വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 11/1 പേ. 4-7
  • എന്തു വിലകൊടുത്തും വിജയമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്തു വിലകൊടുത്തും വിജയമോ?
  • വീക്ഷാഗോപുരം—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വഴി​തെ​റ​റ​ക്ക​പ്പെ​ടു​ന്നു—എങ്ങനെ?
  • “വിജയ​ത്തി​ന്റെ” വേദനകൾ
  • ഒരു മെച്ചമായ തരം വിജയം
  • ആത്‌മീയ വിജയം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക
  • യഥാർഥ ജീവിതവിജയം കൈവരിക്കുക!
    2012 വീക്ഷാഗോപുരം
  • ക്രിസ്‌ത്യാനികൾ ദരിദ്രർ ആയിരിക്കണമോ?
    ഉണരുക!—2003
  • യഹോവയുടെ അനുഗ്രഹം ധനികനാക്കുന്നു
    വീക്ഷാഗോപുരം—1987
  • വിജയത്തിലേക്കുള്ള ആറു പടികൾ
    ഉണരുക!—2009
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 11/1 പേ. 4-7

എന്തു വില​കൊ​ടു​ത്തും വിജയ​മോ?

വിജയി​ക്കാ​നുള്ള ദൃഢനി​ശ്ചയം ഒരുവന്‌ ഒരു സുനി​ശ്ചിത ലക്ഷ്യമു​ണ്ടെന്ന്‌ സൂചി​പ്പി​ക്കു​ന്നു. നിങ്ങളു​ടെ ജീവി​ത​ല​ക്ഷ്യ​മെ​ന്താണ്‌? അതു നേടാൻ എന്തു ചെയ്യാൻ നിങ്ങൾ ഒരുങ്ങി​യി​രി​ക്കു​ന്നു? തീർച്ച​യാ​യും, യഥാർത്ഥ​ത്തിൽ സംതൃ​പ്‌ത​രും സന്തുഷ്ട​രു​മാ​യി​രി​ക്കാൻ നിങ്ങളു​ടെ പ്രമുഖ വ്യാപാ​രം എന്തായി​രി​ക്കണം?

അനേകം മൂന്നാം​ലോക രാജ്യ​ങ്ങ​ളിൽ പൊതു ജീവി​ത​നി​ല​വാ​രം അത്ര അഭികാ​മ്യ​മല്ല. അവിടത്തെ പ്രശ്‌ന​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ, നാം എവിടെ ജീവി​ച്ചാ​ലും, ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ഉചിത​മായ ബുദ്ധി​യു​പ​ദേശം പരിഗ​ണി​ക്കു​ന്നത്‌ നമ്മുടെ സ്വന്തം ലക്ഷ്യങ്ങ​ളെ​യും വിജയ​ത്തെ​യും മെച്ചമാ​യി വിലയി​രു​ത്താൻ നമ്മെ സഹായി​ക്കും.

ദാരി​ദ്ര്യം ധാരാ​ള​മു​ള്ള​തു​കൊണ്ട്‌, അനേകർ മറെറ​ല്ലാം ബലി​ചെ​യ്‌തു​കൊണ്ട്‌ സാമ്പത്തി​ക​വി​ജ​യ​ത്തി​നു​വേണ്ടി യത്‌നി​ച്ചി​രി​ക്കു​ന്നു. ഇതു നേടാൻ ചിലർ വഞ്ചനയെ ആശ്രയി​ക്കു​ന്നു. എന്നിരു​ന്നാ​ലും, സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​കു​മ്പോൾ, ബൈബി​ളി​ന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ടു​ന്ന​തിന്‌ അവർ ഈ മനോ​ഭാ​വത്തെ സ്ഥിരമാ​യി പിന്ത​ള്ളേ​ണ്ട​താ​യി​രു​ന്നു.

എന്നിരു​ന്നാ​ലും, ചില ക്രിസ്‌ത്യാ​നി​കൾപോ​ലും ലോക ലക്ഷ്യങ്ങൾ വെക്കു​ന്ന​തിൽ അകപ്പെ​ട്ടു​പോ​യി​ട്ടുണ്ട്‌. അവർ വിജയം​നേ​ടു​ന്ന​തിന്‌ ക്രിസ്‌തീ​യ​വി​രുദ്ധ നടത്തയിൽ ഏർപ്പെ​ട്ടേ​ക്കാം. മാതാ​പി​താ​ക്കൻമാർ തങ്ങളുടെ കുടും​ബ​ങ്ങളെ അവഗണി​ക്കു​ന്നു. വ്യക്തികൾ തങ്ങളുടെ ദൈവ​സേ​വ​നത്തെ അവഗണി​ക്കു​ന്നു. ജീവി​ത​സം​തൃ​പ്‌തി​യും സന്തുഷ്ടി​യും സംബന്ധിച്ച്‌ ഫലമെ​ന്താ​യി​രി​ക്കു​മെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു?

ഫലം സംബന്ധിച്ച്‌ നമ്മെ ജാഗരൂ​ക​രാ​ക്കി​ക്കൊണ്ട്‌ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു: “ധനവാൻമാ​രാ​കു​വാൻ ഉറച്ചി​രി​ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും ഒരു കെണി​യി​ലും നിരർത്ഥ​ക​വും ഹാനി​ക​ര​വു​മായ അനേകം ആഗ്രഹ​ങ്ങ​ളി​ലും അകപ്പെ​ടു​ന്നു . . . എന്തു​കൊ​ണ്ടെ​ന്നാൽ പണസ്‌നേഹം എല്ലാത്തരം ദോഷ​ങ്ങൾക്കും മൂല കാരണ​മാ​കു​ന്നു, ഈ സ്‌നേ​ഹ​ത്തി​നു​വേണ്ടി എത്തിപ്പി​ടി​ച്ച​തി​നാൽ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ക​യും അനേകം വേദന​ക​ളോ​ടെ തങ്ങളേ​ത്തന്നെ ആസകലം കുത്തി​മു​റി​വേൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”—1 തിമൊ​ഥെ​യോസ്‌ 6:9, 10.

“എല്ലാത്തരം ദോഷ​ങ്ങ​ളും.” ‘അനേകം വേദന​ക​ളോ​ടെ ആസകലം കുത്തി​മു​റി​വേൽപ്പി​ച്ചി​രി​ക്കു​ന്നു.’ അത്‌ തീർച്ച​യാ​യും സംതൃ​പ്‌തി​യു​ടെ​യും സന്തുഷ്‌ടി​യു​ടെ​യും ഒരു വർണ്ണന​പോ​ലെ തോന്നു​ന്നില്ല, ഉണ്ടോ? എന്നിരു​ന്നാ​ലും, ഇന്നുവരെ പോലു​മുള്ള നൂററാ​ണ്ടു​ക​ളി​ലു​ട​നീ​ള​മുള്ള ദശക്തങ്ങ​ളു​ടെ അനുഭവം ആ ബൈബിൾ പ്രസ്‌താ​വന എത്ര സത്യമാ​ണെന്ന്‌ തെളി​യി​ക്കു​ന്നു. അതു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി​യു​ടെ ലക്ഷ്യങ്ങ​ളും ജീവി​ത​ഗ​തി​യും സംബന്ധിച്ച്‌ ഇത്‌ എന്ത്‌ ശുപാർശ​ചെ​യ്യു​ന്നു?

വഴി​തെ​റ​റ​ക്ക​പ്പെ​ടു​ന്നു—എങ്ങനെ?

ക്രിസ്‌ത്യാ​നി​കൾ ഏതു വിധങ്ങ​ളിൽ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെ​റ​റി​ക്ക​പ്പെ​ട്ടേ​ക്കാം? ചിലർ ദൈവിക സൻമാർഗ്ഗ​നി​ഷ്‌ഠ​ക​ളെ​യും വിശ്വാ​സ​ങ്ങ​ളെ​യും പൂർണ്ണ​മാ​യി ത്യജി​ക്കു​ന്ന​തു​വരെ പോയി​രി​ക്കു​ന്നു. മററു കേസു​ക​ളിൽ, ചില വ്യക്തികൾ ദൈവി​ക​ഭ​ക്തി​യു​ടെ ഗതിയിൽനിന്ന്‌ വ്യതി​ച​ലി​പ്പി​ക്ക​പ്പെ​ടു​ക​യും അങ്ങനെ​യുള്ള ഭക്തിയെ മററു​ള്ള​വ​രു​ടെ​മേ​ലുള്ള സ്വാധീ​നം നേടാ​നുള്ള ഒരു മാർഗ്ഗ​മാ​യി ചൂഷണം​ചെ​യ്യു​ക​യും പോലും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ “മനസ്സു ദുഷി​ച്ച​വ​രും സത്യമി​ല്ലാ​ത്ത​വ​രും ദൈവി​ക​ഭക്തി ആദായ​മാർഗ്ഗ​മെന്നു വിചാ​രി​ക്കു​ന്ന​വ​രു​മായ മനുഷ്യ​രെ”ക്കുറിച്ച്‌ ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യാസ്‌ 6:5) ക്രിസ്‌ത്യാ​നി​ത്വ​ത്തെ മുഴു​വ​നാ​യി ത്യജി​ക്കു​ന്നി​ല്ലെ​ങ്കി​ലും അവർ ക്രിസ്‌തീയ വിശ്വാ​സ​ത്തി​ന്റെ അനിവാ​ര്യ​ഘ​ട​ക​ങ്ങ​ളായ ബൈബിൾ തത്വങ്ങളെ ലംഘി​ക്കു​ന്ന​വ​രാ​യി തങ്ങളേ​ത്തന്നെ കണ്ടെത്തി​യേ​ക്കാം.

മററു​ള്ള​വ​രു​ടെ​മേൽ കർതൃ​ത്വം നടത്തുന്ന ആളുക​ളെ​പ്പോ​ലെ​യാ​യി​രി​ക്ക​രു​തെന്ന്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. അവൻ പറഞ്ഞു: “നിങ്ങളു​ടെ ഇടയിലെ രീതി ഇതല്ല; എന്നാൽ നിങ്ങളു​ടെ ഇടയിൽ വലിയ​വ​നാ​കാ​നാ​ഗ്ര​ഹി​ക്കുന്ന ഏവനും നിങ്ങളു​ടെ ശുശ്രൂ​ഷ​ക​നാ​യി​രി​ക്കണം.” യഹൂദ മതനേ​താ​ക്കളെ കുററം വിധി​ച്ച​പ്പോൾ യേശു കുറേ​ക്കൂ​ടെ മുമ്പോ​ട്ടു​പോ​യി. ലോക​മാ​ന്യ​ത​യോ​ടുള്ള വലിയ സ്‌നേഹം ദൈവ​ത്തി​ന്റെ അപ്രീതി വരുത്തി​ക്കൂ​ട്ടു​ന്നു​വെന്ന്‌ സൂചി​പ്പി​ച്ചു. (മത്തായി 20:26; 23:6-9, 33) അങ്ങനെ, ക്രിസ്‌ത്യാ​നി​കൾ മററു​ള്ള​വ​രെ​ക്കാൾ തിളങ്ങാ​നോ അവരെ ഭരിക്കാ​നോ ശ്രമി​ക്കു​ന്ന​തി​നു​പ​കരം അന്യോ​ന്യം സേവി​ക്കാൻ ശ്രമി​ക്കേ​ണ്ട​താണ്‌. എന്തു വില കൊടു​ത്തും വിജയം​നേ​ടാൻ ശ്രമി​ക്കുന്ന പണസ്‌നേഹി ഈ ഗതിയിൽ നിന്ന്‌ അനായാ​സം വഴി​തെ​റ​റി​ക്ക​പ്പെ​ട്ടേ​ക്കാം.

ഈ കാര്യ​ത്തിൽ നിങ്ങൾ എങ്ങനെ​യാണ്‌? നിങ്ങൾ മററു​ള്ള​വ​രു​ടെ​മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തി​ന്റെ പരിധി​കൊ​ണ്ടാ​ണോ നിങ്ങൾ നിങ്ങളു​ടെ വിജയം അളക്കു​ന്നത്‌? അധികാ​രം പ്രയോ​ഗി​ക്കാ​നോ അതു നേടാ​നോ നിങ്ങൾ ക്രിസ്‌തീയ തത്വങ്ങളെ കൈകാ​ര്യം​ചെ​യ്യു​ക​യോ വളച്ചൊ​ടി​ക്കു​ക​യോ ചെയ്യു​ന്നു​ണ്ടോ? എന്തു വില​കൊ​ടു​ത്താ​യാ​ലും നിങ്ങൾ നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രെ​ക്കാൾ നേട്ടമു​ണ്ടാ​ക്ക​ണ​മെന്ന്‌ വിചാ​രി​ക്കു​ന്നു​വോ? നിങ്ങളു​ടെ സ്വത്തി​നെ​ക്കു​റി​ച്ചൊ ഉദ്യോ​ഗ​നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചൊ സംസാ​രി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ വലിയ സന്തോ​ഷ​മു​ണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ക​യാ​ണോ​യെന്ന്‌ നിങ്ങൾ വിശക​ല​നം​ചെ​യ്യേ​ണ്ട​തുണ്ട്‌.

“വിജയ​ത്തി​ന്റെ” വേദനകൾ

യേശു ഇങ്ങനെ​യും പറഞ്ഞു: “ഭൂമി​യിൽ നിങ്ങൾക്കു​വേണ്ടി നിക്ഷേ​പങ്ങൾ സംഭരി​ക്കു​ന്നതു നിർത്തുക . . . എന്തെന്നാൽ നിങ്ങളു​ടെ നിക്ഷേ​പ​മെ​വി​ടെ​യോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും . . . നിങ്ങൾക്ക്‌ ദൈവ​ത്തി​നും ധനത്തി​നും​വേണ്ടി അടിമ​വേല ചെയ്യാൻ കഴിക​യില്ല.” (മത്തായി 6:19-24) മുഖ്യ​മാ​യി ഭൗതി​ക​ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കും ലോക​ജീ​വി​ത​വൃ​ത്തി​ക​ളി​ലേ​ക്കും തങ്ങളുടെ മക്കളെ തിരി​ച്ചു​വി​ടുന്ന മാതാ​പി​താ​ക്കൾ ഈ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ക​യാ​ണോ? ലൗകി​ക​വി​ജ​യ​ത്തി​നു കൊടു​ക്കുന്ന ഊന്നൽ മക്കൾ സത്യം ഉപേക്ഷി​ക്കു​ക​യും ക്രിസ്‌തീ​യ​വി​രുദ്ധ ജീവി​ത​രീ​തി​കൾ സ്വീക​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ മൂല്യ​വ​ത്താ​ണോ? “ഭൂമി​യി​ലെ നിക്ഷേ​പങ്ങൾ”ക്കുവേണ്ടി അവരുടെ ആത്മീയ​ജീ​വി​ത​ങ്ങളെ ബലി​ചെ​യ്യു​ന്നത്‌, അല്ലെങ്കിൽ അപകട​ത്തി​ലാ​ക്കു​ക​യെ​ങ്കി​ലും ചെയ്യു​ന്നത്‌ അതിനു തക്ക വിലയു​ള്ള​താ​ണോ? ഇതു ചെയ്യുന്ന മാതാ​പി​താ​ക്കൾതന്നെ മിക്ക​പ്പോ​ഴും തങ്ങളുടെ മക്കളെ സംബന്ധിച്ച ഉൽക്കണ്‌ഠ​യാ​ലും അവരുടെ ആത്മീയ​നഷ്ടം—ചില​പ്പോൾ ശാരീ​രിക നഷ്ടവും—നിമി​ത്ത​വും ‘അനേകം വേദന​ക​ളോ​ടെ മുറി​വേ​റ​റി​രി​ക്കു​ന്ന​താ​യി’ കണ്ടെത്തു​ന്നു.

ധനത്തോ​ടു​ള്ള സ്‌നേഹം ഒരു കർക്കശ​നായ യജമാ​ന​നാണ്‌. അത്‌ ആളുക​ളു​ടെ സമയവും ശക്തിയും പ്രാപ്‌തി​ക​ളും പിഴി​ഞ്ഞെ​ടു​ക്കു​ന്നു; അത്‌ ദൈവ​ഭ​ക്തി​യെ വീർപ്പു​മു​ട്ടി​ക്കു​ന്നു. അത്‌ സാധാ​ര​ണ​യാ​യി കൂടുതൽ ധനവും ലോക​മാ​ന്യ​ത​യും അന്വേ​ഷി​ക്കാൻ ആളുകളെ പ്രലോ​ഭി​പ്പി​ക്കു​ന്നു, അങ്ങനെ വിശ്വാ​സ​ത്തിൽനിന്ന്‌ എന്നും അവരെ അകററി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ബൈബിൾ ശരിയാ​യി​ത്തന്നെ പറയുന്നു: “വെറു​മൊ​രു വെള്ളി​പ്രേമി വെള്ളി​കൊ​ണ്ടും ഏതൊരു ധനസ്‌നേ​ഹി​യും ആദായം​കൊ​ണ്ടും തൃപ്‌തി​പ്പെ​ടു​ക​യില്ല.”—സഭാ​പ്ര​സം​ഗി 5:10.

ഒരു ക്രിസ്‌ത്യാ​നി ആയതി​നു​ശേ​ഷം​പോ​ലും, ഒരു ആഫ്രിക്കൻ ബിസി​ന​സ്സു​കാ​രന്റെ സാമ്പത്തി​ക​വി​ജ​യ​ത്തോ​ടുള്ള സ്‌നേഹം അയാളു​ടെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനത്തു​ത​ന്നെ​യാ​യി​രു​ന്നു. അയാൾ ലോക ബിസി​നസ്സ്‌ സഹകാ​രി​ക​ളു​മാ​യുള്ള സാമൂ​ഹി​ക​സ​ന്ദർശ​ന​ത്തി​നു​വേണ്ടി ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങളെ അവഗണി​ച്ചു. അയാളെ സഹായി​ക്കാൻ അയാളു​ടെ സഭയിലെ മൂപ്പൻമാർ ശ്രമി​ച്ചി​ട്ടും അയാൾ ആത്‌മീ​യ​മാ​യി പുരോ​ഗ​മി​ച്ചില്ല. അയാൾ അങ്ങനെ ആത്മീയ​മാ​യി വല്ലാത്ത ഒരു പതനത്തി​ലാ​യി, സംഭ്ര​മ​ത്തി​ലാ​യി. അയാൾ അവിടെ ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ അശേഷം അംഗീ​ക​രി​ക്ക​പ്പെ​ടാ​താ​യി. അയാളു​ടെ അവസ്ഥ അഗാധ​മായ ജീവി​ത​സം​തൃ​പ്‌തി​യോ നിലനിൽക്കുന്ന സന്തോ​ഷ​മോ നൽകു​ന്ന​ത​ല്ലാ​യി​രു​ന്നു​വെന്ന്‌ നമു​ക്കെ​ല്ലാം മനസ്സി​ലാ​ക്കാൻ കഴിയും.

അങ്ങനെ​യു​ള്ള ആളുകൾ ആത്മീയ​വേ​ദ​നകൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. ബിസി​ന​സ്സും സത്യസ​ന്ധ​ത​യോ ലൈം​ഗി​ക​ധാർമ്മി​ക​ത​യോ സംബന്ധിച്ച്‌ തത്വദീ​ക്ഷ​യി​ല്ലാ​ത്ത​വ​രു​മാ​യുള്ള ഇടപഴ​ക​ലും ഒരുവനെ മോശ​മായ സ്വാധീ​ന​ങ്ങൾക്കു വിധേ​യ​നാ​ക്കു​ന്നു. അങ്ങനെ വിധേ​യ​രാ​ക്ക​പ്പെ​ടുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ സ്വാധീ​ന​ങ്ങൾക്കെ​തി​രെ ഒരു യുദ്ധമുണ്ട്‌, സാധാ​ര​ണ​യാ​യി അവരുടെ മനസ്സാ​ക്ഷി​യു​മാ​യും ഒരു പോരാ​ട്ട​മുണ്ട്‌. ചിലർ ഒടുവിൽ അവരുടെ സഹകാ​രി​ക​ളെ​പ്പോ​ലെ​യാ​യി​ത്തീ​രു​ക​യും പൂർണ്ണ​മാ​യും വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (1 കൊരി​ന്ത്യർ 15:33) അത്തരം ആത്മീയ​വും ധാർമ്മി​ക​വു​മായ പരാജ​യ​ത്തി​ലേക്കു നയിക്കുന്ന സാമ്പത്തി​ക​വി​ജ​യം​കൊണ്ട്‌ എന്തു പ്രയോ​ജനം? യേശു പറഞ്ഞതു​പോ​ലെ, “ഒരു മനുഷ്യൻ മുഴു​ലോ​ക​വും നേടി​യാ​ലും തന്റെ ദേഹിയെ നഷ്ടപ്പെ​ടു​ത്തു​ന്നു​വെ​ങ്കിൽ അതു​കൊണ്ട്‌ അയാൾക്ക്‌ എന്തു പ്രയോ​ജനം?”—മത്തായി 16:26.

ഒരു മെച്ചമായ തരം വിജയം

ഈ ബൈബിൾ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്നത്‌ ബുദ്ധി​യാ​ണെന്ന്‌ അനുഭവം സ്ഥിരീ​ക​രി​ച്ചി​ട്ടുണ്ട്‌: “ഈ വ്യവസ്ഥി​തി​ക്ക​നു​രൂ​പ​രാ​കു​ന്നതു നിർത്തുക, എന്നാൽ നല്ലതും സ്വീകാ​ര്യ​വും പൂർണ്ണ​വു​മായ ദൈവ​ത്തി​ന്റെ ഇഷ്ടം . . . നിങ്ങൾക്കു​തന്നെ ഉറപ്പു​വ​രു​ത്തുക.” “ലോക​ത്തെ​യോ ലോക​ത്തി​ലു​ള്ള​വ​യേ​യോ സ്‌നേ​ഹി​ക്ക​രുത്‌. ആരെങ്കി​ലും ലോകത്തെ സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ പിതാ​വി​ന്റെ സ്‌നേഹം അവനിൽ ഇല്ല.” അതെ, നാം ലോകത്തെ പകർത്താ​തി​രി​ക്കു​ന്നു​വെ​ങ്കിൽ, അല്ലെങ്കിൽ അതിനു സമർപ്പി​ക്കാ​നു​ള്ള​തി​നു​വേണ്ടി വാഞ്‌ഛി​ക്കാ​തി​രി​ക്കു​ന്നു​വെ​ങ്കിൽ നാം ജ്ഞാനമു​ള്ള​വ​രാണ്‌. നമ്മുടെ മുഖ്യ താത്‌പ​ര്യം ദൈവാം​ഗീ​കാ​ര​ത്തി​ലാ​യി​രി​ക്കണം, ലോക കാര്യങ്ങൾ പിന്തു​ട​രു​ന്ന​തി​നാൽ അതു ലഭ്യമല്ല.—റോമർ 12:2; 1 യോഹ​ന്നാൻ 2:15, 16.

തന്റെ ധനത്തി​ലാ​ശ്ര​യിച്ച ഒരു കർഷക​നെ​ക്കൊണ്ട്‌ യേശു ഇതു ദൃഷ്ടാ​ന്തീ​ക​രി​ച്ചു, ദൈവം അയാ​ളോട്‌ ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “യുക്തി​ഹീ​നനേ, ഈ രാത്രി നിന്റെ ദേഹിയെ അവ നിന്നിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ക​യാണ്‌. അപ്പോൾ, നീ സംഭരി​ച്ചി​രി​ക്കുന്ന വസ്‌തു​ക്കൾ ആർക്കു ലഭിക്കും?” തന്റെ ദൃഷ്ടാന്തം സംഗ്ര​ഹി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “ദൈവ​ത്തി​ങ്കൽ സമ്പന്നനാ​കാ​തെ തനിക്കു​വേ​ണ്ടി​ത്തന്നെ നിക്ഷേപം കൂട്ടി​വെ​ക്കുന്ന മമനു​ഷ്യ​ന്റെ ഗതിയി​താണ്‌.” “ഒരു വ്യക്തിക്ക്‌ സമൃദ്ധി​യു​ള്ള​പ്പോൾപോ​ലും അയാളു​ടെ ജീവൻ അയാളു​ടെ കൈവ​ശ​മുള്ള വസ്‌തു​ക്ക​ളിൽനിന്ന്‌ സംജാ​ത​മാ​കു​ന്നില്ല” എന്ന്‌ യേശു പ്രകട​മാ​ക്കു​ക​യാ​യി​രു​ന്നു.—ലൂക്കോസ്‌ 12:15-21.

ഇതേ സംഗതി തെളി​യി​ക്കാൻ യേശു ഒരു യുവഭ​ര​ണാ​ധി​കാ​രി​യു​ടെ ജീവി​ക്കുന്ന ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. ഒരു ലൗകിക അർത്ഥത്തിൽ ഈ മനുഷ്യൻ വിജയ​ശാ​ലി​യാ​യി​രു​ന്നു, അയാൾ പ്രത്യ​ക്ഷ​ത്തിൽ ധാർമ്മി​ക​മാ​യി നേരു​ള്ള​വ​നാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ച്ചു. എന്നിരു​ന്നാ​ലും, യേശു അയാളെ വിജയ​ത്തി​ന്റെ ഒരു പ്രതീ​ക​മാ​ക്കി​യില്ല. പകരം, അങ്ങനെ​യു​ള്ളവർ “ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌” പ്രയാ​സ​മാ​യി​രി​ക്കു​മെന്ന്‌ യേശു പറഞ്ഞു. ആ സാഹച​ര്യ​ത്തി​ലുള്ള മിക്കവ​രും ഭൗതി​ക​താ​ല്‌പ​ര്യ​ങ്ങൾ ബലി​ചെ​യ്യാ​നും തങ്ങളുടെ ജീവി​ത​ത്തി​ലെ മുഖ്യ​ല​ക്ഷ്യ​മാ​യി ദൈവ​രാ​ജ്യ​ത്തെ അന്വേ​ഷി​ക്കാ​നും ഒരുക്കമല്ല.—ലൂക്കോസ്‌ 18:18-30.

ആത്‌മീയ താല്‌പ​ര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ കൂടു​ത​ലാ​യി ദൃഢീ​ക​രി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “ഉൽക്കണ്‌ഠ​യോ​ടെ ഒരിക്ക​ലും ‘നാം എന്തു തിന്നാ​നാണ്‌?’ അല്ലെങ്കിൽ ‘നാം എന്തു കുടി​ക്കാ​നാണ്‌?’ അല്ലെങ്കിൽ ‘നാം എന്തു ധരിക്കാ​നാണ്‌?’ എന്നു പറയരുത്‌. എന്തു​കൊ​ണ്ടെ​ന്നാൽ ജനതകൾ ആകാം​ക്ഷാ​പൂർവം തേടുന്ന കാര്യ​ങ്ങ​ളാണ്‌ ഇവ. എന്തെന്നാൽ ഇവയെ​ല്ലാം നിങ്ങൾക്ക്‌ ആവശ്യ​മു​ണ്ടെന്ന്‌ നിങ്ങളു​ടെ സ്വർഗ്ഗീ​യ​പി​താ​വി​ന​റി​യാം. അപ്പോൾ, ഒന്നാമ​താ​യി, രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക, ഇവയെ​ല്ലാം നിങ്ങൾക്ക്‌ കൂട്ട​പ്പെ​ടും.” അതു​കൊണ്ട്‌, ആവശ്യ​മുള്ള വസ്‌തു​ക്ക​ളു​ടെ കാര്യ​ത്തിൽപോ​ലും നമുക്ക്‌ നമ്മുടെ മുൻഗ​ണ​നകൾ ശരിയാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. നാം യഥാർത്ഥ​ത്തിൽ വിജയ​പ്ര​ദ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ—സന്തുഷ്‌ടി​യും യഥാർത്ഥ സംതൃ​പ്‌തി​യും നേടണ​മെ​ങ്കിൽ—ആത്‌മീ​യം ഭൗതി​ക​ത്തി​നു മുമ്പായി വരേണ്ട​താണ്‌.—മത്തായി 6:31-33.

ആത്‌മീയ വിജയം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക

അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​വും അവന്റെ നീതി​യും പിന്തു​ട​രു​ന്ന​തി​നാൽ വിജയം തേടു​ന്ന​താണ്‌ ജ്ഞാനമാർഗ്ഗ​മെന്ന്‌ സ്‌പഷ്ട​മാണ്‌. ഇതിൽ “നല്ലതും സ്വീകാ​ര്യ​വും പൂർണ്ണ​വു​മായ ദൈവ​ത്തി​ന്റെ ഇഷ്ടം നിങ്ങൾക്കു​തന്നെ ഉറപ്പു​വ​രു​ത്തു”ന്നതിന്‌ ബൈബിൾ പഠിക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അവന്റെ ഇഷ്ടത്തിൽ നിങ്ങൾ അവന്റെ സേവനത്തെ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഒന്നാമതു കരുതു​ന്ന​തും നിങ്ങൾ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ പൂർണ്ണ​പങ്കു വഹിക്കു​ന്ന​തും നിങ്ങൾ ക്രിസ്‌തീ​യ​യോ​ഗ​ങ്ങളെ അവഗണി​ക്കാ​തി​രി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ നീതിക്കു ചേർച്ച​യാ​യി നിങ്ങൾ നിഷ്‌ക്കളങ്ക ധാർമ്മി​ക​ജീ​വി​തം നയിക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. ഇവ ഭൗതി​ക​താൽപ​ര്യ​ങ്ങൾക്കു​വേണ്ടി മാററി​വെ​ക്ക​രുത്‌, അല്ലെങ്കിൽ അവയു​ടെ​മേൽ അവ നിഴൽവീ​ഴ്‌ത്ത​രുത്‌. അഹങ്കാ​രി​ക​ളാ​കു​ന്ന​തി​നു പകരം അല്ലെങ്കിൽ അനിശ്ചി​ത​മായ ധനത്തിൽ നിങ്ങളു​ടെ പ്രത്യാശ വെക്കു​ന്ന​തി​നു​പ​കരം നിങ്ങൾ “സൽപ്ര​വൃ​ത്തി​ക​ളിൽ സമ്പന്നരും . . . യഥാർത്ഥ ജീവ​ന്റെ​മേൽ ഒരു ഉറച്ച പിടി ലഭി​ക്കേ​ണ്ട​തിന്‌ ഭാവി​യി​ലേക്ക്‌ തങ്ങൾക്കു​വേണ്ടി സുരക്ഷി​ത​മാ​യി ഒരു നല്ല അടിസ്ഥാ​നം നിക്ഷേ​പി​ച്ചു​കൊ​ള്ളു”ന്നവരു​മാ​യി​രി​ക്കും. അതെ, നിങ്ങളു​ടെ ലക്ഷ്യം പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഭൗമി​ക​പ​ര​ദീ​സ​യി​ലെ നിത്യ​ജീ​വ​നാ​യി​രി​ക്കാൻ കഴിയും, എന്തു​കൊ​ണ്ടെ​ന്നാൽ “ലോക​വും അതിന്റെ ആഗ്രഹ​വും നീങ്ങി​പ്പോ​കു​ക​യാ​കു​ന്നു, എന്നാൽ ദൈവ​ത്തി​ന്റെ ഇഷ്ടം​ചെ​യ്യു​ന്നവൻ എന്നേക്കും ഇരിക്കു​ന്നു.” ഒരു കാലത്തും ഇതിൽപ​ര​മായ വിജയം നിങ്ങൾക്കു നേടാ​നാ​വില്ല.—1 തിമൊ​ഥെ​യോസ്‌ 6:17-19; 1 യോഹ​ന്നാൻ 2:17. (w88 8/15)

[5-ാം പേജിലെ ചിത്രം]

പണമാണോ താക്കോൽ?

[7-ാം പേജിലെ ചിത്രം]

ഉന്നതവിദ്യാഭ്യാസത്തിലൂടെ വിജയം​തേ​ടാൻ മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളെ ദൂരേക്ക്‌ അയക്കു​മോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക