സംഗീതംആസ്വദിക്കൽ—താക്കോൽ എന്താണ്?
പുരാതന ലോകത്തിൽ ഗുരുതരമായ ദുർമ്മാർഗ്ഗവും വിഗ്രഹാരാധനയും ആചരിക്കപ്പെട്ടിരുന്നു. അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് ക്രിസ്തീയ നടത്ത സംബന്ധിച്ച് വളരെ ശക്തമായ ബുദ്ധിയുപദേശം കൊടുക്കുന്നത് ആവശ്യമാണെന്നു കണ്ടെത്തി. എഫേസൂസിലെ സഭക്ക് അവൻ ഇപ്രകാരം എഴുതി: “അതുകൊണ്ട് ഞാൻ കർത്താവിൽ പറയുകയും സാക്ഷീകരിക്കുകയും ചെയ്യുന്നതെന്തെന്നാൽ, ജനതകൾ തങ്ങളുടെ അജ്ഞത നിമിത്തവും തങ്ങളുടെ മനസ്സിന്റെ നിർവികാരത നിമിത്തവും മാനസ്സികമായ അന്ധതയിലും ദൈവത്തിന്റെ ജീവനിൽ നിന്ന് അന്യപ്പെട്ടും സ്ഥിതിചെയ്യുന്നതിനാൽ തങ്ങളുടെ മനസ്സിന്റെ നിഷ്പ്രയോജനത്വത്തിൽ നടക്കുന്നതുപോലെതന്നെ നിങ്ങൾ മേലാൽ നടക്കരുത്.”—എഫേസ്യർ 4:17, 18.
അത് ഇന്നും കാര്യങ്ങൾ നടക്കുന്ന വിധത്തിന്റെ ഒരു നല്ല വർണ്ണനയല്ലേ? ഇതിൽ സംഗീതത്തിന്റെ മണ്ഡലവും ഉൾപ്പെടുന്നു. ആധുനിക സംഗീതങ്ങളിൽ അധികവും ‘ദൈവികജീവനോട് അന്യപ്പെട്ട’താണ്. ഗാനങ്ങൾ മിക്കപ്പോഴും ദയയോ കരുണയോ ഇല്ലാത്ത ‘നിർവികാര ഹൃദയത്തെ’ വെളിപ്പെടുത്തുന്നു.
എന്നാൽ പൗലോസ് ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ ഉപദേശത്തെ ഒരു പടികൂടി മുന്നോട്ടുകൊണ്ടുപോയി: “ഒരിക്കൽ ശരിയും തെററും സംബന്ധിച്ച തങ്ങളുടെ ഇരുളടഞ്ഞ ബോധത്താൽ അവർ തങ്ങളെത്തന്നെ ലൈംഗികതക്ക് വിട്ടുകൊടുക്കുകയും എല്ലാത്തരത്തിലും അയോഗ്യമായ ഒരു ജീവിതവൃത്തി ആകാംക്ഷാപൂർവം പിന്തുടരുകയും ചെയ്യുന്നു.”—എഫേസ്യർ 4:19, ദി ജറുസലേം ബൈബിൾ.
ഇന്നത്തെ മിക്ക ഗാനങ്ങളിലും ഈ ‘അയോഗ്യമായ ജീവിതവൃത്തിയുടെ ആകാംക്ഷാപൂർവകമായ പിന്തുടരൽ’ പ്രതിഫലിക്കുന്നു. ഗാനങ്ങളും സംഗീതത്തിന്റെ വിവക്തയും ലൈംഗികതയിലും അക്രമത്തിലും മയക്കുമരുന്നുകളിലും ഉല്ലാസത്തിലും ആണ്ടുപോയിരിക്കുന്ന ഒരു തലമുറയുടെ ഹീനവികാരങ്ങളെ ശമിപ്പിക്കാൻ കളമൊരുക്കിക്കൊടുക്കുന്നു. ക്രിസ്ത്യാനികൾ അത്തരം ദുരാചാരങ്ങളെ എങ്ങനെ വീക്ഷിക്കണം? പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇപ്പോൾ നിങ്ങൾ യേശുവിലുള്ള സത്യം പഠിപ്പിക്കപ്പെട്ടപ്പോൾ നിങ്ങൾ അവനിൽനിന്ന് ഉചിതമായി കേൾക്കുന്നതിൽ പരാജയപ്പെട്ടില്ലെങ്കിൽ, നിങ്ങൾ ക്രിസ്തുവിൽനിന്ന് പഠിച്ച വിധം അങ്ങനെയല്ല.”—എഫേസ്യർ 4:20, 21, JB.
“ഒരു ആത്മീയ പരിവർത്തനം” ആവശ്യം
ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന സംഗീതത്തിന്റെ സംഗതിയിൽ നമുക്ക് ഈ ബുദ്ധിയുപദേശത്തെ എങ്ങനെ ബാധകമാക്കാൻ കഴിയും? അതിൻപ്രകാരം നമുക്ക്, “ക്രിസ്തുവിന്റെ മനസ്സു”ണ്ടെങ്കിൽ, അതായത് നമുക്ക് അവന്റെ മാനസ്സികഭാവമുണ്ടെങ്കിൽ നാം, “ലൗകികവും മൃഗീയവും പൈശാചികവുമായ” സംഗീതം ശ്രദ്ധിക്കാൻ ആഗ്രഹിക്കയില്ല.—1 കൊരിന്ത്യർ 2:16; യാക്കോബ് 3:15.
എന്നാൽ നിങ്ങൾ, ‘എനിക്കെങ്ങനെ സംഗീതത്തിലുള്ള അഭിരുചിയെ മാററാൻ കഴിയും?’ എന്ന് ചോദിച്ചേക്കാം. വീണ്ടും പൗലോസ് സഹായിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ പഴയരീതിയിലുള്ള ജീവിതഗതി ഉപേക്ഷിക്കണം; നിങ്ങൾ മിഥ്യയായ ആഗ്രഹങ്ങളെ പിൻതുടരുന്നതിനാൽ കളങ്കമാക്കപ്പെടുന്ന നിങ്ങളുടെ പഴയ സ്വാത്മത്തെ നീക്കിക്കളയണം. നിങ്ങളുടെ മനസ്സ് ഒരു ആത്മീയപരിവർത്തനത്താൽ പുതുക്കപ്പെടണം.”—എഫേസ്യർ 4:22, 23, JB.
അവിടെ ഉത്തരമുണ്ട്, ഒരു ആത്മീയ പരിവർത്തനത്താലുള്ള മനസ്സിന്റെ ഒരു പുതുക്കൽ. ഇതിൽ സംഗീതത്തിലുള്ള നമ്മുടെ അഭിരുചിയേക്കാൾ അധികം ഉൾപ്പെടുന്നു. അത് ഒരു പുനഃവിദ്യാഭ്യാസം, നിലവാരങ്ങളുടെയും മൂല്യങ്ങളുടെയും ഉയർത്തൽ ആവശ്യമാക്കിത്തീർക്കുന്നു. അതിന്റെ അർത്ഥം, നമ്മുടെ ചിന്താരീതിയിലുള്ള ഒരു മാററം, ഒരു വ്യത്യസ്തതരം അളവുകോൽ എന്നാണ്. അതിൽ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും കാഴ്ചപ്പാടിൽ കാര്യങ്ങൾ കാണുന്നത് ഉൾപ്പെടുന്നു. പൗലോസ് വളരെ വ്യക്തമായി പ്രകടമാക്കിയതുപോലെ: “നിങ്ങൾ തിന്നാലും കുടിച്ചാലും മററ എന്തുതന്നെ ചെയ്താലും, എല്ലാ കാര്യങ്ങളും ദൈവമഹത്വത്തിനായി ചെയ്യുക.”—1 കൊരിന്ത്യർ 10:31.
ആധുനിക സംഗീതത്തിൽ അധികവും ദൈവത്തിനു മഹത്വം കൊടുക്കുന്നില്ല. നേരേമറിച്ച്, അത് ക്രിസ്ത്യാനികൾ എന്തിനുവേണ്ടി നിലകൊണ്ടോ, അനേകർ എന്തിനുവേണ്ടി തടവറകളിലും തടങ്കൽപ്പാളയങ്ങളിലും മരിക്കുന്നതിനു മനസ്സൊരുക്കമുള്ളവരായിരുന്നോ ആ മൂല്യങ്ങളെ വെറുത്തുതള്ളുന്നു. അതുകൊണ്ട്, നാം ‘ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹി’ക്കാതിരിക്കുന്നതിനുവേണ്ടി നമ്മുടെ സംഗീതത്തിന്റെ അഭിരുചിക്ക് ഒരു മാററം വരുത്തേണ്ടിവരുന്നെങ്കിൽ അത് ഒരു ത്യാഗമായി പരിഗണിക്കുന്നതെന്തിനാണ്?—1 യോഹന്നാൻ 2:15-17.
നല്ല സംഗീതം—താക്കോൽ എന്താണ?
തിരുവെഴുത്തു തത്വങ്ങളോടുള്ള നമ്മുടെ ബഹുമാനം മൂലം, നാം അധഃപതിപ്പിക്കുന്ന സംഗീതത്തെ ത്യജിക്കുന്നുവെങ്കിൽ, നമുക്ക് അതിനു പകരം എന്തുവെക്കാം? കൊള്ളാം, എന്തുകൊണ്ട് സംഗീതത്തിന്റെ പുതിയ പാതകൾ ആരാഞ്ഞുകൂടാ? അവ കഴിഞ്ഞകാലങ്ങളിൽ ഇഷ്ടപ്പെട്ടിരുന്നവയേക്കാൾ വളരെയധികം ആസ്വാദ്യകരവും കെട്ടുപണിചെയ്യുന്നതും ആയിരിക്കാം. ദൃഷ്ടാന്തത്തിന് ഒരു മുൻ റോക്ക്സംഗീതജ്ഞൻ, അയാൾ വരുത്തിയ മാററത്തേക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
“എനിക്ക് എളുപ്പമായ റോക്ക്സംഗീതത്തിൽനിന്ന് ജനപ്രീതിയുള്ള സ്വീകാര്യമായ തരം സംഗീതത്തിലേക്കും ആഴമേറിയ ശാസ്ത്രീയസംഗീതത്തിലേക്കും മാറുന്നതിന് ഒരു ശ്രമം ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ അവയിൽ കൂടുതൽ കഴമ്പ് ഉണ്ടെന്നും മേലാൽ മിക്ക ആധുനികസംഗീതത്തിന്റെയും ആത്മാവോട് മമതാബന്ധത്തിലാകാൻ പാടില്ലെന്നും ഞാൻ തിരിച്ചറിഞ്ഞപ്പോൾ അത് കൂടുതൽ എളുപ്പവും സംതൃപ്തികരവുമായിത്തീർന്നു. അത് പെട്ടെന്ന് സുഖകരമായിത്തീർന്നു. വ്യത്യസ്തതരം സംഗീതത്തിനെതിരേയുള്ള എന്റെ മുൻവിധിനിമിത്തം എനിക്കു നഷ്ടപ്പെട്ടതെന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
ശ്രുതിമധുരമായ നല്ല പാദത്തോടുകൂടിയതും ബൈബിൾ തത്വങ്ങൾക്ക് എതിരായ തത്വശാസ്ത്രം പ്രകടമാക്കാത്തതുമായ അനേകതരത്തിലുള്ള ശാസ്ത്രീയസംഗീതവും നാടോടിപ്പാട്ടുകളും ചിലതരം ആധുനിക സംഗീതവും ശുദ്ധമായ ഭാവഗാനങ്ങളും ഉണ്ട്. നമ്മുടെ ചിന്തയെ തെററായി സ്വാധീനിക്കാത്തതും, ‘നീതിയായതും നിർമ്മലമായതും സൽകീർത്തിയുള്ളതും പരമാർത്ഥമായതും പ്രശംസാർഹമായതും’ ആയ സംഗീതം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുക എന്നതാണ് താക്കോൽ.—ഫിലിപ്പിയർ 4:8.
ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ സംഗീതത്തിനുള്ള പങ്ക
ചിലർക്ക് നല്ല സംഗീതം ആസ്വദിക്കുന്നതിനുള്ള ഒരു മാർഗ്ഗം പാടുകയൊ ഒരു ഉപകരണം ഉപയോഗിക്കാൻ പഠിക്കുകയൊ ആണ്. തനിച്ചോ കുടുംബാംഗങ്ങളോ സ്നേഹിതരോ ചേർന്നോ പാടിക്കൊണ്ട് വലിയ സന്തോഷം അനുഭവിക്കാൻ കഴിയും. എന്നിരുന്നാലും എല്ലാ കാര്യത്തിലുമെന്നപോലെ സമനില ആവശ്യമാണ്. ഒരു വിനോദമൊ കളിയൊ ഒരിക്കലും ഒരു ക്രിസ്ത്യാനിയുടെ മനസ്സിനെ തുടർച്ചയായി അലട്ടുന്ന ഒന്നായിത്തീരരുത്. അതു സംഭവിക്കുകതന്നേ ചെയ്യുന്നെങ്കിൽ ആരോഗ്യകരമായ സംഗീതംപോലും, അധികമായിത്തീരുന്നതിനാൽ അനാരോഗ്യകരമായ ഫലങ്ങൾ ഉളവാക്കിയേക്കാം. അപ്പോൾ ഒരു ക്രിസ്ത്യാനി, ‘ദൈവത്തിന്റെ സ്നേഹിതനായിത്തീരുന്നതിനേക്കാൾ ഉല്ലാസത്തിന്റെ സ്നേഹിതനായിത്തീരുന്നതിന്റെ’ അപകടമുണ്ട്.—2 തിമൊഥെയോസ് 3:4.
സംഗീതം നമ്മുടെ യഹോവാരാധനയുടെ ഒരു അവിഭാജ്യഘടകമാണ്. പുരാതന ഇസ്രായേലിൽ ആസാഫും അവന്റെ സഹോദരൻമാരും ഇപ്രകാരം പാടി: “ജനങ്ങളേ നിങ്ങൾ യഹോവക്കു നന്ദികൊടുക്കുക; അവന്റെ നാമം വിളിച്ചപേക്ഷിക്കുക, അവന്റെ പ്രവൃത്തികളെ ജനങ്ങളുടെയിടയിൽ അറിയിക്കുക! അവനു പാടുക, അവന സ്വരമാധുര്യത്തോടെ പാടുക, അവന്റെ അത്ഭുതകരമായ സകല പ്രവർത്തികളേയും പരിചിന്തിക്കുക.” ഉവ്വ്, സംഗീതത്തിന് ദൈവത്തെ സ്തുതിക്കുന്നതിനും അവനെ പ്രസാദിപ്പിക്കുന്നതിനും കഴിയും.—1 ദിനവൃത്താന്തം 16:8, 9.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹോളിൽ ഉപയോഗിക്കുന്ന രാജ്യഗീതങ്ങൾ ബൈബിൾ വാക്യങ്ങളേയും സങ്കീർത്തനങ്ങളേയും പ്രാർത്ഥനകളേയും ഉപദേശങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. നമുക്ക് ഈ വിശുദ്ധഗീതങ്ങളും ആഴമായി ആസ്വദിക്കാൻ കഴിയുകയില്ലേ? കൂടാതെ നമുക്ക് ഈ ഗീതങ്ങൾ വികാരത്തോടും ഉത്സാഹത്തോടും പാടിക്കൊണ്ട് നമ്മുടെ സന്തോഷം പ്രകടമാക്കാൻപാടില്ലേ? കിംഗഡം മെലഡീസ എന്നു വിളിക്കപ്പെടുന്ന ഈ ഗീതങ്ങളുടെ മനോഹരമായ ക്രമീകരണങ്ങളാൽ നമുക്ക് ക്രിസ്തീയയോഗങ്ങളിലല്ലാതെ മററു സന്ദർഭങ്ങളിൽ പോലും നമ്മുടെ ജീവിതത്തിന്റെ ഭാരം കുറക്കാൻ കഴിയുകയില്ലേ?
സംഗീതോപകരണങ്ങളോടുകൂടിയ ഇതിന്റെ നിർമ്മാണത്തിലെ എല്ലാ സംഗീതജ്ഞരും യഹോവയുടെ സാക്ഷികളാണ്. ചിലർ ലയവിന്യാസ ഓർക്കസ്ട്രാകളിൽ പ്രവർത്തിക്കുന്ന തൊഴിൽക്കാരാണ്. മററുള്ളവർ, മുകളിൽ ഉദ്ധരിച്ച മുൻറോക്ക് സംഗീതജ്ഞൻ ഉൾപ്പെടെ അനേകവിധത്തിലുള്ള അന്തസ്സുററ സംഗീതം ആസ്വദിക്കുന്ന നിപുണരായ യുവജനങ്ങളാണ്. അവർ ലൗകിക, പൈശാചിക മനോഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന സംഗീതം പരിത്യജിച്ചതിനാൽ അവർക്ക് നഷ്ടം സംഭവിച്ചതായി കരുതുന്നില്ല. അവരുടെ നല്ല ദൃഷ്ടാന്തങ്ങൾ, നാമും നമ്മുടെ തിരഞ്ഞെടുപ്പുകൾ ബൈബിൾ തത്വങ്ങളാൽ ഭരിക്കപ്പെടാൻ അനുവദിക്കുന്നെങ്കിൽ ലൗകികവും വിശുദ്ധവുമായ സംഗീതത്തിൽ നമുക്കും അധികം ആരോഗ്യാവഹമായ സന്തോഷം കണ്ടെത്താൻ കഴിയും എന്നു കാണിക്കുന്നു.—എഫേസ്യർ 5:18-20. (w89 6⁄1)
[21-ാം പേജിലെ ചതുരം]
“റോക്ക് സംഗീതത്തിന് ഒരു ആകർഷകത്വം, ലൈംഗിക മോഹത്തിനുള്ള ഒരു കാടൻ ആകർഷകത്വം—സ്നേഹമല്ല, ഈറോസ അല്ല, എന്നാൽ അവികസിതവും അനിയന്ത്രിതവുമായ ലൈംഗിക തൃഷ്ണ—മാത്രമേ ഉള്ളു. . . . റോക്ക്സംഗീതത്തിന് ലൈംഗിക സംഭോഗത്തിന്റെ താളമാണുള്ളതെന്ന് യുവജനങ്ങൾക്കറിയാം.”—അല്ലൻ ബ്ലൂമിനാലുള്ള ദി ക്ലോസിംഗ ഓഫ ദി അമേരിക്കൻ മൈൻഡ.