വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w90 4/1 പേ. 28-29
  • ബാശാൻ—സമൃദ്ധമായ ഒരു ഉറവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബാശാൻ—സമൃദ്ധമായ ഒരു ഉറവ്‌
  • വീക്ഷാഗോപുരം—1990
വീക്ഷാഗോപുരം—1990
w90 4/1 പേ. 28-29

വാഗ്‌ദത്ത ദേശത്തു​നി​ന്നുള്ള രംഗങ്ങൾ

ബാശാൻ—സമൃദ്ധ​മായ ഒരു ഉറവ

നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ നിങ്ങൾക്കു ചിത്രീ​ക​രി​ക്കാ​നാ​വാത്ത അനേകം സ്ഥലനാ​മ​ങ്ങളെ നിങ്ങൾ അഭിമു​ഖീ​ക​രി​ച്ചി​ട്ടി​ല്ലേ? യഹോ​വ​യു​ടെ സാക്ഷികൾ 1989 ജൂൺ-ഓഗസ്‌ററ്‌ കാലഘ​ട്ട​ത്തിൽ മീഖാ മുതൽ സെഖര്യാ​വു വരെയുള്ള പുസ്‌ത​കങ്ങൾ വായിച്ചു. ആ പട്ടിക പിൻപ​റ​റി​യ​പ്പോൾ ബാശാൻ മൂന്നു വാക്യ​ങ്ങ​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നിങ്ങൾ കണ്ടു. (മീഖാ 7:14; നഹൂം 1:4; സെഖര്യാവ്‌ 11:2) നിങ്ങൾക്ക്‌ നിങ്ങളു​ടെ മനോ​ദൃ​ഷ്ടി​കൊണ്ട്‌ ബാശാൻ കാണാൻ കഴിയു​ന്നു​വെ​ങ്കിൽ അവയും താൽപ​ര്യ​ജ​ന​ക​മായ മററു വാക്യ​ങ്ങ​ളും കൂടുതൽ അർത്ഥവ​ത്താ​യി​രി​ക്കും.

ബാശാൻ എവി​ടെ​യാ​യി​രു​ന്നു? കൊള്ളാം, നിങ്ങൾക്ക്‌ പൊതു​വെ അത്‌ ഗോലാൻ ശൃംഗ​ങ്ങ​ളാ​ണെന്ന്‌ തിരി​ച്ച​റി​യാൻ കഴിയും, അതു നിങ്ങൾ വർത്തമാ​ന​പ്പത്ര ഭൂപട​ത്തിൽ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. ബാശാൻ ഗലീലാ​ക്ക​ട​ലി​നും വടക്കൻ യോർദ്ദാൻ താഴ്‌വ​ര​ക്കും കിഴക്കു സ്ഥിതി​ചെ​യ്‌തി​രു​ന്നു. അത്‌ അടിസ്ഥാ​ന​പ​ര​മാ​യി യാർമുക്ക്‌ നദി (ഇപ്പോ​ഴത്തെ യോർദ്ദാ​ന്റെ​യും സിറി​യ​യു​ടെ​യും ഇടക്കുള്ള അതിർത്തി​യു​ടെ ഒരു ഭാഗം) മുതൽ വടക്ക്‌ ഹെർമോൻ പർവതം വരെ വ്യാപി​ച്ചു​കി​ട​ന്നി​രു​ന്നു.

പുരാതന ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​നാ​ട്ടിൽ കടക്കു​ന്ന​തി​നു​മുമ്പ്‌ അവർക്ക്‌ ബാശാൻ രാജാ​വായ മല്ലനായ ഓഗിനെ പരാജ​യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതിനു​ശേഷം ബാശാന്റെ അധിക​ഭാ​ഗ​വും മനശ്ശെ​ഗോ​ത്രം അധീന​ത്തിൽ വെച്ചി​രു​ന്നു. (ആവർത്തനം 3:1-7, 11,13; സംഖ്യാ​പു​സ്‌തകം 32:33; 34:14) ഈ ബൈബിൾപ്ര​ദേശം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? അതിന്‌ അതിന്റെ പർവത​പ്ര​ദേ​ശ​ങ്ങ​ളിൽ വനങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും ബാശാന്റെ മിക്ക ഭാഗവും പീഠഭൂ​മി, ഉയർന്ന സമതല​മാ​യി​രു​ന്നു.

പല വിധങ്ങ​ളിൽ ബാശാൻ ഒരു വൈവി​ധ്യ​മാർന്ന അപ്പക്കൊ​ട്ട​യാ​യി​രു​ന്നു. ഇതപ്ര​കാ​ര​മാ​യി​രു​ന്ന​തി​ന്റെ കാരണം, ആ പ്രദേ​ശ​ത്തി​ന്റെ മിക്ക ഭാഗവും നല്ല പുൽപ്പു​റങ്ങൾ അഥവാ മേച്ചിൽപ്പു​റ​ങ്ങ​ളാ​യി​രു​ന്നു എന്നതാണ്‌. (യിരെ​മ്യാവ്‌ 50:19) ഇതിന്റെ കൂടെ ചേർത്തി​രി​ക്കുന്ന ഫോ​ട്ടോ​കൾ ബാശാനെ സംബന്ധിച്ച ചില ബൈബിൾ പരാമർശ​ന​ങ്ങളെ നിങ്ങളു​ടെ ഓർമ്മ​യി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം.a അനേകർ “ബാശാ​നി​ലെ കൂററൻമാ​രെ”ക്കുറിച്ചു വായി​ച്ചി​ട്ടുണ്ട്‌. (സങ്കീർത്തനം 22:12. കിംഗ ജയിംസ വേർഷൻ) അതെ, പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ഈ പ്രദേശം അതിന്റെ ബലമുള്ള മൂരികൾ ഉൾപ്പെടെ കന്നുകാ​ലി​കൾക്ക്‌ പ്രസി​ദ്ധ​മാ​യി​രു​ന്നു. എന്നാൽ സമൃദ്ധ​മാ​യി പാലും വെണ്ണയും സംഭാ​വ​ന​ചെ​യ്‌തി​രുന്ന ചെമ്മരി​യാ​ടും കോലാ​ടും പോ​ലെ​യുള്ള മററു മൃഗസ​മ്പ​ത്തും അവിടെ പുഷ്ടി​പ്പെ​ട്ടി​രു​ന്നു.—ആവർത്തനം 32:14.

അത്‌ അനേക​രും വളരെ വരണ്ട​തെന്നു കരുതുന്ന ഒരു പ്രദേ​ശത്ത്‌, യോർദ്ദാന്‌ കിഴക്കാ​യി​രു​ന്നു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌ എന്നുള്ള​തു​കൊണ്ട്‌ ബാശാനെ അത്ര ഫലസമൃ​ദ്ധ​മാ​ക്കി​യ​തെ​ന്താ​ണെന്ന്‌ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം. പടിഞ്ഞാ​റു​ഭാ​ഗ​ത്തുള്ള ഗലീലി​യാ​കു​ന്നു​കൾ ഉയരം കുറഞ്ഞ​വ​യാ​ക​യാൽ മെഡി​റ​റ​റേ​നി​യ​നിൽനി​ന്നുള്ള കാർമേ​ഘ​ങ്ങൾക്ക്‌ അതു കടന്ന്‌ ബാശാ​നിൽ ധാരാളം മഴപെ​യ്യി​ക്കാൻ കഴിഞ്ഞി​രു​ന്നു എന്നതാണ്‌ വസ്‌തുത. കൂടാതെ, ഹെർമോൻ പർവത​ത്തിൽനി​ന്നുള്ള ഈർപ്പ​മുള്ള കാററും അരുവി​ക​ളും താഴേക്കു വന്നിരു​ന്നു. ആ വില​യേ​റിയ ഈർപ്പ​വും ബാശാ​നിൽ കാണ​പ്പെ​ടുന്ന അഗ്നിപർവത മണ്ണും കൂടി​ച്ചേ​രു​മ്പോ​ഴത്തെ സാദ്ധ്യ​ത​യെ​ക്കു​റിച്ച്‌ സങ്കൽപ്പി​ക്കുക! ആ പ്രദേശം സമൃദ്ധ​മാ​യി ധാന്യം ഉൽപ്പാ​ദി​പ്പി​ച്ചി​രു​ന്നു. റോമാ​ക്കാർക്ക്‌ ഒരു മുഖ്യ ധാന്യ​ക​ല​വ​റ​യാ​യി​ത്തീ​രു​ന്ന​തി​നു​മുമ്പ്‌, ബാശാൻ ശലോ​മോ​ന്റെ മേശക്കു​വേണ്ടി ആഹാരം പ്രദാനം ചെയ്‌തി​രു​ന്നു. അപ്പോൾ നല്ല കാരണ​ത്താ​ലാ​യി​രു​ന്നു ദൈവ​ത്തിന്‌ തന്റെ വിടു​വി​ക്ക​പ്പെട്ട ജനത്തി​നു​വേ​ണ്ടി​യുള്ള അവന്റെ കരുത​ലി​നെ​ക്കു​റിച്ച്‌ പിന്നീട്‌ ഈ വിധത്തിൽ പറയാൻ കഴിഞ്ഞത്‌: “ദീർഘ​നാൾ മുമ്പത്തെ നാളു​ക​ളി​ലെ​ന്ന​പോ​ലെ അവർ ബാശാ​നി​ലും ഗിലയാ​ദി​ലും നിന്ന്‌ ഭക്ഷിക്കട്ടെ.”—മീഖാ 7:14; 1 രാജാ​ക്കൻമാർ 4:7, 13.

അത്തരം ഫലസമൃ​ദ്ധി​യെ​ക്കു​റി​ച്ചുള്ള അറിവ്‌ നിങ്ങളെ ദൈവ​ത്തി​ന്റെ അപ്രീതി എന്തു കൈവ​രു​ത്തു​മെ​ന്ന​തി​നെ​ക്കു​റി​ച്ചുള്ള നഹൂമി​ന്റെ മൂർച്ച​യുള്ള ഈ വിവര​ണത്തെ വിലമ​തി​ക്കാൻ സഹായി​ക്കും: “ബാശാ​നും കർമ്മേ​ലും (മഹാസ​മു​ദ്ര​ത്തി​ന​ടുത്ത്‌ തഴച്ചു​നിന്ന കുന്നുകൾ) വാടി​പ്പോ​യി, ലബാ​നോ​നി​ലെ പുഷ്‌പം​തന്നെ വാടി​പ്പോ​യി.”—നഹൂം 1:4ബി.

ബാശാനെ സംബന്ധിച്ച ഈ ബാഹ്യ​വീ​ക്ഷ​ണ​ത്തിന്‌ ബൈബി​ളി​ലെ ചില സൂക്ഷ്‌മ​രം​ഗ​ങ്ങളെ കൂടുതൽ എളുപ്പ​ത്തിൽ ചിത്രീ​ക​രി​ക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയും. ദൃഷ്ടാ​ന്ത​ത്തിന്‌ നിങ്ങൾ ബാശാ​നി​ലെ മിക്കയി​ട​ത്തും വളരുന്ന ഗോതമ്പു പോലുള്ള ധാന്യ​ങ്ങ​ളു​ടെ കൊയ്‌തി​നെ​ക്കു​റി​ച്ചു വായി​ച്ചി​രി​ക്കാ​നി​ട​യുണ്ട്‌. ഗോത​മ്പു​കൊ​യ്‌ത്‌ ഇയ്യാർ, സിവാൻ എന്നീ ഉഷ്‌ണ​മാ​സ​ങ്ങ​ളിൽ (യഹൂദ കലണ്ടറിൽ ഏപ്രിൽ, മെയ്യ്‌ മാസങ്ങ​ളു​ടെ അവസാ​ന​ത്തോ​ടും ജൂൺമാ​സ​ത്തി​ന്റെ ആരംഭ​ത്തോ​ടും ഒത്തുവ​രു​ന്നത്‌) വന്നു. ഈ കാലഘ​ട്ട​ത്തിൽ വാരോ​ത്സവം (പെന്തെ​ക്കോ​സ്‌ത്‌) നടന്നു. അതിന്റെ ഭാഗമെന്ന നിലയിൽ ഗോത​മ്പു​കൊ​യ്‌തി​ന്റെ ആദ്യഫ​ലങ്ങൾ അർപ്പി​ക്കു​ക​യും കുഞ്ഞാ​ടു​ക​ളെ​യും കോലാ​ട്ടു​കൊ​റ​റൻമാ​രെ​യും കാളക​ളെ​യും യാഗം കഴിക്കു​ക​യും ചെയ്‌തി​രു​ന്നു. മൃഗങ്ങളെ ബാശാ​നിൽനി​ന്നു കൊണ്ടു​വ​ന്നി​രു​ന്നു​വോ?—പുറപ്പാട്‌ 34:22; ലേവ്യർ 23:15-18.

കൊയ്‌തു​കാ​ലത്ത്‌ ജോലി​ക്കാർ മുകളിൽ കാണുന്ന തരത്തി​ലുള്ള ഇരിമ്പു​കൊ​ണ്ടു​ണ്ടാ​ക്കിയ വളഞ്ഞ അരിവാൾകൊണ്ട്‌—അതിന്റെ മരം​കൊ​ണ്ടുള്ള പിടി നഷ്ടപ്പെ​ട്ട​താണ്‌—നിൽക്കുന്ന ഗോതമ്പ്‌ മുറി​ച്ചെ​ടു​ത്തി​രു​ന്നു. (ആവർത്തനം 16:9, 10; 23:25) പിന്നീട്‌ കററകൾ ശേഖരിച്ച്‌ ഒരു മെതി​ക്ക​ള​ത്തി​ലേക്കു കൊണ്ടു​പോ​ക​യും അവിടെ മരം​കൊ​ണ്ടുള്ള (അടിയിൽ കല്ല്‌ ഉറപ്പി​ച്ചി​രി​ക്കു​ന്നത്‌) ഒരു തെന്നു​വണ്ടി അതിന്റെ മുകളിൽക്കൂ​ടി കയററി മണികൾ വേർപെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. (രൂത്ത്‌ 2:2-7, 23; 3:3, 6; യെശയ്യാവ്‌ 41:15) നിങ്ങൾ ഗോലാൻശൃം​ഗ​ങ്ങ​ളിൽ നിന്ന്‌ എടുത്തി​ട്ടുള്ള ഇതിന്റെ ചിത്രം പരി​ശോ​ധി​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ അർത്ഥവ​ത്തായ ഈ ചട്ടം നിങ്ങൾ ഓർമ്മി​ച്ചേ​ക്കാം: “മെതി​ക്കുന്ന കാളക്ക്‌ നിങ്ങൾ മുഖ​ക്കൊട്ട കെട്ടരുത്‌.”—ആവർത്തനം 25:4; 1 കൊരി​ന്ത്യർ 9:9.

അവസാ​ന​മാ​യി, ഇടതു​വ​ശത്ത്‌ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ബാശാന്‌ അനേകം പടുകൂ​ററൻ ഓക്കു​മ​ര​ങ്ങ​ളോ​ടു​കൂ​ടിയ ഇടതൂർന്ന വനപ്ര​ദേ​ശങ്ങൾ ഉണ്ടായി​രു​ന്നു​വെന്ന കാര്യം ഓർമ്മി​ക്കുക. ഫൊയ്‌നീ​ക്യ​ക്കാർ ബാശാ​നിൽനി​ന്നുള്ള ബലിഷ്‌ഠ​മായ ഓക്കു​ത​ടി​കൊണ്ട്‌ തുഴകൾ നിർമ്മി​ച്ചി​രു​ന്നു. (യെഹെ​സ്‌ക്കേൽ 27:6) എന്നിട്ടും, അത്തരം ‘ബാശാ​നി​ലെ ബൃഹത്തായ വൃക്ഷങ്ങൾക്ക്‌, അഭേദ്യ​മാ​യി​രുന്ന വനത്തിനു’പോലും ദൈവ​ത്തി​ന്റെ പ്രകട​മാ​ക്ക​പ്പെട്ട കോപത്തെ ചെറു​ത്തു​നിൽക്കാൻ കഴിഞ്ഞില്ല. (സെഖര്യാവ്‌ 11:2; യെശയ്യാവ്‌ 2:13) അത്തരം വൃക്ഷങ്ങൾ കാണു​ന്നത്‌ അത്തരം വനങ്ങൾ പലായനം ചെയ്യുന്ന ഒരു സൈന്യ​ത്തിന്‌ ഒരു പ്രശ്‌ന​മാ​യി​രി​ക്കാ​വു​ന്ന​തെ​ന്തു​കൊ​ണ്ടെന്ന്‌ ഭാവന​യിൽ കാണു​ന്നത്‌ എളുപ്പ​മാ​ക്കി​ത്തീർക്കു​ന്നു. മറെറാ​രി​ടത്ത്‌ അബ്‌ശാ​ലോ​മി​നു സംഭവി​ച്ച​തു​പോ​ലെ ഏകനായി ഓടുന്ന ഒരാൾക്കു​പോ​ലും കൊമ്പു​ക​ളിൽ പിടി​കൂ​ട​പ്പെ​ടാൻ കഴിയും.—2 ശമുവേൽ 18:8, 9.

ബാശാൻ ബൈബിൾപ്രാ​ധാ​ന്യ​മുള്ള വളരെ​യ​ധി​കം സംഭവങ്ങൾ നടന്നി​ട്ടി​ല്ലാത്ത വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ ഒരു ഭാഗമാ​യി​രു​ന്നെ​ങ്കി​ലും അതിൽനി​ന്നുള്ള രംഗങ്ങൾ അതോടു ബന്ധപ്പെട്ട ബൈബിൾപ​രാ​മർശ​നങ്ങൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർദ്ധി​പ്പി​ക്കു​ക​തന്നെ ചെയ്യും. (w89 5⁄1)

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷി​ക​ളു​ടെ 1989-ലെ കലണ്ടറും കാണുക.

[28-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Pictorial Archive (Near Eastern History) Est.

[29-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Pictorial Archive (Near Eastern History) Est.

Inset: Badè Institute of Biblical Archaeology

Pictorial Archive (Near Eastern History) Est.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക