രാജ്യപ്രസാധകർ റിപ്പോർട്ട് ചെയ്യുന്നു
എതിർപ്പുണ്ടെങ്കിലും സൈപ്രസിൽ സുവാർത്ത പുരോഗമിക്കുന്നു
അപ്പോസ്തലനായ പൗലോസ് രാജ്യത്തിന്റെ സുവാർത്ത സൈപ്രസിൽ പ്രസംഗിച്ചു. (പ്രവൃത്തി 13:4-12) അതു പൊ. യു. 47-48 കാലത്തായിരുന്നു. ഇന്ന് യഹോവയുടെ 1,154 സാക്ഷികൾ ഈ മനോഹര ദ്വീപിൽ സുവാർത്ത പ്രസംഗിക്കുന്നു. 1988 ഏപ്രിലിലെ സ്മാരക ശുശ്രൂഷയിൽ 2,570 പേർ ഹാജരായി. ഇതു കാണിക്കുന്നത് ഈ ദ്വീപിൽ ആത്മാർത്ഥഹൃദയരും ദൈവഭയമുള്ളവരുമായ അനേക ആളുകൾ ഉണ്ടെന്നാണ്. എന്നാൽ യഹോവയുടെ സാക്ഷികൾ നൽകുന്ന സമാധാനത്തിന്റേതായ ബൈബിൾ ദൂത് അനേക ആളുകൾ സ്വാഗതം ചെയ്യുമ്പോൾ ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതർ, യേശുവിന്റെ നാളിലെ യഹൂദപുരോഹിതൻമാരെപ്പോലെ, വേലയെ എതിർക്കുന്നു. (യോഹന്നാൻ 15:20) സൈപ്രസ് ബ്രാഞ്ച് ഓഫീസ് എഴുതുന്നു: “മുൻപ് ഒരിക്കലും ഇല്ലാതിരുന്നതുപോലെ നമ്മുടെ പ്രസംഗപ്രവർത്തനം തടസ്സപ്പെടുത്തൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ നിശ്ചയം ചെയ്തിരിക്കുന്നതായി കാണുന്നു.” വീടുതോറുമുള്ള ശുശ്രൂഷയിൽ സഹോദരൻമാരെ പുരോഹിതൻമാർ പീഡിപ്പിക്കുന്നതും ഒരു വാദപ്രതിവാദത്തിൽ ഉൾപ്പെടാൻ തക്കവണ്ണം അവരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്നു റിപ്പോർട്ടു വിശദീകരിക്കുന്നു. അനന്തരം കലഹത്തിനു കാരണക്കാരായി അവരെ കുററപ്പെടുത്തുന്നു. എന്നാൽ സഹോദരങ്ങൾ പ്രകോപിതരാകാൻ നിൽക്കാതെ ഒഴിഞ്ഞുമാറുന്നു.
പുരോഹിതരുടെ എതിർപ്പ് നിശ്ചയമായും തിരിച്ചടിക്കുന്നുണ്ട്. പിൻവരുന്ന അനുഭവം അതു പ്രകടമാക്കുന്നു: “ചില മാസങ്ങൾക്കുമുമ്പ് ഒരു സ്ത്രീ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി; തുടർന്നു അവളുടെ ഭർത്താവും ഒപ്പം ചേർന്നു. അപ്പോൾ ഒരു വേദശാസ്ത്ര പണ്ഡിതൻ പഠനം ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കാമെന്നുള്ള പ്രതീക്ഷയിൽ ഈ ദമ്പതികളെ സന്ദർശിച്ചു. ത്രിത്വം അവർക്കു വിശദീകരിച്ചു കൊടുക്കാൻ വേദശാസ്ത്രപണ്ഡിതൻ ശ്രമിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ ഭർത്താവു പറഞ്ഞു: ‘ഒരു ജഡിക ശരീരത്തോടുകൂടെ ഇപ്പോൾ സ്വർഗ്ഗത്തിലിരിക്കുന്നുവെന്നു നിങ്ങൾ പറയുന്ന യേശുവിന് തൽസമയം ആത്മരൂപിയായ ദൈവവുമായി ഒന്നായിരിക്കാൻ കഴിയുന്നത് എങ്ങനെയെന്നു എനിക്കു മനസ്സിലാകുന്നില്ല.’ വേദശാസ്ത്രജ്ഞന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘കൊള്ളാം, നിങ്ങൾ എല്ലാം മനസ്സിലാക്കേണ്ടതില്ല.’ താൽപ്പര്യക്കാരൻ പറഞ്ഞു: ‘യേശു ദൈവപുത്രൻ ആണെന്നും ദൈവംതന്നെയല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. ത്രിത്വത്തെക്കുറിച്ചു എനിക്ക് ഇനിയും കൂടുതൽ കേൾക്കണമെന്നില്ല.’ ഈ സന്ദർഭത്തിൽ വേദശാസ്ത്രജ്ഞൻ എഴുന്നേററു ദേഷ്യപൂർവ്വം പ്രതിവചിച്ചു: ‘നിങ്ങൾക്കു മാററം വരുത്താൻ കഴിയാതെവണ്ണം നിങ്ങളുടെ ബൈബിൾ പഠനം അത്രയേറെയായിരിക്കുന്നു.’”
ഇപ്പോൾ ഭാര്യ എല്ലാ മീററിംഗുകൾക്കും ഹാജരാകുന്നു. “യഹോവയിൽ ആശ്രയ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ അവൾ സ്നാപനമേററു. ഭർത്താവ് പഠനം തുടരുകയും ചില മീററിംഗുകൾക്കു ഹാജരാകുകയും ചെയ്യുന്നു.
“ഇങ്ങനെ യത്നങ്ങൾ ചെയ്യുന്നുണ്ടെങ്കിലും പുരോഹിതർ ലക്ഷ്യം നേടുന്നില്ല,” എന്ന് സൈപ്രസ് ബ്രാഞ്ച് ഓഫീസിൽ നിന്നുള്ള റിപ്പോർട്ടു പറയുന്നു. “പകരം, മുമ്പത്തെക്കാളധികം താൽപ്പര്യമുള്ള ആളുകൾ ഇപ്പോൾ മീററിംഗുകൾക്കു ഹാജരാകുന്നതു നാം കാണുന്നു. അതേസമയം സുവാർത്ത ആത്മാർത്ഥഹൃദയർക്ക് എത്തിച്ചുകൊടുക്കുവാൻ സഹോദരങ്ങൾ കൂടുതൽ നിശ്ചയം ചെയ്തിരിക്കുന്നു.” യിരെമ്യാവ് 1:19-ൽ യഹോവ വാഗ്ദത്തം ചെയ്തതുപോലെ തന്റെ വിശ്വസ്തരെ അവൻ പിന്തുണക്കുന്നു: “അവർ നിശ്ചയമായും നിന്നോടു പോരാടും; എന്നാൽ അവർ നിനക്കെതിരെ നിലനിൽക്കയില്ല. എന്തുകൊണ്ടെന്നാൽ ‘നിന്നെ വിടുവിപ്പാൻ ഞാൻ നിന്നോടുകൂടെയുണ്ട്’ എന്നു യഹോവ അരുളിച്ചെയ്യുന്നു.” (w88 10/1)