു​ന്ന​തി​നേ​ക്കാൾ വളരെ​യ​ധി​കം ഉണ്ട്‌. ശലോ​മോൻ പറഞ്ഞു: “ഒരു മമനു​ഷ്യ​ന്റെ കാര്യ​ത്തിൽ അയാൾ തിന്നു​ക​യും തീർച്ച​യാ​യും കുടി​ക്കു​ക​യും ചെയ്യു​ക​യും തന്റെ ദേഹി തന്റെ കഠിന​വേ​ല​നി​മി​ത്ത​മുള്ള നൻമ കാണാ​നി​ട​യാ​ക്കു​ക​യും ചെയ്യു​ന്ന​തി​നേ​ക്കാൾ മെച്ചമാ​യി യാതൊ​ന്നു​മില്ല.” (സഭാ​പ്ര​സം​ഗി 2:24) നിങ്ങളു​ടെ കുടും​ബം ആഹാരം രുചി​ക​ര​മാ​യി തയ്യാറാ​ക്കു​മ്പോൾ അത്‌ ആസ്വദി​ക്കു​ന്നു എന്നതിനു സംശയ​മില്ല. നിങ്ങൾ ഒരു കുടും​ബ​മെന്ന നിലയിൽ ഒരുമിച്ച്‌ ഭക്ഷണം കഴിക്കു​ന്ന​തിന്‌ ക്രമീ​ക​രണം ചെയ്യു​ന്നു​വോ? ഇത്‌ വ്യത്യസ്‌ത കുടും​ബാം​ഗങ്ങൾ ജോലി​സ്ഥ​ല​ത്തൊ സ്‌കൂ​ളി​ലൊ മററു വ്യാപാ​ര​ങ്ങ​ളി​ലൊ അകലെ​യാ​യി​രി​ക്കു​മ്പോൾ എപ്പോ​ഴും സാധ്യ​മ​ല്ലാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും സാധാ​ര​ണ​യാ​യി, ഒരു കുടും​ബ​മെ​ന്ന​നി​ല​യിൽ ഒരു ദിവസം കുറഞ്ഞ​പക്ഷം ഒരു നേരത്തെ ഭക്ഷണം ഒരുമി​ച്ചു​ക​ഴി​ക്കാൻ കഴിയും. കുടും​ബ​മേ​ശ​യിൽ ഒരു സുഖദാ​യ​ക​മായ അന്തരീ​ക്ഷ​ത്തിന്‌ സംഭാവന ചെയ്യാൻ എന്തിനു കഴിയും?

ഒരു സഹോ​ദരൻ സന്നിഹി​ത​രാ​യി​രി​ക്കുന്ന എല്ലാവ​രും ചർച്ച​ചെ​യ്യു​ന്ന​തി​നുള്ള ഒരു ബൈബിൾചോ​ദ്യം ഉന്നയി​ക്കു​ന്ന​തിന്‌ ആ സന്ദർഭത്തെ ഉപയോ​ഗി​ക്കു​ന്നു. തീർച്ച​യാ​യും അയാൾ ഉത്തരം അറിയാൻപാ​ടി​ല്ലാ​തി​രു​ന്നേ​ക്കാ​വു​ന്ന​വരെ ബുദ്ധമു​ട്ടി​പ്പി​ക്കു​ന്നത്‌ ഒഴിവാ​ക്കു​ന്നു. മററു ചിലർ വയൽസേവന അനുഭ​വങ്ങൾ വിവരി​ക്കു​ന്നു. ആത്മീയ കാര്യ​ങ്ങൾക്ക്‌ ശ്രദ്ധ​കൊ​ടു​ക്കു​ന്ന​തി​നാൽ ഭക്ഷണ​വേ​ളകൾ മുഴു കുടും​ബ​ത്തെ​യും കെട്ടു​പ​ണി​ചെ​യ്യുന്ന സന്ദർഭ​ങ്ങ​ളാ​യി​ത്തീ​രു​ന്നു. (റോമർ 14:19 കാണുക.) ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ ഭക്ഷണ​വേ​ള​ക​ളിൽ അധികം സംസാ​രി​ക്കുന്ന രീതി​യി​ല്ലെ​ന്നു​ള്ളത്‌ സത്യം​തന്നെ. എന്നിരു​ന്നാ​ലും ഒരു സന്തുഷ്ട​മായ അന്തരീക്ഷം നിലനിർത്തു​ന്ന​തിന്‌ ഒരു ബോധ​പൂർവ​ക​മായ യത്‌നം ചെയ്യു​ന്നത്‌ സുപ്ര​ധാ​ന​മാണ്‌. സദൃശ​വാ​ക്യ​ങ്ങൾ 15:17 ഇപ്രകാ​രം പറയുന്നു: “സ്‌നേ​ഹ​മു​ള്ള​ടത്തെ സസ്യ​ഭോ​ജനം വിദ്വേ​ഷം​സ​ഹി​തം കൊഴു​പ്പിച്ച കാള​യേ​ക്കാൾ മെച്ചമാണ്‌.”

ക്രിസ്‌തീ​യ കുടും​ബ​ജീ​വി​ത​ത്തിൽ വിശ്ര​മ​ത്തി​നും ഗതി​വേ​ഗ​ത്തി​ന്റെ ഒരു മാററ​ത്തി​നും അവയു​ടേ​തായ സ്ഥാനമുണ്ട്‌. ജ്ഞാനി​ക​ളായ മാതാ​പി​താ​ക്കൾ അത്തരം സന്ദർഭങ്ങൾ ഒരു ശക്തമായ ദിവ്യാ​ധി​പത്യ കുടും​ബ​ഘ​ടകം കെട്ടു​പണി ചെയ്യാൻ ഉപയോ​ഗി​ക്കു​ന്നു. എങ്ങനെ?

ചെറു​പ്പ​ക്കാ​രെ തങ്ങളുടെ സ്വന്തം താൽപ്പ​ര്യ​ങ്ങൾ പിന്തു​ട​രു​ന്ന​തിന്‌ അനുവ​ദി​ച്ചു​വി​ടു​ന്നത്‌ എളുപ്പ​മാ​ണെ​ങ്കി​ലും ഇതിൽ അപകട​മുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ജീവനൊ അവയവ​ങ്ങൾക്കൊ ഭീഷണി​യുള്ള കളിക​ളിൽ തീവ്ര​മാ​യി ഇടപെ​ടു​ന്ന​തിന്‌ ചെറു​പ്പ​ക്കാ​രെ അനുവ​ദി​ക്കു​ന്നത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാ​യി​രി​ക്കാൻ കഴിയും! (1 തിമൊ​ഥെ​യോസ്‌ 4:8) സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഉൾപ്പെ​ടുന്ന പ്രവർത്ത​നങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. പിതാ​വിന്‌ അവരുടെ അഭി​പ്രാ​യ​ങ്ങ​ളും ആശയങ്ങ​ളും ചോദി​ക്കാ​വു​ന്ന​തും ഓരോ​രു​ത്തർക്കും തയ്യാറാ​കു​ന്ന​തി​നു​വേണ്ടി എന്തെങ്കി​ലും നിയമി​ക്കാ​വു​ന്ന​തു​മാണ്‌.

ഒരു കുടും​ബ​മെന്ന നിലയിൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ സ്‌നേഹം വിപു​ല​പ്പെ​ടു​ത്തു​ക​യും നിങ്ങളു​ടെ കുടുംബ സന്തോ​ഷ​ങ്ങ​ളിൽ പങ്കുപ​റ​റാൻ സഭയിലെ മററ്‌ അംഗങ്ങളെ ക്ഷണിക്കു​ക​യും ചെയ്യാൻ കഴിയു​മോ? സഭയിലെ പ്രായ​മുള്ള അംഗങ്ങൾ മിക്ക​പ്പോ​ഴും കുടുംബ ആത്മാവിൽ പങ്കെടു​ക്കു​ന്നത്‌ ആസ്വദി​ക്കു​ന്നു, വിശേ​ഷിച്ച്‌ അവരുടെ സ്വന്തം കുടും​ബാം​ഗങ്ങൾ അടുത്തി​ല്ലാ​തി​രി​ക്കു​ക​യൊ അല്ലെങ്കിൽ അവർ ക്രിസ്‌തീയ തത്വങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാ​തി​രി​ക്കു​ക​യൊ ചെയ്യു​മ്പോൾ. (യാക്കോബ്‌ 1:27) പല സഭകളി​ലും മാതാ​പി​താ​ക്ക​ളിൽ ഒരാൾമാ​ത്ര​മുള്ള കുടും​ബങ്ങൾ ഉണ്ട്‌. അത്തരം കുടും​ബ​ങ്ങ​ളി​ലെ അംഗങ്ങൾക്ക്‌ ദിവ്യാ​ധി​പത്യ ശിരസ്ഥാ​ന​ത്തോ​ടുള്ള ഉചിത​മായ പരിഗ​ണ​ന​യോ​ടും ക്രിസ്‌തീയ മാനദ​ണ്ഡ​ത്തോ​ടുള്ള ആദര​വോ​ടും​കൂ​ടെ മൂപ്പൻമാർക്കും മററു​ള്ള​വർക്കും ആത്മീയ​മായ അഭയം പ്രദാ​നം​ചെ​യ്യാൻ കഴിയും. (യെശയ്യാവ്‌ 32:1) മുതിർന്ന പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി കാണിച്ച സ്‌നേ​ഹ​പൂർവ​ക​മായ താൽപ്പ​ര്യം​നി​മി​ത്തം അനേകം “പിതൃ​ര​ഹിത കുട്ടികൾ” സമനി​ല​യുള്ള കുടും​ബ​ത്ത​ല​വൻമാർ എന്ന നിലയിൽ ശോഭി​ക്കാ​നി​ട​യാ​യി​ട്ടുണ്ട്‌.—സങ്കീർത്തനം 82:3.

ഒരു ക്രിസ്‌തീയ ഭവനം കെട്ടി​പ്പ​ടു​ക്കു​ന്നത്‌ കഠിന​ജോ​ലി​യാണ്‌. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ നിങ്ങൾ യഥാർത്ഥ​മാ​യി, “പുത്രൻമാർ യഹോ​വ​യിൽനി​ന്നുള്ള ഒരു അവകാ​ശ​മാണ്‌; ഉദരഫലം ഒരു പ്രതി​ഫ​ല​മാണ്‌” എന്ന്‌ വിലമ​തി​ക്കാ​നി​ട​യാ​കും. (സങ്കീർത്തനം 127:1, 3) അവർക്ക്‌ ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്കു​മാ​ത്രമല്ല, തങ്ങളുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​നും മഹത്വ​ത്തി​ന്റെ ഒരു ഉറവാ​യി​രി​ക്കാൻ കഴിയും. (w89 10⁄1)

[അടിക്കു​റിപ്പ്‌]

a യഥാർത്ഥത്തിൽ “നിർമ്മാ​താ​ക്കൾ” എന്നതി​നും (വാക്യം 1) “പുത്രൻമാർ” (വാക്യം 3) എന്നതി​നും ഉള്ള എബ്രായ പദങ്ങൾ “പണിയുക” എന്ന മൂല അർത്ഥത്തിൽ നിന്ന്‌ വരുന്നു എന്ന്‌ വിചാ​രി​ക്ക​പ്പെ​ടു​ന്നു. കൂടാതെ, എബ്രാ​യ​യിൽ “ഭവനം” എന്ന പദത്തിന്‌ ഒരു “താമസസ്ഥല”ത്തെ അല്ലെങ്കിൽ ഒരു “കുടുംബ”ത്തെ പരാമർശി​ക്കാൻ കഴിയും. (2 ശമൂവേൽ 7:11, 16; മീഖാ 1:5) അപ്രകാ​രം ഒരു ഭവനത്തി​ന്റെ നിർമ്മാ​ണം ഒരു കുടും​ബം ഉളവാ​ക്കു​ന്ന​തി​നോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. രണ്ടു പ്രവർത്ത​ന​ത്തി​ലും യഹോ​വ​യു​ടെ അനു​ഗ്രഹം അത്യാ​വ​ശ്യ​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക